കലി Like

 

” ബില്ല് തരുന്നതാണെങ്കിൽ മുഴുവൻ തരേണ്ടി വരും ” ജോൺ പറഞ്ഞു.

 

സിദ്ധു ദേഷ്യത്തോടെ അവരെ നോക്കി.

 

” സിദ്ധു ആ ബില്ല് മുഴുവൻ കൊടുത്തേക്ക് ” കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ അഞ്ജലി പറഞ്ഞു.

 

താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി കാശു കൊടുക്കാൻ സിദ്ധു തീരുമാനിച്ചു. ഉടനെ പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു.

 

അടുത്ത നിമിഷം തന്നെ അവൻ ഞെട്ടി. അതിൽ കാശില്ലായിരുന്നു. എനി എന്ത് ചെയ്യുമെന്ന് അവൻ പരിഭ്രമിച്ചു. ഉടനെ അജലിയുടെ അടുത്തേക്ക് ചെന്നു. ” എടി നിന്റെ കൈയ്യിൽ കാശുണ്ടോ ? ”

 

” ഞാൻ പേഴ്സ് എടുത്തിട്ടില്ല. ” അഞ്ജലി പറഞ്ഞു.

 

” ദൂര യാത്രയ്ക്ക് വരുമ്പോഴാണോടി കാശെടുക്കാതിരുന്നത്..? ”

 

” അല്ലാ… നിന്റെ കൈയ്യിലുണ്ടായിരുന്ന കാശെന്തെ ? ” അഞ്ജലി തിരിച്ച് ചോദിച്ചു.

 

” ഇറങ്ങാൻ നേരം വീട്ടുടമസ്ഥൻ കാശ് ചോദിച്ചപ്പോ ഉള്ളതെല്ലാം ഞാൻ അയാൾക്ക് കൊടുത്തു. “

 

” എനിയിപ്പൊ എന്ത് ചെയ്യും…? ” അഞ്ജലി ചോദിച്ചു.

 

സിദ്ധു ഉടനെ അവരുടെ അടുത്തേയ്ക്ക് ചെന്നു. കൈയിലുള്ള കാർഡ് എടുത്ത്  കൊടുത്തു. അത് കണ്ട് ജോൺ പുച്ഛത്തോടെ ചിരിച്ചു ” ഇതൊന്നും ഇവിടെ എടുക്കില്ല സാറെ ഞങ അത്ര സെറ്റപ്പൊന്നും ആയിട്ടില്ല. കാശൊന്നും തരേണ്ടന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ.. അപ്പൊ സാറിന് പിടിവാശി. ഇനിയിപ്പോ മുഴുവൻ കാശ് വച്ചിട്ട് പോയാൽ മതി.”

 

” ഇല്ലെങ്കിൽ..? ” സിദ്ധു ദേഷ്യത്തോടെ ചോദിച്ചു.

 

” കാശ് തരാതെ സാറിവിടുന്ന് പോകാൻ കുറച്ച് ബുദ്ധിമുട്ടും. ” ജോൺ ഭീഷണി മുഴക്കി.

 

ഉടനെ തന്നെ അവിടെ ഉള്ള ഗുണ്ടകളൊക്കെ സിദ്ധുവിന്റെയും, അഞ്ജലിയുടെയും ചുറ്റും കൂടി. ഇത് കണ്ട് ഇരുവരും പേടിച്ചു. അഞ്ജലി പേടിച്ച് സിദ്ധുവിന്റെ പിന്നിൽ നിന്നു.

 

” സാറെ… ഞങ്ങള് പ്രശ്നത്തിനൊന്നും ഇല്ല. സാറ് വേഗം ATMൽ പോയി കാശ് എടുത്തോണ്ട് വാ… ദേ സാറിന്റെ ഭാര്യ പേടിച്ചിരിക്കുവാ.. ” ജോൺ അഞ്ജലിയെ നോക്കി പറഞ്ഞു.

 

” ഇവിടെ അടുത്ത് ATM ഉണ്ടോ..? ” സിദ്ധു അവരോട് ചോദിച്ചു.

 

” നേരെ ഒരു 12 കിലോമീറ്റർ അപ്പുറം ഒരു എടിഎം ഉണ്ട്.” ചക്കരയാണ് മറുപടി നൽകിയത്.

 

” ഇനി അധികം താമസിപ്പിക്കേണ്ട സാർ വേഗം ചെന്ന് കാശ് എടുത്തിട്ട് വാ ” ജോൺ പറഞ്ഞു.

 

സിദ്ധു ഉടനെ അഞ്ജലിയെയും കൂട്ടി കാറിൻറെ അടുത്തേക്ക് നടന്നു.

 

” സാറേ, ഒന്ന് നിന്നെ.” ജോൺ പിന്നിൽ നിന്ന് വിളിച്ചു.

എന്താ എന്ന അർത്ഥത്തിൽ സിദ്ധു തിരിഞ്ഞു നോക്കി.

 

” സാറും,സാറിന്റെ ഭാര്യയും ഇപ്പൊ പോയ പിന്നെ കാശുമായി തിരിച്ചുവരുമെന്ന് എന്താ ഇത്ര ഉറപ്പ്  ? ” ജോൺ സംശയം ഉന്നയിച്ചു.

 

” അത് ശെരിയാ… അവന്റെ മുഖം കണ്ടാൽ അറിയാം കാശ് തരാതെ മുങ്ങാനുള്ള പരിപാടിയാണെന്ന്.. ” ചക്കര സിദ്ധുവിനെ നോക്കി പറഞ്ഞു.

 

” അതുകൊണ്ട് ഞാൻ ഒരു വഴി പറയാം സാറ് ATM ൽ പോയി കാശ് എടുത്തിട്ട് വാ അത് വരെ സാറിന്റെ ഭാര്യ ഇവിടെ നിൽക്കട്ടെ. ” അഞ്ജലിയെ നോക്കി ചുണ്ട് നനച്ചുകൊണ്ട് അയാൾ പറഞ്ഞു.

 

” നിനക്ക് ഭയങ്കര ബുദ്ധിയാണല്ലോ ചക്കരെ, കണ്ടാൽ പറയില്ല കേട്ട.. ” ജോൺ ചക്കരയെ പ്രശംസിച്ചു.

 

ചക്കരയുടെ ഉദ്ദേശം എന്താണെന്ന് സിദ്ധുവിന് മനസ്സിലായി. സിദ്ധു ഉടനെ അഞ്ജലിയോട് പറഞ്ഞു : ഞാൻ ഇവിടെ നിൽക്കാം…നീ ചെന്ന് കാശ് എടുത്തിട്ട് വാ…

 

” അയ്യോ…അത് പറ്റില്ല…എനിക്ക് കാറ്‌ ശെരിക്കും ഓടിക്കാൻ അറിയില്ല. ” അഞ്ജലി പറഞ്ഞു.

 

” നിന്നെ ഇവിടെ ഒറ്റയ്ക്ക് ഇട്ടിട്ട് പോകാൻ എനിക്ക് കഴിയില്ല… ഇവന്മാരൊക്കെ ഫ്രോഡാ.. “

 

” 12 KM അപ്പുറം ഒരു ATM ഉണ്ടെന്നല്ലേ പറഞ്ഞത്.. 20 മിനുട്ട് കൊണ്ട് പോയി വരാം. സിദ്ധു വേഗം ചെന്ന് കാശ് എടുത്തിട്ട് വാ…”

 

” ഞാൻ പോയാൽ നിന്നെ ഇവന്മാര്.. ” സിദ്ധു ആശങ്കയോടെ പറഞ്ഞു.

 

” സാറെ.. സാറ് പോയി കാശ് എടുത്തിട്ട് വാ…അത് വരെ സാറിന്റെ ഭാര്യ ഇവിടെ സേഫ് ആയിരിക്കും. ” ജോൺ ഉറക്കെ വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *