3rd സെം ശെരിക്കും ഞങ്ങളുടെ അവസാന സെം ആണ്. നാലാം സെമെസ്റ്ററിൽ പ്രൊജക്റ്റ് ഉം ഇന്റേൺഷിപ് ഉം ഉള്ളത് കൊണ്ട് ക്ലാസ്സ് ഒന്നും കാണില്ല. ഈ തേർഡ് സെമ്മിൽ ഈ മല്ലു ഗാങ് ക്ലാസ്സിൽ സ്ഥിരം വരാതെ ആയി. ഞാൻ ആദ്യം ഒറ്റക്ക് കോളേജിൽ പോയിരിന്നു. പിന്നെ പുതിയ ബാക്കി മൂന്ന് പേരെയും അവഗണിച്ചു പുതിയ ഫ്രണ്ട്സ്നേ ഉണ്ടാക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ഞാൻ ഏതേലും പെൺകുട്ടികളുടെ അടുത്ത് മിണ്ടിയാ അപ്പോ അനുവും അങ്ങോട്ട് വന്ന് കൂടെ ഇരിക്കും. ബോയ്സ് ആയാലും ഇവളുടെ ശല്യം ഉണ്ടായിരുന്നു. അത് സഹിക്കാ വയ്യാതെ ഞാൻ കോളേജിൽ പോക്ക് മ്മെല്ലെ മെല്ലെ കുറച്ചു വന്നു റൂമിൽ ഇരുന്നു വെള്ളം പുക വലിച്ചു ഇരിക്കാൻ തുടങ്ങി. കോളേജ് നിറുത്തി പോയാലോന്നു വരെ ചിന്തിച്ച നാളുകൾ ആയിരിന്നു അത്. കോളേജിൽ പോവാതെയും ബ്ലോക്ക് ചെയ്തും അനുവിനെ ഒഴിവാക്കി രക്ഷപെട്ടങ്കിലും അറ്റൻഡൻസ് ഇല്ലാതെ കണ്ടോനേഷൻ അടച്ചു ആണ് എക്സാം എഴുതിയത്. പക്ഷെ അതില് റിസൾട്ട് വന്നപ്പോ ഒരു വിഷയതിൽ പൊട്ടുകയും ചെയ്തു. പിന്നെ 4th സെമ്മിൽ എല്ലാരും ഇന്റേൺഷിപ് നു പോയപ്പോൾ ഞാൻ വീട്ടിൽ പോയി അമ്മേനെ കെട്ടിപിടിച്ചു കരയുകയാണ് ചെയ്തത്.
അങ്ങനെ വീട്ടിൽ ഇരുന്നപ്പോൾ കിട്ടിയ സമാധാനം കൊണ്ട് കോളേജിൽ കള്ളം പറഞ്ഞൂ ഒരു കള്ള സർട്ടിഫിക്കറ്റും ഉണ്ടാക്കി പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്തു. തിരിച്ചു വന്നേ പിന്നെ ഞാൻ ഡ്രഗ്സ് ഒന്നും ഉപയോഗിച്ചില്ല. ആ ലാസ്റ്റ് രണ്ട് മാസം ക്ലാസിൽ റെഗുലർ ആകുകയും അനുവിനെ mature ആയി ഹാൻഡിൽ ചെയ്യുകയും ചെയ്ത് അപ്പോഴേക്കും ആൾക്കും ഒന്നും നടക്കില്ല എന്ന ബോധം വന്നിരുന്നു. ഞങ്ങൾ വീണ്ടും തുടക്ക കാലത്തെ പോലെ കുറച്ചു ഒക്കെ സംസാരിക്കാൻ തുടങ്ങി. ഈ പ്രൊജക്റ്റ് ന്റെ ടൈമിൽ പ്രിയയും ഷിബുവും ബ്രേക്കപ്പ് ആയിരുന്നു.
ഷിബു ആദ്യം ഒന്നും എന്നോട് മിണ്ടാൻ വന്നിരുന്നില്ല ഞാൻ അങ്ങോട്ടും പിന്നെ പിന്നെ അവൻ മെല്ലെ വരാൻ തുടങ്ങി എങ്കിലും ഒരു ഞാൻ ഒരു കാര്യത്തിനും അവന്റെ അടുത്തേക്ക് പോവാതിരിക്കാൻ പ്രത്യകം ശ്രദ്ധിച്ചു.
അതുപോലെ ശ്രീ ചെറുതായി ഒക്കെ എന്തേലും വന്ന് മിണ്ടി പോകും. സത്യം പറഞ്ഞാ ഞാൻ ഇവര് മായി പ്രശ്നം ഒന്നും ഇല്ലങ്കിലും ഇവർക്ക് രണ്ട് പേർക്കും എന്നെ കാണുമ്പോ ഒരു ഗിൾട് ഫീൽ ആണെന്ന് തോന്നുന്നു.
അവസാന മാസം ആയപ്പോ ശ്രീയുമായി പഴയപോലെ സംസാരിക്കാൻ തുടങ്ങി എങ്കിലും ഷിബുവിനെ ഞാൻ അവഗണിച്ചു. അവൻ ഇവള് ഉള്ളപ്പോ എന്റെ അടുത്ത് വരുകയും ഇല്ലാ.
അപ്പോഴാണ് ശ്രീ പറഞ്ഞത് അനു നിർബന്ധിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു ബന്ധത്തിന് മുതിർന്നത് തന്നെ. പിന്നെ എനിക്കും ചെറിയ ആഗ്രഹങ്ങൾ ഒക്കെ ഉണ്ടയിരുന്നു എന്നും ഒക്കെ.
പിന്നീട് ഒരിക്കൽ ഷിബുവും ഇതേപോലെ അനു കാരണം ആണ് ഞാൻ ഇപ്പോ ഇങ്ങനെ മൂഞ്ചിയ അവസ്ഥ ആയതെന്ന് പറഞ്ഞു. അതെന്താന്ന് ചോദിച്ചപ്പോ അവളാണ് ചുമ്മാ ഒരു ക്രഷ് നെ ഇങ്ങനെ സെറ്റ് ആക്കി തന്നത്. എനിക്ക് അത്ര ആഗ്രഹം ഒന്നും ഇല്ലായിരിന്നു, പിന്നെ ഒരു പെണ്ണിനെ കിട്ടിയാൽ നല്ലതല്ലേ എന്ന മൈൻഡ് ആയിരുന്നു അപ്പോ. അതോണ്ട് കളി കിട്ടി എങ്കിലും അവസാനം ഹൃദയം പൊട്ടിച്ചു ആണ് അവള് good ബൈ പറഞ്ഞത്.
ഇഷ്ടമില്ലാത്ത രണ്ട് പേരെ തമ്മിൽ അടുപ്പിച്ചു കൂട്ടത്തിൽ നിന്ന് മാറ്റി നിറുത്തിയത് എന്നെ ഒറ്റക്ക് കിട്ടാൻ വേണ്ടി ആയിരുന്നു എന്ന് ഞാൻ മനസിക്കിയപ്പോ നോ പറഞ്ഞ എന്നെ ഞാൻ തന്നെ പ്രശംസിച്ചു. എന്നെ വളക്കാൻ വേണ്ടി ശരീരം വരെ തന്ന അവളൊക്കെ ഏത് ടൈപ്പ് സൈക്കോ ആണെന്ന് പറയേണ്ട ആവിശ്യം ഇല്ലല്ലോ. പക്ഷെ ഇതൊക്കെ ഉണ്ടാക്കിയ മാനസിക ആഖാതം ചെറുതൊന്നും അല്ലായിരുന്നു. പഠിപ്പ് കഴിഞ് ഒരു ജോലി വേണം എന്ന മൈൻഡ് ഒക്കെ ഇല്ലാതെ ആയി വീട്ടിൽ പോയി കിടന്നാ മതി എന്ന് ആയിരുന്നു എനിക്ക്.
അങ്ങനെ വീട്ടിൽ എത്തി നല്ല ഫുഡും കഴിച്ചു ഡ്രഗ്സും ഇല്ലാ ടെൻഷനും ഇല്ലാത്ത ലൈഫ് കിട്ടി തുടങ്ങിയപ്പോ ഇനി പുറത്തേക്ക് ഒന്നും പോണില്ല വീട്ടിൽ നിന്ന് കൊണ്ടുള്ള പണി തന്നെ മതിയെന്ന് മനസ്സിൽ ഉറപ്പിച്ചു.
