“ നീ ഏതായാലും കാല് പിടിച്ചതുകൊണ്ടു അവൾ അത് സീൻ ആക്കാതെ പോയ് “
ഷാനു എന്നേ ആശ്വസിപ്പിക്കണപോലെ പറഞ്ഞു. അതിന് നിഥിന്റെ ആക്കിയ ചിരി അതിനകമ്പടിയായി ഉണ്ടായിരുന്നു. എനിക്ക് നല്ലതുപോലെ ചൊറിഞ്ഞു വന്നു പക്ഷേ ഞാനപ്പോൾ ഒന്നും മിണ്ടിയില്ല.
അന്ന് രാത്രിയിൽ ഞാൻ ഉറങ്ങിയില്ല. ആ നാലു ചുവരുകൾക്ക കത്തിരുന്നു രാവിലെ നടന്നതൊക്കെ ഓർക്കുമ്പോൾ എന്തോ പോലെ, ഞാൻ കാരണം കുടുംബത്തിന് ഒരു മാനക്കേട് ഉണ്ടാവരുത് എന്നുകരുതി ഞാൻ അവളോട് മാപ്പ് ചോദിച്ചു. പക്ഷേ ഇപ്പൊ ആ മാപ്പ് ചോദിക്കൽ എന്നേ എല്ലാരുടെയും മുൻപിൽ വല്ലാതെ നാണംകെടുത്തുന്നു, എന്റെ സ്റ്റാറ്റസിന്റെ ഏഴയിലത്തു നിക്കാൻ യോഗ്യത ഇല്ലാത്ത വെറും ഒരു പെണ്ണിനോട് ഞാൻ മാപ്പ് പറഞ്ഞു ച്ചെ!. അവളുടെ കയ്യിൽ നിന്ന് അടിമേടിച്ചിരിക്കുന്നു. ആരൊക്കെ ഈ സംഭവം അറിഞ്ഞു എന്നറിയില്ല പക്ഷേ ഞാൻ ആ കോളജിൽ കാണുന്ന എല്ലാരും എന്നേ നോക്കി
പരിഹസിക്കുന്ന പോലെ തോന്നുന്നു. അയ്യേ വെറും ഒരു പെണ്ണ്, അവൾ വീണ്ടും എന്നെ വല്ലാതെ നാറ്റിച്ചു.
പിറ്റേന്നു ക്ലാസിലെ സ്ഥിതി മറ്റൊന്നാരുന്നില്ല പാലെടുത്തുന്നും പരിഹാസം, പുച്ഛം, അപമാനം. അന്ന് ഞാൻ ഉച്ചക്ക് ഒറ്റക്ക് ക്യാന്റീനിൽ പോയിരുന്നു. ക്ലാസ്സിലെ പരിഹാസം അത്ര നേരം കേൾക്കണ്ടല്ലോ എന്നായിരുന്നു എന്റെ മനസിൽ. അവിടെയും ഒരൊത്തരും എന്നെ നോക്കുമ്പോ എനിക്ക് ആകെ പരിഭ്രമം, ഇനി വല്ലതും അറിഞ്ഞിട്ടാണോ?.
അൽപ്പം കഴിഞ്ഞു ആശ്വതി എന്റെ ഓപ്പോസിറ്റ് വന്നിരുന്നു, ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഒരു വരണ്ട ചിരി പാസാക്കി. അവളും ഒന്ന് ചിരിച്ചു, അർഥം മനസിലാവാത്ത ഒരു ചിരി. ചുണയുണ്ടോടാ നിനക്കെന്നോട് മുട്ടാൻ, അതാവും അതിനർത്ഥം. പിന്നെ അവൾ എന്നെ മൈന്റ് ചെയ്യാതെ എന്തൊക്കെയോ വാങ്ങി കഴിച്ചു. അവളുടെ ആ കഴിപ്പുകണ്ടാലേ ഓർക്കാനം വരും തീരെ സംസ്കാരം ഇല്ലാത്ത ജീവി. കോഴിക്കാൽലൊക്കെ രണ്ടു കൈകൊണ്ടും പിടിച്ചു കടിച്ചു വലിച്ചു കറുമുറാന്ന് യോ…!. അവസാനം ആ പൂതന ബാക്കി വന്ന എല്ലും കഷ്ണം എടുത്തു ഉറിഞ്ചിയപ്പോൾ ഉണ്ടാക്കിയ സഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ശബ്ദം ഹോ മേലാകെ പെരുത്തു കേറി. എനിക്ക് എന്റെ മുൻപിൽ ഇരിക്കുന്നത് പോലും അവിടെ ഇരുന്നു കഴിക്കാൻ തോന്നിയില്ല. ആ കോഴിക്കറിയിലെ കോഴിയോടുള്ള മല്പിടുത്തം കഴിഞ്ഞു അവൾ പോയപ്പോഴും തിന്നണോ വെണ്ടയോ എന്ന് ഞാൻ എന്റെ പൊതിച്ചോറിൽ നോക്കി ഇരുന്നുപോയി. അവസാനം ഞാൻ അത് കൊണ്ടുകളയുകയായിരുന്നു.
“പൈസ അവൻ തരും”
ക്യാഷിൽ ഇരുന്ന ആളോട് എന്നെ ചൂണ്ടി കാണിച്ച് പറഞ്ഞിട്ട് അവൾ പോയി. പിന്നെ എന്റെ പട്ടി കൊടുക്കും മനുഷ്യനെ ചോറ് പോലും തിന്നാൻ പറ്റാതെ വെറുപ്പിച്ചിട്ട് ഇപ്പൊ കൊടുക്കാം. പക്ഷേ അവൾ അവസാനം നോക്കിയ നോട്ടം അതിൽ ഒരു അപകടം എനിക്ക് തോന്നി. ബില്ല് കൊടുക്കാതെ പോയാൽ പണി അവൾ തരുമോ? അല്ലേ ചിലപ്പോൾ ഞാൻ വല്ലതും പ്രതികരിക്കുമോ എന്ന് നോക്കാനാവും, അവളോടു മുട്ടിനിക്കാൻ എനിക്കാവില്ല. അവളുടെ അന്നത്തെ മൊത്തം ബില്ല് കൊടുത്തത് ഞാനായിരുന്നു. പിന്നെ ഞാൻ എപ്പോഴേലും കാന്റീനിൽ ഉള്ളപ്പോൾ അവൾ വരും, ഒരു പരിഹാസ ചിരി ചിരിക്കും, പിന്നെ എന്തേലും വാങ്ങി വളരെ പ്രാകൃതമായി തന്നെ അവൾ അത് കഴിക്കും, പൈസ ഞാൻ കൊടുക്കും എന്ന് പറഞ്ഞു പൊകും. ആദ്യമൊക്കെ എന്റെ ഉള്ളിലെ പേടി ആ ബില്ല് കൊടുപ്പിച്ചു. അതുകൊണ്ട് തന്നെ അവളോട് എനിക്ക് പണ്ട് തോന്നിയ വെറുപ്പ് കൂടിക്കൊണ്ടേ ഇരുന്നു. അവളുടെ ആ ടെറർറിസത്തിനു ഒരു അവസാനം കാണണമെന്ന് എനിക്കുണ്ടായിരുന്നു. സഹികെട്ട് ഒരു ദിവസം ഞാൻ അവളുടെ പൈസ കൊടുക്കാതെ ക്ലാസ്സിൽ പോയി. പക്ഷേ അന്നവൾ അവൾ എന്നെനോക്കി വീണ്ടും ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. എന്നാൽ എനിക്കുള്ള പണി അവിടെ ഒരുങ്ങുന്നതേ
ഉണ്ടായിരുന്നുള്ളു.
*************
ജീനയോടു ഇന്ന് ഞാൻ സംസാരിക്കും, പക്ഷേ എന്ത്, എങ്ങനെ അത് അറിയില്ല? പതിവുപോലെ എന്തൊക്കെയോ ചിന്തിച്ചു ഞാൻ അവളുടെ സ്റ്റാഫ് റൂമിന്റെ വാതിക്കലേക്കു പോയി, ഞങ്ങളുടെ ക്ലാസ്സ ക്രോസ് ചെയ്തപ്പോൾ അതോടു ചേർന്നുള്ള സ്റ്റെയറിന്റെ ചുവട്ടിൽ ആ പൂതന നിപ്പുണ്ട്.
