ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 1

“നിന്റെ ഈ കൈയ്യിലിരിപ്പിനു അടിച്ചില്ലേലെ ഉള്ളു അത്ഭുതം“

നിഥിൻ ഒന്ന് നിർത്തി,

“വേണ്ട നീ മാപ്പ് പറയണ്ട, ഇതു സീൻ എന്താന്നറിയോ? സ്ത്രീ പീഡനം. “

അവൻ വീണ്ടും ദേഷ്യത്തിൽ തന്നെ. അപ്പോഴും എനിക്കവളുടെ കയ്യിന്നു കിട്ടിയ അടി പോലും അവന്മാർ കാര്യമക്കാത്തതിൽ എനിക്കതിശയം തോന്നി.

“പീഡനമോ “
അത് കേട്ടതും എന്റെ കണ്ണുകൾ തള്ളി.

“പിന്നല്ലാതെ, ഒരു പെണ്ണിനോട് ഇങ്ങനൊക്കെ പറഞ്ഞാ പിന്നെന്താ…!”

ഷാനു അതേറ്റടുത്തു.

“അത് പോരാഞ്ഞിട്ട് അവൻ ആക്ഷൻ കൂടി കാട്ടീടാ.”

നിഥിൻ ഷാനുവിനോടായി പറഞ്ഞു.

“പൊന്നു മോനേ മാനം വേണേൽ പോയ് മാപ്പ് പറ. “

“ ഞാനൊന്നും പറയില്ല “

അപ്പോഴേക്കും എന്റെ ശബ്ദം തീരെ ദുർബലമായിരുന്നു. എന്റെ പതറിച്ച കണ്ടിട്ടാവും അവർ അതുമ്മേ വീണ്ടും കേറി പിടിച്ചത്.

“എന്നേ ശെരി ജയിലിൽ പോകാൻ നീ റെഡിയായിക്കോട്ടോ. ”

നിഥിൻ നിസാരമായി പറഞ്ഞു. അതൊടെ എന്റെ ബാക്കി കിളിയും പോയി.

ജയിലോ, നാട്ടിലെ പ്രമുഖ സ്വർണം വ്യാപാരിയുടെയും ഹൈസ്കൂൾ ടീച്ചറിന്റെയും മകൻ പെണ്ണ് കേസിൽ ജയിലിൽ പോയാലുള്ള അവസ്ഥ. എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ലായിരുന്നു. എന്റെ ഉള്ളിൽ അവളെ കരയിച്ചപ്പോൾ പൊങ്ങിവന്ന അ അഭിമാനം ഇപ്പൊ എന്റെ ഫാമിലി സ്റ്റാറ്റസുമായി ചേർത്തുവെച്ചു നോക്കിയപ്പോൾ വീണ്ടും ഭയമായി മാറിയിരിക്കുന്നു. അല്പനേരത്തെ ആലോചനക്കൊടുവിൽ മാപ്പെങ്കിൽ മാപ്പ് എങ്ങയും ഇതു ഒതുക്കിയേ പറ്റു, ഇല്ലേ എന്റെ കുടുംബത്തിന്റെ പേര്, ഞങ്ങളുടെ ആകെ അഭിമാനം, അന്തസ്, ഓർക്കാൻ പോലും പറ്റുന്നില്ല.
ഞാൻ അവന്മാരുടെ വാക്കും കേട്ട് ഏതായാലും അവളുടെ അടുത്തേക്ക് ചെന്നു , ഉള്ളത് പറഞ്ഞാ ആ പെണ്ണിനെ കണ്ടപ്പോൾ അക്ഷരാർഥത്തിൽ എന്റെ മുട്ട് വിറച്ചു. അവൾ ഇപ്പോഴും കരയുകയാണ് പക്ഷേ എന്നെ കണ്ടപാടെ കണ്ണു തുടച്ചു. ഇരുണ്ടമുഖത്തോടെ അവൾ ഒരു പുച്ഛം വിതറിയിട്ടു അവിടെ നിന്ന് പോയി.

അവളുടെ കൂട്ടുകാരിയോട് ചോദിച്ചപ്പോൾ എന്നോട് അവൾക്ക് ഒന്നുമിനി സംസാരിക്കാൻ താല്പര്യം ഇല്ലന്നും പരാതിയുമായി മുന്നോട്ട് പോകാനാണ് പ്ലാൻ എന്നപോലെയാണ് അശ്വതി സംസാരിച്ചതെന്നും അവർ പറഞ്ഞു. അതുങ്കൂടെ കേട്ടപ്പോൾ എന്റെ നല്ല ജീവനങ്ങു പോയികിട്ടി. കൂടാതെ വീണ്ടും അവന്മാരുടെ വക പേടിപ്പിക്കലും.

