കണ്ണന്റെ അനുപമ – 10 2

“അയ്യേ ഇതെന്തോന്ന് കോടതിയോ.. നാണമില്ലേടി..
നമ്മള് പോരുന്ന വഴിക്ക് റോഡിൽ ഒരു നായയെ കണ്ടില്ലേ അതും കൂടെ പറഞ്ഞു കൊടുക്ക്…..”

ഞാൻ കളിയാക്കിയതോടെ
അതോടെ അവളുടെ മുഖം വാടി.

“പോടാ പട്ടീ.. നിന്നെപ്പോലല്ല എന്റെ കുഞ്ഞിന്റെ മനസ്സില് കളങ്കല്ലാ …
അമ്മേടെ ചക്കര പറഞ്ഞോടാ… !

ലച്ചു എന്നെ ആക്രമിച്ചു കൊണ്ട് അവളെ പ്രോത്സാഹിപ്പിച്ചു.
മടിയിൽ ഇരുത്തി അമ്മുവിനെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചിട്ടുണ്ട് ലച്ചു. അമ്മുവാകട്ടെ കൈ രണ്ടും അമ്മയുടെ കഴുത്തിലൂടെ ചുറ്റി മടിയിൽ അമർന്നിരിക്കുന്നു. അവളുടെ സംസാരത്തിന്റെ നിഷ്കളങ്കത കണ്ടിട്ടോ എന്തോ ഇടക്ക് ലച്ചു അവളെ മുറുക്കിയണച്ച് ഉമ്മ വെക്കുന്നുണ്ട്….
ലച്ചുവിനെ കിട്ടിയപ്പോ അവളെന്നെ ഒന്ന് നോക്കുന്നത് കൂടി ഇല്ലാ.. തെണ്ടി…

“ചോറുണ്ടോ വീട്ടീന്ന്…?

അവളുടെ താടിക്ക് പിടിച്ചുയർത്തി കൊണ്ട് അമ്മ ചോദിച്ചു…

“ഉം.. ഞാൻ കഴിച്ചു… കണ്ണേട്ടൻ കഴിച്ചിട്ടില്ല…… “

അമ്മു മറുപടി നൽകി…

“ആ അവൻ വേണേൽ തിന്നോളും.. ”

ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ലച്ചു മറുപടി നൽകി.

“പിന്നൊരു കാര്യം.. ഈ മുടിയിങ്ങനെ ശ്രദ്ധിക്കാതെ നടന്ന അമ്മേടെ കയ്യീന്ന് അടി കിട്ടും കേട്ടല്ലോ..”

അമ്മുവിന്റെ മുട്ടറ്റം നീളമുള്ള മുടിയുടെ അറ്റം കയ്യിലെടുത്തു കൊണ്ട് ലച്ചു ഉപദേശിച്ചു.

” ഓരോ പെണ്ണുങ്ങൾക്ക് മുടി ഇല്ലാഞ്ഞിട്ട്…. അപ്പഴാ ഇങ്ങനെ..
ശ്രദ്ധിക്കാതെ…… “

ലച്ചു തനി അമ്മായിയമ്മയായി.

“എന്താ മുടീല് തേക്കാറ്…,?

“ഒന്നും ഇല്ലമ്മേ ആദ്യം കാച്ചെണ്ണ തേച്ചിരുന്നു. ഇപ്പോ അതും നിർത്തി…. ”

അമ്മു ഒന്ന് കൂടി ചേർന്നിരുന്ന് മറുപടി നൽകി..

“അമ്മ നാളെ കഞ്ഞുണ്ണി വെളിച്ചെണ്ണ ണ്ടാക്കി തരാട്ടോ….
നല്ല കറുപ്പ് കിട്ടും മുടിക്ക്. തണുപ്പും ണ്ടാവും…. ”

ലച്ചു അവളുടെ മുടിയിലൂടെ കയ്യോടിച്ചു കൊണ്ട് പറഞ്ഞു.

“ഇതൊക്കെ കൊറേ ഓവറാട്ടോ..
പിഞ്ചു കുഞ്ഞല്ലേ മടീൽ കേറ്റി ഇരുത്താൻ… ”

അവരുടെ കുറുകൽ എനിക്ക് എന്തോ ഇഷ്ടപ്പെട്ടില്ല. ഒരു തരം അസൂയ !

“കണ്ണട്ടനെന്താ ഇത്ര ചൊറിച്ചില് ഞാൻ അമ്മേടെ മടീലല്ലേ ഇരിക്കണേ…?

അമ്മു എന്നെ തിരിഞ്ഞു നോക്കികൊണ്ട് ദേഷ്യപ്പെട്ടു..
“ഡീ നീ ലച്ചൂന്റെ ധൈര്യത്തില് വല്ലാണ്ട് ചാടണ്ട … നിന്നെ എന്റെ കയ്യില് കിട്ടും… ”

ഞാനവളെ കണ്ണുരുട്ടി പേടിപ്പിച്ചു. ലച്ചു കൂടെയുള്ളപ്പോൾ ഒരു പ്രത്യേക വീമ്പാണ് പെണ്ണിന്..

“പിന്നെ നീ എന്റെ കുഞ്ഞിനെ ഞൊട്ടും ! ഇതിനെ ഓരോന്ന് പറഞ്ഞ് കരയിച്ചാൽ നിന്റെ തല ഞാൻ അടിച്ചു പൊളിക്കും !

ലച്ചു എന്റെ നേരെ കൈചൂണ്ടി സീരിയസായാണത് പറഞ്ഞത്..അമ്മു അതിന്റെ ഗമയിൽ എന്നെ നോക്കി വായ പൊത്തി ചിരിച്ചു..
ഇനി ഒന്നും പറയാതിരിക്കുന്നതാണ് എന്റെ തടിക്ക് നല്ലത്.അന്ന് തല്ലിയതിന്റ കലിപ്പ് തന്നെ തടിച്ചിയുടെ മനസ്സിൽ നിന്ന് പോയിട്ടില്ല…
എന്തിനാ വെറുതെ…

“മോളെ നീ അവന് ചോറ് വിളമ്പികൊടുത്തേ..
ഇല്ലെങ്കി സ്വൈര്യം തരൂല ജന്തു !

ലച്ചു അമ്മുവിനോടായി പറഞ്ഞു കൊണ്ട് എന്നെ നോക്കി

“ഓഹ് എനിക്ക് അമ്മ വിളമ്പി തന്നാ മതി…. “

ഞാൻ ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞു. ഒരു മനസുഖം അത്രേ ഒള്ളൂ..

“അല്ലെങ്കിലും എനിക്ക് സൗകര്യം ഇല്ലാ.. ഞാനൊന്ന് കുളിക്കട്ടെ അമ്മേ….. ”

അമ്മു എന്നെ പുച്ഛിച്ചു കൊണ്ട് ചവിട്ടി പൊളിച്ചു അകത്തേക്ക് പോയി.രണ്ട് ദിവസം മുൻപ് വരെ ഉമ്മറത്തു നിന്ന് അകത്തേക്ക് കേറണമെങ്കിൽ അവളെ പ്രത്യേകിച്ച് ക്ഷണിക്കണമായിരുന്നു.ഇപ്പൊ അവളുടെ മട്ടും ഭാവവും കണ്ടാൽ കുറെ കാലങ്ങളായിട്ട് ഇവിടെ താമസിക്കുന്ന പോലെയാണ്.അല്ലെങ്കിലും ഏത് സാഹചര്യങ്ങളോടും വളരെ പെട്ടന്ന് പൊരുത്തപ്പെടാൻ പെണ്ണുങ്ങൾക്കുള്ള കഴിവ് അപാരം തന്നെയാണ്..

അന്തം വിട്ട് നിന്ന എന്നേം വലിച്ചു കൊണ്ട് പോയി ലച്ചു ചോറ് വിളമ്പിത്തന്നു.ഞാൻ ചോറുണ്ട് എണീറ്റപ്പോഴാണ് അമ്മു എന്റെ റൂമിലെ കുളിമുറിയിൽ നിന്നിറങ്ങി പുറത്തേക്ക് വരുന്നത്.എന്നെ കണ്ടതും മുഖം കോട്ടി കൊണ്ട് കടന്ന് പോവാൻ ശ്രമിച്ച അവളെ ഞാൻ പിടിച്ച് നിർത്തി.. ഒരിത്തിരി കുറുമ്പൊടെ പെണ്ണ് എന്റെ കണ്ണിലേക്കു തുറിച്ചു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *