കലി Like

 

” അഞ്ജലി എഴുന്നേറ്റ് വന്ന് ഇവിടെ ഇരിക്ക് ” സിദ്ധു പറഞ്ഞു. മറുതൊന്നും പറയാതെ അഞ്ജലി സ്ഥലം മാറി ഇരുന്നു.

 

ചക്കര വിട്ടുകൊടുത്തില്ല,അയാൾ ഉടനെ അഞ്ജലിയുടെ എതിർവശത്തായി വന്നിരുന്നു. ഇപ്പോൾ അഞ്ജലിയെ നേരത്തെ ഉള്ളതിനേക്കാൾ ഭംഗിയായി അയാൾക്ക് കാണാം. അയാളുടെ പ്രവർത്തി കണ്ട് സിദ്ധാർത്ഥിന് ദേഷ്യം വന്നു. അഞ്ജലി അവന്റെ കൈയ്യിൽ മുറുകെപ്പിടിച്ച് സമാധാനിപ്പിച്ചു. ഈ സമയം പണിക്കാരൻ ആഹാരവുമായി എത്തി. സിദ്ധു തന്റെ മനസ്സിലെ ദേഷ്യമൊക്കെ മാറ്റിവെച്ച് ആഹാരം കഴിക്കാൻ ആരംഭിച്ചു.

 

 

കഴിക്കുമ്പോഴൊക്കെയും ചക്കരയുടെ നോട്ടം അഞ്ജലിയുടെ നേർക്കാണ്. അവൾ സിദ്ധുവിനെ പാളിനോക്കി ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അവൻ. സിദ്ധു ശ്രദ്ധിക്കില്ല എന്ന ഉറപ്പോടെ അഞ്ജലി ചക്കരയെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

 

അവളുടെ മുത്തു പൊഴിയുന്ന ചിരി കണ്ട്‌ ചക്കരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. അവൾക്ക് തന്നോട് താല്പര്യമുണ്ട് എന്നതിൻറെ ഗ്രീൻ സിഗ്നലാണ് ഇതെന്ന് അയാൾക്ക് മനസ്സിലായി. ചക്കര തിരിച്ചും ചിരിച്ചു കാണിച്ചു.

 

ഭക്ഷണം കഴിച്ചശേഷം ജ്യൂസ് കുടിക്കാൻ തുടങ്ങുമ്പോഴാണ് അതിൽ ഒരു ചത്ത പാറ്റയെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ സിദ്ധു പണിക്കാരനെ വിളിച്ച് കാര്യം കാണിച്ചു. അത് മാറ്റി വേറെ കൊണ്ട് തരാൻ ദേഷ്യത്തോടെ ആജ്ഞാപിച്ചു. പണിക്കാരൻ അടുക്കളയിൽ ചെന്ന് ജ്യൂസിൽ വീണ പാറ്റയെ എടുത്തു കളഞ്ഞ ശേഷം തിരിച്ചുകൊണ്ടു കൊടുത്തു. ജ്യൂസ് പഴയത് തന്നെ കൊണ്ടു വച്ചതാണെന്ന് സിദ്ദുവിന് മനസ്സിലായി.

 

” വാ എഴുന്നേൽക്കാം ” അവൻ ദേഷ്യത്തോടെ അഞ്ജലിയോട് പറഞ്ഞു. അഞ്ജലി ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു കൈ കഴുകാൻ ചെന്നു.

 

” ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ ഇത്ര വൃത്തികെട്ട ഫുഡ് കഴിച്ചിട്ടില്ല ” അവൻ പറഞ്ഞു.

 

” പോട്ടെ സിദ്ധു ഇന്ന് ഒരു ദിവസത്തേക്ക് അല്ലേ ” അഞ്ജലി സമാധാനിപ്പിച്ചു.

 

സിദ്ധാർത്ഥ് മുഖം തുടച്ചശേഷം ബില്ല് അടക്കാൻ കൗണ്ടറിലേക്ക് ചെന്നു. ഹോട്ടലിന്റെ മുതലാളി ജോണാണ് അവിടെ ഇരിക്കുന്നത്, കൂടെ ചക്കരയും ഉണ്ട്. അവര് പരിചയക്കാരാണെന്ന് തോന്നുന്നു.

 

” എത്രയാണ് ? ” സിദ്ധു ചോദിച്ചു.

 

” 420 ” ജോൺ മറുപടി നൽകി.

 

” നാലു പൊറോട്ടക്കും ഒരു കറിക്കും കൂടി 420 ? ” സിദ്ധു ചോദിച്ചു.

 

” ഇതുകൂടാതെ രണ്ട് ജ്യൂസും ബില്ലിൽ കാണുന്നുണ്ടല്ലോ ? ” ജോൺ തിരിച്ചു ചോദിച്ചു.

 

” ജ്യൂസ് ഞങ്ങൾ കഴിച്ചിട്ടില്ല. “

സിദ്ധു പറഞ്ഞു.

 

ജോൺ ഉടനെ ജോലിക്കാരനെ വിളിച്ചു : ഡാ മണി ബില്ലൊക്കെ നോക്കണ്ടെടാ.. സാറ് ജൂസ് കുടിച്ചിട്ടില്ലെന്നാ പറഞ്ഞത്..

 

” അയാള് ഓർഡർ ചെയ്ത സാധനത്തിന്റെ ബില്ലേ അതിനുള്ളു, അയാള് ജ്യൂസ്‌ കുടിക്കാത്തത് എന്റെ തെറ്റാണോ..? ” മണി മറുപടി നൽകി.

 

” ഭക്ഷണം കഴിച്ചാൽ കാശ് കൊടുക്കുന്നതല്ലേ സാറെ അതിന്റെ മരിയാത.. ” ചക്കര ഇടയ്ക്ക് കയറി പറഞ്ഞു.

 

” കഴിച്ചതിന്റെ അല്ലാതെ പത്ത് പൈസ ഞാൻ തരില്ല…” സിദ്ധു ദേഷ്യത്തോടെ പറഞ്ഞു.

 

” സാറ് ചൂടാവാതെ സാറെ.. സാറിന് ഇഷ്ടമല്ലാത്തത് ഞങ്ങടെ പ്രശ്നം അല്ലല്ലോ..? ” ജോൺ ചോദിച്ചു.

 

” ബില്ല് തരാതെ ഇവിടെ നിന്ന് പോകാൻ സാറ് കുറേ ബുദ്ധിമുട്ടും, അല്ലെ  ജോണേട്ടാ.. ” ചക്കര ഭീഷണി സ്വരത്തിൽ പറഞ്ഞു.

 

” ഭീഷണിയാണോ..? എന്നാ താൻ എന്റെ കൈയ്യിന്ന് മേടിക്കും.. ” സിദ്ധു തിരിച്ചു ഭീഷണി മുഴക്കി.

 

” സാറ് കലിപ്പിലാണല്ലോ ചക്കരേ,”  ചക്കരേ നോക്കി കൊണ്ട് ജോൺ പറഞ്ഞു. ” ശരി സാറ് ഒരു കാര്യം ചെയ്യ് വയറു നിറച്ച് കഴിച്ചതല്ലേ കാശ് ഞാൻ വക വച്ചേക്കാം,സാറ് വിട്ടോ.”

 

ആ പറഞ്ഞത് സിദ്ധുവിന് ഇഷ്ടപ്പെട്ടില്ല.

” താൻ എന്താ ആളെ കളിയാക്കുകയാണോ ? എനിക്ക് തന്റെ സൗജന്യമൊന്നും വേണ്ട. ബില്ല് എത്രയാണെന്ന് വെച്ചാൽ പറ ? ”

Leave a Reply

Your email address will not be published. Required fields are marked *