അണ്ണാക്കിൽ പിരിവെട്ടി എന്ന് പറഞ്ഞാൽ മതീല്ലോ. ഞാൻ എന്തോ പറയാൻ വന്നതും അവൾ ഒരുലോഡ് പുച്ഛം അവിടെ തട്ടിയിട്ടു പോയി കളഞ്ഞു. എല്ലാരും ഒന്ന് ചിരിച്ചു.
ആ ഒറ്റ സംഭവങ്കോണ്ട് അവൾ ക്ലാസിലെ സ്റ്റാറായി, ഞാൻ കോമടി പീസും. അതിന് തന്നെ ആയിരിക്കും ആ പുതന അപ്പൊ അങ്ങനൊരു നമ്പർ ഇറക്കിയത്.ഇത്രയും ഹാൻസമായ എന്നെ ഇങ്ങനെ ഇല്ലാതെയാക്കുമ്പോൾ അത്രയും മൈലേജല്ലേ അവൾക്ക് കിട്ടുന്നത്. നായിന്റെ മോള് കുണ്ടി തെള്ളിനിക്കുന്ന ജീൻസും മാറ് തെള്ളിനിക്കണ ഷർട്ടും ഇട്ട ആ പുതനയാണ് പിന്നീട് എന്നെ ഒരു കാര്യവും ഇല്ലാതെ സ്ഥിരം ചൊറിയാറുള്ള അശ്വതി ചന്ദ്രശേഖർ .
അന്ന് ഉച്ച കഴിഞ്ഞു ഞങ്ങളെ പഠിപ്പിന്ന മിസ്സുമ്മാർ എല്ലാം കൂടെ ഗ്രൂപ്പായി ക്ലാസിൽ വന്നു. അതും ഇൻട്രോഡഷന്റെ ഭാഗമായിതന്നെ. കൂടുതലും മിസ്സുമ്മാരാണ് അവരൊക്കെ ബ്ലാക്ക് കളർ ഓവർക്കോട്ട് ഇട്ടിട്ടുണ്ട്. പൊതുവേ സ്ത്രീകളെ അൽപ്പം മയത്തിൽ വീക്ഷിക്കുന്ന ഞാൻ കുറച്ചു മുൻപ് കിട്ടിയ പണിയുടെ ചൂട് മാറാത്തോണ്ട് അതിനുപോലും മുതിർന്നില്ല. അവരെല്ലാം വന്നു മുൻപിൽ ഒഴിഞ്ഞു കിടന്ന ബഞ്ചിൽ ഇരുന്നു. ഞാൻ കുനിഞ്ഞിരുന്നു എന്റെ ബുക്കിൽ എന്തോ കുത്തിക്കുറിച്ചു.
ഞങ്ങളുടെ അഡ്വൈസർ സാനി മിസ് ഓരോ കുട്ടികളെ മുൻപിൽ കൊണ്ടോയി നിർത്തി, ഇപ്രാവശ്യം സെൽഫ് ഇൻട്രോ ഇംഗ്ലീഷിൽ ഡീറ്റെയിൽ ആയിതന്നെ പറയാൻ പറഞ്ഞു. ഹോബിയും, അമ്പിഷനും എന്നുവേണ്ട തപ്പികളിച്ചവരെക്കൊണ്ട് വീട്ടിലെ പെറ്റിന്റെ പേര് പോലും പറയിച്ചു.
“ഇവർ ഇപ്പൊല്ലേ ഒരെണ്ണം നടത്തിയത്, പിന്നെ ഇതെന്തിന്റെ കടിയാ? “
നിഥിൻ ആയിരുന്നു അത്.
ഞാൻ ഒന്നും മിണ്ടിയില്ല കാരണം വല്ലാത്തൊരു അപമാന ഭാരത്തിലായിരുന്നു ഞാനപ്പോൾ. മറ്റുള്ളോർ
ഇപ്പൊ എന്നേപറ്റി എന്താവും കരുതിഇരിക്കുന്നത്. ഞാനൊരു ഞരമ്പൻ ആണെന്നോ അതോകോമാളിയോ?.
അങ്ങനെ എന്റെ ചാൻസ് വന്നു. ഞാൻ എഴുന്നേറ്റു ഡസ്ക്കിൽ നിന്നും പുറത്തിറങ്ങിയപ്പൊതന്നെ കാൽ എവിടെയോ ഉടക്കി എന്റെ അടി പതറി. വീഴാൻ പോണപോലെയായി എങ്കിലും ഞാൻ എങ്ങനൊബാലൻസ് ചെയ്തു എഴുന്നേറ്റു. മുൻപിലേക്കു നടന്നപ്പോൾ പുറകിൽനിന്ന് കൂട്ടചിരി ഉയർന്നു. നേരത്തെ നടന്ന സംഭവം ആയിരിക്കണം വില്ലൻ. അപ്പഴത്തെ എന്റെ അവസ്ഥ ഏതാണ്ട് കാറ്റു പോയ ബലൂൺ എന്ന് പറയുന്നതാവും ഉത്തമം. ആ ലച്ചർ സ്റ്റാൻഡിൽ നിക്കുമ്പോൾ കാഴ്ച്ച മങ്ങുന്ന പോലെ തോന്നി. എന്റെ പേര് പോലും എനിക്ക് പറയാൻ പറ്റുന്നില്ല. അവർ ഇപ്പൊഴും എന്നേ കളിയാക്കി ചിരിക്കയാവും, ആ ചിരിയുടെ കാഠിന്യം കൂടി കൂടി വരുന്നപോലെ തോന്നി.
“”ചന്ദ്രമോഹൻ എസ് ആർ, …””
വിക്കി വിക്കി പറഞ്ഞു. പക്ഷേ അപ്പോഴാണ് ഞാൻ ശെരിക്കുമുള്ള ചിരി കേട്ടത്. അപ്പൊ നേരത്തെ എനിക്ക് തോന്നിയതാകുമോ? ഏതായാലും ഇപ്പൊ ഞാൻ പൊക്കി കെട്ടിയ ബാക്കിയുള്ള ഇമേജ്കൂടെ തകർന്നു വീഴുന്നത് ഞാനറിഞ്ഞു. അതും ആ പൂതന ഒരുത്തി കാരണം. എന്റെ നോട്ടം അറിയാതെ അവളിരുന്നിടത്തെക്ക് നീണ്ടു. ഏതാണ്ട് ഒരു ഹിമാലയം കീഴടക്കിയപോലത്തെ ചിരി അവളുടെ മുഖത്ത് അപ്പോഴുണ്ടായിരുന്നു.
പിന്നെ എന്റെ നോട്ടം തെറ്റി പോയത് വേറൊരു മുഖത്തേക്കായിരുന്നു. രാവിലെ മുതൽ ഞാൻ തിരഞ്ഞുകൊണ്ടിരുന്ന എന്റെ പച്ച കിളി. അവൾ എങ്ങനെ ഇവിടെ? അവളും എന്റെ ക്ലാസിൽ തന്നെയാണോ? എന്നിട്ട് ഇതുവരെ ഞാൻ കണ്ടിരുന്നില്ലല്ലൊ!. അവൾ മുൻപിൽ മിസ്സുമ്മാരുടെ അടുത്തിരുപ്പുണ്ട് . എന്തിനാണ് അവൾ അവിടെ ഇരിക്കുന്നത്?. എന്റെ ഉള്ളിൽ എവിടുന്നോ ഒരു തണുത്ത കാറ്റു വീശി. ഏതാണ്ട് സെൻട്രൽ ഫ്രഷിന്റെ പരസ്യത്തിലെ പോലെ ആ കാറ്റു കോൺഫിടൻസായ് പുറത്തേക്കു വന്നു. ഞാൻ അവൾക്കായി എന്നെ പരിജയപ്പെടുത്തി.
“”മൈ സെൽഫ് ചന്ദ്രമോഹൻ എസ് ആർ. യൂ ക്യാൻ കാൾ മി ചന്തൂ, ഐഅം ഫ്രം സെൻറ് സ്റ്റീഫാൻസ്,………..”’
പിന്നെ ഒരു പത്തു മിനിറ്റ് ഞാൻ അവളുടെ മുഖത്തുന്നു കണ്ണെടുക്കാതെ എന്നെപ്പറ്റി എന്തൊക്കെയോ സംസാരിച്ചു. എപ്പോഴൊ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തെളിഞ്ഞോ? ആ ചുണ്ടുകളിൽ ഉടക്കികിടക്കുന്ന ചിരിയെന്നെ അവളിലേക്ക് കൊളുത്തി വലിക്കുന്നുണ്ട്.
