“ഹലോ കണ്ണാ “.
മറുതലക്കൽ അനുവിന്റെ പതിഞ്ഞ ശബ്ദം
“ആ എന്താ മേമേ “
“നിന്റെ കയ്യിൽ പൈസണ്ടോ?
“ആ എന്തിനാ മേമേ”.ഞാൻ ആകാംഷയോടെ ചോദിച്ചു
“നീ വരുമ്പോ കൊറച്ചു ചിക്കൻ വാങ്ങിക്ക് പൈസ ഞാൻ ഇവിടുന്ന് തരാം “
“ആ ഞാൻ കൊണ്ടുവരാം “
“ശരി എന്നാ”. അവൾ ഫോൺ വെച്ചു.
ഞാൻ മാർക്കറ്റിൽ പോയി രണ്ട് കിലോ ചിക്കനും ഒരുകിലോ വേറെയും മേടിച്ചു അത് രണ്ടും കവറിലാക്കി അത് വണ്ടിയുടെ മുന്നിൽ വെച്ചു വീട്ടിലേക്ക് തിരിച്ചു.വീട്ടിൽ ചെന്ന് അമ്മയുടെ കയ്യിൽ ഒരു കിലോ കവർ കൊടുതപ്പോൾ ഇതെന്താ ഇന്ന് പറയാതെ വാങ്ങിയത് എന്ന മട്ടിൽ അമ്മ എന്നെ നോക്കി.
“മേമ അവിടേക്ക് വെടിക്കാൻ പറഞ്ഞെന്നു, അപ്പൊ പിന്നെ ലച്ചൂനും കൂടെ വേടിക്കാന്ന് വെച്ചു.”
“ഓ നീ ഇപ്പോ അവിടുത്തെ ആളാണല്ലോ “
“പോടീ കുശുമ്പി പാറു “. ഞാൻ അമ്മയെ പിറകിൽ നിന്ന് കെട്ടിപിടിച്ചു കവിളിൽ കടിച്ചു.
“ആഹ് ഡാ. നില്ലെടാ പന്നീ അവിടെ. നിന്നെ ഞാനിന്ന് കൊല്ലും “.
കടിയുടെ വേദനയിൽ അമ്മ എന്റെ പിന്നാലെ ഓടി ഞാൻ അടുക്കളയിൽ കയറി പക്ഷെ അമ്മ വാതിൽ അടച്ചു എന്നെ ബ്ലോക്ക് ചെയ്തു. എന്നെ വരിഞ്ഞു മുറുക്കി അതു പോലെ തിരിച്ചൊരു കടി കവിളിൽ.വേദന കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു.
”ആ അമ്മേ മതി വേദനിക്കുന്നു ”. സംഗതി കൈവിട്ടെന്നു മനസ്സിലാക്കിയ അമ്മ മെല്ലെ പിന്മാറി എന്നെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചു.
“സോറി ടാ മുത്തെ അമ്മേടെ കണ്ണന് വേദനിച്ചോടാ “.. അമ്മ എന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു
“അത് സാരമില്ല ലച്ചു. ഇവിടെ രാത്രി ഒറ്റക്കിരിക്കുമ്പോൾ എന്റെ അമ്മക്കുട്ടിക്ക് ഓർക്കാൻ എന്തെങ്കിലും വേണ്ടേ “.ഞാൻ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
”ആ ഡാ നീ ഇല്ലാത്തത് കൊണ്ട് ഒരു രസവും ഇല്ല. പിന്നെ ആ പാവം പെണ്ണിന്റെ കാര്യം ആയതു കൊണ്ടാണ് അല്ലേൽ എന്റെ പൊന്നിനെ ഞാൻ വിടില്ലാരുന്നു”. എന്റെ കവിളിൽ ഉമ്മവെച്ചുകൊണ്ടത് പറയുമ്പോൾ അമ്മയുടെ കണ്ണിൽ ഉറവ പൊടിഞ്ഞിരുന്നു.
”എന്നാപ്പിന്നെ അമ്മക്ക് അവിടെ വന്നു നിക്കരുതോ?.
“അതൊന്നും വേണ്ട അമ്മേടെ പൊന്ന് എന്നും നേരത്തെ ഇങ്ങു വന്നാ മതി. “.
“എന്റെ ലച്ചൂട്ടീടെ അടുത്തല്ലാതെ വേറെ എവിടെക്കാ ഞാൻ വരാ…
എനിക്കെന്റെ അമ്മ കഴിഞ്ഞേ വേറെ ആരും ഉള്ളൂ “
“അയ്യടാ സുഖിച്ചു. നീ വേഗം ഈ ചിക്കൻ കൊണ്ട് കൊടുത്തേ മതി സ്നേഹിച്ചത്”. അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ചിരിയോടെ അമ്മയുടെ പിടിവിടീച്ചു കുളിമുറിയിൽ കയറി ഷവർ ഓണാക്കി.
സത്യത്തിൽ എന്റെ അമ്മ കഴിഞ്ഞിട്ടേ ഒള്ളൂ എനിക്കാരും. അത് അനുവാണെങ്കിൽ പോലും. അവൾ എങ്ങെനെ രണ്ടാം സ്ഥാനം കരസ്ഥമാക്കി എന്ന് എനിക്ക് എപ്പോഴും അത്ഭുതം ആണ്. എന്റെ അച്ഛന്റെ ഉള്ളിൽ അമ്മ എന്നോട് കാണിക്കുന്നതിന്റെ പതിന്മടങ്ങ് സ്നേഹം ഉണ്ടെന്ന് എനിക്കറിയാം പക്ഷെ അച്ചന്മാർ അങ്ങനെ ആണല്ലോ!
ധൃതിയിൽ കുളി കഴിഞ്ഞു പുറത്തിറങ്ങി ഡ്രസ്സ് മാറ്റി പോകാനൊരുങ്ങുമ്പോൾ അമ്മ വിളിച്ചു.
“ഡാ പട്ടി. എനിക്ക് തന്നിട്ട് പോടാ !
ഇതൊരു പതിവാണ്.എങ്ങോട്ടെങ്കിലും പോവുന്നതിനു മുന്നേ അമ്മയുടെ
കവിളിൽ ഒരുമ്മ പണ്ട് അങ്കണവാടിയിൽ പോവുമ്പോൾ മുതൽ ഉള്ള ശീലം ആണ്. ഞാൻ അമ്മക്ക് ഉമ്മ കൊടുത്ത് വേഗം ബൈക്കും എടുത്ത് നേരെ തറവാട്ടിലേക്ക് വീട്ടു. അവിടെ എത്തിയപ്പോൾ തലെ ദിവസത്തെ അതെ കാഴ്ച തന്നെ. എന്നെ കണ്ടതും അനു എന്റെ അടുത്തേക്ക് വന്നു. അവളുടെ ആ വരവ് കണ്ടു എനിക്ക് ചിരി ആണ് വന്നത്. ഒട്ടും ചേരാത്ത ഒരു മാക്സി ആണ് ധരിച്ചിരിക്കുന്നത്.സൈസ് ശരിയാവാത്തത് കൊണ്ട് അവളുടെ ചെറിയ തല മാത്രം അതിൽ നിന്ന് എടുത്ത് കാണിക്കുന്നു അവൾ വളരെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. ഞാൻ വായ പൊത്തി ചിരിച്ചു അത് അവൾ കാണുകയും ചെയ്തു അവൾക്ക് ചിരിയും വരുന്നുണ്ട് നാണവും വരുന്നുണ്ട്.
“എന്താ ഇത്ര ഇളിക്കാൻ?. എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു
“ആരാ പിടിച്ചു രൂപക്കൂട്ടിൽ കയറ്റിയത്ഞാ”.ൻ ചിരിയോടെ ചോദിച്ചു.
“പോടാ. നീ ഞാൻ പറഞ്ഞത് വാങ്ങിയോ?.
