ഓളങ്ങളിൽ അലതല്ലി – 1 21

 

നല്ല കളർ, നല്ല സൗന്ദര്യം, നല്ല മുടി, അങ്ങനെ ഓരോന്നും..നല്ല കണ്ണുകൾ എന്നതിനാനായിരുന്നു കൂടുതൽ വോട്ട്… പക്ഷെ ആളിചിരി സ്ട്രിക്ട് ആണ് എന്ന് തോന്നുന്നു ഒന്നു ചിരിക്കതെ പോലും ഇല്ല…അങ്ങനെ ഓരോന്ന് പറഞ്ഞു ആ ദിവസവും പോയി… പിന്നീട് അടുത്ത ആഴ്ച വന്നു അപ്പോളും വലുതായി മിണ്ടാത്തത് ഒന്നുമില്ല ബട്ട്‌ പഴയതിലും കൂടുതൽ മിണ്ടി തുടങ്ങി… അന്ന് പുതിയ ഒരു മാർക്ക്‌ കൂടി കൊടുത്തു നല്ല ശബ്ദം ആണ്.. സാധാ ആ പ്രായത്തിൽ ഉള്ള ആണുങ്ങൾക്ക് അൽപ്പോം ഗാഭീര്യം ഉള്ള സൗണ്ട് അല്ലെ പക്ഷെ ഇത് നല്ല സ്വീറ്റ് സൗണ്ട് ആണ്… ഹിന്ദി ഗായകരെ പോലെ ഉള്ള സൗണ്ട്…. അന്ന് കളക്ഷൻ എല്ലാം പിരിച്ചു കൊടുത്തു സിതാര എന്റെ കൂടെ വീട്ടിലേക്ക് വന്നിരുന്നു.. അവളുടെ വീട്ടിൽ ആരുമില്ല സൊ ഒറ്റയ്ക്ക് ബോറടിക്കാതെ എന്റെ കൂടെ വന്നു.. അവൾ അവിടെ ഇരുന്ന് ഓരോരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി പുതിയ സാറിന്റെ കാര്യവും പറഞ്ഞു…

 

സിതാര : പുതിയ ആ സർ ഒരു ചുള്ളൻ അല്ലെ

 

ഞാൻ : ഹ കുഴപ്പമില്ല… പക്ഷെ ഒരു മൊരടൻ ആണെന്ന് തോന്നുന്നു… ഒന്നു ചിരിക്കാതെ പോലും ഇല്ല

 

സിതാര : അത് ചിലപ്പോൾ ആദ്യം ആയോണ്ട് ആയിരിക്കും.. പുള്ളിക്കാരൻ ആദ്യായിട്ട ഈ ജോലിക്ക്

 

ഞാൻ : അതൊക്കെ നിനക്കെങ്ങനെ അറിയാം

 

സിതാര : അത് പുള്ളിയെ ഒന്നു ശ്രദ്ധിച്ചാൽ പോരെ

 

ഞാൻ : അപ്പോൾ ഇതൊക്കെ അറിയാമോ

 

സിതാര : എന്റെ പൊന്നു മണ്ടി.. ആ സർ ഓരോന്ന് എഴുതുമ്പോൾ കണ്ടിട്ല്ലേ എപ്പോളും പഴയ മൂന്നാലു പേജ് എങ്കിലും മറിച്ചു നോക്കി ആണ് എഴുതുന്നത്… പിന്നെ അവരുടെ മൊബൈൽ നമ്പർ എഴുതുമ്പോൾ ശ്രെദ്ധിച്ചോ അത് വരെ അപ്പുറം നോക്കി ആണ് എഴുതുന്നത്

 

ഞാൻ : മൊബൈൽ നമ്പർ പോലും ഓർമ ഇല്ല അല്ലെ

 

സിതാര : എന്റെ പൊന്നു വട്ടെ അതല്ലാ… പുതിയത്തായി വന്നതല്ലേ അവർക്ക് കമ്പനി നമ്പർ ഇനി കിട്ടാത്തത് ഉള്ളു..

 

ഞാൻ : ഓഹോ എന്നിട്ട് വേറെ എന്തൊക്കെ ശ്രദ്ധിച്ചു

 

സിതാര : പേര് ജോവിൻ എന്നാണ്..അത് ബുക്കിൽ പേരെഴുതും

 

ഞാൻ : ക്രിസ്ത്യൻ ആണ് അല്ലെ..

 

സിതാര : ആയിരിക്കും…. എന്തായാലും ആളൊരു ചുള്ളൻ ആണ്..

 

ഞാൻ : ആ കണ്ണ് കൊള്ളാം

 

സിതാര : ശെരിയാ നല്ല നീളമുള്ള കണ്ണ്.. എല്ലാരേയും ആകർഷിക്കുന്ന ഒരു കണ്ണ് ആണ്…. ശബ്ദം കൊള്ളില്ലേ

 

ഞാൻ : ഞാൻ ശ്രദ്ധിച്ചില്ല..

 

സിതാര : എന്നാൽ അവിടെ ഉള്ള ബാക്കി എല്ലാന്നവും ശ്രദ്ധിച്ചു.. Expiry date ആകാറായ സുധ ചേച്ചി വരെ ആ സാറിനെ വായി നോക്കുക ആണ്… ഇനി എന്തായാലും പെണ്ണുങ്ങൾക്ക് മീറ്റിംഗിന് വരാൻ ഒരു കാരണം ആയി…

 

ഞാൻ : എന്താടി നിനക്കും നോട്ടം ഉണ്ടോ?

 

സിതാര : പിന്നെ ഇല്ലാതിരിക്കുമോ.. നല്ലൊരു സർ… നിനക്ക് വികാരവും വിചാരവും ഒന്നും ഇല്ലാന്ന് പറഞ്ഞു ഞാൻ അങ്ങനെ ആണോ.. ആരേലും കൊത്തുന്നെന്റെ മുന്നേ എനിക്ക് വീഴ്ത്താണോം

 

ഞാൻ : വൃത്തികെട്ടവൾ..

 

സിതാര : പിന്നെ എന്തോ വൃത്തികേട്… ഒന്നു പോടീ..

 

അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ഇരുന്നു അന്നത്തെ ദിവസവും പോയി.. ബാക്കി ഉള്ള ദിവസങ്ങൾ നേരുത്തേ പറഞ്ഞ പോലെ കായലും കിളികളും ഒക്കെ ആയി ഞാൻ തള്ളി നീക്കി… വ്യാഴാഴ്ച രാത്രി സിതാര വിളിച്ചു..

 

സിതാര : hello ഡീ മോളെ

 

ഞാൻ : എന്താടീ

 

സിതാര : അതെ.. ഞാനൊരു കാര്യം ചോദിക്കട്ടെ

 

ഞാൻ : ചുമ്മാ കൊഞ്ചാതെ കാര്യം പറ

 

സിതാര : നാളെ വെള്ളിയാഴ്ച അല്ലേ.. നമ്മുടെ സർ വരില്ലേ..

 

ഞാൻ : നമ്മുടെ സറോ?..

 

സിതാര : ആടീ.. പുതിയ സർ.. പുള്ളിക്കാരനെ ഞാൻ വളച്ചെടുക്കാൻ ഉള്ള എന്തേലും വഴി ഒക്കെ തുടങ്ങിയാലോ…

 

ഞാൻ : ആദ്യം പുള്ളി ഒന്നു മിണ്ടട്ടെ.. പിന്നെ എങ്ങനെ ഉള്ള ആലാനെന്നൊക്കെ അറിഞ്ഞിട്ട് പോരെ..

 

സിതാര : വെയിറ്റ് ചെയ്‌താൽ വേറെ ആരേലും കൊതിക്കൊണ്ട് പോയാല്ലോ..

 

ഞാൻ : എന്നാ നി എന്തേലും പോയി ചെയ്യ്

 

സിതാര : പിണങ്ങാത്തടി പ്ലീസ്.. നിന്നോടല്ലേ ചോദിക്കാൻ പറ്റു..

Leave a Reply

Your email address will not be published. Required fields are marked *