ഒരു കഥ 3

 

ഒരു 12 ഒക്കെ ആയപ്പോ എവിടെ കിടക്കും എന്ന ചോദ്യം വന്നു. കാരണം വേറെ റൂമോ ഹാളോ ഒന്നും ഇല്ലാ. സ്റ്റുഡിയോ ഡിസൈൻ ആയ കാരണം എല്ലാം ഒറ്റ ഹാളിൽ തന്നെ ആയിരുന്നു. പിന്നെ കിടക്കാൻ ആകെ ഉള്ളത് ഒരു ബെഡ് ആയിരുന്നു. അതിലാണ് ഞങ്ങൾ രണ്ട് പേരും കിടക്കാറ്.

അവസാനം പെണ്ണുങ്ങൾ ബെഡ്‌ഡിലും ഞങ്ങൾ നിലത്തു ബെഡ്ഷീറ്റ് വിരിച്ചും കിടക്കാം എന്ന ധാരണയായി. ഞാൻ അതിനെ എതിർത്തങ്കിലും അവര് മൂന്നു പേരും സമ്മതിച്ചില്ല.

നിലത്തു കിടക്കാൻ പറ്റില്ലെന്ന് പറഞ്ഞു സെന്റി അടിച്ചപ്പോ എന്നെ ബെഡിൽ ഒരറ്റത്ത് കിടത്താം എന്ന് ശ്രീ സമ്മതിച്ചു. പക്ഷെ എന്തേലും കുരുത്ത കേട് ഒപ്പിച്ചാ ചവിട്ടും എന്ന് പറഞ്ഞാണ് എന്നെ കിടക്കാൻ സമ്മതിച്ചത് സെയിം ടൈം അനു ചുമ്മാ പട്ടി ഷോ ഇട്ടിട്ട് അതൊന്നും പറ്റില്ല ശരിയാവില്ല എന്നൊക്കെ പറയുണ്ടായിരിന്നു.

 

അങ്ങനെ അവസാനം അനു ചുമർ ചാരി അരുവിലും അത് കഴിഞ്ഞു ശ്രീ നടുവിലും പിന്നെ ഈ അറ്റത്തു ഞാനും എന്റെ അപ്പുറം നിലത്തു ബെഡ്ഷീറ്റ് വിരിച്ചു ഷിബുവും. അവൻ ഇത്തരം വിഷയങ്ങളിൽ കാര്യമായ അഭിപ്രായം പറയാതെ ഒരു മാന്യൻ ചമഞ് ഇരിക്യാർന്നു.

ജനുവരി ആയ കാരണം രാത്രി ഒക്കെ ചെറിയ തണുപ്പ് ആണ് പക്ഷെ നിലത്തു കിടക്കുനോണ്ട് പുതപ്പ് ഷിബുവിന് മാത്രമേ ഉള്ളു. ഞങ്ങൾ എല്ലാരും പുതപ് ഒന്നും ഇല്ലാതെ ഫാനിന്റെ സ്പീടും കുറച്ചു കിടപ്പായി. പക്ഷെ ആരും അത്ര പെട്ടന്ന് ഒന്നും ഉറങ്ങിയില്ല. എനിക്ക് ഭയങ്കര ത്രിൽ ആയിരുന്നെങ്കിലും നല്ല കുട്ടി ആവാമെന്ന് കരുതി. വെയിറ്റ് ചെയ്താ ഇനിയും നല്ല അവസരങ്ങൾ കിട്ടുമെന്നൊക്കെ ആശ്വസിച്ചു ശ്രീ യുടെ ദേഹത്തു തട്ടാതെ കിടന്നു. കുറെ നേരം കണ്ണും തുറന്ന് കിടന്നു അവസാനം എപ്പഴോ ഒന്ന് ഉറങ്ങി. പിന്നെ രാവിലേ ആരോ ബാത്‌റൂമിൽ ഫ്ലെഷ് ചെയ്യുന്ന സൗണ്ട് കേട്ടാണ് എണീറ്റത്. ബെഡിൽ സൈഡിലേക്ക് നോക്കിയപ്പോ ശ്രീ ആണ് ബെഡിൽ ഇല്ലാത്തത്. എനിക്കും മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു അതോണ്ട് ഞാനും എണീറ്റു ചെന്ന് ഞാൻ അവിടെ എത്തിയതും ശ്രീ ഇറങ്ങി പൊന്ന് ബെഡിൽ വന്ന് കിടന്നു ഞാനും എന്റെ കഴിഞ്ഞ് പഴേ പോലെ വന്ന് കിടന്നു. അപ്പോ ശ്രീ എന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്നു ഒരു ചിരി ചിരിച്ചു. ഞാനും എന്തെ എന്ന് കിടന്നു കൊണ്ടു ചോയ്ച്ചു. അപ്പോ അവള് പറഞ്ഞു എനിക്ക് നിന്നെ പേടി ഉണ്ടായിരുന്നു എന്തേലും കുരുത്തക്കേട് കാട്ടുമെന്ന് ഓർത്ത് എന്ന് പറഞ്ഞു.

എനിക്ക് ആഗ്രഹം ഒക്കെ ഉണ്ടാർന്നു പിന്നെ നീ ചവിട്ടും എന്ന് പേടിച്ചാണെന്ന് തമാശ രൂപേ പറഞ്ഞു. പെട്ടന്ന് ആണ് അവൾ എനിക്ക് കവിളൊത്തൊരു കിസ്സ് തന്നത്. എന്റെ ഫസ്റ്റ് കിസ്സ് ആണെന്ന് പറയാം അത്. ഞെട്ടി കിടക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു ഇത്‌ നല്ല കുട്ടിക്ക് ഉള്ള സമ്മാനം ആണ് വേറൊന്നും കരുതണ്ടന്ന്. ഞാൻ എന്താ പറയണ്ടേ ചെയ്യണ്ടേ എന്നറിയാതെ ചിരിച്ചു കൊടുത്തു. പിന്നെ കുറച്ചു കഴിഞ്ഞു എല്ലാരും എണീറ്റു രാവിലെ ദോശ ഒക്കെ ഉണ്ടാക്കി കഴിച്ചാണ് അവര് പോയത്.

 

ഈ സംഭവത്തിന് ശേഷം ഇവര് രാത്രി അവിടെ വന്ന് നിക്കൽ ഒക്കെ സ്ഥിരം ആയി. പിന്നേം ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോ ഇങ്ങനെ ഒരു രാത്രിയിൽ ആണ് അനു എല്ലാരും ഇരിക്കുമ്പോ ഒരു കാര്യം പറഞ്ഞത്. ഷിബു എന്നോട് ഒരു കാര്യം പറഞ്ഞു അത് ഞാൻ ഇവിടെ പറയാൻ പോകാണ് എന്നൊക്കെ ആണ് ഇൻട്രോ തന്നത്. അവൻ വേണ്ടാന്നൊക്കെ പറയുന്നുണ്ട്. അവസാനം അവൾ പറഞ്ഞൂ ഷിബുവിന് പ്രിയയെ ഇഷ്ടമാണ് ഫ്രണ്ട്ഷിപ് വിചാരിച്ചു ആണ് പറയാൻ പേടി എന്നൊക്കെ. പ്രിയ ചിരിച്ചു കൊണ്ടു കേട്ട് അതൊന്നും നടക്കില്ല എന്ന് പറഞ്ഞു. ഞാനും അത് മാക്സിമം മുടക്കാൻ നോക്കി ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞു. പക്ഷെ അനു കട്ട സപ്പോർട് ആയിരുന്നു. അന്നത്തെ ദിവസം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപഴേക്കും അവര് തമ്മിൽ സെറ്റ് ആയി എന്ന് എല്ലാരും ഇരിക്കുമ്പോ പറഞ്ഞു.

എനിക്കത് വല്യ ഒരു ഷോക്ക് ആയിരുന്നു അത് പക്ഷെ ഞാനത് സാവകാശം അക്‌സെപ്ട്ട് ചെയ്തു പോവാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *