കണ്ണന്റെ അനുപമ – 10 2

ഫോൺ വെച്ച് ഞാൻ അടുക്കളയിലേക്ക് നടന്ന് ലച്ചുവിനെ മുട്ടിയുരുമ്മി കൊണ്ട് ചോദിച്ചു. തൊട്ടപ്പുറത് നിന്ന് അമ്മു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.

“നമ്മടെ അല്ല എന്റെ.. നിനക്കെവിടുന്നാ കാർഡ്..?

ലച്ചുവിന് അൾട്ടിമേറ്റ് പുച്ഛം.. !

“ഓ സമ്മതിച്ചു. എനിക്കൊരു രണ്ടായിരം രൂപ വേണം.. ”

“എന്തിനാ..?

“ഫ്രണ്ട്സിനു ചെലവ് ചെയ്യാനാ…”

“അല്ല അപ്പൊ മറ്റേ കാർഡ് മൊത്തം തീർത്തോടാ ദ്രോഹി. !
ലച്ചു അവിശ്വസനീയതയോടെ എന്നെ നോക്കി

“അതൊക്കെ എന്നോ തീർന്നു പെണ്ണെ….”

ഞാൻ ആ വിചാരണ ഒഴിവാക്കാനായി ലച്ചുവിനെ പിറകിലൂടെ കെട്ടിപിടിച്ചു തോളിലേക്ക് തലവെച്ചു.

“പത്തിരുപതിനായിരം രൂപ നീ എന്ത് ചെയ്തു ?
അത് പറഞ്ഞിട്ട് മതി ഇനി പുതിയ പൈസ. ഇതൊന്നും എനിക്ക് വെറുതെ കിട്ടുന്നതല്ലാ… ”

ലച്ചുവിന്റെ ഭാവം മാറിത്തുടങ്ങിയിരുന്നു..

“എനിക്കൊരു ഫോൺ വാങ്ങി തന്നിരുന്നു… ”

അമ്മു ഇടക്ക് കേറി കുറ്റസമ്മതം നടത്തിക്കൊണ്ട് അമ്മയുടെ കയ്യിൽ പിടിച്ചു.

“അത് പറഞ്ഞാപ്പോരേ.. ഞാൻ ഈ നാറി വല്ല ഉടായിപ്പ് കാണിച്ചു
തീർത്തതാണെന്ന് കരുതീട്ടാ.. !

ലച്ചു ക്ഷമാപണത്തോടെ പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.

“പിന്നേ ചെലവ് കൊടുത്താ മതി അതില് പങ്കെടുക്കേണ്ട.. കേട്ടല്ലോ.. ”

ലച്ചു എന്നെ വാൺ ചെയ്തു..

“പേഴ്സീന്ന് കാർഡ് എടുത്ത് പെട്ടന്ന് പോയിട്ട് വാ. വരുമ്പോ ബിരിയാണിക്കുള്ള എല്ലാ സാധനവും വേടിച്ചോ. ഇന്ന് അമ്മൂന്റെ സ്പെഷ്യൽ ബിരിയാണി ആണ് ഉച്ചക്ക് !

“വന്നാലുടൻ കാർഡ് പെണ്ണിനെ ഏൽപ്പിച്ചോണം !
നിന്റെ കയ്യില് വെക്കണ്ടാ… !

“ഓഹ് അല്ലെലും ആർക്ക് വേണം.. ”

അടുക്കളയിൽ നിന്ന് പോരുമ്പോൾ ഞാൻ പുച്ഛത്തോടെ പറഞ്ഞു.

അങ്ങാടിയിൽ എത്തിയപ്പോൾ കെ ആർ ബേക്കറിയുടെ മുന്നിൽ തന്ന ഇളിച്ചുകാട്ടി നിൽക്കുന്നുണ്ട് എല്ലാം.നേരെ എ ടി എമ്മിൽ കേറി പൈസ എടുത്തിട്ടാണ് അവരുടെ അടുത്തേക്ക് പോയത്.

പൈസ കിട്ടിയ ഉടനെ എന്നെ മൈൻഡ് പോലും ചെയ്യാതെ മനുവും നന്ദുവും ബൈക്കെടുത്ത്‌ വരി നിക്കാൻ പോയി.ജിഷ്ണുവിനേയും സഫ്‌വാനെയും തനിച്ചു കിട്ടിയപ്പോൾ ഞാൻ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു.

“എടാ മൈരാ.. !”

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജിഷ്ണു അത്ഭുതത്തോടെ എന്നെ നോക്കി.ആദ്യം കളിയാക്കിയെങ്കിലും സംഗതി സീരിയസാണെന്ന് മനസ്സിലായപ്പോൾ ഫുൾ സപ്പോർട്ട് വാഗ്ദാനം ചെയ്തിട്ടാണ് അവർ പോയത്.

ബിരിയാണിക്കുള്ള സാധനങ്ങളൊക്കെ ഓർത്തെടുത്ത്‌ വാങ്ങി വന്നപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞു. അപ്പോഴാണ് വീട്ടിലേക്ക് വരാൻ ഓട്ടോ സ്റ്റാൻഡിനരികിലൂടെ തലകുനിച്ചു നടന്ന് പോകുന്ന ചിന്നുവിനെ കണ്ടത്.പിന്നിലൂടെ ചെന്ന് അവളെ ചാരി വണ്ടി നിർത്തിയപ്പോൾ പെണ്ണ് ഞെട്ടലോടെ തിരിഞ്ഞു നോക്കി.ഞാനാണെന്ന് മനസ്സിലായപ്പോൾ ഒരു ഇളിഭ്യൻ ചിരിയോടെ അവൾ ബൈക്കിൽ കേറി ഇരുന്നു.പട്ടി ഷോ കാണിച്ചതിന് നല്ലൊരു നുള്ളും ഞാൻ കൈപറ്റി !

“ആഹാ ഈ പെണ്ണിനെ എവിടുന്ന്
കിട്ടി.. ?

എന്റെ പിന്നിൽ ആതിരയെ കണ്ടതും ഉമ്മറത്തേക്ക് വന്ന ലച്ചു ചിരിയോടെ തിരക്കി. അപ്പഴേക്കും പാൽപ്പല്ലുകൾ കാട്ടി അനുവും ഉമ്മറത്തേക്ക് വന്നു.

“ചിന്നൂസെ വാടീ… ”

മടിച്ചു നിന്ന ചിന്നുവിനെ ചിരിയോടെ വന്ന് അനു ഉള്ളിലേക്ക് കൂട്ടി കൊണ്ട് പോയി.മൂന്നും കൂടി നേരെ അടുക്കളയിലേക്ക് പോയ പോക്കാണ്. പിന്നെ തിരിച്ചു വരുന്നത് ഏകദേശം പന്ത്രണ്ടു മണി ആയപ്പോഴാണ്..

“എന്തെങ്കിലും ഗെയിം കളിച്ചാലോ ഏട്ടാ.. “
ലച്ചുവിന്റെ കത്തി കേട്ട് മടുത്തിട്ടോ എന്തോ ചിന്നു ഉമ്മറത്തിരിക്കുന്നതിനിടെ എന്നെ നോക്കി ചോദിച്ചു..

“കാരംസ് കളിച്ചാലോ ഇവിടെ ബോഡ് ഉണ്ട്…. ”
ഞാൻ മറുപടി നൽകി

” എടുത്തോണ്ട് വാടാ ഒരു കൈ നോക്കാം.. !

ലച്ചു വെല്ലുവിളിയോടെ പറഞ്ഞു.

“നീ ഇല്ലേ കളിക്കാൻ..?

ഒന്നും മിണ്ടാതിരിക്കുന്ന അമ്മുവിനെ നോക്കി ഞാൻ ചോദിച്ചതും ചിന്നു കളിയാക്കി കൊണ്ട് ചുമച്ചു.

“ആ കളിച്ചു നോക്കാം ”

അവൾ മടിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ റൂമിൽ പോയി കട്ടിലിന്റെ അടിയിൽ വെച്ചിരിക്കുന്ന ബോർഡും കോയിൻസും എടുത്ത് തിരിച്ചു വന്നു.സ്റ്റാൻഡ് എടുത്ത് സഹായിക്കാൻ ചിന്നുവും കൂടെ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *