ഒരു കഥ 3

 

ഇതിനു ശേഷം പുറത്ത് പോകുമ്പോ എന്റെ കൂടെ നടന്നിരുന്ന പ്രിയ അവന്റെ കൂടെ ആയി സ്വാഭാവികമായി അനു എന്റെ കൂടെയും. പിന്നെ ഇവര് ഒപ്പം ആണെങ്കിലും ഇടക്കൊക്കെ ഞങ്ങളോട് പറയാതെ ഒറ്റക്ക് ടൈം സ്‌പെന്റ ചെയ്യാനും പുറത്ത് പോവാനും ഒക്കെ തുടങ്ങി. ആദ്യം ഒക്കെ ഞങ്ങളെ പരിഗണനിച്ചിരുന്ന അവർ പിന്നെ അവരുടെ കാര്യം മാത്രം ആയി നോക്കൽ. കോളേജ് കഴിഞ്ഞാ അവര് രണ്ട് പേരും എവിടേലും പോകും. ഞാൻ നടന്നു റൂമിൽ എത്തി ഒന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കും. സൺ‌ഡേയും ഇവര് പുറത്ത് പോകും ഞാൻ ഒറ്റക്ക് തന്നെ റൂമിൽ. ഈ ടൈമിൽ അനുവുമായി തല്ല് കൂടുന്നത് ഒക്കെ കുറഞ്ഞു. പിന്നെ അവള് ഇടക്ക് വിളിച്ചു ഇവര് ഇങ്ങനെ ചെയ്യുന്നത് മോശമായി എന്നൊക്കെ പറയും. അത് കേൾക്കുമ്പോൾ എനിക്കും അങ്ങനെ തോന്നും. ഒറ്റക്ക് ഇരിക്കുന്ന എനിക്ക് അനു ഒരു ആശ്വാസം ആയി തുടങ്ങിയിരിന്നു.

 

വീണ്ടും ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു. ഞാനും ഷിബുവും റൂമിൽ വെച്ച് ഒന്നും സംസാരിക്കാതെ ആയി. ഇവര് സെറ്റ് ആയ ശേഷം പ്രിയ ഒന്നും റൂമിൽ നിക്കാൻ വന്നിട്ടില്ല. ഞാൻ മെല്ലെ ക്ലാസ്സിലെ മലയാളി ഗാങ്സ് ന്റെ കൂടെ കൂടാൻ തുടങ്ങി. സൺ‌ഡേ ഒക്കെ അവരുടെ റൂമിൽ പോയി ഇരിക്കും. ആദ്യമൊക്കെ അവര് വീഡും ഡ്രിങ്ക്സും തരുമ്പോ വേണ്ടന്ന് പറഞ്ഞു ഒഴിവാക്കിയിരിന്നു.

 

ഒരിക്കൽ അനു പ്രിയയും ഒരു സാറ്റർഡേ നൈറ്റ്‌ ബീഫും കൊണ്ടു റൂമിൽ വന്നു മൂന്ന് മാസങ്ങൾക്ക് ശേഷം ആണ് വരുന്നത്. അന്ന് രാത്രി അവര് സോറി ഒക്കെ പറഞ്ഞു. പെട്ടന്ന് നിങ്ങളെ ഒഴിവാക്കിയതല്ല പറ്റി പോയതാണ് എന്നൊക്കെ പറഞ്ഞു. പിന്നെ ഞാനും ഷിബുവും പഴയ പോലെ സംസാരിക്കണം എന്നൊക്കെ പറഞ്ഞു ഞങ്ങൾ ഒരു പാട് നല്ല മൊമെന്റ് ഷെയർ ചെയ്ത്. അന്ന് കിടക്കുമ്പോൾ ഒരു വ്യത്യാസം ഉണ്ടായിരുന്നു. പ്രിയ എന്നെ അന്ന് ബെഡിൽ നിർബന്ധിച് നടുവിൽ കിടത്തി, കിടന്നു കുറെ നേരം കഴിഞ്ഞ് ചുമ്മാ ഒന്ന് പ്രിയയുടെ സൈഡ് നോക്കിയപ്പോ അവര് കിസ്സ് ചെയ്യുന്നതാണ് കണ്ടത്. അത് വീണ്ടും എന്റെ ഹൃദയം പൊട്ടിച്ചു. അന്ന് രാവിലേ നേരത്തെ എണീറ്റപോ രണ്ട് പേരും നിലത്തു കെട്ടിപിടിച്ചു കിടക്കുന്നു.

രാവിലേ ഫുഡ്‌ കഴിച്ച് എനിക്ക് വേറെ പരുപാടി ഉണ്ടെന്ന് പറഞ്ഞു ഞാൻ മല്ലു ഗാങ്ങിന്റെ റൂമിൽ പോയി ഞാനും അവരുടെ കൂടെ കൂടി ഒരാളായി. പിന്നെ ഒരു വർഷത്തോളം ഫുൾ അടി ആയിരുന്നു.

ഞാൻ ഇവരുടെ റൂമിൽ ആകുമ്പോ ഷിബു എന്നെ വിളിക്കാറുണ്ട്. എവിടെ എപ്പോ വരും എന്നൊക്കെ ചോദിചിട്ട് ഞാൻ മറുപടി പറയും അവൻ ഫോൺ വെക്കും. പക്ഷെ ഒരു ദിവസം ഇവരുടെ റൂമിൽ ഒന്നും ചെയ്യാതെ ഇരിക്കുമ്പോ ഇവൻ വിളിച്ചു. ഞാൻ ഇപ്പഴൊന്നും വരില്ല എന്ന് പറഞ്ഞെങ്കിലും പെട്ടന്ന് റൂമിൽ പോവാനുള്ള മൂഡ് വന്നപ്പോ റൂമിലേക്ക് വന്നു. ഞാൻ അവിടെ എത്തിയപ്പോ ഷിബു റൂമിൽ ഉണ്ട്. ബെൽ അടിച്ചും കുറച്ചു കഴിഞ്ഞാണ് അവൻ വന്ന് തുറന്നത്. ആകെ വിയർത്തു കുളിച്ചു ഒരു വെപ്രാളം പിടിച്ച മുഖം ആയിരുന്നു എന്നെ കണ്ടപ്പോ ഞാൻ അകത്തു കയറിയപ്പോ പ്രിയ ഉണ്ട് ബെഡിൽ ഇരുന്ന് മൊബൈലിൽ നോക്കി ഇരിക്കുന്നു. പക്ഷെ അവളും വിയർത് കുളിച്ചു ആണ് ഇരിക്കുന്നത്.

 

ഞാൻ ഒരു കളി മുടക്കി എന്ന് എനിക്ക് മനസിലായ സന്തോഷം ഉണ്ടായിരുന്നു എങ്കിലും ഇവര് ഇത്‌ തുടങ്ങീട്ട് കുറച്ചു ആയല്ലോ എന്നോർത്തു എനിക്കും സങ്കടം വന്നു. അന്ന് രാത്രി ഷിബു പോയി അനുവിനെ കൂട്ടി കൊണ്ടു വന്നു. ഫുഡ്‌ ഒക്കെ കഴിച്ച് കിടന്നു എല്ലാരും. എനിക്ക് ഇവരോട് ഇപ്പോ എന്തിനോ നല്ല ദേഷ്യം ഉണ്ട്. ഞാൻ പിന്നെ അതൊക്കെ കണ്ട്രോൾ ചെയ്തു ഇരിക്യാർന്നു.

അന്ന് രാത്രി കഴിഞ്ഞ പിറ്റേന്നു പകല് ഇവര് പുറത്ത് പോയി. ഇവര് പോയ ഉടനെ അനുവും പോവും എന്ന് പറഞ്ഞാണ് ഇരുന്നിരുന്നത്. പക്ഷെ ആവള് പോയില്ല, കുറെ നേരം സംസാരിച്ചു ഇരുന്നു, എന്നോട് കുടി ഒക്കെ കുറക്കണം എന്നൊക്കെ പറഞ്ഞു. എനിക്ക് പ്രിയയെ ഇഷ്ടമുള്ള കാര്യം ഒക്കെ പറഞ്ഞു. അവളെല്ലാം കേട്ടിരുന്നു എന്നെ ആശ്വസിപ്പിച്ചു.ഞാൻ അവളോട് എന്റെ സങ്കടം ഒക്കെ പറഞ്ഞു ഒരു കരച്ചിൽന്റെ വക്കിൽ ആയിരുന്നു. അപ്പോ അവള് വന്ന് എനിക്ക് ഒരു ഹഗ്ഗ്‌ തന്നു. എനിക്ക് വേണ്ടതും അതന്നെന്ന് തോന്നി പോയി എനിക്ക്. അത്രക്ക് കംഫർട് ആയ മൊമെന്റ് ഇപ്പോ അടുത്തൊന്നും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *