ഓളങ്ങളിൽ അലതല്ലി – 1 21

എന്തിനാണെന്ന് ഒന്നും ഞാൻ തിരക്കി ഇല്ല ഞാൻ എന്റെ ഒരു ഫോട്ടോ അയച്ചു കൊടുത്തു.. കുറച്ചു കഴിഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചു

 

ഞാൻ : hello

 

ജോ : ഡോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

 

ഞാൻ : മ്മ്.. പറയ്

 

ജോ : യാൾ ഇത് എങ്ങനെ എടുക്കും എന്നൊന്നും എനിക്കരീല്ല.. എനിക്ക് ഇനിയും പറയാതിരിക്കാൻ വയ്യ

 

ഞാൻ : പറയടോ

 

ജോ : ( വിക്കി വിക്കി ) എനിക്ക് യാളെ ഇഷ്ടം ആണ്…. തിരിച്ചൊന്നും ഇപ്പോൾ പറയരുത് തെറ്റായി പോയെങ്കിൽ സോറി….

 

ഞാൻ : hello.. ഹെലോ…..

 

Range പോയി

 

ഞാൻ എത്ര നാൾ കൊണ്ട് കേൾക്കാൻ കൊതിച്ച വാക്കുകൾ ആണിത്… ഇതൊന്നു തുറന്നു പറയാൻ ആ കൊച്ചിന് ഡൽഹി വരെ പോകേണ്ടി വന്നു… എന്തായാലും ആ കൊച്ചിന്റെ വായിൽ നിന്നു തന്നെ അത് കേട്ടല്ലോ.. സന്തോഷം കാരണം പിന്നെയും എന്റെ കണ്ണുകൾ നിറഞ്ഞു..

പെട്ടന്ന് പിന്നെയും ജിയുടെ കാൾ വന്നു

 

ഞാൻ : hello

 

ജോ : ഞാൻ പറഞ്ഞത് കേട്ടായിരുന്നോ

 

ഞാൻ : ഇല്ല

 

ജോ : കേട്ടില്ലേ.. ഭാഗ്യം

 

ഞാൻ : എന്താ പറഞ്ഞത്..

 

ജോ : ഒന്നുമില്ല

 

ഞാൻ : എന്തോ ഒന്നു പറഞ്ഞു.. അത് പറ

 

ജോ : ഒന്നുമില്ലാന്ന്

 

ഞാൻ : യാൾ പറയടെ

 

ജോ : ഫുഡിന്റെ കാര്യം പറഞ്ഞതാ

 

ഞാൻ : എന്റെ പൊന്നു കുഞ്ഞേ യാളുടെ വായീന്ന് അതൊന്നുക്കൂടി ഒന്നു കേൾക്കാൻ വേണ്ടി ആണ്… ഒന്നൂടെ ഒന്നു പറ പ്ലീസ്

 

ജോ : അപ്പോൾ കേട്ടു അല്ലെ

 

ഞാൻ : yes..

 

ജോ : എനിക്ക് യാളെ ഇഷ്ടം ആണ്.. I Love you

 

ഞാൻ : ഇത് ഞാൻ എത്ര നാൾ കേൾക്കാൻ കൊതിച്ചത് എന്നറിയാമോ

 

ജോ : എനിക്കും കേൾക്കാൻ കൊതിയുണ്ട്

 

ഞാൻ : I love you.. ജോ…

 

ജോ : എനിക്കിനിയും പിടിച്ചു നിൽക്കാൻ പറ്റാഞ്ഞോണ്ട ഞാൻ പറഞ്ഞത്… യാളിൽ നിന്നും അകന്നന്ന് പോയപ്പോൾ എന്തോ എനിക്ക് പറ്റുന്നില്ല

 

ഇത് കേട്ടതും ഞാൻ കരയാൻ തുടങ്ങി.. സന്തോഷം കൊണ്ടാണെ..

 

ജോ : എന്തിനാ കരയുന്നത്

 

ഞാൻ : എനിക്ക് അറീല്ലടോ ഞാൻ എന്താ യാളെ ഇത്രെയും സ്നേഹിക്കുന്നത് എന്ന്.. എനിക്ക് ഒരു ദിവസം പോലും യാളുടെ ശബ്ദം കേൾക്കാതെ ഒക്കില്ല.. ഇപ്പോൾ യാൾ പോയപ്പോൾ ഞാൻ എന്ത് വേണ്ടി വിഷമിക്കുന്നുണ്ട് എന്ന് യാൾക്ക് അറിയാമോ..?

 

ജോ : എനിക്കും അങ്ങനെ തന്നെ ആടോ.. അതുകൊണ്ടാ ഞാനും പറഞ്ഞത്…

 

ഞാൻ : എനിക്ക് ഇത് തന്നോട് ഒത്തിരി നാൾ കൊണ്ട് പറയണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല

 

ജോ : എനിക്കും..

 

ഞാൻ : വേറെ ഒന്നും വേണ്ട എനിക്ക് എപ്പോളും യാളുടെ ശബ്ദം കേൾക്കണം പിന്നെ അയാളുടെ കണ്ണുകൾ കാണണം അത്രെ ഒക്കെ ഉള്ളു..

 

ജോ : ഇനി കാണാമല്ലോ

 

ഞാൻ : എങ്ങനാ കാണാനാ.. വെള്ളിയാഴ്ച മാത്രമല്ലേ യാലും വരൂ

 

ജോ : എന്റെ വിനുട്ടിക്ക് എന്നെ എപ്പോൾ കാണണം എന്ന് തോന്നുന്നോ അപ്പോൾ പറഞ്ഞാൽ മതി ഞാൻ അവിടെ വരും..

 

ഞാൻ : എങ്കിൽ ippol വാ

 

ജോ : ഇപ്പോൾ എങ്ങനെയാ.. ഞാൻ നാട്ടിൽ ഉള്ളപ്പോൾ ഉള്ള കാര്യമാ പറഞ്ഞത്…. ഇപ്പോൾ കണ്ടോളാൻ വയ്യേ

 

ഞാൻ : മ്മ്

 

ജോ : കണ്ടിട്ട്..

 

ഞാൻ : കുറച്ചു നേരം സംസാരിക്കണം.. യാളുടെ കണ്ണിൽ എനിക്ക് ഒന്നു തലോടണം..

 

ജോ : എന്റെ കണ്ണിനെന്താ ഇത്ര പ്രേത്യേകത

 

ഞാൻ : അതെനിക്കറീല്ല.. പിന്നെ.. Hello… Hello…

 

റേഞ്ച് പിന്നേം പോയി…

എനിക്കെന്തോ വല്ലാത്ത സന്തോഷം.. ആ സന്തോഷത്തിൽ ഞാൻ എന്റെ ജോലി ഒക്കെ പെട്ടന്ന് തീർത്തു നേരെ കായൽ വറത്തു പോയി എന്റെ ഈ സന്തോഷം മൊത്തോം ആ കായലിനോട് പറഞ്ഞു…

 

ജോ അവിടെ എത്തി എന്നെ വിളിക്കുകയും video callum ഒക്കെ ചെയ്തു കുറച്ചു ദിവസം കഴിഞ്ഞു തിരിച്ചെത്തി… വന്നെന്റെ അന്ന് തന്നെ എന്നെ കാണാൻ വരാം എന്ന് പറഞ്ഞു.. ഞാനും പറഞ്ഞു വരണം എനിക്ക് കണ്ടോളാം വയ്യ എന്ന്… വൈകിട്ട് വരാം എന്ന് പറഞ്ഞു… അപ്പോഴത്തെ ആ ഒരു വികാരത്തിൽ വരാൻ പറഞ്ഞു എങ്കിലും സമയം കഴിയും തോറും എന്റെ ഉള്ളിലെ ഭയം കൂടി കൂടി വന്നു… 7 മണി ആകാറായപ്പോൾ ജോ വിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *