ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 1

ഇനി ചിലപ്പോൾ ഞാൻ ആ അശ്വതിയെ ജാക്കി വെച്ചാലോ എന്ന് കരുതി ആകുമോ? എന്നേ അവൾ ശെരിക്കും ഇങ്ങനെ ആണല്ലോ മനസിലാക്കിയത് എന്നോർത്തപ്പോൾ എനിക്ക് ശെരിക്കും ഫീലായി.
ഞരമ്പേന്ന് കരുതികാണുമോ? ആവും, സീറ്റിൽ ഇരിക്കുന്ന ആശ്വതി പോലും എന്നേ നോക്കുന്ന നോട്ടത്തിലും അത് തന്നെയാണല്ലോ നിഴലിച്ചു നിക്കുന്നത്.

ഒരു കിലോമീറ്റർ കഴിഞ്ഞു ലേഡീസ് ഹോസ്റ്റൽ വന്നു. പകുതി ബസ്സും അവിടെ ഇറങ്ങി. ഇനി ഒരു ഇരുപത് കിലോമീറ്റർ കഴിഞ്ഞേ സ്റ്റോപ്പുള്ളൂ, വാരാന്ത്യമല്ലങ്കിൽ ഈ ബസ്സിൽ ഫുടുബോൾ കളിക്കാൻ ഉള്ള സഥലം ഉണ്ടാവും. ജീന ആശ്വതിയുട അടുത്തിരുന്നു.

പുറകിൽ ഇരുന്ന സീനിയേസ്സ് ഞങ്ങളെ ഒരൊത്തരായി വിളിച്ചു പേരും ബ്രാഞ്ചും ചോദിച്ചു . CS ആണെന്ന് പറന്നപ്പോ തന്നെ അതിൽ ഒരുത്തന്റെ മുഖത്തു ഒരു വഷളൻ ചിരി ഞാൻ ശ്രദ്ധിച്ചു. പിന്നെ ഓരോരൊ പണികൾ അവർ ഞങ്ങക്ക് തന്നു.

റാഗിംഗ് എന്ന കലാപരിപാടി കോളജിൽ നടത്തിയതു പോരാഞ്ഞിട്ടാണോ ഇവന്മാർ ബസ്സിലും ഇങ്ങനൊക്കെ ചെയ്യിപ്പിക്കണത്.

“”നീ മുൻപിൽ പോയി ആ പച്ച ചുരിദാർ ഇട്ട കൊച്ചിന്റെ പേരും നമ്പറും വാങ്ങി വാ. “”

അതിൽ ഒരു ചേട്ടൻ എന്നോട് പറഞ്ഞു.

രോഗി കല്പിച്ചതും വൈദ്യൻ ഇച്ഛിച്ചതും പാല്. എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ! പഴഞ്ചോല്ല് തിരിഞ്ഞുപോയ? ആ….. പച്ച ചുരിദാർ ഇട്ടത് ജീനയാണ്. സംസാരിക്കാൻ ഒരവസരം കിട്ടി അതും സീനിയേസിന്റെ ചിലവിൽ. ഇനി ഇപ്പൊ ആരെ പേടിക്കണം.

“”ഹൈ, ജീനാ മിസ്സേ നമ്പർ എന്തുവാ?…. “”

ആദ്യമായി ഒരു പെണ്ണിനോട് ഇത്രയും കോൺഫിഡന്റായി ഞാൻ നമ്പർ ചോദിക്കുന്നത്.
“”ആർക്കാ അറിയേണ്ടത്? നിനക്കണോ? “”

എടുത്തടിച്ചപോലെ ആ മറുപടി ഞാൻ ഒട്ടും പ്രതീക്ഷിചില്ല. എന്റെ കോൺഫിഡൻസ് കൂപ്പുകുത്തി

“”ആല്ല, ആ ചേട്ടന്…””

“ ഹ്മ്മ് അറിയേണ്ടവൻ ഇവിടെ വന്ന് ചോദിക്കാൻ പറ. ”

അൽപ്പം ഗൗരവത്തിൽ ജീന തിരിഞ്ഞു നോക്കി ഉറക്കെ പറഞ്ഞു. ജീന മിസ്സാണന്നു അറിഞ്ഞപ്പോൾ പിന്നെ പുറകിൽ ഒരു കൂട്ട ചിരി ആയിരുന്നു. എന്നേ പറഞ്ഞു വിട്ടവൻ ഊശിയായി, ജീന അവനെ ഊശിയാക്കി. ജീനയോടുള്ള അന്റെ എല്ലാ കലിപ്പും അവൻ എന്റെ മുകളിൽ തന്നെ തീർത്തു.

എന്നെകൊണ്ട് വായുവിൽ കപ്പലണ്ടി വറത്തു അവൻ അത് കോൺ കുത്തിപ്പിച്ചു എന്നെകൊണ്ട് കൊറിപ്പിച്ചൂ. എന്നിട്ടും അവന്റെ ദേഷ്യം തീർന്നില്ല. അവന്റെ കൂട്ടുകാർ അവനെ അത്രമാത്രം വാരുന്നുണ്ടായിരുന്നു. ഞാനും എപ്പഴോ അതുകേട്ടു ചിരിച്ചു. അവനു പിന്നേം കുരുപൊട്ടി എന്നോട് മുൻപിൽ ഇരിക്കുന്ന മറ്റൊരു കൊച്ചിന്റെ പേരും ഡീറ്റെൽസും ചോദിക്കാൻ വീണ്ടും വിട്ടു.

ഇപ്രാവശ്യം ഞാൻ ഞാൻ അങ്ങോട്ട് പോകാൻ തന്നെ നന്നേ മടിച്ചു അതവന് ഹരം കൂട്ടുന്നെ ഉണ്ടായിരുന്നുള്ളു. അവസാനം വേറെ നിവർത്തി ഇല്ലാതെ മുൻപോട്ടു ചെന്നപ്പോൾ ജീനയുടെ മുഖം ചുമന്നു.

“”താൻ ഇപ്പൊ എന്തിനാടോ വന്നത്? “”

“”പിന്നേം പേര് ചോദിക്കാൻ പറഞ്ഞു വിട്ടു “”.

ഞാൻ പറഞ്ഞു.
“”ആരുടെയ ഇവടെയോ?””

അശ്വതിയെ ചൂണ്ടി ജീന ചോദിച്ചു.

“”ഹ്മ്…””

ഞാൻ മൂളി.

“”അശ്വതി ചന്ദ്രശേഖർ “”

ആ പൂതന എഴുന്നേറ്റു പുറകിൽ ഇരുന്ന ആ സീനിയറോട് പറഞ്ഞു. ഹോ അവളുടെ ഉത്സാഹം കണ്ടില്ലേ, അല്ല അവൾക്കി ത്ര ധൈര്യമോ. എടി കോപ്പേ കണ്ണുള്ളവൻ നിന്നേ നോക്കപോലുമ്മില്ല, അല്ലേ നീ എന്തേലും കാണിക്ക് എനിക്കെന്താ.

“’താൻ ആ സീറ്റിൽ ഉരുന്നോ, പിന്നെ ആ കടല തീറ്റി നിർത്തണ്ട”’

ജീന ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഇപ്രാവശ്യം പുറകിൽ നിന്നുള്ള ചിരി എന്നെ ആസാക്കി ആയിരുന്നു. ആ ആശ്വതിയും ചിരിക്കുന്നുണ്ട്. അപ്പോഴാണ് ഞാൻ ആ കപ്പലണ്ടി തീറ്റി ഇതുവരെ നിർത്തിയില്ല എന്ന് മനസിലാക്കിയത് ച്ചെ. എന്റെ മാനത്തിന് വീണ്ടും അടി കിട്ടിയിരിക്കുന്നു. പക്ഷേ ഞാൻ ഒന്നും മിണ്ടാതെ ഒരു അപരിജിതനെ പോലെ ഒറ്റക്ക് ആ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു, പുറകിലോട്ട് പോയ ഇനിയും പണി കിട്ടും എന്നെനിക്ക് ഉറപ്പായിരുന്നു. അവിടെ ആണേൽ ജീനയേയും വായിനോക്കി ഇരിക്കാം.എങ്ങനെ!..

*******************

നമ്മൾ എവിടാ നിർത്തിയത്, ഹാ പെൺ കുഞ്ഞ്, അതോ ആണ് കുഞ്ഞോ? ആ ഇനിയിപ്പോ ഇരട്ടകൾ മതി ഒരാണും ഒരു പെണ്ണും. അതന്നെ. അപ്പോഴേക്കും അടുത്ത നേഴ്സും മറ്റൊരു കുട്ടിയുമായി വന്നു.

എനിക്കിഷ്ടം പെൺ കുട്ടിയെയും ജീനക്ക് ആൺ കുട്ടിയേയും. ഇതിപ്പോ രണ്ടുപേർക്കും സന്തോഷം ആയി . ഇനി രണ്ട് പേര് കണ്ട് പിടിക്കണം കേട്ടാൽ ഹിന്തു ആണോ ക്രിസ്ത്യൻ ആണോന്നു പെട്ടെന്ന് മനസിലാവരുത്. അവർ വലുതായി അവരുടെ ജാതിയും മതവും തിരഞ്ഞെടുക്കുമ്പോ പേര് മാറ്റേണ്ടി വരരുത്.

