അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി.. അടുത്ത വെള്ളിയാഴ്ച ആയി ആ കൊച്ചു വന്നു പഴയതുപോലെ തന്നെ എല്ലാം നടന്നു പോയി… ആ കൊച്ചു ഓരോ തവണ വന്നിട്ട് പോകുമ്പോളും എനിക്കിനിയും അതിനെ കാണണം അതിന്റെ സൗണ്ട് കേൾക്കണം എന്നൊക്കെ ഉള്ള മോഹങ്ങൾ കൂടി വരികയാണ്. അതെന്താ എന്നെനിക്കറിയില്ല. പക്ഷെ വേറൊരു രീതിയിൽ ഉള്ള സ്നേഹം ആയിട്ട് എനിക്ക് തോന്നിയിട്ട് ഇല്ല…
അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ഒരു കൂട്ടുകാരിയുടെ അമ്മ മരിച്ചു ഒരു വെള്ളിയാഴ്ച ആയിരുന്നു.. അന്ന് ഞാൻ രാവിലെ തന്നെ മരണവീട്ടിലേക്ക് പോയതിനാൽ എനിക്ക് ക്യാഷ് കൊടുക്കാൻ പറ്റി ഇരുന്നില്ല. ഞാൻ സിതാര വിളിച്ചു പറഞ്ഞിരുന്നു ഞാൻ പിന്നെ ഇട്ടു തന്നേക്കാം സർ വരുമ്പോൾ വിളിച്ചാൽ മതി എന്ന്… അങ്ങനെ സർ വന്നു ഇവൾ എന്നെ വിളിച്ചു എനിക്ക് എടുക്കാൻ പറ്റി ഇല്ല.. കുറച്ചു കഴിഞ്ഞു ആ കൊച്ചു എന്നെ വിളിച്ചു
സർ : hello വിനിത ആണോ
ഞാൻ : അതെ.. കളക്ഷന്റെ കാശിനാണോ
സർ : yes.. Gpay ചെയ്ത് തരാമോ
ഞാൻ : ഇപ്പോൾ ഇടാമെ.
സർ : ok
ഞാൻ കുറെ തവണ ഇടാൻ നോക്കിയിട്ടും failed ആണ് കാണിക്കുന്നത്. ഞാൻ അത് ആ കൊച്ചിനെ വിളിച്ചു പറഞ്ഞു..
സാരില്ല കുറച്ചു കഴിഞ്ഞു ഒന്നൂടെ നോക്കിയാൽ മതി എന്ന് പറഞ്ഞു ഫോൺ വെച്ചു…
ഏകദേശം 3 മണി ആയിട്ടും എന്റെ gpay റെഡി ആയില്ല.. ഞാൻ ആ കൊച്ചിനെ വിളിച്ചു
സർ : പറഞ്ഞോ
ഞാൻ : എനിക്ക് ഇപ്പോളും sent ആവുന്നില്ല.. എന്ത് ചെയ്യും
സർ : ഞാൻ എങ്കിൽ ഇപ്പോൾ എന്റെ കയ്യിൽ നിന്നും ഇടട്ടെ.. എനിക്ക് പിന്നെ അയച്ചു തന്ന മതി..
ഞാൻ : ശെരി.. ഈ നമ്പറിൽ ആണോ
സർ : അല്ല ഞാൻ ടെക്സ്റ്റ് മെസ്സേജ് അയച്ചേക്കാം..
ഞാൻ : ok… Thank you
സർ : ok.. നോ പ്രോബ്ലം
അങ്ങനെ കുറച്ചു കഴിഞ്ഞു എനിക്ക് gpay നമ്പർ sent ചെയ്ത് തന്നു.. ഞാൻ വൈകിട്ട് വീട്ടിൽ വന്നിട്ടും നോക്കി പക്ഷെ അപ്പോഴും റെഡി ആയില്ല.. പിന്നെ കുളിച്ചൊരുങ്ങി വീട്ടിലെ ജോലി ഒക്കെ തീർത്തു വന്നു അപ്പോൾ സമയം 7.30 ആകുന്നു.. ഞാൻ ഒന്നുകൂടി ക്യാഷ് sent ചെയ്തു നോക്കി.. അപ്പോൾ അത് പോയി.. ഞാൻ ഉടനെ തന്നെ അതിന്റെ സ്ക്രീന്ഷോട് ആ കൊച്ചിന് വാട്സ്ആപ്പ് ചെയ്ത് കൊടുത്തു.. എന്നെ വിളിച്ച നമ്പറിൽ ആണ് ഞാൻ അയച്ചു കൊടുത്തത് അത് കമ്പനി നമ്പർ ആയോണ്ടായിരിക്കണം അത് ഡബിൾ ടിക്ക് പോലും വീണില്ല.. അങ്ങനെ ഞാൻ gpay നമ്പറിലെ വാട്സപ്പിലേക്കും അത് ഷെയർ ചെയ്തു… അയച്ചിട്ടുണ്ട് കേട്ടോ എന്ന് ഒരു മെസ്സേജും ഇട്ടു.. കുറച്ചു കഴിഞ്ഞു ok കിട്ടി എന്ന് റിപ്ലൈ വന്നു.. അല്ലാതെ ഒന്നുമില്ല..
അന്നത്തെ ദിവസവും കഴിഞ്ഞു പോയി.. പിറ്റേന്ന് ആ കൊച്ചു ഇങ്ങോട്ട് മെസ്സേജ് അയച്ചു..
Good മോർണിംഗ്
ഇത് എന്റെ പേർസണൽ നമ്പർ ആണേ ഇത് ആർക്കും ഷെയർ ചെയ്തേക്കരുതേ എന്ന് മെസ്സേജ് ഇട്ടിരുന്നു..
ഞാനും good morning പറഞ്ഞു.. ഷെയർ ചെയ്യില്ല എന്നും റിപ്ലൈ കൊടുത്തു..
പിന്നെ പിന്നെ സ്റ്റാറ്റസ് കാണാൻ തുടങ്ങി.. ഞാൻ ഇടുന്ന ചില സ്റ്റാറ്റസ് sent ചെയ്ത് തരുമോ എന്ന് ചോദിച്ചു മെസ്സേജ് ഇടും ഞാൻ അത് കാണുമ്പോൾ sent ചെയ്ത് കൊടുക്കും.. ഒരു thank you അല്ലാതെ വേറെ ഒന്നുമില്ലാ….
അങ്ങനെ ഇരിക്കെ ഒരുനാൾ ആ കൊച്ചിന് പകരം വേറെ ഒരാൾ വന്നു… ഞങ്ങൾക്കെല്ലാവര്ക്കും ഒരുപോലെ വെഷമം ആയി… എനിക്കെന്തോ വല്ലാത്ത ഒരു വെഷമം പോലെ… ആ ചിരിയും സംസാരവും ഒക്കെ വല്ലാതെ മിസ്സ് ചെയുന്നു… നിർത്തി പോയോ എന്ന് ആ കൂട്ടത്തിൽ ഉള്ള ആരോ ഒരാൾ ചോദിക്കുന്നത് കേട്ടു..
നിർത്തിയതൊന്നുമില്ല ലീവ് ആണ്.. എന്തോ ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞു.. വേറെ പ്രശ്നമൊന്നുമില്ല റസ്റ്റ് വേണം സൊ ലീവ്…
കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി എങ്കിലും അതിനെ കാണാതായപ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു ഭാരം കയറ്റി വെച്ച പോലെ തോന്നി….
