ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 1

എന്റെ കൈ ആരോ തള്ളുന്ന പോലെ തോന്നി.

“” എന്റെ കുഞ്ഞ്””

ഞാൻ ഉണർന്നു. അത് അവളായിരുന്നു, അവൾ എന്നേ തന്നെ കലിച്ചു നോക്കുന്നുണ്ട്. ഇനി എന്റെ കൈമുട്ട് അവളുടെ അമ്മിഞ്ഞയിൽ തട്ടുന്നുണ്ടാവുമോ? അല്ല തട്ടി അവളുടെ മുഖം കണ്ടപ്പോൾ ഏതാണ്ട് ഉറപ്പായി. വീണ്ടും പണി പാളിയോ? എന്ത് ചെയ്യും! ഇറങ്ങി ഓടിയാലോ? ടെൻഷൻ ടെൻഷൻ. ഒഹ് പിന്നെ ഒരഞ്ചു മിനിറ്റ് ഞാൻ എങ്ങനെ തള്ളിനീക്കി എന്നറിയില്ല. അപ്പോഴേക്കും ഞങ്ങൾ കോളേജ് എത്തി. ഗേറ്റിൽ കൊണ്ട് വണ്ടി നിർത്തി.

അമ്മ ആദ്യം ഇറങ്ങി പുറകെ ഞാനും ഇറങ്ങി. ഞാൻ ഏറെക്കുറെ ഓട്ടയുടെ പുറകെ ഒളിച്ചു എന്നുപറയുന്നതാവും ശെരി. എങ്കിലും അവൾ എന്നെ മൈന്റ് ചെയ്യുന്നില്ല, പക്ഷേ അമ്മേ നോക്കി ചിരിച്ചത് ഞാൻ കണ്ടു. അവൾ കോളജിൽ കയറിയപ്പോൾ ഞാൻ അവളെയും കോളജും ഒരുമിച്ചു നോക്കിനിന്നു.

സ്റ്റുഡന്റാവും, ഫസ്റ്റ് ഇയർ തന്നെ. അപ്പൊ ഇനി നാലു കൊല്ലമുണ്ട്, അതിനുള്ളിൽ അവളെ സെറ്റാക്കണം. എനിക്ക് ഇതുവരെ ആരോടും തോന്നാത്ത ഒരു ഫീലിങ്ങും പ്ലാനിങ്ങും മനസിൽ വന്നിരുന്നു.

“”നീ വരുന്നില്ലേ? നാലു കൊല്ലവും ഇവിടെ തന്നാ പഠിക്കാൻ പോണത്, കോളജൊക്കെ നമുക്കു പിന്നെ നോക്കാം “”

അമ്മ അങ്ങനെ പറഞ്ഞങ്കിലും ഒരു കാര്യമുണ്ട് അന്ന് കണ്ട ഭംഗിയിൽ പിന്നെ ഒരിക്കൽപോലും ഞാനാ കോളജ് കണ്ടിട്ടില്ല.

അഡ്മിഷൻ സെല്ലിലും, ഒറിയെന്റെഷൻ ക്ലാസിനും ഒന്നും അവളെ കണ്ടില്ല. ഇനി ഇപ്പൊ സീനിയർ ആക്കുമോ? ഏയ് വഴിയില്ല സീനിയർ ആണേൽ എന്തിനാ അച്ഛനേം കൊണ്ട് ഇന്ന് വന്നത്? ഇത് ന്യൂ അഡ്മിഷൻ തന്നെ.

[ഈ കഥയും ചേച്ചി കഥയിലൂടെ ടാഗ് ചെയ്യേണ്ടി വരുമൊ? ഏയ്!… അല്ലേ വേണ്ട എവിടൊക്കെ ടാഗ് ചെയ്യണമെന്ന് ഇപ്പൊ പറഞ്ഞാൽ സസ്പെൻസ് പൊളിയും. എല്ലാം നീങ്ങൾ പതിയെ അറിഞ്ഞാമതി.]
ഉച്ചവരെയുള്ള ഒറിയന്റേഷൻ ക്ലാസ്സ്‌ കഴിഞ്ഞു ബാച്ച് ബാച്ചായി എല്ലാരേം അവരവരുടെ ക്ലാസിൽ കൊണ്ടോയി. ഞങ്ങടെ ക്ലാസിൽ 18 ആൺപിള്ളേരും 41 പെൺപിള്ളേരുമുണ്ട്. എല്ലാരും എഴുന്നേറ്റു നിന്ന് സെൽഫ് ഇൻഡ്രോടെഷൻ നടത്തി. വലിയ വകുപ്പൊന്നും ഇല്ലാത്ത പെങ്കൊച്ചുങ്ങളാണ് കൂടുതൽ. ജീൻസിട്ട് ഒന്നുരണ്ടേണ്ണമുണ്ട്, ബാക്കി എല്ലാം ചുരുതാറാണ്. എന്റെ അപ്പുറവും ഇപ്പുറവും നിഥിൻ, ഷാനു എന്ന് രണ്ടെണ്ണം. പിന്നെ എനിക്കല്പം അഹങ്കറിക്കാവുന്ന ഒരു കാര്യകൂടെ ഉണ്ട് കേട്ടോ. എനിക്കാണ് അവിടെ ഉള്ളവരിൽ എൻട്രൻസ്ന് മെച്ചപ്പെട്ട റാങ്കുള്ളത്. കൂടാതെ പരിജയപ്പെടുത്തിയപ്പോൾ ഞങ്ങടെ ജ്യൂലറിടെ പേര് “”കോവിലകം ജുവലേഴ്സ് “”അത് പറഞ്ഞപ്പോ തന്നെ ആ മിസ്സ്‌ പോലും അന്തവിട്ടു നോക്കുന്നുണ്ടായിരുന്നു.