“”ജീനേച്ചി അവൻ കടലതീറ്റി നിർത്തി “”

അശ്വതിയുടെ ശബ്ദം എന്നേ ആ ദിവാസ്വപ്നത്തിൽ നിന്നും ഉണർത്തി.
ജീന എന്നേ വിരട്ടി നോക്കി, പിന്നെ എന്നോട് എന്താ നിർത്തിയത്‌ എന്ന് ചോദിച്ചു. തിന്നാൻ പറഞ്ഞു എന്നിട്ട് അവർ രണ്ടാളും വീണ്ടും ചിരിച്ചു, പുറകിലെ റാഗിംഗ് ഭയന്നാണ് ഇവിടെ ഇരുന്നത്. ഇപ്പൊ രണ്ട് പെണ്ണുങ്ങൾ അതും എന്റെ ക്ലാസിൽ പഠിക്കുന്നതും എന്റെ ആദ്യാപികയും ചേർന്നു എന്നേ റാഗ് ചെയ്യുന്നു. അശ്വതിയിൽ നിന്നും ഇതൊക്കെ പ്രതീക്ഷിക്കാമെങ്കിലും എന്റെ ജീന എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു. അത് കണ്ടിട്ടും അവർ രണ്ടും വീണ്ടും ഒരുപോലെ ചിരിക്കുന്നകൂടെ കണ്ടപ്പോൾ ഞാൻ ആകെ തളർന്നുപോയി. നമുക്ക് സപ്പോർട്ട് ചെയ്യും എന്ന് കരുതുന്നവർ തന്നെ നമുക്ക്പണി തന്നാൽ അത് സഹിക്കാൻ പറ്റോ? ഉച്ചക്ക് എന്റെ അഭിമാനം തിരിച്ചുപിടിക്കാൻ എന്റെ മനസിൽ ആണെങ്കിൽപോലും എന്റെ കൂടെ നിന്നവളാണ് ജീന ആ അവളും ഇപ്പൊ എന്നെ പരിഹസിച്ചു ചിരിക്കുവാണ്. ആ നിമിഷം എനിക്ക് രണ്ടിനെയും കൊല്ലാൻ ഉള്ള ദേഷ്യം തോന്നി. ഞാൻ….! ഇതിന് പ്രതികാരം വീട്ടണം ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഒരു പ്രശ്നത്തിൽ നമ്മളെ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നവർതന്നെ ആക്രമിക്കുമ്പോൾ അവരോടു നമുക്ക് തിരിച്ചു തോന്നുന്ന വാശി അതും കൂടും.

പിറ്റേന്ന് ജീനയുടെ ക്ലാസാവുന്നത് ഞാൻ കാത്തിരുന്നു. ജീനയുടെ ജിവിതത്തിൽ അവൾ പഠിപ്പിക്കുന്ന ആദ്യ ക്ലാസ്. അതിന്റെ എല്ലാ പരിഭ്രമവും അവളിലുണ്ട്. അന്ന് ജസ്റ്റ്‌ ഇൻട്രോടെഷൻ പോലെ അവൾ ക്ലാസ്സ്‌ എടുത്തു. എല്ലാം ബേസിക്ക്. പിന്നെ സംശയങ്ങൾ വല്ലതും ഉണ്ടങ്കിൽ ചോദിക്കാൻ പറഞ്ഞു. ഇന്റർനെറ്റ്‌ സമ്പന്തമായ ഏറെ കാലമായി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ചോദ്യം ചോദിച്ചു.

“”മിസ്സേ ഈ ഇന്റർനെറ്റിൽ ഈ ലക്ഷകണക്കിന് ജിബി വീഡിയോ ഡേറ്റ ഫയൽ എവിടാ വെച്ചേക്കുന്നെ? “”

ഓൺലൈനിൽ ആദ്യമായി തുണ്ട് കണ്ടോണ്ടിരുന്നപ്പൊ ഉണ്ടായ സംശയമായിരുന്നു അത്.

“” അത് അത് അതങ്ങ് ക്ലൌഡിലല്ലേ? “”

അവൾ പതറുന്നത് ഞാൻ കണ്ടു. ചോദ്യം ചോദിക്കാം എന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് ഒരു ചോദ്യം അവളും പ്രതീക്ഷിച്ചുണ്ടാവില്ല. ഹഹാ,!…എന്റെ ഉള്ളിലെ ചെകുത്താൻ ഉണർന്നു.

Leave a Reply

Your email address will not be published. Required fields are marked *