ഓ.. ഞാൻ സഹിച്ചു..
അവൾ പിണക്കം നടിച്ചു
“ഡീ ഇനി പോയിവരുന്ന വരെ ഒന്നും നടക്കൂല അമ്മ ണ്ട്. അതോണ്ട് പൊന്നുമോള് വേഗം ഒരുമ്മ തന്നെ..
ഞാൻ അത് പറഞ്ഞു തീരുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു.
I love u. അവൾ എന്റെ കാതിൽ പറഞ്ഞു.
“നീ എൻ ഉയിർ…. “
ഞാൻ മറുപടിയായി അവളുടെ കവിളിലും ചുംബിച്ചു കൊണ്ട് പറഞ്ഞു.
കൊഞ്ചൽ അവസാനിപ്പിച്ചു ഞങ്ങൾ ഉമ്മറത്തേക്ക് പോയി. അച്ഛമ്മയെ ആദ്യം പിടിച്ചു കയറ്റി. അതിനു പിന്നാലെ വല്യമ്മയും അമ്മുവും കയറി
വീട്ടിലെത്തി അമ്മേനേം പിക് ചെയ്തു. ലച്ചു മുന്നിൽ ആണ് ഇരുന്നത്.കയറിയ പാടെ പിറകിലേക്ക് വർത്തമാനം പറയാൻ തിരിഞ്ഞിരുന്നപ്പോഴാണ് പുള്ളിക്കാരി അമ്മുവിനെ കാണുന്നത്.
“അല്ല ആരാപ്പോ ഇത്..
അമ്മ മൂക്കത്തു വിരൽ വെച്ച് അമ്മുവിനെ നോക്കി പറഞ്ഞു.
“പോ ഏടത്തീ കളിയാക്കാതെ..
അമ്മു ആ റാഗിങ്ങിൽ നാണം കൊണ്ട് തല താഴ്ത്തിക്കൊണ്ട് പറഞ്ഞു
“എന്റെ പെണ്ണെ നിന്നെ ഇന്നെങ്കിലും ഒന്ന് മര്യാദക്ക് കണ്ടല്ലോ.. അല്ലെങ്കിൽ എന്നും അവൾടെ ഒരു നരച്ചതും പഴയതും… ഇതേതായാലും കലക്കി. ഇപ്പൊ വേണേൽ ഒന്നൂടെ കെട്ടിക്കാം ലെ കണ്ണാ… “
അമ്മ എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു..
ദേ ലച്ചൂ വണ്ടി ഓടിക്കുമ്പോ ശല്യപ്പെടുത്തല്ലേന്ന് ഞാൻ പലവട്ടം പറഞ്ഞിട്ട്ണ്ട്…
ഞാൻ സ്വല്പം ജാഡ പ്രയോഗിച്ചു.
“പിന്നേ വിമാനം അല്ലെ.ജാഡ കാണിക്കാതെ നേരെ നോക്കി ഓടിക്കടാ…
പതിവ് പോലെ എന്നെ തേച്ചോട്ടിച്ച് അമ്മ വീണ്ടും പിറകിലേക്ക് തിരിഞ്ഞിരുന്നു.
“അല്ലെങ്കി ഞാനാരോടാ ചോദിച്ചത്… പെണ്ണുങ്ങളെ ഡ്രെസ്സിനെപ്പറ്റി ഈ മരയോന്തിന് എന്തറിയാം… ഒരു മാക്സി എടുക്കാൻകൂടി അറിഞ്ഞൂടാ… ഇവന്..
അമ്മ വീണ്ടും എന്നെ വധിച്ചു.
അമ്മു ഇതൊക്കെ കേട്ട് ആസ്വദിച്ചു ചിരിക്കുന്നതു കണ്ട് ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി കണ്ണുരുട്ടി.
“അതൊക്കെ തോന്നലാ ലക്ഷ്മി ഈ ഡ്രസ്സ് കണ്ണൻ എടുത്തതാ “
വല്യമ്മയുടെ വാക്കുകൾ കേട്ട് ഞാനും അനുവും ഒന്നിച്ചു ഞെട്ടി.
അമ്മ അന്തം വിട്ട് എന്നെ ഒന്ന് ഇരുത്തി നോക്കി.ഈ തള്ളക്കിത് ഇവടെ പറയണ്ട വല്ല കാര്യോം ണ്ടോ. ഞാൻ മനസ്സിൽ ഓർത്തു.
“ഇതിവൻ എടുത്തതാണോ ഡീ..
“അത് പിന്നേ ഇന്നലെ കല്യാണത്തിനു പോരാൻ തീരുമാനിച്ചപ്പൊ കണ്ണന്റെ കയ്യിൽ പൈസ കൊടുത്ത് മേടിപ്പിച്ചതാ…. ”
അനു വിക്കിക്കൊണ്ട് ഒരു വിധം പറഞൊപ്പിച്ചു..
“കണ്ണുംപൂട്ടി തൊട്ടതാവും ലെ കൊരങ്ങാ. അല്ലാതെ നിനക്കെവിടുന്ന ഡ്രസ്സ് സെൻസ്..
അമ്മ എന്നെ നോക്കി പറഞ്ഞതും വണ്ടിയിൽ കൂട്ട ചിരി പടർന്നു.
“മേമക്ക് ഗുളിക വാങ്ങണ്ടെ?
ഞാൻ ചമ്മല് മാറ്റാൻ പുതിയ വിഷയം എടുത്തിട്ടു.
ആ…
അവൾ മൂളിയതേ ഒള്ളൂ…
ഞാൻ വണ്ടി സൈഡ് ആക്കി മെഡിക്കൽ ഷോപ്പിൽ ചെന്ന് ഗുളികയും മിനറൽ വാട്ടറിന്റെ ബോട്ടിലും വാങ്ങി തിരിച്ചു വന്നു രണ്ടും അവൾക്ക് കൊടുത്ത് വണ്ടി എടുത്തു. അപ്പൊഴെല്ലാം അമ്മ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. പടച്ചോനെ ഇന്റർവെല്ലിന്റെ മുന്നേ ക്ലൈമാക്സ് ആവോ?
ഞാൻ മനസ്സിലോർത്തു. അവിടെ എത്തുന്ന വരെ വണ്ടിയിൽ ബഹളം തന്നെ ആയിരുന്നു. അത് അല്ലങ്കിലും ലച്ചു എവിടെ ഉണ്ടോ അവിടെ പിന്നേ വേറാരും വേണ്ടാ.
ഞങ്ങൾ എത്തിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞു. അവിടെ എത്തിയതും അച്ഛമ്മയും വല്യമ്മയും ഉള്ളിലേക്ക് കയറിപ്പോയി. പിന്നെ ലച്ചൂന്റെ കയ്യിൽ തൂങ്ങിയായി അമ്മുവിന്റെ നടപ്പ്. അമ്മ അവളെ ഒരു മകളെപ്പോലെ എല്ലായിടത്തും കൊണ്ട് നടന്നു. ഇടക്ക് എന്തൊക്കെയോ ഉപദേശങ്ങളും കൊടുക്കുന്നുണ്ടായിരുന്നു.ഞാൻ ഇതെല്ലാം കണ്ട് ഒരു മൂലക്ക് പോയി ഫോണിൽ തോണ്ടി ഇരുന്നു. ഇതിനിടയിലും അമ്മുവും ഞാനും തമ്മിൽ തക്കം കിട്ടുമ്പോഴെല്ലാം കണ്ണുകൾ കൊണ്ട് സംസാരിക്കുന്നുണ്ടായിരുന്നു
അതിനിടെ ഏതോ അകന്ന ബന്ധു അമ്മയോട് അമ്മുവിനെ ചൂണ്ടി മകളാണോ എന്ന് ചോദിച്ചു.
“മകൾടെ പ്രായം തന്നെ ഒള്ളൂ..
പക്ഷെ ഇത് ഉണ്ണീന്റെ ഭാര്യ ആണ്
അമ്മ ചിരിച്ചുകൊണ്ട് അവളെ പരിജയപ്പെടുത്തി.
അതിനിടെ കൊറേ എണ്ണത്തിനേം കൊണ്ട് എന്റടുത്തു വന്ന് എന്നെ പരിജയപ്പെടുത്തി. ഞാൻ മുഖത്തു ചിരി പരത്തി അവരെ നേരിട്ടു.
