കാട്ടുചെമ്പരത്തി – 1 1

അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒരു മൂളിപാട്ട് മൂളി അയാൾ ഉള്ളിലേക്ക് നടന്നു..

“എന്താണ് രതികൊച്ചേ, ഒരു ചുറ്റി കളി ആരാ പോയ ചുള്ളൻ???”

അയാൾ പോയതും അപ്പുറം നോക്കി നിന്ന മറ്റൊരു വനിതാ കോൺസ്റ്റബിൾ വന്നു അവളോട്‌ ചോദിച്ചു….
മെറീന…. നല്ല ഫ്രണ്ട്സ് ആണ് രണ്ടാളും…. പക്ഷേ ഈ റിസപ്‌ഷനും ട്രാഫിക് ഡ്യൂട്ടിയും ഒക്കെ കൊണ്ട് ആരതി വശംകെടുമ്പോൾ മെറീന മേലുദ്യോഗസ്ഥൻമാരെ മണി അടിച്ചു ഓഫീസിൽ തന്നെ സ്ഥിരമായുണ്ട്…

ഇവളോടും മെറീന പറയാറുണ്ട്… ഒന്ന് നിൽക്കേണ്ട പോലെ നിന്നാൽ കാര്യം ഒക്കെ സെറ്റ് ആവുമെന്ന്…. പക്ഷേ ഇത് വരെ അങ്ങനെ ഒന്നും ഉണ്ടായില്ല എന്ന് മാത്രം…

“വിട്ടു പിടി മെറീ…. അത് ആദിത്യ വർമ IPS ആണ്…. തണ്ടർബോൾട്ടിൽ ചാർജ് എടുക്കാൻ വന്നതാ… കാര്യം ചുള്ളൻ ഒക്കെ ആണ്… പക്ഷേ ആള് ശരിയല്ലെന്ന് തോന്നുന്നു….”

“ഈശ്വരാ… ചെറിയ പുള്ളി ഒന്നും അല്ല കക്ഷി…. ആന്ധ്രയിൽ എൻ കൗണ്ടറിൽ രണ്ടാളെ തട്ടി എന്ന് കേട്ടില്ലേ അത് ഈ പുള്ളിയാ… നിന്നെ കൊളത്തിയോ ”

“ചെറുതായി… ഡീ എനിക്ക് പേടി ആവുന്നു…. ഞാൻ അയാളെ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ആൾ വഷളൻ കമന്റ് ഒക്കെ അടിച്ചു വേണ്ടത് പോലെ കാണണം ന്ന് അർത്ഥം വച്ചു പറഞ്ഞേച്ചാ പോയേ…. ഇനി എന്ത് ചെയ്യുംഡീ???”

“ആ ബെസ്റ്റ്….. അപ്പോ അടുത്ത എൻകൗണ്ടർ മിക്കവാറും നിന്നെ ആയിരിക്കും…. ”

“ദേ മനുഷ്യനെ പേടിപ്പിക്കല്ലേ പെണ്ണേ….”

“സത്യം പെണ്ണേ..ഒരു വനിതാ പീസിയെ റേപ് ചെയ്തു എന്ന് ആരോപണം വന്നപ്പോ ആണ് ഇങ്ങോട്ട് തട്ടിയെ എന്നാ കേട്ടെ….”

“എന്നാആണ് സ്വഭാവോം കൊണ്ട് ഇങ്ങോട്ട് വന്നാ മതി…. ആ സാധനം അരിഞ്ഞു പട്ടിക്ക് ഇട്ട് കൊടുക്കും ഞാൻ….”

“ദേഷ്യം വന്നപ്പോ പെണ്ണിന്റെ മൂക്ക് ഒക്കെ ചോന്നല്ലോ…. ഇങ്ങനെ നിന്നെ കാണുമ്പോ ഉണ്ടല്ലോ എനിക്ക് തന്നെ കഠിച്ചു തിന്നാനാ തോന്നണെ…. കണ്ടറിയണം എന്റെ രതികുട്ടീ നിനക്കെന്ത് സംഭവിക്കും എന്ന്…”

അതും പറഞ്ഞു മെറീന ആരതി തല്ലാ
ൻ കൈ ഉയർത്തും മുൻപ് ഓടിപോയി….

♥️♥️♥️♥️

“വെൽക്കം മിസ്റ്റർ ആദിത്യവർമ…. വെൽക്കം ടു കേരള പോലീസ്….”

“താങ്ക്സ് സാർ…”

“അപ്പോൾ ഇന്ന് തന്നെ ഡ്യൂട്ടി എടുക്കാമല്ലോ….”

“യെസ് സർ….”

“ഒക്കെ മിസ്റ്റർ ആദിത്യവർമ…..”

“ആദി അത് മതി സാർ… ഇത്രയും നീട്ടി പറഞ്ഞു ബുദ്ധിമുട്ടണം എന്നില്ല….”

“ഒക്കെ മിസ്റ്റർ ആദി…. സെൻട്രൽ ഗവണ്മെന്റ് റൂൾ അനുസരിച്ചു ഇങ്ങനെ ഒരിക്കലും ഡിവിഷൻ ഉണ്ടാക്കിയിട്ട് പത്ത് പന്ത്രണ്ടു വർഷം ആയി…. പക്ഷെ ആകെ ഒന്നോ രണ്ടോ വട്ടം മാവോയിസ്റ്റ് ടീംസ് ആയി കുറച്ചു പ്രശ്നങ്ങൾ ഉണ്ടായി എന്ന് മാത്രം…. വേറെ ഒരു പണിയും ഇല്ല… ശരിക്കും സുഖം പിടിച്ചു വരുവായിരുന്നു… അങ്ങനെ സുഖിച്ചു ഇരിക്കുന്ന ടൈം…. പിന്നെ ഇപ്പോളാണ്..
.. മനുഷ്യന്റെ ഒറക്കം കളയാൻ ഓരോ നശൂലങ്ങൾ…..”

“യെസ്…. അറിഞ്ഞു സർ…. പുതിയൊരു മാവോയിസ്റ്റ് ടീം… ഒപ്പം പുതിയ നേതാവും… അതും പെൺകുട്ടി…. വിളിപ്പേര് കാട്ടു ചെമ്പരത്തി, ശരിക്കുള്ള പേര് ആർക്കും അറിയില്ല… വയസ്സ് ഇരുപത്തി അഞ്ചിനും മുപ്പതിനും ഇടയിൽ…. അല്ലേ???”

യെസ് ആദി…”

“ബൈ ദി ബൈ കൂടുതൽ ഒന്നും അറിഞ്ഞില്ല… ഈ കാട്ടു ചെമ്പരത്തി കാണാൻ എങ്ങനെ???”

ആദിയുടെ ഭാവം കണ്ടു ADGP യുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു പോയി… ഗൗരവം മുഖത്തു വരുത്തി കോൺഫിഡൻഷ്യൽ എന്നെഴുതിയ ഒരു ഫയൽ അവനു നേരെ നീട്ടി കൊണ്ട് ADGP ചോദിച്ചു…

“എങ്കിൽ കൂടുതൽ എക്സ്പ്ലനേഷന്റെ ആവശ്യം ഇല്ലല്ലോ???”

“നോ സർ…”

“ദെൻ, ബാക്കി കാര്യങ്ങൾ മുറക്ക് നടക്കട്ടെ….. ബൈ ദി ബൈ, ഇന്ന് ഞാൻ ഇവിടെ കാണില്ല…. ഭാര്യയുടെ അനിയന്റെ വീട് താമസം ആണ്… ഞങ്ങൾ ഒക്കെ ഒരുമിച്ചാടോ.. പോവാതെ പറ്റില്ല….”

“ഒക്കെ സർ….”

ആദി പതുക്കെ എണീറ്റു….

“ആ, പിന്നെ ഒരു കാര്യം…. താൻ ഇവിടെ എത്തും മുൻപേ തന്നെക്കുറിച്ചു ചില ന്യൂസ്‌ കാറ്റ് കൊണ്ട് വന്നിട്ടുണ്ട്…..”

“എന്താണ് സർ….”

“തന്നെ കാണുന്ന പെണ്ണുങ്ങളുടെ വയറു ഒക്കെ വീർക്കാൻ തുടങ്ങും ന്നാ ആദ്യത്തെ….. പിന്നെ, ഈ മാവോയിസ്റ്റ് ടീം ആക്രമിക്കാൻ ചാൻസ് ഉള്ള ടീംസിനെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നു എന്നുമൊക്കെ കേട്ടു…. സംഭവം കഥയോ കാര്യമോ ആവട്ടെ, മലയാളിയായ നിങ്ങൾക്ക് കേരളത്തെ കുറിച്ച് പറഞ്ഞു തരേണ്ട കാര്യം ഇല്ലാലോ….”

Leave a Reply

Your email address will not be published. Required fields are marked *