കണ്ണന്റെ അനുപമ – 2 4

”മേമ രാത്രി മൂത്രം ഒഴിക്കാൻ എന്താ ചെയ്യാ ”.

”എല്ലാരും ചെയ്യുന്ന പോലെ തന്നെ, അല്ല അറിഞ്ഞിട്ടിപ്പോ എന്തിനാ”?. അവൾ വീണ്ടും ചളിയടിക്കാനുള്ള മൂഡിലാണ്.

”അതല്ല രാത്രി ഒറ്റക്ക് പുറത്തേക്ക് പോണ്ടേ. എന്നെ വിളിച്ച മതി ഞാൻ നിന്ന് തരാം ”.ഞാൻ പറഞ്ഞത് അവൾക്ക് നല്ല ആശ്വാസം ആയി എന്ന് മുഖത്തു വ്യക്തമാണ്

”സത്യം പറഞ്ഞാൽ നിന്റെ ഉറക്കം കളയണ്ട ന്ന് വെച്ചിട്ട. എനിക്ക് ഭയങ്കര പേടി ആണ് പുറത്തിറങ്ങാൻ’ !

“അത്ര പേടിയാണേൽ പിന്നെ ഒരു പാത്രം കൊണ്ട് വെക്ക്എ, ന്നിട്ട് അതിൽ സാധിച്ചോ “

‘ചീ പോടാ വൃത്തികെട്ടവനെ !.

അവൾ നാണത്തോടെ പറഞ്ഞു അതോടൊപ്പം ഒരു തലയിണ മൂളിപ്പറന്ന് വന്നു എന്റെ മുഖത്തിടിച്ചു.
“അല്ല അമ്മു ചേച്ചി ഞാൻ സീരിയസ് ആയി പറഞ്ഞതാ. എന്നെ വിളിച്ചോളൂ എനിക്ക് പ്രശ്നം ഇല്ല “.

ഞാൻ ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് കിടക്കുന്നതിനിടെ പറഞ്ഞു.

മ്മ്…അവൾ മൂളിയതേ ഒള്ളൂ.

കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു. ഒടുവിൽ അവൾ തന്നെ അതിന് വിരാമമിട്ടു

“കണ്ണാ.. “.എന്റെ പെണ്ണിന്റെ മധുരമായ ശബ്ദം

‘എന്തെ..’

”നിന്നോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞത് അബദ്ധം ആയോട.”

”ആ ഞാൻ ഇന്ന് കവലയിൽ അതിനെക്കുറിച് ഒരു പ്രസംഗം നടത്തിയിരുന്നു. കേട്ടില്ലേ “?. ഞാൻ ദേഷ്യത്തോടെ പറഞ്ഞു

“ഹിഹി തമാശ !. അവൾ എന്നെ കളിയാക്കിക്കൊണ്ട് തുടർന്നു. അതല്ലടാ നിന്റെ പെരുമാറ്റം ശരിയല്ലാന്നു ഒരു തോന്നൽ. പണ്ട് മേമേ എന്ന് മുഖത്തു നോക്കി വിളിക്കാത്ത ചെക്കൻ ഇന്ന് എന്തൊക്കെയാ വിളിച്ചേ. അനു, അമ്മു ചേച്ചി എന്നൊക്കെ! മുതലെടുക്കണയാണ സജീ?

എന്റമ്മേ പെണ്ണ് ഭയങ്കരി തന്നെ!ഞാൻ മനസ്സിലോർത്തു.

” ഒരാളുടെ വിഷമം ചൂഷണം ചെയ്യാൻ മാത്രം ചെറ്റ അല്ല ഞാൻ.പിന്നെ ഇത്ര കാലം ആയിട്ട് ഈ രണ്ടു ദിവസം ആയിട്ടാണ് മേമ എന്നോട് മര്യാദക്ക് സംസാരിക്കുന്നത്. അതിന്റെ ആവേശം കൊണ്ട് പറ്റി പോയതാണ്. ഇഷ്ടമല്ലെങ്കിൽ ഇനി ഒന്നും വിളിക്കുന്നില്ല”.

അത് കേട്ട് അവൾ കട്ടിലിൽ എണീറ്റിരുന്നു എന്നെ നോക്കുന്നത് നിഴൽ പോലെ കാണാമായിരുന്നു.

“അങ്ങനെ ഞാൻ പറഞ്ഞോ?

അവളുടെ സ്വരം ഉയർന്നു. പക്ഷെ വേറെ ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും?

“അതിന് വേറെ ആരും കേൾക്കുന്നില്ലല്ലോ. എനിക്ക് മേമയോട് സംസാരിക്കുന്നത് ഇഷ്ടം ആണ് അത്ര തന്നെ. അതിപ്പോ ഒരു തെറ്റായെങ്കിൽ സോറി”.

‘ഈശ്വര ഈ കിഴങ്ങനെക്കൊണ്ട് തോറ്റു. ഞാൻ പറയുന്നതെന്താ ഇവൻ കേൾക്കുന്നതെന്താ?. അവൾ മുകളിലേക്ക് നോക്കി ആത്മഗതം പറഞ്ഞു. ‘
“ദെ എന്റെ മാമയെ കിഴങ്ങൻ എന്ന് വിളിക്കണ്ടാട്ടൊ. “അവൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായത് ഒരു നിമിഷം കഴിഞ്ഞാണ്..

“ഡാ പട്ടി… “എന്നലറി വിളിച്ചോണ്ട് അവൾ കട്ടിലിൽ നിന്ന് ചാടിയിറങ്ങി ലൈറ്റിട്ടു

“നീ എന്താ പറഞ്ഞെ?. അവൾ ഭദ്ര കാളിയെ പോലെ നിന്നലറി.

ഉണ്ണിമാമയെ ഒന്നും പറയണ്ടാന്ന്…..

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു

“ആഹാ അത്രക്കായോ ! അവൾ കുനിഞ്ഞു കൊണ്ട് എന്റെ കഴുത്തിനു പിടിച്ചു കുലുക്കി കോളറിന് പിടിച്ചു വലിച്ചു. ഇപ്പോൾ അവൾ ചിരിക്കുന്നുണ്ട്.

ഞാൻ അവളുടെ പരാക്രമം കണ്ട് ചിരിയോടെ കിടന്നു. താമശക്കാണെങ്കിലും അവളുടെ ഓരോ പിടിച്ചു വലിയും വേദനിക്കുന്നുണ്ട്.

”ആഹ് മേമേ വേദനിക്കുന്നു വിട്.. ഞാൻ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

”നിന്നെ ഞാൻ ശരിയാക്കി താരാടാ പട്ടി. നിനക്ക് കുറച്ചു കൂടുന്നുണ്ട്”. അവളുടെ നഖങ്ങൾ എന്റെ കഴുത്തിൽ പോറലുണ്ടാക്കാൻ തുടങ്ങി.

“ദെ അമ്മൂസെ ഇപ്പൊ ശരിക്കും വേദനിക്കുന്നുണ്ട് ട്ടോ ഇനി വിട്ടില്ലേൽ എന്റെ സ്വഭാവം മാറും”

“ആരാടാ നാറി നിന്റെ അമ്മൂസ്. നീ തീർന്നടാ തെണ്ടി ” . അവൾ എന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടി തുടരുന്നതിനിടെ പറഞ്ഞു. അപ്പോഴും അവൾ ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.

ഞാൻ മലർന്ന് കിടക്കുകയും അവൾ എന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന് എന്നെ പിച്ചുകയും മാന്തുകയും തല്ലുകയും ചെയ്യുകയാണ്. അവളുടെ മുടിയിഴകൾ എന്റെ നെഞ്ചിലും മുഖത്തും വീണ് എന്റെ കാഴ്ച മറക്കുന്നു. അതിൽ നിന്നുള്ള കാച്ചെണ്ണയുടെ മണം എന്റെ സിരകളെ ഉണർത്തി. ഇനിയും പിടിച്ചു നിൽക്കാനാവില്ലെന്ന് എനിക്കുറപ്പായി. ഞാൻ എന്റെ നെഞ്ചിൽ പ്രഹരം ഏൽപ്പിക്കുന്ന അവളുടെ കൈകൾ രണ്ടും എന്റെ കയ്യുകൾ കൊണ്ട് പിടിച്ചു വെച്ചു. അപ്രതീക്ഷിതമായി എന്റെ പ്രതിരോധം കണ്ട അവൾ പകച്ചു കൊണ്ട് എന്റെ മുഖത്തു നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.ഞാൻ അവളുടെ കണ്ണിൽ നോക്കികൊണ്ട് അവളുടെ കയ്യിൽ ഉമ്മവെച്ചു!.അവൾ ഒന്ന് കിടുങ്ങി അവളുടെ മുഖത്തെ ചിരി മാറി മറ്റെന്തോ ഭാവം വന്നു. പിന്നെ എന്റെ കൈ വലിക്കാൻ നോക്കി!

Leave a Reply

Your email address will not be published. Required fields are marked *