അവൾ സ്റ്റാഫ് റൂമിലേക്കാണ് പോയതെന്ന് എന്നു ആരോ പറഞ്ഞു. പിന്നെ എനിക്ക് ക്ലാസ്സിൽ നിക്കാൻ തന്നെ തോന്നിയില്ല. ഞാൻ നേരേ സ്റ്റാഫ്‌റൂമിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ മറ്റെല്ലാരും എന്നേ എന്തോ പോലെ നോക്കുന്നു. എല്ലാരും അറിഞ്ഞിട്ടുണ്ടാവുമോ!, മറ്റുള്ളവരുടെ ഈ നോട്ടമാണ് എന്നെ എന്നും ഭയപ്പെടുത്തിരുന്നത്.

പക്ഷേ അപ്പോഴും ജീനമാത്രം ഒന്നു മൈന്റ് പോലും ചെയ്യാതെ ബുക്കും നോക്കി ഇരുപ്പുണ്ട്. അതൊന്നും അവളെ ബാധിക്കില്ലേന്ന ഭാവം, അത് എന്നിൽ എന്തോ കൂടുതൽ വിഷമം ഉണ്ടാക്കി. അവൾ അൽപ്പം ദേഷ്യമെങ്കിലും കാണിച്ചിരുനെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായിതന്നെ ആശിച്ചു പോയി. അവളുടെ ജീവിതത്തിൽ ഞാൻ തീർത്തും അന്യനാണോ?.

ഞാൻ സ്റ്റാഫ് റൂമിൽ കയറി പക്ഷേ ആശ്വതി അവിടില്ല, ചിലപ്പോ പരാതി പറഞ്ഞിട്ട് പോയി കാണും, അതോ ഇനി പ്രിൻസിപ്പലിന്റെ റൂമിലോ ഓഫിസിൽ വല്ലോം നേരിട്ട് പോയി കാണുമോ? അതാകും, ഞാൻ വേഗം അങ്ങോട്ട് വെച്ചു പിടിച്ചു അവൾ അവിടെയും ഇല്ല. അവൾ പിന്നെ എവിടെ പോയി? അവളെ തേടി ഞാൻ അലഞ്ഞു, പ്രശനം ആകുന്നതിന് മുൻപ് പരിഹരിക്കണം. മാപ്പെങ്കിൽ മാപ്പ് കാല് പിടുത്തമെങ്കിൽ അങ്ങനെ. പിന്നെ അടുത്ത രണ്ടുപിരീഡ് ഞാൻ ക്ലാസിൽ കയറിയില്ല. ലൈബ്രറിയിൽ പോയി ഇരുന്നു.

അവിടെ ഇരുന്നപ്പോഴും ഞാൻ ടെൻഷനിലാണ്. അവൾ ഇപ്പൊ ഇത് സീൻ ആക്കിക്കാണും ആദ്യം സസ്പെൻഷൻ പിന്നെ പോലീസ് കേസ് ജയിലിൽ. അതിന്റെയൊക്കെ അപമാനം,ഓർക്കുന്തോറും ടെൻഷൻ കൂടി കൂടി വന്നു. അതെങ്ങനെ കൂടാതിരിക്കും വെറും വൃത്തികെട്ട പെണ്ണാണവൾ ജയിക്കാൻ ഏതറ്റവരെയും പൊകും ആരെയും മോശക്കാരനാക്കും. എനിക്ക് തന്നെ അനുഭവം ഉള്ളതാണ്, അതിൽപ്പിന്നാണ് ഞാൻ അവളെ ഒഴിഞ്ഞു മാറി നടക്കുന്നത്, അവൾക്ക് പിന്നിൽ ഒരു ഗാങ് തന്നുണ്ട് സ്ഥിരം പ്രശ്നക്കാർ എല്ലാ കേസിലും ആദ്യവിളിക്കുന്നത് അവളുടെ പേരാകും. ബേസിക്ക് മെക്കാനിക്കൽ പഠിപ്പിച്ച അജുസാറിനെ പോലും ഇവളും ടീമും ചേർന്നാ പുറത്താക്കിയത് അതും ഏതോ പെണ്ണുകെസ് പറഞ്ഞു. കോളജിൽ നിന്ന് പുറത്താക്കിച്ചത് പോട്ടേ അയാളുടെ കല്യാണം പോലും ഇവറ്റകളാണ് മുടക്കിയത്. അയാൾ എന്ത് നാണങ്കെട്ടിട്ടുണ്ടാവും.

വൈകുന്നേരത്തെ ഇന്റർവല്ലിന് ആശ്വതി താഴേക്ക് ഇറങ്ങിയപ്പോൾ ഞാൻ കൂടെ പോയി. അവളുടെ ആ
പോക്ക് ക്യാന്റീനിലേക്കാണ്. പക്ഷേ ഇപ്പൊ അവൾ ഉച്ചക്കത്തെക്കാൾ നോർമൽ ആയിട്ടുണ്ട്.

“ശ്….”

തീരെ നേർത്തു പോയിരുന്നു ആ ശ്… പക്ഷേ അത് കേട്ടിട്ടാവും അവൾ തിരിഞ്ഞു നിന്നത്. അപ്പൊ ദാണ്ടെ അടുത്ത പ്രശ്നം എനിക്ക് അവളോട്‌ ഒന്നും പറയാൻ പറ്റുന്നില്ല. ഒരുപാട് ബുദ്ധിമുട്ടി

”ഐ.. ആം… സോ..റി, ഞാൻ അറിയാതെ…. പറഞ്ഞതാത്.”

അത്രയും പറഞ്ഞതിനിടയിൽ എന്റെ കണ്ണുകൾ നിറഞ്ഞു തൊണ്ട ഇടറി. ഏറെക്കുറെ അവളുടെ കാല് പിടിക്കാൻ ഞാൻ തുനിഞ്ഞിരുന്നു.

”നീയൊക്കെ ആണ് തന്നെ ആണോ?” അതേചോദ്യം

ഒരു പുച്ഛത്തോടെ അവൾ അത്രമാത്രം ചോദിച്ചിട്ട് അവൾ പോയി. പക്ഷേ അപ്പൊ ആ അപമാനിക്കൽ എനിക്ക് വല്ലാത്തൊരു ആശ്വാസമായാണ് തോന്നിയത്. അവൾ തണുത്തിട്ടുണ്ട് ഏതായാലും പ്രശ്നം ആക്കില്ലാരിക്കും, ചിലപ്പോൾ അവൾക്കുപോന്ന ഇരയല്ല ഞാൻ എന്ന് തോന്നിയിട്ടുണ്ടാവും, ഇനി അതിന്റെ പേരിൽ പ്രശ്നം ഉണ്ടാവാതെ ഇരുന്നാൽ മതിയാരുന്നു.

പിന്നെ ഞാൻ തിരിച്ചു ക്ലാസിൽ കയറി. അപ്പോഴേക്കും ആശ്വതിയുടെ മുന്നിൽ കരഞ്ഞു കാല് പിടിച്ച കഥ പൊടിപ്പും തൊങ്ങലുമിട്ട് ക്ലാസ്സ്‌ മൊത്തം അറിഞ്ഞു. ആരോ അതൊക്ക കണ്ടിരിക്കണം. അതിൽപിന്നെ അന്ന് ഞാൻ ക്ലാസ്സിൽ ഇരുന്നത് തൊലി ഉരിഞ്ഞു പോയപോലെയായിരുന്നു. എല്ലാരുടെയും മുഖത്തു പുച്ഛം, പരിഹാസം ഹോ സഹിക്കാനേ വയ്യ. അല്പം ആശ്വാസം തോന്നിയത് ലാസ്റ്റ് ഹവർ ആയിരുന്നു, അപ്പൊ ജീനയുടെയായിരുന്നു ക്ലാസ്സിൽ., അവൾ മാത്രം അന്നും ആരേം മൈന്റ് ചെയ്യാതെ എന്തൊക്കെയോ പഠിപ്പിച്ചു പോയി.

“ നീ ഏതായാലും കാല് പിടിച്ചതുകൊണ്ടു അവൾ അത് സീൻ ആക്കാതെ പോയ് “

ഷാനു എന്നേ ആശ്വസിപ്പിക്കണപോലെ പറഞ്ഞു. അതിന് നിഥിന്റെ ആക്കിയ ചിരി അതിനകമ്പടിയായി ഉണ്ടായിരുന്നു. എനിക്ക് നല്ലതുപോലെ ചൊറിഞ്ഞു വന്നു പക്ഷേ ഞാനപ്പോൾ ഒന്നും മിണ്ടിയില്ല.

അന്ന് രാത്രിയിൽ ഞാൻ ഉറങ്ങിയില്ല. ആ നാലു ചുവരുകൾക്ക കത്തിരുന്നു രാവിലെ നടന്നതൊക്കെ ഓർക്കുമ്പോൾ എന്തോ പോലെ, ഞാൻ കാരണം കുടുംബത്തിന് ഒരു മാനക്കേട് ഉണ്ടാവരുത് എന്നുകരുതി ഞാൻ അവളോട് മാപ്പ് ചോദിച്ചു. പക്ഷേ ഇപ്പൊ ആ മാപ്പ് ചോദിക്കൽ എന്നേ എല്ലാരുടെയും മുൻപിൽ വല്ലാതെ നാണംകെടുത്തുന്നു, എന്റെ സ്റ്റാറ്റസിന്റെ ഏഴയിലത്തു നിക്കാൻ യോഗ്യത ഇല്ലാത്ത വെറും ഒരു പെണ്ണിനോട് ഞാൻ മാപ്പ് പറഞ്ഞു ച്ചെ!. അവളുടെ കയ്യിൽ നിന്ന് അടിമേടിച്ചിരിക്കുന്നു. ആരൊക്കെ ഈ സംഭവം അറിഞ്ഞു എന്നറിയില്ല പക്ഷേ ഞാൻ ആ കോളജിൽ കാണുന്ന എല്ലാരും എന്നേ നോക്കി
പരിഹസിക്കുന്ന പോലെ തോന്നുന്നു. അയ്യേ വെറും ഒരു പെണ്ണ്, അവൾ വീണ്ടും എന്നെ വല്ലാതെ നാറ്റിച്ചു.

Leave a Reply

Your email address will not be published. Required fields are marked *