____________________________________________
ആശുപത്രി മോർച്ചറിയിൽ ശാന്തിയും ശ്രീയും പോസ്റ്റ് മോർട്ടം കാത്തു കിടക്കുമ്പോൾ അതെ ആശുപത്രിയിൽ തളർന്നു അവശയായി ഡ്രിപ്പിട്ട് കിടക്കുകയായിരുന്നു റീന……
ഗ്ളൂക്കോസിന്റെ പ്രഭാവവും പിന്നെ മരുന്നിന്റെ പിൻബലത്തിലും റീന വൈകീട്ടോടെ കണ്ണു തുറന്നു….
നന്നെ തളർന്നു പോയി റീന….. അവളുടെ തലയരുകിൽ ഇരുന്നുറങ്ങുകയായിരുന്നു…
റീന : ശ്രീയേട്ടാ…
റീനയുടെ ശബ്ദം കേട്ടതും ദേവി ഉണർന്നു….
ദേവി : മോളെ…. റീന മോളെ…
റീന കണ്ണു തുറന്നു കുറച്ചു സമയമെടുത്തു യഥാർഥ്യത്തോട് പൊരുത്തപ്പെടാൻ…..
റീന : ചേച്ചി….. പാച്ചു….
ദേവി : ജോയ് മോന്റെ കൂടെയാ… കരച്ചിലായിരുന്നു ഇത്രയും നേരം…..പിന്നെ ജോയ് കുപ്പി പാല് വാങ്ങി കൊടുത്തു….. ഇപ്പോഴാ കരച്ചിൽ നിർത്തിയത്….
ബാലൻ മരുന്നും ഭക്ഷണവുമായി ഉള്ളിലേക്ക് വന്നു….
റീന : പാച്ചു….
റീന എണീറ്റിരുന്നു… ദേവി അതിനു സഹായിച്ചു….
ജോയ് മോനും ഉള്ളിലേക്ക് വന്നു….ജോയ് വന്നു റീനയുടെ മടിയിലേക്ക് പാച്ചുവിനെ കൊടുത്തു…
പാച്ചുവിനെ കണ്ടതും റീന കരഞ്ഞു തുടങ്ങി…
റീന : പോയെടാ…. നമ്മുടെ അച്ഛനും അച്ഛമ്മയും……..
ദേവി : മോളെ എന്തായിത്…. ഇങ്ങനെ കരഞ്ഞാൽ നിനക്ക് വല്ലതും വരും…. പാച്ചുവിനാ അതിന്റെ ദോഷം…..
ബാലൻ : എന്നാ ജോയ് മോനെ… നീ പൊക്കോ…
ഇവിടെ ഇപ്പൊ ഞാനും ഇവളും ഉണ്ടല്ലോ…
ജോയ് : ഇല്ല ബാലേട്ടാ… ചേച്ചിയെ തനിച്ചാക്കി ഞാൻ പോണില്ല…
ബാലൻ : ടാ… നിന്റെ അപ്പനും മറ്റും…
ജോയ് : ഏറി വന്നാൽ കൊല്ലും… കൊല്ലട്ടെ…
ബാലൻ പിന്നൊന്നും പറയാൻ മെനകെട്ടില്ല….
ദേവി : ഏട്ടാ മോളോ..
ബാലൻ : അവൾ വീട് വൃത്തി ആക്കിയിട്ടുണ്ട്…. പിന്നെ ദിനേഷ് ഇപ്പൊ ഇവിടുന്നു പോയെ ഉള്ളൂ….പന്തല് ഇന്ന് കെട്ടി.. റഷീദ് ഉണ്ടവിടെ… അവൻ നോക്കിക്കോളും
ദേവി : പിന്നെ…. വിളിച്ചു പറഞ്ഞോ…
കരഞ്ഞ് കൊണ്ടിരുന്ന റീന ബാലനെ നോക്കി…
ബാലൻ : പറഞ്ഞു….
ദേവി : എന്നിട്ട്…
ബാലൻ : പുറപ്പെട്ടിട്ടുണ്ട്….
ദേവി നെടുവീർപ്പിട്ടു….
റീനയ്ക് ആരെ പറ്റിയാണ് ഇവർ സംസാരിക്കുന്നത് എന്നു മനസ്സിലായില്ല….
ദേവി : മോളെ നീ കുഞ്ഞിന് പാൽ കൊടുക്ക്…. അവൻ കുറെ നേരമായി പാൽ കുടിച്ചിട്ട്…
ബാലനും ജോയും മുറിയിൽ നിന്നു പുറത്തേക്ക് പോയി….
റീന ബ്ലൗസിൽ നിന്നു മുലയെടുത്തു പാച്ചുവിന് നൽകി…..
ദേവി തോർത്ത് കൊണ്ട് റീനയുടെ മുകളിലിട്ടു മാറു മറച്ചു…
റീന ബെഡിൽ ചാരി കിടന്നു വിതുമ്പി…
റീന : ഞങ്ങൾക്കിനി ആരുണ്ട്…
ദേവി : വിഷമിക്കാതെ മോളെ… ഞങ്ങളൊക്കെയില്ലേ…
റീന : രാവിലെ എന്നോട് യാത്ര പറഞ്ഞു പോയതെല്ല…. ഇങ്ങനെ ആവുമെന്ന് ഞാൻ വിചാരിച്ചില്ല…
ദേവി : സമാധാനിക്ക് മോളെ….
ദേവി റീനയെ നോക്കി
ദേവി : ഇതിനു നിന്റെ വീട്ടുക്കാർ അനുഭവിക്കും… നരകിക്കുമവർ….
റീന : എന്റെ മമ്മ….എനിക്ക് കാണാൻ പറ്റുമോ ദേവിയേച്ചി
ദേവി : വഴിയുണ്ടാക്കാം മോളെ… ജോയ്മോൻ പറഞ്ഞിട്ടുണ്ട്….
പാച്ചു പാൽ കുടിച്ചു ഉറങ്ങി….
റീന : ഇനി ഇവൻ കരഞ്ഞാൽ ആരാ ആശ്വസിപ്പിക്കാ….. ഏട്ടൻ….. ഞാൻ തനിച്ചായി പോയല്ലോ…
ദേവി : മോളെ നീ തനിച്ചല്ല…. നിനക്കുമുണ്ട് ഒരു കൂട്ടു…. നാളെയാവട്ടെ…
റീന ദേവിയെ നോക്കി….. ദേവി റീനയുടെ മരുന്നും ഒരു ഗ്ലാസ് വെള്ളവുമായി റീനയുടെ അടുത്തേക്ക് എത്തി…
ദേവി : നീ ഒറ്റയ്ക്കാവില്ല
__________________________________________________
അന്ന് രാത്രി എങ്ങനെയാണു വെളുപ്പിച്ചതെന്നു റീനയ്ക്കറിയില്ല…. രാവിലെ റീനയെ ഡിസ്ചാർജ് ചെയ്തു….
പക്ഷെ റീന ദുർബലയായി തീർന്നു… ഒറ്റ ദിവസം കൊണ്ട് വാടി തളർന്നു അവൾ…
പോസ്റ്റ് മോർട്ടം കഴിഞ്ഞു രണ്ട് ശരീരങ്ങളും ആംബുലൻസിൽ കയറ്റി….
ബാലൻ : മോളെ നമ്മുക്ക് പോകാം…
റീന ആംബുലൻസിന്റെ അടുത്തേക്ക് നീങ്ങി…
ബാലൻ : കാറിൽ പോകാം മോളെ…
റീന : ഞാൻ ഇതിൽ വന്നോളാം…
ആയിക്കോട്ടെ എന്നു ദേവിയും പറഞ്ഞതോടെ ബാലൻ സമ്മതിച്ചു… പാച്ചുവിനെ ബാലൻ ഏറ്റുവാങ്ങി….
ബാലൻ : ജോയ്മോനെ… നീ കാറിൽ വാ…ഞാൻ ഇവരുടെ കൂടെ വരാം…
ജോയ് ചെന്നു കാറിൽ കയറി..ആംബുലൻസിലേക്ക് റീനയും ദേവിയും ബാലനും കയറി….
