കണ്ണന്റെ അനുപമ – 4 6

വിട്ടേ വിരിക്കട്ടെ…..
അവൾ എന്നെ നോക്കാതെ കൈ വിടുവിച്ചു..

“എന്താടോ ഒരു തെളിച്ചം ഇല്ലാത്തെ?

“ഞാൻ അവളെ തിരിച്ചു നിർത്തി താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു !”

“എന്തിനാ അത്ര നല്ലതൊക്കെ വാങ്ങിയേ….. ”
അവൾ പരിഭവത്തോടെ പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു.

ഇഷ്ടയില്ലേ?

“ഇഷ്ടാവാഞ്ഞിട്ടല്ല… കൊറേ പൈസ ആയീലെ…

വെറും 800 രൂപ…
ഞാൻ അവളുടെ മടിയിൽ ചെന്ന് കിടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു.

“എന്നെ പറ്റിക്കണ്ടാ.. ശരിക്ക് എത്ര ആയി അതിന്….

“അറിഞ്ഞിട്ടിപ്പൊ എന്തിനാ…..?

“ചോദിച്ചൂന്നെ ഒള്ളൂ….
അവൾ പതിയെ പറഞ്ഞു കൊണ്ട് എന്റെ മുടിയിൽ തലോടി.

“അതിന് മൂവായിരം രൂപയേ ആയുള്ളൂ….. “

എന്തിനാ അത്രയൊക്കെ….

“മങ്ങിയ നിറങ്ങളിലല്ലാതെ നിന്നെ ഞാൻ കണ്ടിട്ടില്ല അമ്മൂ .എന്റെ പെണ്ണിനെ ഒരു ദിവസമെങ്കിലും രാജകുമാരിയായി കാണാൻ എനിക്കൊരു മോഹം അതുകൊണ്ട് വാങ്ങിയതാ… “

ഞാൻ അവളുടെ കൈത്തലം അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു.

“എനിക്കങ്ങനെ വല്യ ആഗ്രഹങ്ങളൊന്നും ഇല്ല പോന്നൂസേ… പിജിക്ക് പഠിക്കണ സമയത്ത് ആകെ രണ്ട് ചുരിദാറെ ണ്ടായിരുന്നുള്ളൂ… കുട്ടികളൊക്കെ എന്നെ കളിയാക്കുമായിരുന്നു . ഇന്ന് പച്ച അല്ലെ അപ്പൊ നാളെ നീല തന്നെ എന്നൊക്ക പറഞ്ഞ് !ഓണത്തിന് ഉടുത്തോണ്ട് പോവാൻ സെറ്റ് സാരി പോലും ണ്ടായില്ലാ… അന്നും ഞാൻ ഈ പച്ചയോ നീലയോ തന്നെ….
മുഖത്തു ചിരി വരുത്തിക്കൊണ്ടാ ണവളത് പറയാൻ ശ്രമിച്ചതെങ്കിലും അവളുടെ കണക്കു കൂട്ടൽ തെറ്റിച്ചോണ്ട് രണ്ട് തുള്ളി ചുടു കണ്ണീർ എന്റെ കവിളിൽ വീണു.

എനിക്കാകെ വല്ലാതായി കല്യാണം കഴിഞ്ഞ ഒരു പെണ്ണിന്റെ അവസ്ഥ ആണിത്. ഞാൻ അവളുടെ മടിയിൽ കിടന്നോണ്ട് തന്നെ കയ്യുയർത്തി അവളുടെ കണ്ണ് തുടച്ചു പിന്നേ കഴുത്തിനു പിറകിലൂടെ കൈ ഇട്ട് മുഖം പിടിച്ചു താഴ്ത്തി അവളുടെ കവിളിൽ അമർത്തി ഉമ്മവെച്ചുകൊണ്ട് അങ്ങനെ കിടന്നു.അവളപ്പൊഴും ചെറുതായി വിതുമ്പുന്നുണ്ടായിരുന്നു.

“കഴിഞ്ഞതോർത്ത് വിഷമിക്കണ്ട..
ഇനി ഞാനുണ്ട്.. ”
ഞാൻ അവളുടെ കാതിൽ പറഞ്ഞു.

“ആ പേപ്പർ തുറന്ന് നോക്കിയാരുന്നോ?
അവൾ അങ്ങനെ തന്നെ പിന്നോട്ട് കിടന്നുകൊണ്ട് ചോദിച്ചു.

“ഇല്ല… “

സത്യം?

അവൾ വിശ്വാസം വരാത്ത പോലെ എന്നെ നോക്കി.

“എനിക്ക് വായിച്ചല്ലാ, നേരിട്ട് കണ്ടറിഞ്ഞ മതി..
ഞാൻ കുസൃതിയോടെ പറഞ്ഞു മുകളിലേക്ക് നീങ്ങി അവളെ നോക്കി.

“അയ്യടാ ഇങ്ങു വാ ഇപ്പൊ കാണിച്ചു തരാ….”

“അപ്പൊ രാവിലെ പറഞ്ഞതോ?
ഞാൻ സെന്റി അടിച്ചു…

“അത് രാവിലെ അല്ലെ….. “

“ഇത് ചതിയാണ്…
ഞാൻ ദയനീയമായി പറഞ്ഞു.

“ആണെങ്കി പൊന്നു മോൻ സഹിച്ചോ….. “
അവളെന്റെ കവിളിൽ കൊഞ്ചിക്കുന്ന പോലെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…

ഞാൻ നിരാശനായി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…

അതാ മുല്ലപ്പൂവിൽ വെള്ളം തളിച്ചു വെക്കാൻ മറന്നു. അവൾ എന്നെ പിടിച്ചു മാറ്റിക്കൊണ്ട് എഴുന്നേറ്റു പോയി.. ഒരു ഗ്ലാസിൽ വെള്ളവും കൊണ്ട് വന്ന് പൂവിന്റെ പൊതിയഴിച്ച് വെള്ളം കുടഞ്ഞു

“പിന്നേ മുല്ലപ്പൂവും വെച്ച് പോവാൻ കല്യാണ പെണ്ണല്ലേ, കണ്ടാലും മതി.!

“ഞാൻ മോഹഭംഗത്തിന്റെ നിരാശയിൽ അവളെ നോക്കാതെ പറഞ്ഞു കട്ടിലിലേക്ക് മുഖം പൂഴ്ത്തി…

“നീ പോടാ കുശുമ്പാ….
ഇതിനെയാണ് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ന്ന് പറയണേ……”

“അവൾ ചിരിയോടെ പറഞ്ഞു ഗ്ലാസ്‌ ടേബിളിൽ വെച്ച് കൊണ്ട് കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന എന്റെ എന്റെ മേലെ വന്ന് കിടന്നു. അവളുടെ മാറിടങ്ങൾ എന്റെ പുറത്ത് അമരുന്നത് എന്നിൽ സുഖകരമായ ഒരസ്വസ്ഥതയുണ്ടാക്കി

പിണങ്ങിയോ….
എന്റെ കാതിൽ കടിച്ചുകൊണ്ട് അവൾ ചിരിയോടെ ചോദിച്ചു.

“നീ പോടീ കോപ്പേ.. വാക്കിന് വിലയില്ലാത്തവൾ…. “

“ഞാൻ പുറത്ത്‌ നിന്ന് അവളെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു “

“ആ എന്നാ വാ… “

“അവൾ എഴുന്നറ്റിരുന്ന് എന്നെ കൈകൾ നീട്ടി വിളിച്ചു…

ഗ്രഹണി പിടിച്ച പിള്ളേര് ചക്കകൂട്ടാൻ കണ്ട പോലെ ഞാൻ ചാടിപിടിചെണീറ്റ് അവളുടെ മടിയിൽ തല വെച്ചു കിടന്ന് റെഡി ആയി.

“അയ്യടാ അത്രക്ക് മുട്ടി നിക്കാണെങ്കിൽ നിന്റെ ആതിരയോട് ചോദിക്ക് “…

Leave a Reply

Your email address will not be published. Required fields are marked *