കണ്ണന്റെ അനുപമ – 10

“അയ്യോ അത് കൊണ്ടല്ല.. എനിക്കിങ്ങനെ ചെയ്യാനൊന്നും വേറെ ആരും ഇല്ലാ..സോറി… ”

ചിന്നു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവളുടെ പ്ലേറ്റിലേക്ക് തല താഴ്ത്തി.അത് കേട്ടപ്പോൾ എല്ലാർക്കും വല്ലാതെ ഫീലായെന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

“ഏട്ടന്റെ കാന്താരി വാ തുറന്നെ…”

ഞാൻ കയ്യിൽ ഉരുളയെടുത്തുകൊണ്ട് അവൾക്ക് നേരെ നീട്ടി.അവൾ നിറ കണ്ണുകളോടെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് അത് സ്വീകരിച്ചു.

“നിനക്കെപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാം ഇത് നിന്റെ സ്വന്തം വീടാണ്. ഞാൻ സ്വന്തം എട്ടനും.ഏത് ആവശ്യവും ഞാൻ നടത്തി തരും..
ഇനി എന്നോട് പറയാൻ പറ്റാത്ത കാര്യങ്ങളാണെങ്കിൽ അമ്മയോടും ചേച്ചിയോടും പറയാം…
കേട്ടല്ലോ..!

ഞാൻ ലച്ചുവിനെയും അമ്മുവിനെയും ചൂണ്ടി പറഞ്ഞു കൊണ്ട് അവളുടെ മൂർദ്ധാവിൽ തലോടി.അവൾ തലയാട്ടി സമ്മതം അറിയിച്ചു.

ലച്ചുവും അച്ഛമ്മയും അമ്മുവും എല്ലാം ആ കാഴ്ച മിണ്ടാതെ നോക്കിയിരിക്കുകയായിരുന്നു.ഇടക്ക് ലച്ചു സാരി തലപ്പ് കൊണ്ട് കണ്ണ് തുടക്കുന്നതും ഞാൻ ശ്രദ്ധിച്ചു…
എന്റെ അഭിപ്രായം ഒന്നും കിട്ടാത്തതിനാൽ അമ്മു അസ്വസ്ഥയായിരുന്നു. അമ്മുവിന്റെയും ചിന്നുവിന്റെയും നടുവിലാണ് ഞാൻ കഴിക്കാൻ ഇരിക്കുന്നത്. അതിനിടെ അച്ഛമ്മയും ലച്ചുവും കൂടെ പുകഴ്ത്തിയപ്പോൾ അവൾക്ക് അസ്വസ്ഥത കൂടിയത് ഞാൻ ശ്രദ്ധിച്ചു.ആകാംഷയോടെ എന്നെ ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു.

“അതൊന്ന് കഴിച്ചോട്ടെ ചേച്ചി,
നോക്കി ശല്യപ്പെടുത്താതെ.. !

ചിന്നു എല്ലാം കാണുന്നും നോട്ട് ചെയ്യുന്നുമുണ്ട്.

“പോടീ…

ചിന്നുവിന്റെ ഡയലോഗ് ഇഷ്ടപ്പെടാതെ അവൾ കുറുമ്പൊടെ മുഖം വെട്ടിച്ചു.പിന്നെ കഴിച്ച് തീരുന്നത് വരെ എന്നെ നോക്കിയതേ ഇല്ലാ..

സാധാരണ എല്ലാവർക്കും മുന്നേ കഴിച്ചെണീക്കാറുള്ള ഞാൻ അന്ന് മനഃപൂർവം വൈകിപ്പിച്ചു പ്ലേറ്റിൽ ചിത്രം വരച്ചു കൊണ്ടിരുന്നു.അമ്മു പിന്നെ പണ്ടേ അരമണിക്കൂർ എടുക്കും കഴിച്ച് തീരാൻ.എല്ലാവരും എണീറ്റ് പോയപ്പോൾ

ഞാനും അവളും മാത്രമായി.ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി കൊണ്ട് ഞാൻ അടുത്തേക്ക് നീങ്ങി അവളുടെ കവിളിൽ ഉമ്മവെച്ചു.

“സൂപ്പറായിട്ട്ണ്ട് കുഞ്ഞൂ…”

“ആ പെണ്ണ് കാണും…..!

അവൾ എന്നെ തള്ളി മാറ്റിയെങ്കിലും എന്റെ പ്രവർത്തി അവൾക്ക് നല്ലോണം ബോധിച്ചിട്ടുണ്ടെന്ന് ആ മുഖത്ത് നിന്ന് മനസ്സിലായി.കഴിച്ച് തീർത്ത്‌ എന്റെ പ്ലേറ്റും വാങ്ങി അവൾ എണീറ്റു അടുക്കളയിലേക്ക് പോയി.ഞാൻ വാഷ് ബേസിനടുത്തേക്കും !

ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിലാണ്.അച്ഛമ്മ ടൈൽസിട്ട നിലത്ത് കിടന്ന് മയങ്ങുന്നുണ്ട്.ലച്ചു സോഫയിൽ ചാരി ഇരുന്ന് മടിയിൽ തലവെച്ചു കിടക്കുന്ന അമ്മുവിനെ തലോടിക്കൊണ്ടിരിക്കുന്നു.ചിന്നുവും ഞാനും അവരുടെ എതിർ ദിശയിൽ ചുമരിൽ ചാരി ഇരുന്ന് ഫോണിൽ ലുഡോ കളിച്ചു കൊണ്ടിരിക്കുന്നു.ഫാൻ ഹൈസ്പീഡിൽ കറങ്ങുന്നുണ്ട് .എല്ലാരും വയറു നിറച്ചു ഭക്ഷണം കഴിച്ചതിന്റെ ആലസ്യത്തിൽ ഇരിക്കുമ്പോഴാണ് ലച്ചുവിന്റെ ഫോൺ ശബ്ദിക്കുന്നത്.

“അച്ഛനാടാ…. “

ലച്ചു എന്റെ നേരെ ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.പതിവില്ലാത്ത ഒരു പരിഭ്രമം ആ മുഖത്തുണ്ട്.

“എണീറ്റെ പെണ്ണേ.. അച്ഛൻ വിളിക്കുന്നുണ്ട്.. ”

മടിയിൽ കിടന്ന് മയങ്ങിപ്പോയ അനുവിനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് ലച്ചു സോഫയിൽ നിന്നെണീറ്റു.ഉറക്കം മുറിഞ്ഞതിന്റെ നിരാശയിൽ അമ്മു എല്ലാരേയും ഉറ്റുനോക്കി. അച്ഛന്റെ കോൾ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല..

“വരുന്നത് വരട്ടെ ഞാൻ എല്ലാം പറയാൻ പോവാട്ടോ..
ആരാ ആളെന്ന് ചോദിച്ച് എനിക്കൊരു സ്വൈര്യം തരുന്നില്ല”

ലച്ചു എന്നെ നോക്കി പറഞ്ഞു…
“ആഹ് എത്ര നാളെന്ന് വെച്ചാ…
അമ്മ പറഞ്ഞോ..
ആദ്യം ഇവളുടെ അവസ്ഥ പറയണം അപ്പഴേ വർക്ക്‌ ഔട്ട്‌ ആവൂ.. ”

ഉള്ളിലെ തീ പുറത്ത് കാണിക്കാതെ ഞാൻ അനുവാദം നൽകി.കാര്യം പിടികിട്ടിയ അമ്മു പേടിയോടെ എന്നെ നോക്കി.

“ഹെലോ… “

ഫോണെടുത്തു കൊണ്ട് ലച്ചു വാതിൽ തുറന്ന് പുറത്തേക്ക് പോയി.

“മുത്തപ്പാ… ഇക്ക് പേടിയാവ്ണു… “

അമ്മു സോഫയിൽ നിന്നെണീറ്റ് എന്റെ നേരെ പാഞ്ഞു വന്നുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു മാറിലേക്ക് മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു.

“പേടിക്കണ്ട ചേച്ചി അതൊക്കെ അമ്മ നോക്കിക്കോളും…. “

ചിന്നു അവളെ സമാധാനിപ്പിച്ചു കൊണ്ട് എന്നെ നോക്കി. അവളുടെ മുഖത്തും ആശങ്കയുണ്ടായിരുന്നു.

ലച്ചുവിന്റെ ശബ്ദം അവ്യക്തമായി മുറ്റത്തു നിന്ന് കേൾക്കാം.. പാവം ഞങ്ങളെ ഒന്നിപ്പിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.തേർഡ് അമ്പയറിന്റെ തീരുമാനത്തിന് വേണ്ടി ഞങ്ങൾ ആശങ്കയോടെ കാത്തിരുന്നു.

“പേടിക്കണ്ട അച്ഛൻ എതിർക്കുവാണെങ്കി നിങ്ങള് വീട്ടിലേക്ക് പോര് നമുക്കവിടെ കഴിയാം…. “

ചിന്നു എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.നെറുകിൽ ഉമ്മവെച്ച് അവളെ ചേർത്ത് പിടിക്കാനല്ലാതെ എനിക്കൊന്നും പറയാൻ തോന്നീല..

എന്റെ തോളിലേക് തലവെച്ചുകൊണ്ട് ചിന്നുവും എന്റെ മാറിലേക്ക് മുഖം പൂഴ്ത്തികൊണ്ട് അമ്മുവും അവരുടെ ആശങ്കകൾ മറക്കാൻ പരിശ്രമിച്ചു.എന്റെ ഉള്ളിലെ ഭയവും ടെൻഷനും ഞാൻ ആരോട് പറയും. മറ്റൊന്നും അല്ല അച്ഛനുമായി പിണങ്ങേണ്ടി വരുമോ എന്നോർത്താണ് എന്റെ ഭയം.കടുത്ത നിശബ്ദതയിൽ അവരെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ വിധിക്കായി കാതോർത്തിരുന്നു.

കുറച്ചധികം സമയം കഴിഞ്ഞാണ് ലച്ചു ഫോൺ കോൾ കഴിഞ്ഞ് വന്നത്..

“സീനാണ് മക്കളെ .. “

അകത്തേക്ക് കടന്ന് കൊണ്ട് ലച്ചു നിരാശയോടെ പറഞ്ഞു.

“എന്ത് പറ്റി അമ്മാ.. “

അമ്മു എണീറ്റ് പോയി ലച്ചുവിനെ കെട്ടിപ്പിടിച്ചു ആശങ്കയോടെ ചോദിച്ചു…

“അയാള് മുട്ടൻ കലിപ്പിലാണ്. തല പോയാലും സമ്മതിക്കൂല..
എല്ലാത്തിനെയും ശരിയാക്കി തരാം എന്നൊക്കെയാ പറയുന്നേ..
വല്ലാതെ ചൊറിഞ്ഞപ്പോൾ ഞാൻ ഫോൺ വെച്ചു. ”

ലച്ചു അമ്മുവിനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

“നിനക്കിപ്പോ ഒരു കാൾ വരാൻ ചാൻസ് ഉണ്ട്….

ലച്ചു എന്നെ നോക്കി പറഞ്ഞു കൊണ്ട് അമ്മുവിനെ ചുറ്റിപിടിച്ച്
സോഫയിലേക്കിരുന്നു.അമ്മു അപ്പോഴേക്കും വിതുമ്പാൻ തുടങ്ങിയിരുന്നു.

“നീ എന്തിനാടീ കെടന്ന് മോങ്ങുന്നേ.. അമ്മ നമ്മടെ കൂടെ ഇല്ലേ .. അച്ഛൻ സമ്മതിച്ചില്ലെങ്കിലും ഞാൻ നിന്നെ കെട്ടും.. “

അമ്മുവിന്റെ കരച്ചില് കണ്ട് എനിക്ക് ദേഷ്യം വന്നു.

“പക്ഷെ അച്ഛൻ സമ്മതിക്കാതെ ഞാൻ കല്യാണത്തിന് വരൂല.. ”

ലച്ചു എടുത്തടിച്ചപോലെ മറുപടി നൽകി.. ഞാൻ അവിശ്വസനീയതയോടെ നോക്കുമ്പോൾ ലച്ചു തുടർന്നു

“നീ നോക്കണ്ട ഒന്നും ഇല്ലെങ്കിലും അങ്ങേര് നമുക്ക് വേണ്ടീട്ടാ ഇത്രേം കാലം ജീവിച്ചത്..
അതിന്റെ നന്ദി എങ്കിലും കാണിക്കണ്ടെ? “

പിന്നെ എനിക്കൊന്നും പറയാൻ തോന്നീല.പറഞ്ഞതിൽ തെറ്റൊന്നും ഇല്ലാ…

Leave a Reply

Your email address will not be published. Required fields are marked *