“ആ വാങ്ങി. ഇതാ”. ഞാൻ ചിക്കൻ പൊതി എടുത്ത് കയ്യിൽ കൊടുത്ത്. ബൈക്കിൽനിന്ന് ഇറങ്ങി. അവളോടൊപ്പം നടന്നു.
“എന്നാലും എന്റെ മേമേ ഇങ്ങനെ കോമഡി ആവല്ലേ.പോയി മാറ്റിക്കെ ഈ ഊള വേഷം “.
“അത്രക്ക് ബോർ ആണോ?. അവൾ നിഷ്കളങ്കമായി ചുണ്ട് കോട്ടി ചോദിച്ചു.
പരമ ബോർ.ഇതൊക്കെ ഒരു പത്തു പതിനഞ്ച് വർഷം കഴിഞ്ഞ് ഇട്ടാൽ മതി. ഇപ്പൊ പോയി വല്ല മിഡിയും ടോപ്പും ഇടൂ “. കിട്ടിയ ഗ്യാപ്പിൽ ഞാൻ എന്റെ ആഗ്രഹം പറഞ്ഞു.
“ദെ കണ്ണാ വേണ്ടാട്ടോ. കളിയാക്കണ്ട!.
“അല്ല മേമേ ഞാൻ സത്യം പറഞ്ഞതാ”
‘ആ മതി സത്യം പറച്ചിൽ. പാവങ്ങളെ കളിയാക്കാൻ എന്താ മിടുക്ക് ‘.
“ഓഹോ പാവം ആണെന്ന് അറിഞ്ഞില്ല മാഡം. സോറി”.
ഞാൻ കൈ കൂപ്പി കൊണ്ട് ചിരിച്ചു. അത് കണ്ട് അവൾ മുത്തുമണി പൊഴിയുമ്പോലെ ചിരിച്ചു. ഞാൻ അത് നോക്കി നിന്ന് പോയി. ഇതിനിടയിൽ അവൾ ചിക്കൻ വേറൊരു പത്രത്തിൽ എടുത്ത് കഴുകാൻ തുടങ്ങിയിരുന്നു. ഞാൻ അതും കണ്ട് അവളുടെ അടുത്ത് നിന്നു.പെട്ടന്ന് അവൾ അബദ്ധം പിണഞ്ഞ പോലെ വിരൽ കടിച്ചു കൊണ്ട് പറഞ്ഞു.
“അതാ നിനക്കിതിന്റെ പൈസ തന്നില്ലല്ലോ”.
“ആ പെട്ടന്ന് തരൂ എനിക്ക് അടുത്ത ബസിൽ കയറി പോവാൻ ഉള്ളതാ”. ഞാൻ അതിഷ്ടപെടാത്ത പോലെ പറഞ്ഞു.
“അതല്ല കണ്ണാ ഉണ്ണിയേട്ടൻ പോയതിൽ പിന്നെ ഇവിടെ ചിക്കൻ വേടിക്കാറില്ല. അതിനായിട്ട് അങ്ങാടിയിൽ പോണ്ടേ. പിന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാം കണക്ക് കൊടുക്കണം.ഇപ്പൊ പിന്നെ നീ ഉണ്ടാവുമ്പോ. അതോണ്ടാ നിന്നോട് പറഞ്ഞത്”. അവൾ പതിയെ പറഞ്ഞു.
”ഹലോ, ഞാനും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത് മാഡം”.
”എന്നാലും മോശം അല്ലെ”.അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു
“ദെ അനൂ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. എന്തിനാ ഇത്ര അകൽച്ച”. അറിയാതെ അനൂ എന്ന് വിളിച്ചതിന്റെ പ്രതികരണം എന്താവും എന്നറിയാൻ ഞാൻ അവളെ ഒന്ന് പാളിനോക്കി.
അവളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല അവൾ എന്നെ ദേഷ്യത്തോടെയും അത്ഭുതത്തോടെ നോക്കുന്നുണ്ട്.
“അനുവോ ഞാൻ നിന്റെ മേമയാണ് !അവളുടെ സ്വരം ഉയർന്നു.
“ഓ വല്യ മേമ. പറയുന്ന കേട്ടാൽ തോന്നും അമ്മച്ചിയാണെന്ന്. ആകെ രണ്ട് വയസ്സിന്റെ മാറ്റം അല്ലെ ഒള്ളൂ”.
ദേഷ്യം നിയന്ത്രണം വിട്ടപ്പോൾ പറഞ്ഞു പോയതാണ്. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് എനിക്ക് തോന്നി. ഞാൻ തിരിഞ്ഞു ഉമ്മറത്തെക്ക് നടന്നു. അവൾ എന്നെ തന്നെ നോക്കി നില്ക്കുവാണ്.
ദൈവമേ സംഗതി കൈവിട്ടു പോയോ? പെണ്ണ് ഒന്ന് അടുത്ത് ഇടപഴകി വന്നതായിരുന്നു. ഞാൻ സംശയിച്ചു. ആ എന്തെങ്കിലും വരട്ടെ.
നേരെ പോയി അച്ഛമ്മയുടെ മടിയിൽ കിടന്ന് പഴയ കഥകൾ ഓരോന്ന് ചോദിച്ചു കിടന്നു.
പിന്നെ അവളെ കാണുന്നത് രാത്രി ഭക്ഷണം കഴിക്കുമ്പോൾ ആണ്. മൂന്നാൾക്കും വിളമ്പി അവളും വന്നിരുന്നു. എന്റെ നേരെ അടുത്ത് ഇരുന്നത് അച്ഛമ്മയാണ് അവൾ എന്റെ ഓപ്പോസിറ്റും.
“ഈ കാലത്ത് ന്റെ കുട്ടീനെ പോലെ പാവം ചെക്കന്മാർ ണ്ടാവൂല. ഇത്ര പാവം ആവരുത് ട്ടോ കണ്ണാ ‘.അച്ഛമ്മ എന്നെ നല്ലോണം ഒന്ന് സുഖിപ്പിച്ചു കൊണ്ട് പറഞ്ഞു. കഥ മൊത്തം കേട്ടതിന്റെ സ്നേഹം ആയിരിക്കണം.
“അത്ര പാവം ഒന്നും അല്ല”. അനു ആണ് അത് പറഞ്ഞത്.എന്തോ അബദ്ധം പറഞ്ഞ പോലെ അവൾ തല കുനിച്ചു.
“അതെന്താ അമ്മൂ? അച്ഛമ്മ അത്ഭുതത്തോടെ ചോദിച്ചു
‘അല്ല ഈ അധികം സംസാരിക്കാത്തവരുടെ മനസ്സിൽ ഒരു പാട് കാര്യങ്ങൾ ണ്ടാവും അമ്മേ. ‘ അവൾ അതു പറഞ്ഞിട്ട് എന്നെ തറപ്പിച്ചൊന്ന് നോക്കി
“അങ്ങനെ ഒന്നും ഇല്ല. ന്റെ കുട്ടി പാവം തന്ന്യാ “. അച്ഛമ്മ വീണ്ടും എന്നെ സപ്പോർട്ട് ചെയ്തു
‘അല്ല ഞാൻ പൊതുവെ പറഞ്ഞതാ ‘.അമ്മു പരുങ്ങലോടെ പറഞ്ഞു.
ഭക്ഷണം കഴിഞ്ഞ് എല്ലാരും കിടന്നു. ഞാൻ വിരിച്ചോളാം എന്ന് പറഞ്ഞിട്ടും അമ്മു തന്നെ ആണ് വിരിച്ചു തന്നത്. കിടക്കാനുള്ള തയ്യാറെടുപ്പിനിടെ ഞാൻ അവളോട് ചോദിച്ചു.
“മേമ ഒന്നും വിചാരിക്കില്ലെങ്കിൽ കാര്യം ചോദിക്കട്ടെ “
“നിന്നെ കുറിച്ചുള്ള വിചാരങ്ങൾ ഒക്കെ മാറിക്കൊണ്ടിരിക്കുവാ.ആ ചോദിച്ചോ ”. അവൾ ചെറിയ ചിരിയോടെ കെട്ടിവെച്ച മുടി അഴിച്ചിട്ടുകൊണ്ട് പറഞ്ഞു.
