അങ്ങനെ പതിയെ പതിയെ ഞാൻ ആ ഒറ്റക്കുള്ള ജീവിതം ആസ്വദിക്കാൻ തുടങ്ങി.. വീട്ടിലെ ജോലി എല്ലാം ഒതുക്കി ഒരു കസേരയും എടുത്ത് കായലിനരികിൽ ഇട്ടു അവിടുത്തെ ഓളങ്ങളോടും മരങ്ങളോടും കിളികളോടും ഒക്കെ കാര്യം പറഞ്ഞു എന്റെ ജീവിതം മുന്നോട്ട് പോയി.. ആ ഇടയ്ക്കാൻ അവിടെ അടുത്തായി ഒരു ടെന്നീസ് കോർട്ട് പണിഞ്ഞത്.. പുറത്ത് നിന്നൊക്കെ ആൾക്കാർ വന്നു കളിക്കും കുറച്ചു ആളും അനക്കവും ഒക്കെ വന്നു തുടങ്ങിയപ്പോൾ എനിക്കും സന്തോഷമായി.. പയ്യെ പയ്യെ ആ സന്തോഷം മനഃസമാധാനകേടിലേക്കും വഴിമാറി, ഓരോ അവന്മാരുടെ ചൂളം വിളിയും കമന്റും അതിനു ശേഷം ആണ് ഞങ്ങളുടെ വീടിനു മതിൽ കെട്ടിയത്…
രണ്ടു വഷത്തും കായൽ ആണ്.. മുന്നിൽ വഴി വലതു സൈഡിൽ കുറച്ചു വീടുകൾ ഉണ്ട്. പുറകു വശവും ഇടതുവശവും കായൽ ആണ്.. മതിൽ കെട്ടിയപ്പോൾ ഞാൻ പറഞ്ഞ പ്രേകരം ആണ് ഇടതുവശത്തു മതിൽ കെട്ടിപ്പൊക്കാഞ്ഞത് എനിക്ക് മിണ്ടാനും പറയാനും ആകെ ഉള്ളത് ആ ഒരു കായൽ മാത്രം ആണ്… മതിൽ കൂടി പൊങ്യപ്പോൾ തികച്ചും ഞാൻ ഒറ്റപെട്ടു പോയി, പോരാത്തതിന് തൊട്ടടുത്തുള്ള വീട്ടുകാരും അവിടുന്ന് പോയി….
അവിടെ എനിക്കൊരു കൂട്ട് കാരി ഉണ്ട് എന്റെ ജീവിതത്തിൽ വഴി തിരിവ് ഉണ്ടാകാൻ കാരണമായ ഒരു പ്രധാന പെട്ട ആൾ.. അവളുടെ പേരാണ് സിതാര.. എന്റെ അതെ പ്രായം ആണ്.. സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രയ്ക്ക് ഭംഗി ആണ് അവളെ കാണാൻ..സൗന്ദര്യവും പിന്നെ അവളുടെ നാവും ആരെ വേണേലും വീഴ്ത്തും… ഞങ്ങളെ പോലെ ഉള്ള സാധാരണകാരുടെ ലൈഫ് അറിയാമല്ലോ ലോണും കടവും തിരിച്ചടവും അതിന്റെ വഴക്കും ഒക്കെ ആയി ജീവിതം മുന്നോട്ട് പോകുന്നത്. എനിക്കും ഉണ്ടായിരുന്നു കുറച്ചു ലോൺ. ബാങ്ക് അല്ല മൈക്രോഫിനാൻസ്…
വെള്ളിയാഴ്ച ദിവസം ആണ് എല്ലാത്തിന്റെയും അടവ് വരുന്നത്. സാധാരണ ഞാൻ അവിടെ ചെന്ന് ക്യാഷ് കൊടുക്കും തിരിച്ചു വരും അത്രെ ഉള്ളായിരുന്നു അങ്ങനെ ഇരിക്കെ ആണ് സിതാര ആ ഗ്രൂപ്പിന്റെ ചുമതല ഏക്കുന്നത്. അവൾ ലീഡർ ആയപ്പോൾ അവളെ സഹായിക്കാൻ എന്നെയും അവിടെ പിടിച്ചിരിത്തും. അതുകൊണ്ട് എന്റെ 3 4 മണിക്കൂർ അങ്ങ് പോയി.. അത്രെയും ബോർ അടി മാറുമല്ലോ..അവിടെ കുറച്ചു നേരം ഇരിക്കുമ്പോൾ ആണ് ഓരോരുത്തരുടെ കുറ്റവും നുണയും ഒക്കെ എല്ലാരും പറേണത്.. അതിനിടയിൽ ഓരോരുത്തരുടെ അവിഹിത കഥകളും ഒക്കെ ഉണ്ട് കേട്ടോ.. ലോൺ പിരിക്കാൻ വരുന്ന സർ മാറാൻ മിക്കുള്ളവരുടെയും നായകന്മാർ.. സിതാരയ്ക്കും ഉണ്ട് അങ്ങനെ ആരൊക്കെയോ എനിക്ക് ഇതിലൊന്നും ഇന്ട്രെസ്റ് ഇല്ലാത്തോണ്ട് ഞാൻ അതൊന്നും തിരക്കാണ് പോയിട്ടില്ല.. ചിലവന്മാർ പെണ്ണുങ്ങളെ വളയ്ക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ഈ ജോലിക്ക് വരുന്നതും ഉണ്ട്…. എല്ലാരേയും അല്ല…..കുറച്ചു നാൾ എല്ലാം നല്ലതുപോലെ തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നതാണ്..പിന്നെ പതിയെ ചില വിരുതന്മാർ എനിക്കും മെസ്സേജ് ഒക്കെ അയക്കാൻ തുടങ്ങി ഞാൻ അപ്പോൾ തന്നെ ബ്ലോക്കും ചെയ്യും.. അതും എല്ലാം ഗ്രൂപ്പിലെ ചർച്ച വിഷയങ്ങൾ ആയിട്ടുണ്ട്….
നി എന്താ ഇങ്ങനെ ഇപ്പോൾ എല്ലാവർക്കും ഇങ്ങനെ ഓരോന്നൊക്കെ കാണും നമ്മുടെ ആവശ്യവും നടക്കണ്ടേ അതൊക്കെ ഒന്നു കണ്ണടച്ചു നിക്കണം എന്നൊക്കെ സിതാര സഹിതം എന്നെ ഉപദേശിചിട്ടുണ്ട് ബട്ട് അങ്ങനെ ഉള്ള ഒരു ആവശ്യവും എനിക്ക് വേണ്ട എന്നുള്ള തീരുമാനത്തിൽ തന്നെ ഞാനും മുന്നോട്ട് പോയി…..
അങ്ങനെ ഇരിക്കെ ഞങ്ങളുടെ കളക്ഷൻ നേരുത്തേ എടുത്തുകൊണ്ടിരുന്ന സർ മാറി ഒരു പുതിയ ആൾ വന്നു.. ആദ്യമായി വന്നപ്പോൾ ആരോടെയും മിണ്ടാതെ എല്ലാം ഭയങ്കര ഗൗരവത്തോടെ കാര്യങ്ങൾ എഴുതുകയും പറയുകയും ഒക്കെ ചെയ്തു… സർ എന്നൊന്നും അതിനെ കണ്ടാൽ വിളിക്കാൻ തോന്നില്ല ഒരു പയ്യൻ… ഒരു ചുള്ളൻ പയ്യൻ… എന്തോ അയാളെ കണ്ടപ്പോൾ ആ കണ്ണുകൾ എനിക്കിഷ്ടപ്പെട്ടു നല്ല സുന്ദരമായ കണ്ണുകൾ.. എന്തോ ഒരു പ്രതേക ആകർഷണം ഉള്ള കണ്ണുകൾ…. ജസ്റ്റ് ആ കണ്ണുകൾ ഒന്നു നോക്കി എന്നല്ലാതെ വേറെ ഒന്നുമില്ല…പുള്ളിക്കാരൻ പോയി കഴിഞ്ഞപ്പോൾ തന്നെ അവിടെ ഉള്ള പെണ്ണുങ്ങൾ പുള്ളിക്ക് മാർക്ക് ഇടാൻ തുടങ്ങി..
