രാവിലെ അമ്മു ആണ് എന്നെ കുലുക്കി വിളിച്ചത് . അവളുടെ വളകിലുക്കം കേട്ട് ഞാൻ കണ്ണു തുറന്ന് നോക്കുമ്പോൾ അവൾ ഒരു ചുവന്ന കളർ പട്ടു സാരിയുടുത്തു റെഡി ആയി നിൽക്കുന്നു. വീട്ടിലേക്ക് പോവുന്ന സന്തോഷം ആയിരിക്കണം.ഞാൻ മനസ്സിലോർത്തു.
ഞാൻ എണീറ്റ് മുണ്ടുടുത്തപ്പോൾ ആണ് വിരലിന്റെ പരിക്ക് ശ്രദ്ധിക്കുന്നത്. ചോര കല്ലിചിരിക്കുന്നു. വിരൽ നേരെ പിടിക്കാൻ പറ്റുന്നില്ല.
“അച്ഛമ്മയോട് എന്ത് പറയും?
അലമാരയിലെ കണ്ണാടിയിൽ നോക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്ന അവളുടെ പിന്നിൽ നിന്ന് ഞാൻ ചോദിച്ചു.
എന്റെ pg സർട്ടിഫിക്കേറ്റ് വെടിക്കാൻ നിന്നേം കൂട്ടി പോവാണെന്നാ പറഞ്ഞത് .ഇനി നീ മാറ്റിപറയല്ലേ. അവൾ കള്ളച്ചിരിയോടെ പറഞ്ഞു.
മ്മ്…. ഞാൻ മൂളി. സുന്ദരിയാണ് ട്ടോ
“നീ എന്നെ സോപ്പിടാതെ പോയി പെട്ടന്ന് കുളിച്ചിട്ട് വന്നേ”. അവൾ എന്നെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞു. അവൾ ഇരുവർക്കും ഇടയിൽ ഒരു അതിർത്തി വെക്കുവാണ് ഞാൻ മനസ്സിൽ ഓർത്തു. അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ!.
ഞാൻ പെട്ടന്ന് പോയി പല്ല് തേച്ചു കുളിച്ചു ചായകുടിക്കാനിരുന്നു. അപ്പോൾ അച്ഛമ്മ രാവിലെ എണീറ്റ് അമ്പലത്തിൽ പോയതായിരുന്നു.
അമ്മു ഇഡ്ഡലിയും സാമ്പാറും മേശമേൽ കൊണ്ട് വെച്ചു. ചായയും ഗ്ലാസ്സിലേക്ക് പകർന്നു.
“മാഡം ഒന്ന് വാരിതരാമോ എന്റെ കയ്യിനു വയ്യാ. ഇന്നലെ ഒരു ദുഷ്ട കയ്യൊടിച്ചു”. ഞാൻ ചിരിയോടെ പറഞ്ഞു.
അവളുടെ മുഖത്തു കുറ്റബോധം നിഴലിച്ചു. ജാള്യതയോടെ ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ തിരിച്ചടിച്ചു.
“കയ്യിലിരിപ്പ് ശരി അല്ലെങ്കിൽ ഇതൊക്കെ ഉണ്ടാവും. “.
“വാരി തരുന്നുണ്ടോ ഇല്ലയോ? .ഞാൻ പതർച്ച പ്രകടമാക്കാതെ ചോദിച്ചു.
“ഒന്നിനെ കെട്ടി കൊണ്ട് വന്നിട്ട് പറ വാരിത്തരാൻ “.അവൾ എന്നെ നോക്കി കുറുമ്പൊടെ പറഞ്ഞു.
“എന്റെ ജാതകത്തിൽ രണ്ടാം കെട്ടായ ഒരു പെണ്ണിനെ കെട്ടാനാ യോഗം “. ഞാൻ നിഷ്കളങ്കമായി അവളെ പറഞ്ഞു
“അതിനു മുന്നേ നാട്ടുകാരുടെ തല്ലു കൊണ്ട് തീരും”.അവൾ ദേഷ്യം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
അവൾക്കു വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് !
“ദേ കണ്ണാ വേഗം കഴിച്ചു വന്നേ പോണ്ടേ? അവൾ പെട്ടന്ന് വിഷയം മാറ്റി.
“ഞാൻ എങ്ങനെ കഴിക്കാനാ, വാരിത്തന്നില്ലെങ്കിലും ഒന്ന് കുഴച്ചെങ്കിലും താ മേമേ. ഞാൻ കെഞ്ചി.
എന്റെ അവസ്ഥ കാണ്ടാവണം അവൾ എന്റെ അടുത്ത് സ്റ്റൂളിട്ട് വന്നിരുന്നു. എന്റെ പാത്രം അടുത്തേക്ക് നീക്കി. എന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് ചോദിച്ചു.
“ഞാൻ കുഴച്ചാൽ ഇഷ്ടപ്പെടുമോ, അല്ല നല്ല വൃത്തിക്കാരൻ ആണെന്ന കേട്ടിട്ടുള്ളത് “.
“അതെന്താ മേമക്ക് വല്ല പകർച്ച വ്യാധി വല്ലോം ഉണ്ടോ? ഉണ്ടെങ്കിലും എനിക്ക് വിഷയം അല്ല ഒരുമിച്ച് മരിക്കെങ്കിലും ചെയ്യാലോ !
ഞാൻ കിട്ടിയ ഗ്യാപ്പിൽ ഗോളടിക്കാൻ നോക്കി
“മതി മതി കൂടുതൽ ഡയലോഗൊന്നും വേണ്ട”. അവൾ അതും പറഞ്ഞു നാല് ഇഡ്ഡ്ലി എടുത്തിട്ട് സാമ്പാർ ഒഴിച്ച് കുഴച്ചു പാത്രം എന്റെ അടുത്തേക്ക് നീക്കി വച്ചു.
“ഇന്ന് ഒരു പ്രത്യേക സ്വാദ്”. ഞാൻ കൈ കഴുകാൻ പോവുന്ന അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
അതിന് നീ ആദ്യമയിട്ടല്ലേ ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നേ .വല്ലാതെ തല്ലണ്ട അത് പുട്ടല്ലാ ഇഡ്ഡലിയ അവൾ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
ചൂളിപ്പോയ ഞാൻ വേഗം കഴിച്ചു തീർത്തു വന്നപ്പോഴേക്കും അവൾ മുറ്റത്തേക്കിറങ്ങി കഴിഞ്ഞിരുന്നു.
പോവാം!. ഞാൻ അവളെ നോക്കി ചോദിച്ചു.
“വേഗം എടുക്ക് നേരം വൈകി!അവൾ കലിപ്പിലാണ്.
ഇതെന്ത് ജീവി? ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു. അനു സാരിതലപ്പ് മുന്നോട്ടു പിടിച്ചു വശം ചെരിഞ്ഞു കയറി ഇരുന്നു.
“പതിയെ പോയാൽ മതി”. അവൾ വാണിങ് തന്നു.ഞാൻ വണ്ടിയെടുത്തു കുറച്ചു ദൂരം പോയപ്പോൾ അതാ അച്ഛമ്മ ഞങ്ങൾക്കെതിരെ നടന്നു വരുന്നത് കണ്ടു ഞാൻ വണ്ട് നിർത്തി അച്ഛമ്മയെ കാത്തിരുന്നു. അച്ഛമ്മയെ കണ്ടതും ആദ്യമേ സീറ്റിന്റെ തലപ്പത്തിരുന്ന അനു എന്റെ തോളത്തു നിന്നും കൈയ്യെടുത്ത് ഒന്നും കൂടെ അറ്റത്തേക്ക് നീങ്ങി ഇരുന്നു..
