കുറെ കഴിഞ്ഞു അവള് തിരിച്ചു പോവുകയും ചെയ്തു.. പിറ്റേന്ന് ഒരു 10 മണി ആയി കാണും സിതാര എന്നെ വിളിച്ചിട്ട് പറഞ്ഞു ഡീ സർ മെസ്സേജ് അയച്ചു.. Good morning പിന്നെ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു എന്നും.. ഇത് കേട്ടപ്പോൾ എനിക്കൊരു വിഷമം തോന്നി എങ്കിലും ഞാൻ അത് പുറത്തു കാണിക്കാതെ അവളോട് സംസാരിച്ചു….
ഞാൻ : എന്നിട്ട് എന്ത് പറഞ്ഞു.
സിതാര : പ്രേതേകിച് ഒന്നും പറഞ്ഞില്ല.. ഞാൻ തിരിച്ചു good morning അയച്ചു അത് സീൻ ചെയ്തു പോയി
ഞാൻ : ജോലിക്ക് പോയി കാണും
സിതാര : നമുക്ക് നോക്കാം
ഞാൻ : ok ഇച്ചിരി ജോലി ഉണ്ട്
ഇതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.. എന്തോ അത് കേട്ടപ്പോൾ പിന്നെ സംസാരിക്കാൻ ഒരു മൂഡ് ഇല്ലാത്തപോലെ…. ഓ എല്ലാണ്ണവും ഇങ്ങനെ ഒക്കെ തന്നെയാ പെണ്ണെന്നു കേൾക്കുമ്പോൾ പുറകെ പോകും.. ഇത് പറഞ്ഞു ഞാൻ ഒന്നു കൂൾ ആകാൻ ശ്രെമിച്ചു…. എന്തോ അതിനു ശേഷം എനിക്ക് ഒന്നിനും ഒരു മൂഡ് ഇല്ലാരുന്നു…. എന്തൊക്കെയോ അടുക്കളയിൽ കാട്ടി കൂട്ടിയിട്ട് ഞാൻ എന്റെ പൂന്തോട്ടത്തിൽ ആ കായലും നോക്കി ഇരുന്നു… എങ്കിലും ഞാൻ എന്താ ഇങ്ങനെ.. സിതാര അയാളെ നോക്കുന്നെണ് എനിക്കെന്താ പ്രശ്നം ഇങ്ങനെ ഒക്കെ ആലോചിക്കും പക്ഷെ പിന്നെയും അയാളുടെ ആ ചിരിയും കണ്ണുകളും മനസ്സിൽ വരുമ്പോൾ വിഷമം കൂടുന്നു..
എങ്ങനെ എങ്കിലും വൈകിട്ട് വരെ ഞാൻ പിടിച്ചു നിന്നു.. എന്നിട്ട് സിതാരയെ വിളിച്ചു
സിതാര : hello പറയടി
ഞാൻ : എന്തെടുക്കുവാ
സിതാര : ഇവിടെ ചുമ്മാ കിടക്കുന്നു
ഞാൻ : എന്തായി നിന്റെ ലൈൻ അടി
സിതാര : ഓ എന്താക്കാനാ.. പുള്ളി good morning അയച്ചു കഴിഞ്ഞ് പോയതാ പിന്നെ എന്റെ മെസ്സേജ് ഒന്നും സീൻ പോലും ചെയ്തിട്ടില്ല..
ഇത് കേട്ടപ്പോൾ ഒരാശ്വാസം എങ്കിലും പറയാൻ ഒക്കില്ല രാത്രി ഫ്രീ ആകുമ്പോൾ മെസ്സേജ് അങ്ങാനും അയച്ചാലോ
ഞാൻ : ജോലി തിരക്ക് അല്ലേടി.. വൈകിട്ട് നോക്ക്.. മെസ്സേജ് അയക്കുമായിരിക്കും
സിതാര : ഓ എവിടുന്നാ… അത് ഓഫീസ് നമ്പർ ആണ് 5 മണി കഴിഞ്ഞതും ആ നമ്പർ ഓഫ് ലൈൻ… ഞാൻ good evening അയച്ചു പക്ഷെ നെറ്റ് ഓഫ് ആണ്
ഞാൻ : നമുക്ക് നോക്കാം..
സിതാര : ഒന്നെങ്കിൽ പുള്ളിക്ക് vere ആരോടേലും ഒരു അഫ്ഫയർ കാണും ഇല്ലെങ്കിൽ വല്ല ഗേ ആയിരിക്കും
ഞാൻ : ശേ പോടീ വേണ്ടാതെ പറയാതെ
സിതാര : ഓ യാൾക്കാഗ് കൊണ്ട് പോയോ… പിന്നെ ആ സർ ആരാന്നാര്യാമോ?
ഞാൻ : ആരാ?
സിതാര : ഫേസ്ബുക്കിൽ പ്രൊഫൈൽ ഫുൾ നോക്കി.. ഫോട്ടോസും ഫ്രണ്ട്സും എല്ലാം… നമ്മുടെ ജോ ആൻഡ് ജോ ബേക്കറി ഇല്ലേ അത് ഇവരുടെയാ
ഞാൻ : ഏത് ആ സിറ്റിയിൽ ഉള്ള വലിയ ബേക്കറിയോ?
സിതാര : അതെ
ഞാൻ : എന്നിട്ടാണോ ഇങ്ങനെ ഉള്ള ജോലിക്ക് വരുന്നത്?
സിതാര : ഞെട്ടാൻ വരട്ടെ… പുള്ളി കാരൻ എന്തുവാ പഠിച്ചത് എന്നറിയാമോ?
ഞാൻ : എനിക്കെങ്ങനെ അറിയാനാ
സിതാര : വിമാണാത്തിന്റെ എന്തോ ആണ്. പൈലറ്റ് ആണോ എന്നൊന്നും അറീല്ല.. ആ യൂണിഫോം. ഒക്കെ ഇട്ടു നിക്കുന്ന ഫോട്ടോ ഉണ്ട്.. പിന്നെ എന്തോ വലിയ ഇംഗ്ലീഷ് പേരുള്ള കോളേജ് ഒക്കെ… ഫോട്ടോ ഒക്കെ എടുത്തു നോക്കി എന്ത് സുന്ദരൻ
ഞാൻ : പൈലറ്റ്? പോടീ തള്ളാതെ
സിതാര : നി ഫേസ്ബുക് കേറി നോക്ക്.. യാൾക്ക് ർന്ഗ്ലീഷ്ഹ് ഒക്കെ വായിക്കാൻ അറിയാമല്ലോ….
ഞാൻ : അതിന് എന്നെ അക്‌സെപ്റ് ചെയ്യണ്ടേ
സിതാര : യാൾ റിക്വസ്റ്റ് അയക്ക്
ഞാൻ : വേണ്ട… നാളെ വരുമ്പോൾ നിന്റെ ഫോണിൽ നോക്കാം
സിതാര : മ്മ് ok
ഞാൻ : ശെരി എന്നാൽ
അങ്ങനെ ഫോൺ കട്ട് ചെയ്തു… ആ സിറ്റിയിലെ വലിയ ഒരു ബേക്കറി ആണ് ജോ ആൻഡ് ജോ അതിന്റെ ഓണർ ആണോ ഇങ്ങനെ ഈ ജോലിക്ക് വരുന്നത്.. ഇതിൽ എന്തേലുമൊക്കെ കള്ളത്തരങ്ങൾ കാണും..
അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി ആ ദിവസവും കടന്നു പോയി.