യെസ്, ജനിച്ചപ്പോഴേ വായിൽ സ്വർണ്ണ കരണ്ടിയായി വന്നവൻ, അതാവണം അവറ്റോളുടെ മനസിൽ എന്നെ പറ്റി ഇപ്പൊ തോന്നുക . ശേ ആ കാർ കൂടെ എടുത്തോണ്ട് വരണ്ടതായിരുന്നു ശെരിക്കും മാസ് ആയേനെ. അതെങ്ങനെ അറുപിശുക്കൻ തന്തപ്പടി സമയത്തു ഡീസൽ പോലും അടിക്കില്ല, ച്ചേ… അതിനു ശേഷം ലഞ്ചുബ്രേക്കിനുള്ള ബല്ലടിച്ചു. ഞാനും എന്നേ കാത്തുനിന്ന അമ്മയും ക്യാന്റീനിൽ നിന്ന് കഴിച്ചശേഷം അമ്മയേ പറഞ്ഞു വീട്ടിൽ വിട്ടു. അപ്പൊഴേക്കും അമ്മ എനിക്ക് ബസ്സ് പാസ്സ് എടുത്തു തന്നിരുന്നു.

ഞാൻ ഉച്ച കഴിഞ്ഞു ക്ലാസിൽ കയറിയതും, ജീൻസും ഷർട്ടും ഇട്ട ഒരുത്തി നേരേ വന്നെന്റെ മേത്ത് ഒറ്റയിടി. ഇവക്കൊന്നും കാണില്ലേ? എവിടെ നോക്കിയാ….ഞാൻ ചിന്തിച്ചു തീരുമുൻപ് ഞാൻ ഒരു ആക്രോശം കേട്ടു.

“”താൻ എന്തുവാടോ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ ഇടിക്കാനും പിടിക്കാനും നടക്കുവാണോ നീ. ഹേ . ഞരമ്പൻ ആണോടോ. “”

ഏ എന്നോടാണോ?, അതേ!. ഞാൻ മാത്രമല്ല ആ ക്ലാസ്സ്‌ മുഴുവനും അത് കേട്ടു. ഞാൻ നാറി എന്നുപറഞ്ഞാൽ മതിയല്ലോ. ഇങ്ങോട്ട് വന്നിടിച്ചിട്ടു ഞാൻ എന്ത് ചെയ്തന്നാ? ഇന്നത്തെ ദിവസം മൊത്തം ഇങ്ങനെ ആണല്ലോ മനസ്സറിയാതെ പണി വന്നൊണ്ടേ ഇരിക്കുവാ. ഇന്നാരെ ആണോ കണി കണ്ടത്? രാവിലെ കാർ സ്റ്റാർട്ട്‌ ആക്കിയപ്പോ ഡീസൽ ഇല്ല, ബസ്സിൽ കേറിയപ്പോ ഇതുവരെ ഇല്ലാത്ത തെള്ളു, പിന്നെ ആ പച്ചകിളിയോട് ഞാൻ പോലും അറിയാതെ കാട്ടിയത്, ധാ ഇപ്പൊ ഈ ഹിമാലയം ചളിക്കിന്റെന്നും. മിക്കവാറും കണ്ണു തുറന്നു ആദ്യം നോക്കിയത് കണ്ണാടിയാവും, അല്ലേ ഇങ്ങനെ വരാൻ വഴിയില്ല.
“”എന്താടാ…! ഇയാള് എന്നേ നോക്കി പേടിപ്പിക്കാ? “”

അണ്ണാക്കിൽ പിരിവെട്ടി എന്ന് പറഞ്ഞാൽ മതീല്ലോ. ഞാൻ എന്തോ പറയാൻ വന്നതും അവൾ ഒരുലോഡ് പുച്ഛം അവിടെ തട്ടിയിട്ടു പോയി കളഞ്ഞു. എല്ലാരും ഒന്ന് ചിരിച്ചു.

ആ ഒറ്റ സംഭവങ്കോണ്ട് അവൾ ക്ലാസിലെ സ്റ്റാറായി, ഞാൻ കോമടി പീസും. അതിന് തന്നെ ആയിരിക്കും ആ പുതന അപ്പൊ അങ്ങനൊരു നമ്പർ ഇറക്കിയത്.ഇത്രയും ഹാൻസമായ എന്നെ ഇങ്ങനെ ഇല്ലാതെയാക്കുമ്പോൾ അത്രയും മൈലേജല്ലേ അവൾക്ക് കിട്ടുന്നത്. നായിന്റെ മോള് കുണ്ടി തെള്ളിനിക്കുന്ന ജീൻസും മാറ് തെള്ളിനിക്കണ ഷർട്ടും ഇട്ട ആ പുതനയാണ് പിന്നീട് എന്നെ ഒരു കാര്യവും ഇല്ലാതെ സ്ഥിരം ചൊറിയാറുള്ള അശ്വതി ചന്ദ്രശേഖർ .

അന്ന് ഉച്ച കഴിഞ്ഞു ഞങ്ങളെ പഠിപ്പിന്ന മിസ്സുമ്മാർ എല്ലാം കൂടെ ഗ്രൂപ്പായി ക്ലാസിൽ വന്നു. അതും ഇൻട്രോഡഷന്റെ ഭാഗമായിതന്നെ. കൂടുതലും മിസ്സുമ്മാരാണ് അവരൊക്കെ ബ്ലാക്ക് കളർ ഓവർക്കോട്ട് ഇട്ടിട്ടുണ്ട്. പൊതുവേ സ്ത്രീകളെ അൽപ്പം മയത്തിൽ വീക്ഷിക്കുന്ന ഞാൻ കുറച്ചു മുൻപ് കിട്ടിയ പണിയുടെ ചൂട് മാറാത്തോണ്ട് അതിനുപോലും മുതിർന്നില്ല. അവരെല്ലാം വന്നു മുൻപിൽ ഒഴിഞ്ഞു കിടന്ന ബഞ്ചിൽ ഇരുന്നു. ഞാൻ കുനിഞ്ഞിരുന്നു എന്റെ ബുക്കിൽ എന്തോ കുത്തിക്കുറിച്ചു.

ഞങ്ങളുടെ അഡ്വൈസർ സാനി മിസ് ഓരോ കുട്ടികളെ മുൻപിൽ കൊണ്ടോയി നിർത്തി, ഇപ്രാവശ്യം സെൽഫ് ഇൻട്രോ ഇംഗ്ലീഷിൽ ഡീറ്റെയിൽ ആയിതന്നെ പറയാൻ പറഞ്ഞു. ഹോബിയും, അമ്പിഷനും എന്നുവേണ്ട തപ്പികളിച്ചവരെക്കൊണ്ട് വീട്ടിലെ പെറ്റിന്റെ പേര് പോലും പറയിച്ചു.

“ഇവർ ഇപ്പൊല്ലേ ഒരെണ്ണം നടത്തിയത്, പിന്നെ ഇതെന്തിന്റെ കടിയാ? “

നിഥിൻ ആയിരുന്നു അത്.

ഞാൻ ഒന്നും മിണ്ടിയില്ല കാരണം വല്ലാത്തൊരു അപമാന ഭാരത്തിലായിരുന്നു ഞാനപ്പോൾ. മറ്റുള്ളോർ
ഇപ്പൊ എന്നേപറ്റി എന്താവും കരുതിഇരിക്കുന്നത്. ഞാനൊരു ഞരമ്പൻ ആണെന്നോ അതോകോമാളിയോ?.

അങ്ങനെ എന്റെ ചാൻസ് വന്നു. ഞാൻ എഴുന്നേറ്റു ഡസ്ക്കിൽ നിന്നും പുറത്തിറങ്ങിയപ്പൊതന്നെ കാൽ എവിടെയോ ഉടക്കി എന്റെ അടി പതറി. വീഴാൻ പോണപോലെയായി എങ്കിലും ഞാൻ എങ്ങനൊബാലൻസ് ചെയ്തു എഴുന്നേറ്റു. മുൻപിലേക്കു നടന്നപ്പോൾ പുറകിൽനിന്ന് കൂട്ടചിരി ഉയർന്നു. നേരത്തെ നടന്ന സംഭവം ആയിരിക്കണം വില്ലൻ. അപ്പഴത്തെ എന്റെ അവസ്ഥ ഏതാണ്ട് കാറ്റു പോയ ബലൂൺ എന്ന് പറയുന്നതാവും ഉത്തമം. ആ ലച്ചർ സ്റ്റാൻഡിൽ നിക്കുമ്പോൾ കാഴ്ച്ച മങ്ങുന്ന പോലെ തോന്നി. എന്റെ പേര് പോലും എനിക്ക് പറയാൻ പറ്റുന്നില്ല. അവർ ഇപ്പൊഴും എന്നേ കളിയാക്കി ചിരിക്കയാവും, ആ ചിരിയുടെ കാഠിന്യം കൂടി കൂടി വരുന്നപോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *