ഞാൻ സിതാരെയും നോക്കി ഒന്നു ആക്കി ചിരിച്ചു…
സിതാര : നി കൂടുതൽ ചിരിക്കുക ഒന്നും വേണ്ട.. ആ സാറിനെ ഞാൻ വളച്ചിരിക്കും..
ഞാൻ : ഓ ആയിക്കോട്ടെ…. നിങ്ങൾ എല്ലാരും കൂടി വളയ്ക്കുകയോ നീക്കുകയോ എന്തേലുമൊക്കെ ചെയ്തോ.. ബൈ
ഇതും പറഞ്ഞു ഞാനും ഇറങ്ങി….
അങ്ങനെ ഓരോരോ ആഴ്ചകൾ കടന്നുപോയി.. സിതാരയും പെണ്ണുങ്ങളും ഒക്കെ ഇപ്പോളും ആ കൊച്ചിനെ വായി നോക്കുന്നുണ്ട്… അത് ആർക്കും പിടികൊടുക്കുന്നില്ല.. പിന്നെ ഇപ്പോൾ നേരുത്താതെ പോലെ അല്ല മുരടൻ ഒന്നുമല്ല കേട്ടോ നല്ലതുപോലെ സംസാരിക്കും ഒരു പാവം ആണ്… എന്തോ എനിക്കും ആ കൊച്ചിനെ ഇഷ്ടപ്പെട്ടു തുടങ്ങി.. വേറെ ഒന്നുമല്ല അതിന്റെ സംസാരം, ആ ചിരി.. മെയിൻ ആയിട്ട് അതിന്റെ ആ കണ്ണുകൾ….. അല്ലാതെ ബാക്കി ഉള്ളവരെ പോലെ അതിനെ വീഴ്താണോ വളയ്ക്കാനോ ഒന്നുമല്ല… എന്തോ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കും പോലെ ഒക്കെ ചിലപ്പോൾ തോന്നും കാരണം വെള്ളിയാഴ്ച ആകുമ്പോൾ ഒരു പ്രതേക ഉന്മേഷം ആണ്….
അങ്ങനെ ഇരിക്കെ ഒരു ബുധനാഴ്ച ദിവസം സിതാര വീട്ടിലേക്ക് വന്നു.
സിതാര : എടിയേ… എവടെ
ഞാൻ : കേറി പോരെ ജോലിയിലാ
സിതാര : ഇനി പറ.. ഇപ്പോൾ ആ സർ നല്ലതുപോലെ മിണ്ടാറില്ലേ ? അതിന് ജാഡ ഉണ്ടോ?
ഞാൻ : ഇല്ലാ.. ഒരു പാവം… ഇത് ചോദിക്കാൻ ആണോ നി വന്നത്
സിതാര : നി അല്ലെ പറഞ്ഞെ എങ്ങനെ ഉള്ള ആളാണെന്നറിഞ്ഞിട്ട് മതി എന്ന്… ഇനി ഞാൻ നോക്കാമല്ലോ
ഞാൻ : അപ്പോൾ ഇത്രെയും നാൾ നോക്കി ഇല്ല അല്ലെ?
സിതാര : അങ്ങനെ അല്ലാടി.. ഞാൻ എന്തേലും പറഞ്ഞു മെസ്സേജ് അയച്ചു തുടങ്യാലോ?
ഞാൻ : ഹ നോക്ക്.. ( പക്ഷെ എന്തോ അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ഒരു ദേഷ്യം തോന്നി )
സിതാര പുള്ളിയുടെ വാട്സാപ്പിൽ ഒരു hi അയച്ചു.. കുറച്ചു നേരം ആയിട്ടും റിപ്ലൈ ഒന്നും വരാതോണ്ട് അവൾ നേരെ ഫേസ്ബുക് കേറി ജോവിൻ രഘുനാഥ് എന്ന് സെർച്ച് ചെയ്തു.. ഇങ്ങനത്തെ ഒരു പേര് ഒരുപാട് ആർക്കും ഇല്ലാത്തോണ്ട് പെട്ടെന്ന് തന്നെ ആളെ കിട്ടി.. സിതാര പെട്ടെന്ന് തന്നെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.. ആ പ്രൊഫൈൽ ഫോട്ടോ എന്നെയും കാണിച്ചു.. ഇവിടെ വരുന്ന പോലെ ഒന്നും അല്ല കേട്ടോ, ലുക്ക് ആണ്, താടി ഒക്കെ വെച്ച ഒരു പിക്.. അടിപൊളി..ലോക്ക് ചെയ്തേക്കുന്നുണ്ട് കൂടുതൽ ഫോട്ടോ ഒന്നും കാണാൻ പറ്റി ഇല്ല…. റിപ്ലൈ ഇതുവരെ വരാതോണ്ട് ഫോൺ അവിടെ വച്ച ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു..
എന്റെ ട്രീറ്റ്മെന്റ് കാര്യവും, പിന്നെ വീട്ടിലെ ഓരോ കാര്യങ്ങളും അവസാനം പറഞ്ഞു വന്നെതുന്നത് പിന്നെയും ആ കൊച്ചിന്റെ കാര്യം തന്നെ ആയിരിക്കും.. കുറെ നേരം അവൾ അവിടെ ഇരുന്നു എന്റെ കൂടെ ഓരോരോ കാര്യങ്ങൾ പറഞ്ഞിരുന്നു.. ഇടയ്ക്കെപ്പോഴോ റിപ്ലൈ വന്നു..
സർ : hii.. സോറി ഇതാരാണ്
സിതാര : hi സർ.. ഞാൻ സിതാര ആണ്
സർ : ഏത് ഗ്രൂപ്പ്?
സിതാര : കായലിന്റെ അടുത്തുള്ള..
സർ : ഓക്കേ പറഞ്ഞോ ചേച്ചി..
സിതാര : സർ ബിസി ആണോ?
സർ : yes.. ബ്രാഞ്ചിൽ വന്നു ക്യാഷ് എല്ലാം കൊടുക്കുന്നെ ഉള്ളു… എന്ത് പറ്റി.. Any urgent?
സിതാര : ഒന്നുമില്ല സർ ഫേസ്ബുക്കിൽ പ്രൊഫൈൽ കണ്ടപ്പോൾ റിക്വസ്റ്റ് അയച്ചിരുന്നു.. എന്റെ പടം ഇല്ലാത്തോണ്ട് സാറിനു മനസ്സിലായില്ലെങ്കിലോ അത് പറയാൻ ആയിരുന്നു
സർ : ok.. ഞാൻ നോക്കിക്കോളാം ചേച്ചി..
സിതാര : ok സർ ബിസി ആണെകിൽ പിന്നെ കാണാം
സർ : ok bye
സിതാര : bye
സിതാര ലാസ്റ്റ് അയച്ച bye പോലും പുള്ളി കണ്ടില്ല അപ്പോഴേക്കും പോയി.. അവൾ പിന്നെയും ചമ്മി
സിതാര : എന്ത് മൈരനാടി അയാൾ
ഞാൻ : നി എന്തിനാ ചീത്ത വിളിക്കുന്നത്
സിതാര : പിന്നെ ഒരു പെണ്ണ് അങ്ങോട്ട് മെസ്സേജ് അയച്ചിട്ട് ഇതെന്തൊരു ജാഡ..
ഞാൻ : ബിസി ആയിരിക്കും നമുക്ക് നോക്കാം…
ഞാൻ ഇത് പറഞ്ഞെങ്കിലും എന്റെ ഉള്ളിൽ ചിരിക്കുക ആയിരുന്നു…
