കലി

 

” സിദ്ധുവിന് എന്താ വേണ്ടത് ? ” അഞ്ജലി ചോദിച്ചു.

 

” എന്തേലും പറ ” അവൻ മുഖം തിരിച്ചുകൊണ്ടു പറഞ്ഞു.

 

” ചേട്ടാ രണ്ട് പൈനാപ്പിൾ ജ്യൂസ്. ഫ്രഷ് വേണം ” അഞ്ജലി ഓർമിപ്പിച്ചു.

 

” ഇവിടെ എല്ലാം ഫ്രഷ് ആണ് ” അതും പറഞ്ഞ് അയാൾ അടുക്കളയിലേക്ക് പോയി.

 

” നീ എന്തിനാ ഇപ്പോ അയാളോട് ചൂടായത് ? ” അഞ്ജലി ചോദിച്ചു.

 

” അവൻറെ സംസാരം നീയും കേട്ടതല്ലേ. കസ്റ്റമേഴ്സിനോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല. “

 

” നമ്മൾ അയാളെ മര്യാദ പഠിപ്പിക്കാൻ വന്നതല്ലല്ലോ,ആഹാരം കഴിക്കാൻ വന്നതല്ലേ,അപ്പോ അതുമാത്രം നോക്കിയാൽ പോരെ ” അഞ്ജലി പറഞ്ഞു. സിദ്ധു പിന്നെ ഒരക്ഷരം മിണ്ടിയില്ല.

 

ഈ സമയം ലോറിക്കാരൻ ചക്കര ഹോട്ടലിന്റെ അകത്തേക്ക് കയറി. അഞ്ജലിയെ നോക്കി ഒരു വഷളൻ ചിരി ചിരിച്ച് അവരുടെ എതിർവശത്തായി ഇരുന്നു. മഞ്ഞ നിറത്തിലുള്ള ബനിയനും, ഓവർ കോട്ടും ഒരു ജീൻസ് പാന്റുമാണ് അവളുടെ വേഷം. സിദ്ധുവിൻറെ ശ്രദ്ധയിൽ പെടാതെ അഞ്ജലി അയാളെ പാളി നോക്കി. നല്ല ഉരുക്ക് ശരീരം അയാൾടെ കെട്ടിയോളുടെ ഒരു ഭാഗ്യം, ദിവസവും എടുത്തിട്ട് പണിയുന്നുണ്ടാവും. കെട്ടുവാണെങ്കിൽ ഇതുപോലുള്ള ഒരുത്തനെ കെട്ടണം. അഞ്ജലി അയാളുടെ തുടയിലേക്ക് നോക്കിക്കൊണ്ട് ഓരോന്ന് ആലോചിച്ചു.

 

പെട്ടന്നാണ് അഞ്ജലിയുടെ നോട്ടം സിദ്ധാർത്ഥന്റെ ശ്രദ്ധയിൽപ്പെട്ടത്, അവൻ ഉടനെ തിരിഞ്ഞു നോക്കി. അഞ്ജലിയെ നോക്കി ചോരയൂറ്റി കുടിക്കുകയാണ് അയാൾ.

 

” അഞ്ജലി എഴുന്നേറ്റ് വന്ന് ഇവിടെ ഇരിക്ക് ” സിദ്ധു പറഞ്ഞു. മറുതൊന്നും പറയാതെ അഞ്ജലി സ്ഥലം മാറി ഇരുന്നു.

 

ചക്കര വിട്ടുകൊടുത്തില്ല,അയാൾ ഉടനെ അഞ്ജലിയുടെ എതിർവശത്തായി വന്നിരുന്നു. ഇപ്പോൾ അഞ്ജലിയെ നേരത്തെ ഉള്ളതിനേക്കാൾ ഭംഗിയായി അയാൾക്ക് കാണാം. അയാളുടെ പ്രവർത്തി കണ്ട് സിദ്ധാർത്ഥിന് ദേഷ്യം വന്നു. അഞ്ജലി അവന്റെ കൈയ്യിൽ മുറുകെപ്പിടിച്ച് സമാധാനിപ്പിച്ചു. ഈ സമയം പണിക്കാരൻ ആഹാരവുമായി എത്തി. സിദ്ധു തന്റെ മനസ്സിലെ ദേഷ്യമൊക്കെ മാറ്റിവെച്ച് ആഹാരം കഴിക്കാൻ ആരംഭിച്ചു.

 

 

കഴിക്കുമ്പോഴൊക്കെയും ചക്കരയുടെ നോട്ടം അഞ്ജലിയുടെ നേർക്കാണ്. അവൾ സിദ്ധുവിനെ പാളിനോക്കി ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അവൻ. സിദ്ധു ശ്രദ്ധിക്കില്ല എന്ന ഉറപ്പോടെ അഞ്ജലി ചക്കരയെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

 

അവളുടെ മുത്തു പൊഴിയുന്ന ചിരി കണ്ട്‌ ചക്കരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. അവൾക്ക് തന്നോട് താല്പര്യമുണ്ട് എന്നതിൻറെ ഗ്രീൻ സിഗ്നലാണ് ഇതെന്ന് അയാൾക്ക് മനസ്സിലായി. ചക്കര തിരിച്ചും ചിരിച്ചു കാണിച്ചു.

 

ഭക്ഷണം കഴിച്ചശേഷം ജ്യൂസ് കുടിക്കാൻ തുടങ്ങുമ്പോഴാണ് അതിൽ ഒരു ചത്ത പാറ്റയെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ സിദ്ധു പണിക്കാരനെ വിളിച്ച് കാര്യം കാണിച്ചു. അത് മാറ്റി വേറെ കൊണ്ട് തരാൻ ദേഷ്യത്തോടെ ആജ്ഞാപിച്ചു. പണിക്കാരൻ അടുക്കളയിൽ ചെന്ന് ജ്യൂസിൽ വീണ പാറ്റയെ എടുത്തു കളഞ്ഞ ശേഷം തിരിച്ചുകൊണ്ടു കൊടുത്തു. ജ്യൂസ് പഴയത് തന്നെ കൊണ്ടു വച്ചതാണെന്ന് സിദ്ദുവിന് മനസ്സിലായി.

 

” വാ എഴുന്നേൽക്കാം ” അവൻ ദേഷ്യത്തോടെ അഞ്ജലിയോട് പറഞ്ഞു. അഞ്ജലി ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു കൈ കഴുകാൻ ചെന്നു.

 

” ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ ഇത്ര വൃത്തികെട്ട ഫുഡ് കഴിച്ചിട്ടില്ല ” അവൻ പറഞ്ഞു.

 

” പോട്ടെ സിദ്ധു ഇന്ന് ഒരു ദിവസത്തേക്ക് അല്ലേ ” അഞ്ജലി സമാധാനിപ്പിച്ചു.

 

സിദ്ധാർത്ഥ് മുഖം തുടച്ചശേഷം ബില്ല് അടക്കാൻ കൗണ്ടറിലേക്ക് ചെന്നു. ഹോട്ടലിന്റെ മുതലാളി ജോണാണ് അവിടെ ഇരിക്കുന്നത്, കൂടെ ചക്കരയും ഉണ്ട്. അവര് പരിചയക്കാരാണെന്ന് തോന്നുന്നു.

 

” എത്രയാണ് ? ” സിദ്ധു ചോദിച്ചു.

 

” 420 ” ജോൺ മറുപടി നൽകി.

 

” നാലു പൊറോട്ടക്കും ഒരു കറിക്കും കൂടി 420 ? ” സിദ്ധു ചോദിച്ചു.

 

” ഇതുകൂടാതെ രണ്ട് ജ്യൂസും ബില്ലിൽ കാണുന്നുണ്ടല്ലോ ? ” ജോൺ തിരിച്ചു ചോദിച്ചു.

 

” ജ്യൂസ് ഞങ്ങൾ കഴിച്ചിട്ടില്ല. “

സിദ്ധു പറഞ്ഞു.

 

ജോൺ ഉടനെ ജോലിക്കാരനെ വിളിച്ചു : ഡാ മണി ബില്ലൊക്കെ നോക്കണ്ടെടാ.. സാറ് ജൂസ് കുടിച്ചിട്ടില്ലെന്നാ പറഞ്ഞത്..

 

” അയാള് ഓർഡർ ചെയ്ത സാധനത്തിന്റെ ബില്ലേ അതിനുള്ളു, അയാള് ജ്യൂസ്‌ കുടിക്കാത്തത് എന്റെ തെറ്റാണോ..? ” മണി മറുപടി നൽകി.

 

” ഭക്ഷണം കഴിച്ചാൽ കാശ് കൊടുക്കുന്നതല്ലേ സാറെ അതിന്റെ മരിയാത.. ” ചക്കര ഇടയ്ക്ക് കയറി പറഞ്ഞു.

 

” കഴിച്ചതിന്റെ അല്ലാതെ പത്ത് പൈസ ഞാൻ തരില്ല…” സിദ്ധു ദേഷ്യത്തോടെ പറഞ്ഞു.

 

” സാറ് ചൂടാവാതെ സാറെ.. സാറിന് ഇഷ്ടമല്ലാത്തത് ഞങ്ങടെ പ്രശ്നം അല്ലല്ലോ..? ” ജോൺ ചോദിച്ചു.

 

” ബില്ല് തരാതെ ഇവിടെ നിന്ന് പോകാൻ സാറ് കുറേ ബുദ്ധിമുട്ടും, അല്ലെ  ജോണേട്ടാ.. ” ചക്കര ഭീഷണി സ്വരത്തിൽ പറഞ്ഞു.

 

” ഭീഷണിയാണോ..? എന്നാ താൻ എന്റെ കൈയ്യിന്ന് മേടിക്കും.. ” സിദ്ധു തിരിച്ചു ഭീഷണി മുഴക്കി.

 

” സാറ് കലിപ്പിലാണല്ലോ ചക്കരേ,”  ചക്കരേ നോക്കി കൊണ്ട് ജോൺ പറഞ്ഞു. ” ശരി സാറ് ഒരു കാര്യം ചെയ്യ് വയറു നിറച്ച് കഴിച്ചതല്ലേ കാശ് ഞാൻ വക വച്ചേക്കാം,സാറ് വിട്ടോ.”

 

ആ പറഞ്ഞത് സിദ്ധുവിന് ഇഷ്ടപ്പെട്ടില്ല.

” താൻ എന്താ ആളെ കളിയാക്കുകയാണോ ? എനിക്ക് തന്റെ സൗജന്യമൊന്നും വേണ്ട. ബില്ല് എത്രയാണെന്ന് വെച്ചാൽ പറ ? ”

 

” ബില്ല് തരുന്നതാണെങ്കിൽ മുഴുവൻ തരേണ്ടി വരും ” ജോൺ പറഞ്ഞു.

 

സിദ്ധു ദേഷ്യത്തോടെ അവരെ നോക്കി.

 

” സിദ്ധു ആ ബില്ല് മുഴുവൻ കൊടുത്തേക്ക് ” കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ അഞ്ജലി പറഞ്ഞു.

 

താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി കാശു കൊടുക്കാൻ സിദ്ധു തീരുമാനിച്ചു. ഉടനെ പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു.

 

അടുത്ത നിമിഷം തന്നെ അവൻ ഞെട്ടി. അതിൽ കാശില്ലായിരുന്നു. എനി എന്ത് ചെയ്യുമെന്ന് അവൻ പരിഭ്രമിച്ചു. ഉടനെ അജലിയുടെ അടുത്തേക്ക് ചെന്നു. ” എടി നിന്റെ കൈയ്യിൽ കാശുണ്ടോ ? ”

 

” ഞാൻ പേഴ്സ് എടുത്തിട്ടില്ല. ” അഞ്ജലി പറഞ്ഞു.

 

” ദൂര യാത്രയ്ക്ക് വരുമ്പോഴാണോടി കാശെടുക്കാതിരുന്നത്..? ”

 

” അല്ലാ… നിന്റെ കൈയ്യിലുണ്ടായിരുന്ന കാശെന്തെ ? ” അഞ്ജലി തിരിച്ച് ചോദിച്ചു.

 

” ഇറങ്ങാൻ നേരം വീട്ടുടമസ്ഥൻ കാശ് ചോദിച്ചപ്പോ ഉള്ളതെല്ലാം ഞാൻ അയാൾക്ക് കൊടുത്തു. “

 

” എനിയിപ്പൊ എന്ത് ചെയ്യും…? ” അഞ്ജലി ചോദിച്ചു.

 

സിദ്ധു ഉടനെ അവരുടെ അടുത്തേയ്ക്ക് ചെന്നു. കൈയിലുള്ള കാർഡ് എടുത്ത്  കൊടുത്തു. അത് കണ്ട് ജോൺ പുച്ഛത്തോടെ ചിരിച്ചു ” ഇതൊന്നും ഇവിടെ എടുക്കില്ല സാറെ ഞങ അത്ര സെറ്റപ്പൊന്നും ആയിട്ടില്ല. കാശൊന്നും തരേണ്ടന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ.. അപ്പൊ സാറിന് പിടിവാശി. ഇനിയിപ്പോ മുഴുവൻ കാശ് വച്ചിട്ട് പോയാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *