കണ്ണന്റെ അനുപമ – 2 4

‘കണ്ണാ… ‘

അവൾ റൂമിൽ കയറി വാതിൽ അടച്ചു പതിയെ വിളിച്ചു.
വിളികേൾക്കണം എന്നുണ്ടായിരുന്നെകിലും പിടിക്കപെട്ടാലോ എന്ന് വിചാരിച്ചു ഞാൻ മിണ്ടിയില്ല. അവൾ ഫാൻ ഓഫാക്കാൻ അനുവാദം ചോദിക്കാൻ വിളിച്ചതായിരിക്കും എന്ന് ഞാൻ ഊഹിച്ചു. അത് ശരി ആയിരുന്നു അടുത്ത് നിമിഷം ഫാൻ ഓഫായി. ഇതിപ്പോ ലാഭായല്ലോ ഞാൻ മനസിൽ ഓർത്തു. ജനുവരി മാസം ആയതിനാൽ റൂമിൽ നല്ല തണുപ്പാണ് ഞാൻ ഓഫാക്കിയാൽ അനുവിന് എന്ത് തോന്നും എന്ന് വിചാരിച്ചാണ് അല്ലെങ്കിൽ ഞാൻ എപ്പഴേ ഓഫാക്കിയേനെ. അടുത്ത നിമിഷം അവൾ എന്റെ അടുത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു. മാറികിടന്ന എന്റെ പുതപ്പ് എടുത്ത് അവൾ എന്നെ പുതപ്പിച്ചു നേരെയാക്കി.എന്റെ കളരി പരമ്പര ദൈവങ്ങളെ ഒറ്റ വലിക്ക് അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി ഉമ്മകൾ കൊണ്ട് മൂടാൻ പറഞ്ഞ എന്റെ മനസ്സിനെ കൺട്രോൾ ചെയ്യാൻ ഞാൻ പെട്ട പാട്. അവൾ എണീറ്റ് കട്ടിലിലേക്ക് വീണു, ഞാൻ പ്രണയം പൂത്തുലഞ്ഞ മനസ്സുമായി ഉറക്കത്തിലേക്കും.

ഉറക്കമുണർന്നപ്പോൾ സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു. നേരം വൈകി psc ക്ലാസിനു പോണം. ഞാൻ മാറിക്കിടന്ന മുണ്ട് ഉടുത്തു കിടക്ക മടക്കി മൂലയിൽ വെച്ച് ഫോണും എടുത്ത് ഞാൻ പുറത്തിറങ്ങി ഉമ്മറത്തു അച്ഛമ്മ ആരോടോ നല്ല കത്തിയാണ്. ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.അനു പ്രാതലിനുള്ള തിടുക്കത്തിലുള്ള പണിയിൽ ആണ്. കുളി കഴിഞ്ഞിട്ടുണ്ട് എന്ന് അവളുടെ നനഞ്ഞ മുടിയിഴകൾ വിളിച്ചു പറഞ്ഞു. അവളും എണീക്കാൻ വൈകി എന്ന് ആ വെപ്രാളം കണ്ടപ്പോൾ മനസ്സിലായി. എന്നെ കണ്ടപ്പോൾ ആ തിടുക്കം കൂടി.എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ പറഞ്ഞു.
“പൽപ്പൊടി പുറത്ത് അമ്മിക്കല്ലിൻറെ മോളിൽ ഉണ്ട്. പല്ല് തേച്ചു വാ അപ്പോഴേക്കും ഞാൻ ദോശ ഉണ്ടാക്കാം. “

“വേണ്ട മേമേ നേരം വൈകി. ഞാൻ വീട്ടീന്ന് കഴിച്ചോളാം “

“അയ്യോ സോറി ഇത്ര നേരത്തെ പോണോന്ന് എനിക്കറിയില്ലാരുന്നു. എണീക്കാൻ കുറച്ചു വൈകി”. അവൾ ചെറിയ ജാള്യതയോടെ പറഞ്ഞു.

“അത് സാരല്ല മേമേ, നാളെ തൊട്ട് ഞാൻ വിളിച്ചോളാം”.

ഞാൻ ചിരിച് കൊണ്ട് പറഞ്ഞു.’അത് കേട്ട് അവളും എന്നെ നോക്കാതെ ഒന്ന് ചിരിച്ചു.

“ന്നാപ്പിന്നെ ഞാൻ പോട്ടെ. ഇന്ന് ക്ലാസ്സിന് പോണം. ഞാൻ വൈകുന്നേരം വരാ “

“ആ. ന്നാ പൊയ്ക്കോ സമയം കളയണ്ട “.നാളെതൊട്ട് ഇവിടുന്ന് പോവാം ചായ കുടിച്ചിട്ട്.അവൾ എന്നെ നോക്കി പറഞ്ഞു.

‘പിന്നല്ല ‘

ഞാൻ അതും പറഞ്ഞു വേഗത്തിൽ ഉമ്മറത്തെത്തി. അച്ഛമ്മയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് പാഞ്ഞു. വൈകുന്നേരം വരുമ്പോൾ ബൈക്ക് എടുക്കണം ഞാൻ ഓർത്തു. വീട്ടിൽ ചെന്നപ്പോ എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് റെഡി ആയിരുന്നു. മേമയുടെ വൈകി എണീക്കുന്ന സ്വഭാവം അറിയാവുന്ന എന്റെ പൊന്നമ്മ എല്ലാം മുൻകൂട്ടി തയ്യാറാക്കിയിരിക്കുന്നു. വേഗത്തിൽ കഴിച്ചു തീർത്ത്‌ അമ്മക്ക് പതിവ് ഉമ്മയും കൊടുത്ത് ബൈക്കെടുത്ത്‌ ക്ലാസിനായി പോയി. അവിടെ ഇത്തിരി വൈകിയാലും ആരും ഒന്നും പറയില്ല പക്ഷെ പോവുന്ന ദിവസങ്ങളിൽ നേരത്തെ എത്തണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.

സെന്ററിൽ എത്തി ക്ലാസ്സിന് കയറിയില്ല പകരം റീഡിങ് റൂമിൽ കയറി നേരത്തെ ഹാജരായ ബുജികൾക്ക് സലാം കൊടുത്ത് വായന ആരംഭിച്ചു. പക്ഷെ ശ്രദ്ധ കിട്ടുന്നില്ല . ഓരോ പേജിലും അവളുടെ മുഖം നിറഞ്ഞു നില്ക്കുന്ന പോലെ. ഇന്നലെ ഒരു ദിവസം കണ്ട് അവളുടെ വിവിധ ഭാവങ്ങൾ, ആ മാൻപേട കണ്ണുകൾ. അവളുടെ നിഷ്കളങ്കമായ ചിരി, തേങ്ങിയുള്ള കരച്ചിൽ, രാത്രിയിൽ ഒറ്റക്കായപ്പോൾ കണ്ട മുഖത്തെ പേടി. എല്ലാം തികട്ടി തികട്ടി വരുന്നു.
അവൾ ഒരു പത്രാസുകാരി ആണെന്നാണ് ഇന്നലെ വരെ തോന്നിയിരുന്നത് എന്നാൽ വെറും നാട്ടുമ്പുറത് കാരി പൊട്ടി ആണെന്ന് ഇന്നലെ മനസ്സിലായി. വിദ്യാഭ്യാസം ഉണ്ടെന്നെ ഒളളൂ, പിഞ്ച് മനസാണ് എന്റെ പെണ്ണിന് ഞാൻ മനസ്സിൽ

ഓർത്തു.

അവളെ ഓർത്തും ഫ്രെണ്ട്സിന്റെ കത്തി കെട്ടും വൈകുന്നേരം ആയത് അറിഞ്ഞില്ല. സെന്ററിൽ നിന്ന് ഇറങ്ങി വണ്ടിയെടുക്കുമ്പോൾ അതാ അനുപമയുടെ കാൾ വരുന്നു.ഇതെന്തിനാണാവോ?, ആദ്യ റിങ്ങിൽ തന്നെ ഫോൺ എടുത്ത് ചെവിയിൽ വെച്ചു ഹലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *