ഏലപ്പാറയിലെ നവദമ്പതികൾ – 2അടിപൊളി 

റീന അത് കേട്ടു സങ്കട പെട്ടു

മല്ലി : അയ്യോ… വിഷമിപ്പിക്കാൻ പറഞ്ഞതല്ല…അണ്ണന് അമ്മയെ വളരെ ജീവനായിരുന്നു… ചെറുപ്പത്തിൽ നടന്നതൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്…. അതോർത്തു ഒരുപാട് കരഞ്ഞിട്ടുമുണ്ട്… എന്നെങ്കിലും അമ്മ വിളിക്കുമെന്ന് പ്രതീക്ഷിച്ചു…പക്ഷെ…

റീന : സത്യം പറഞ്ഞാൽ അവിടെ ആർക്കും അറിയില്ല ആളെ പറ്റി..

മല്ലി : അറിയാം….

റീനയ്ക് ഒരു ദോശ കൂടി കൊടുത്തു… വിഷമമുണ്ടെങ്കിലും റീനയ്ക്ക് നല്ല വിശപ്പുള്ളതായി മല്ലിക്ക് തോന്നി…

മല്ലി : ഒരു അപകട മരണം എന്നാണ് ഫോൺ വന്നത്…. പിന്നീട് നാട്ടിലെത്തി പാപ്പി പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്… എന്നാലും അങ്ങനെ മനസ്സ് വന്നു..

റീന ഭക്ഷണത്തിനു മുന്നിൽ കരഞ്ഞു…

മല്ലി : സോറി… സോറി… ഞാനറിയാതെ…..

മല്ലി റീനയുടെ കൈകളിൽ കോർത്തു പിടിച്ചു…

റീന : എൻറെ വിധിയാണ് ചേച്ചി….. ഇങ്ങനെ വിധവയായി ജീവിക്കണമെന്നതാവും കർത്താവിന്റെ തീരുമാനം…

മല്ലി : വിഷമിക്കണ്ട…. കടവുൾ വെറുതെ വിടില്ല…. കണ്ടിപ്പാ….കടവുൾ പൊറുത്താലും അണ്ണൻ വെറുതെ വിടില്ല….

റീനയൊന്നു മല്ലിയെ നോക്കി

റീന : ഇവർ എന്താ പണി

മല്ലി : അവിടെ കണ്ടില്ലേ…. ശ്രീ ശക്തിവേൽ ഗാറേജ്….

റീന : ആ

മല്ലി : ആ അതന്നെ… മെക്കാനിക്കാണ്… ശ്രീരാജിലെ ശ്രീ….. ശക്തി,പിന്നെ പളനി വേൽ എന്ന പാപ്പി…. അതാണ് ശ്രീ ശക്തി വേൽ ഗാരേജ്….

റീന : ഓഹ്…

മല്ലി : പക്ഷെ എല്ലാം ചട്ടമ്പി കേസുകളിലും ഇവരുണ്ട്…. എന്നും തല്ലും അടിപിടിയും ഒക്കെ ആയിരുന്നു പണ്ട്….. പോലീസ് കേസ് കുറെയുണ്ട്….

റീന എല്ലാം ഗൗരവത്തോടെ കേട്ടിരുന്നു…

മല്ലി : ഇപ്പൊ അടിപിടി ഇല്ല…. രാജു അണ്ണനും പാപ്പിയും സെറ്റൽമെന്റ് കോംപ്രമൈസ് ടോക്ക്സ്… പിന്നെ വേറെയും എടപാടുകളുണ്ട്…

റീന : അപ്പൊ ശക്തി…

മല്ലി : ശക്തി ഇപ്പൊ ഫുൾ ടൈം മെക്കാനിക്… എന്നെ കെട്ടിയതോടു കൂടി അണ്ണൻ പിന്നെ ശക്തിയെ ഒഴിവാക്കി… എന്നെയോർത്താണ് അണ്ണൻ അത് ചെയ്തത്…

റീന : ഇവിടെ എല്ലാരും മലയാളം സംസാരിക്കുമല്ലേ….

മല്ലി : അണ്ണൻ മലയാളത്തിലെ ഞങ്ങളോട് സംസാരിക്കൂ…. അവർ മൂന്ന് പേരും നന്നായി സംസാരിക്കും… ഞാനും രവീണയും സംസാരിക്കും പക്ഷെ അത്ര ഫ്ലൂവന്റ അല്ല…

റീനയുടെ ഭക്ഷണം കഴിഞ്ഞെങ്കിലും ഇതൊക്കെ കേട്ടിരുന്നു…

മല്ലി : മല്ലിയുടെ നാടേവിടെയാ…

മല്ലി: അറിയില്ല…. ഞാൻ എവിടെത്തുകാരിയാ അമ്മയും അച്ഛനുമാര എന്നൊന്നും അറിയില്ല…. ഓർഫനേജിലാ ഓർമ വെച്ച കാലം മുതൽ….ഈ ചട്ടമ്പി ആയി നടന്നിരുന്ന ശക്തി എന്നെ ഓർഫനേജിൽ നിന്നു ഇറങ്ങിയ കാലത്തു കണ്ടുമുട്ടിയതാ…. പിന്നെ പിന്നിൽ നിന്നു പോയിട്ടില്ല….. മുടിഞ്ഞ ലവ് സ്റ്റോറി ആയി…. പിന്നെ ചോദിക്കാനും പറയാനും ഞങ്ങൾക്ക് ആരുമില്ലാത്തതിനാൽ ഒന്നിച്ചു….ഇപ്പൊ താ ഇവിടം വരെയെത്തി….

തന്റെ വയറിലേക്ക് ചൂണ്ടിയാണു മല്ലി പറഞ്ഞത്…

മല്ലി : പാവമാ ശക്തി… സ്നേഹിക്കാൻ മാത്രമേ അറിയൂ…അത് കൊണ്ട് തന്നെ മണ്ടത്തരം ഇത്തിരി കൂടുതലാണ്…..അണ്ണനും പാപ്പിയും കഴിഞ്ഞേ ആൾക്ക് വേറെ ലോകമുള്ളൂ….അവർ മുന്നിട്ട് നിന്നാണ് കല്യാണമൊക്കെ നടത്തി തന്നത്…കണ്ടാൽ കാട്ട് മൃഗങ്ങളുടെ സ്വഭാവമാണെങ്കിലും പാവങ്ങളാ…മൂന്നും ഉറ്റ ചങ്ങാതികളാ… അല്ല അനിയന്മാരമായിട്ടാണ് അണ്ണൻ അവരെ കൊണ്ട് നടക്കുന്നത്…

മല്ലിയുടെ വിവരണത്തിൽ റീനയ്ക്ക് ഇവരോടുണ്ടായിരുന്ന ഒരകൽച്ച കുറഞ്ഞ പോലെ തോന്നി…

മല്ലി : വാ ഇനി കുഞ്ഞുങ്ങളെ കുളിപ്പിക്കണ്ടേ… എന്നിട്ട് കുറച്ചു നേരം റീന വിശ്രമിക്കൂ….

പാച്ചുവിനെ കുളിപ്പിച്ചു റീന കുറച്ചു നേരം കിടന്നു…. അന്ന് ആ ദിവസത്തിന് ശേഷം ഉറക്കമൊന്നും ശരിയാവുന്നില്ല…. അമ്മയുടെയും ശ്രീയേട്ടന്റെയും മുഖമാണ് എപ്പോഴും മനസ്സിൽ… കരഞ്ഞിട്ടാണെങ്കിൽ കണ്ണീർ വറ്റുന്നുമില്ല….

പക്ഷെ ഇന്ന് കുറച്ചു നേരം ഉറങ്ങി പോയി…. രണ്ടു മണിയിടെയാണ് റീന എണീറ്റത്…. പാച്ചു തൊട്ടപ്പുറത്ത് ബെഡിൽ ഷീറ്റ് വിരിച്ചു കിടക്കുന്നുണ്ടായിരുന്നു….

മല്ലി : എണീറ്റോ…

റീന : ആം ചേച്ചി…

മല്ലി : ഞാൻ ഉറങ്ങിക്കോട്ടെ എന്നു വെച്ചു വിളിക്കാതിരുന്നതാ.. വാ വല്ലതും കഴിച്ചിട്ടാകാം ബാക്കി….

റീന : മോനോ….

മല്ലി : ഇപ്പൊ കിടത്തിയെ ഉള്ളൂ

റീന പാച്ചുവിനെ ശരിക്ക് കിടത്തി മല്ലിയുടെ കൂടെ ഭക്ഷണം കഴിച്ചു….. അവർ കുറെ നേരം സംസാരിച്ചു… മല്ലിയോട് നല്ല മതിപ്പ് തോന്നി റീനയ്ക്ക്…

ഭക്ഷണം കഴിന്നു റീന മല്ലിയെ സഹായിച്ചു…. മല്ലി വേണ്ടെന്നു പറഞ്ഞെങ്കിലും റീന കൂട്ടാക്കിയില്ല…

4 മണി ആയതോടെ രവീണയും വന്നു…. പിന്നെ മല്ലി അവളുടെ പിന്നാലെ ആയി….

മല്ലി : റീനേ… ഒരു രക്ഷയുമില്ല…..ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോകുന്ന ഇനമാണ് ഇവൾ… ആ കിടന്നുറങ്ങുന്നതും ഏതാണ്ട് ഈ ഐറ്റം തന്നെയാ… ഇനി വരാനുള്ളത് എങ്ങനെ ആണാവോ…

റീന മല്ലിയുമായി നല്ല കൂട്ടായി… ഒപ്പം രവീണയും ഉള്ളത് കൊണ്ട് അവളുടെ ദുഃഖം കുറച്ചൊക്കെ കടിച്ചമർത്താൻ സാധിച്ചു…

രവീണയാണെങ്കിൽ രണ്ടു അനിയന്മാരെ നോക്കുന്നു തിരക്കിലായിരുന്നു…..

റീനയും മല്ലിയും എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു…..റീനയ്ക് ഇവർ തമ്മിലുള്ള ദൂരം കുറഞ്ഞ പോലെ തോന്നി…. മാത്രമല്ല ശ്രീരാജിനോടുള്ള ഒരകൽച്ച കുറഞ്ഞതയും തോന്നി…

റീന : നിങ്ങൾ എല്ലാവരും ഇവിടെ ആണോ താമസം….

മല്ലി : കല്യാണത്തിന് മുൻപ് മൂന്ന് പേരും ഇവിടാർന്നു…. കല്യാണം ശേഷം അണ്ണനും പാപ്പിയും മാറി….. താ രണ്ട് വീടു അപ്പുറത്താണ് താമസം…. അത് വാടകയ്ക്കാ….പക്ഷെ ഭക്ഷണം എല്ലാവരും ഇവിടെന്നാ….

അവരുടെ സംസാരം നീണ്ടു പോയി….7 മണി ആയപ്പോൾ പാപ്പിയാണ് ആദ്യം വന്നത്…

പിന്നാലെ അര മണിക്കൂർ കഴിഞ്ഞു രാജുവും ശക്തിയുമെത്തി…

എല്ലാവരും അല്പം ഗൗരവത്തിലായിരുന്നു….. മല്ലിയും റീനയും പുറത്തേക്കു വന്നു നിന്നപ്പോൾ തന്നെ എന്തോ പന്തികേടുണ്ട് എന്നു തോന്നി….

മല്ലി : എന്നാച്…… യെ ഒരേ ടൾ മാരി….

രാജു : ബാലേട്ടൻ വിളിച്ചിരുന്നു…. അവർ അവിടെ തേടിയെത്തിരുന്നു….. നിന്റെ ചേട്ടനും അങ്കിളും…. ചെറിയ ഭീഷണിയും പിന്നെ നമ്മൾ എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കിയാണ് പോയത്…

റീന അത് കേട്ടു വല്ലാതായി…

ശക്തി : പക്ഷെ അത് മാത്രമല്ല പ്രശനം….

മല്ലി : പിന്നെ….

പാപ്പി : തങ്കച്ചിയുടെ അപ്പൻ വലിയ പുള്ളിയാണല്ലേ….

റീന അതേയെന്ന് തലയാട്ടി…

രാജു : കോയമ്പത്തൂരും മധുരയിലും നമ്മളെ പറ്റിയന്വേഷിച്ചു…..പരിചയമുള്ളവരായത്‌കൊണ്ട് നമ്മൾ അറിഞ്ഞു….പക്ഷെ വേറെ ചിലരുണ്ടല്ലോ….പണ്ട് ചെയ്തതിന്റെ വൈരാഗ്യം വെച്ചു നമ്മളോട് കോർക്കാൻ കാത്തിരിക്കുന്നവർ….. അവർ ഒരുമിക്കാൻ തീരുമാനിച്ചാൽ…….

രാജുവിന് ചെറിയ ടെൻഷനുണ്ട്….

പാപ്പി : അണ്ണാ…..അങ്ങനെ നമ്മുക്ക് പേടിക്കണോ….

രാജു : പേടിയല്ല…. പക്ഷെ ഇപ്പോ ഇതൊക്കെ ഒഴിവാക്കേണ്ട സമയമാണ്….