ഏലപ്പാറയിലെ നവദമ്പതികൾ – 1 3അടിപൊളി 

_____________________________________________

കൃഷ്ണ ജ്വല്ലേഴ്‌സിന് മുമ്പിൽ വന്നു ബൈക്ക് നിർത്തി…

ശാന്തി ബൈക്കിൽ നിന്നിറങ്ങി…. ശ്രീയും അമ്മായിക്ക് കൂടി അകത്തേക്ക് കയറി ബിനുവിനെ തിരക്കി….

ബിനു : ഹായ് ശ്രീ… ഇങ്ങോട്ടു പോരെ

ബിനു അവനെയും ശാന്തിയെയും വിഷ് ചെയ്തു…

പാച്ചുവിന് വേണ്ട അരഞ്ഞാണവും മാലയും വളയുമൊക്കെ വാങ്ങി അവർ അവിടുന്ന് ഇറങ്ങി….

ശാന്തി : നീ പൊക്കോ… ഞാൻ ബസിൽ പോയ്കോളാം…വെറുതെ ലേറ്റ് ആവണ്ട

ശ്രീജിത്ത്‌ : ഞാൻ ഉച്ച വരെ ലീവ് പറഞ്ഞിട്ടുണ്ട് അമ്മാ…. വീട്ടിലാക്കിയിട്ട് പോവാം…. പിന്നെ പാകമാണോ എന്നു നോക്കാലോ…

ശാന്തിയും ശ്രീയും അവിടുന്ന് വീട്ടിലേക്ക് വെച്ചു പിടിച്ചു….. അവർ ബൈക്കിലിരുന്നു സംസാരിച്ചു നീങ്ങി…..

ഒരു ലോറി തങ്ങളെ കുറെ നേരമായി ഫോളോ ചെയ്യുന്നത് ശ്രീ ശ്രദ്ധിച്ചു…. വരുമ്പോഴും ഉണ്ടായിരുന്നു ഇപ്പോഴും അതെ…. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഇപ്പൊ വല്ലാതെ അടുത്താണ് ലോറി….

റോഡിലേക്ക് നോക്കിയപ്പോൾ തീർത്തും വിജനമായ ഒരു സ്ഥലത്തായിരുന്നു അവർ…

അപകടം മനസ്സിലാക്കി ശ്രീ സ്പീഡ് കൂട്ടിയതും ലോറി വന്നിടിച്ചു തെറിപ്പിച്ചു രണ്ടിനെയും…..

ശാന്തി റോഡിനപ്പുറത്തേക്ക് തെറിച്ചു വീണു.. ശ്രീജിത്തിനു ഹെൽമെറ്റ്‌ ഉണ്ടായിരുന്നെങ്കിലും സ്ലാബിൽ ചെന്നിടിച്ചു ബൈക്ക് മുകളിലേക്ക് കയറി തലക്ഷണം മരിച്ചു….. ശാന്തി ചോരയിൽ പിടഞ്ഞു കൊണ്ടിരുന്നു…

പാച്ചുവിന് വാങ്ങിയ ആഭരണ പൊതിയുടെ കവറിലേക്ക് രക്തം ഒഴുകി…..

___________________________________________

മാളിയേക്കൽ തറവാട്ടിൽ തോമസും പീറ്ററും അടുത്ത കുപ്പി പൊട്ടിച്ചു… ആ സമയം തന്നെ ജോണും റോണിയും വന്നെത്തി…

റോണി : അപ്പ….

തോമസ് : ആ നിങ്ങളെത്തിയോ… എന്തായി

റോണി : സംഭവം ക്ലീൻ ആക്കി തീർത്തിട്ടുണ്ട്… ആരും ഉണ്ടായിരുന്നില്ല..

പീറ്ററിനു ആശ്വാസമായി….

തോമസ് : തീർന്നോ രണ്ടും…

ജോൺ : ആ മൈരൻ സ്പോട്ടിൽ പോയിട്ടുണ്ട്…..തള്ള ഇപ്പൊ പോയി കാണും….. രക്ഷപെടില്ല ഉറപ്പാ….

തോമസ് : മതി….ഇനി അവളുടെ ഊഴമാ…

റോണി : പപ്പ… കാര്യങ്ങൾ ഒന്ന് തണുത്തിട്ട് പോരെ..

തോമസ് : പ്ഫാ… പറ്റില്ല…. വൈകാതെ തന്നെ വേണം…അവൾ….. എന്റെ മാനം കളഞ്ഞവളാ…. ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ തല കുനിച്ചു നിന്നത് ഓർമയില്ലേ നിങ്ങൾക്ക്….

തോമസ് അടുത്ത ഗ്ലാസ്സും കാലിയാക്കി…. അത്യാവശ്യം പൂസായി തോമസ്… പീറ്ററും അതെ…

ജോൺ : ടാ…. പീറ്ററേ… ഒന്നൊഴിയെടാ…

പീറ്റർ രണ്ട് പെഗ്ഫും കൂടി ഉണ്ടാക്കി…

തോമസ് : റവന്യൂ മന്ത്രിയുടെ കൊച്ചുമകനുമായി ബന്ധം ഉറപ്പിച്ചു എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാടാ നമ്മൾ… കോടികളുടെ നഷ്ടമാണ് ആ ബന്ധം മുറിഞ്ഞതോടെ നമ്മുക്ക് പോയത്.. നാണക്കേട് വേറെയും…

പീറ്റർ : അത് മാത്രമോ…. ഈ നാട്ടിൽ ആരും നമ്മുക്ക് നേരെ നോക്കാൻ പോലും ധൈര്യപെട്ടിട്ടില്ല… ആ പീറ ചെറുക്കൻ കാരണം എത്ര പേര് നമ്മളെ കണ്ടു കളിയാക്കി ചിരിച്ചിട്ടുണ്ട്….

തോമസ് : കോടികളുടെ നഷ്ടം ഞാൻ അങ്ങ് പോട്ടെന്നു വെക്കും…. പക്ഷെ അഭിമാനം…. അത് എനിക്ക് പൊറുക്കാൻ പറ്റില്ലെടാ…

ജോൺ തന്റെ പെഗ് കാലിയാക്കി… തോമസ് റോണിയുടെ നേർക്ക് തിരിഞ്ഞു…

തോമസ് : ടാ….ഞങ്ങടെ അപ്പനും വലിയപ്പച്ഛനും ഒക്കെ ഉണ്ടാക്കിയെടുത്ത സൽപ്പേര് കളഞ്ഞു ഞങ്ങളെ കുഴിയിലോട്ടെടുത്താൽ അവിടെ കിടക്കാൻ കഴിയില്ലെടാ മക്കളെ…..അവളെ തീർക്കാതെ പറ്റില്ല…

അതിനിടയിലേക്കാണ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ വിളിച്ചത്….

ജോൺ : അച്ചായാ….. മനോജ്‌… Ci…….

ജോൺ തോമസിനു ഫോൺ നീട്ടി

തോമസ് : ഹലോ…

CI : എന്റെ അച്ചായാ… ഒരു വർഷം കഴിഞപ്പോഴേക്കും തീർത്തു അല്ല…

തോമസ് : ആര്… ആരെ തീർത്തു…

CI : അച്ചായാ…. വെറുതെ ആക്കല്ലേ…

തോമസ് : ടാ…. അടങ്ങടാ……. ഏതോ ഒരുത്തനു വണ്ടിയൊടിക്കാൻ അറിയാതെ ലോറിക്ക് ചെന്നു കേറ്റിയതിനു നീ എന്തിനാടാ കലിക്കുന്നെ….

CI : അച്ചായാ… അതൂഹിച്ചാൽ പോരെ…. SP ഇപ്പൊ വിളിക്കും… ഞാൻ എന്താ പറയണ്ടേ…

തോമസ് : എന്ത് പറയാൻ…. ആക്‌സിഡന്റ് ഈ ലോകത്താദ്യമല്ലലോ…..