എന്തും വരട്ടെ എന്ന് കരുതി പുള്ളിയുടെ നമ്പറിലേക്ക് ഞാൻ വിളിച്ചു അത് switch off.. ഞാൻ പിന്നെ പേർസണൽ നമ്പറിലേക്ക് വിളിച്ചു..
സർ : hello
ഞാൻ : ഞാൻ വിനിത ആണേ
സർ : മനസ്സിലായി പറഞ്ഞോ
ഞാൻ : ആക്‌സിഡന്റ് പറ്റി എന്ന് കേട്ടു.. എന്ത് പറ്റി
സർ : പറ്റി കുരുക്ക് ചാടി.. അങ്ങനെ ഒന്നു വീണു
ഞാൻ : കുഴപ്പോം വല്ലോം ഉണ്ടോ..
സർ : ചെറിയ scratch അത്രെ ഉള്ളു
ഞാൻ : ഇപ്പോൾ വീട്ടിലാണോ അതോ ഹോസ്പിറ്റലിൽ ആണോ
സർ : ഞാൻ വീട്ടിൽ ഉണ്ട്..
ഞാൻ : അതൊന്നു അറിയാൻ വിളിച്ചതാ.. എങ്കിൽ കൊച്ചു റസ്റ്റ് എടുത്തോ
സർ : ( ഒന്നു ചിരിച്ചിട്ട് ) ok
ഫോൺ കട്ട് ചെയ്തു.. പുള്ളി എന്തിനാ ചിരിച്ചത്.. ആ…
കുറച്ചു കഴിഞ്ഞതും വാട്സാപ്പിൽ ഒരു ഫോട്ടോ വന്നു.. ആ കൊച്ചു ആണ്.. കയ്യിലെയും കാലിലെയും മുറിവിന്റെ ഫോട്ടോ..
ഞാൻ : എന്റെ ദൈവമേ ഇതാണോ ചെറിയ മുറിവ്
സർ : മ്മ് ഇത്രെയും ഉണ്ട്
ഞാൻ : ഇപ്പോൾ വേദന ഉണ്ട്
സർ : ഇല്ലെടോ നല്ല സുഗമാ.. ടാരിട്ട റോഡിൽ ഉരുണ്ട് വീണു മുറിയുമ്പോൾ നല്ല സുഖമല്ലേ ഹ ഹ
ഞാൻ : ഞാൻ ചോദിച്ചതാ സോറി
സർ : ഇല്ലെടോ.. ഇപ്പോൾ കുറവുണ്ട്..
ഞാൻ : എങ്കിൽ കൊച്ചു റസ്റ്റ് എടുത്തോ
സർ : മ്മ്
പിന്നെ ആണ് ഞാൻ ആലോചിച്ചത് അയ്യേ ഞാൻ എന്തിനാ കൊച്ചേ എന്ന് വിളിച്ചത്.. അതിനാകും ചിരിച്ചത്..
എന്തായാലും അതിനു ശേഷം ഞങ്ങൾ എപ്പോളും മെസ്സേജ് അയക്കും.. ചിലപ്പോൾ വിളിക്കും.. നല്ല ഒരു പാവം.. ഒരു ഡീസെന്റ് കൊച്ചു.. ഇപ്പോഴത്തെ കാലത്തും ഇങ്ങനത്തെ ആളുകൾ ഉണ്ടാകുമോ എന്തോ… കുറെ നാല് വരെ ഞങ്ങൾ അങ്ങോട്ട് വിളിക്കുകയും പറയുകയും ഒക്കെ ചെയ്തു പക്ഷെ ഒരിക്കൽ പോലും അത് തെറ്റായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.. എന്തോ അതുകൊണ്ടൊക്കെ എനിക്ക് ആ കൊച്ചിനോട് ഒരു വല്ലാത്ത ഇഷ്ടം കൂടി കൂടി വന്നു… അങ്ങനെ ഇരിക്കെ ഒരു നാൾ എന്റെ കൂടെ പറഞ്ഞു ഡോ എന്നെ കൊച്ചേ കുഞ്ഞേ എന്നൊക്കെ വിളിക്കുമ്പോൾ ഞാൻ എന്തോ കുഞ്ഞി കൊച്ചായ പോലെ..
ഞാൻ : പിന്നെ എന്തോ വിളിക്കണം
സർ : സർ എന്നൊന്നും വിളിക്കല്ലേ എനിക്കിഷ്ടല്ല
ഞാൻ : അങ്ങനെ ഞാനും വിളിക്കില്ല
സർ : എന്റെ പേര് വിളിച്ചോളൂ
ഞാൻ : അത് വേണ്ട.. ഒരു respect തരണ്ടേ
സർ : പിന്നെ 🤭
ഞാൻ : എങ്കിൽ ജോ എന്ന് വിളിക്കട്ടെ
സർ : പിന്നെന്താ വിളിച്ചോളു
ഞാൻ : ജോ… ഞാൻ യാളോട് ഒരു കാര്യം ചോദിച്ചോട്ടെ
ജോ : yes
ഞാൻ : ജോ ഇത്രയും ഒക്കെ പഠിച്ചിട്ട് ഈ ജോലിക്ക് എന്തിനാ വന്നത്
ജോ : അത്… എന്റെ റിസൾട്ട് വരാൻ ഉണ്ട്.. പിന്നെ ട്രൈനിങ്ങിന് വിളിക്കാൻ ഇനിയും സമയം എടുക്കും.. അത്രെയും നാൾ സമയം പോണ്ടേ
ഞാൻ : അതിന് ഈ ജോലിക്ക് വന്നോ?..
ജോ : അതെന്താടോ ഈ ജോലിക്ക് എന്തേലും കുഴപ്പമുണ്ടോ?
ഞാൻ : അങ്ങനെ അല്ല.. യാൾക്ക് നിങ്ങടെ കടയിൽ പോയി ഇരുന്നാൽ സമയം പോകില്ലേ
ജോ : സമയം പോകും പക്ഷെ ബിസിനസ് കച്ചവടം അതൊന്നും എനിക്ക് ശെരിയാവില്ല..ഞാൻ വേറെ ഏതേലും ഒരു ജോലി നോക്കി.. അപ്പോൽ ഇതിന്റെ interview വന്നു കേറി പാസ്സ് ആയി.. ജോയിൻ ചെയ്തു അത്രെ ഉള്ളു
ഞാൻ : അപ്പോൽ മറ്റേത് കിട്ടുമ്പോൾ?
ജോ : അപ്പോൾ പോകും.. ഇതാകുമ്പോൾ എപ്പോൾ വേണേലും ഇറങ്ങാമല്ലോ..
ഞാൻ : ok.. കുറെ നാൾ കൊണ്ട് ചോദിക്കണം എന്ന് വിചാരിച്ചതാ..
ജോ : ok…
അങ്ങനെ ഞങ്ങൾ ഫ്രീ ആകുമ്പോൾ എപ്പോളും മെസ്സേജ് അയക്കും.. ചിലപ്പോൾ വിളിക്കും.. നല്ലൊരു ഫ്രണ്ട്‌വായി മാറി.. എന്നെ ഒരിക്കൽ പോലും ചേച്ചി എന്ന് വിളിക്കില്ല യാൾ, താൻ, ചിലപ്പോൾ വിനു അങ്ങനെ ഒക്കെ… അതൊക്കെ എനിക്ക് ഇഷ്ടപെടുന്നണുതം ഉണ്ട്….
ഒരിക്കൽ സിതാരയോട് ഞാൻ പുള്ളിയുടെ പഠിത്തം കാര്യവും അതുപോലെ ഈ ജോലിക്ക് വന്ന കാര്യം ഒക്കെ പറഞ്ഞു.. അവൾ ഇതൊക്കെ കേട്ടു അന്തം വിട്ടു നിന്നത്തെ ഉള്ളു….
