കാട്ടുചെമ്പരത്തി – 1 1

ഓടാൻ നോക്കിയെങ്കിലും അനങ്ങാൻ പോലും വയ്യ…. കാട്ടുവള്ളികൾ എല്ലാം ശരീരത്തിൽ പൊതിഞ്ഞു ചേർത്ത് പിടിക്കും പോലെ…

“കുട്ടാ, എങ്ങോട്ടാ രക്ഷപെടാൻ നോക്കുന്നെ??? നിന്നോടുള്ള പ്രണയം കൊണ്ടല്ലേ ഞാൻ നിന്നെ ചുറ്റി വരിയുന്നെ??? കേൾക്കുന്നില്ലേ ആ സംഗീതം??? പുഴയൊരു ജലപാതമായി ഒഴുകി പാറകൾക്ക് ഇടയിൽ പോയി ഒളിക്കുന്നത്??? നല്ല രസമല്ലേ അവയുടെ ആഴമളക്കുന്നത്????”

ഇല്ല എനിക്ക് ജീവിക്കണം…. ഞാൻ സർവ ശക്തിയുമെടുത്തു കാട്ടു വള്ളികളുടെ ബന്ധനം വിഛേദിച്ചു ഓടി….

നനഞ്ഞ, ചെരിഞ്ഞ പ്രതലത്തിൽ കാല് വഴുക്കി… കീഴോട്ട്….. എവിടെ നിന്നോ പുറപ്പെട്ട ശബ്ദമെന്റെ കണ്ഡനാളത്തിൽ കുരുങ്ങി പുറത്തേക്ക് വരാൻ മടിച്ചു.,…

ഞാനിപ്പോൾ ഒരു ചെളി നിറഞ്ഞ ജലാശയത്തിലാണ്…. അരക്കൊപ്പം ചെളി… അതിനും മുകളിൽ നെഞ്ചിനൊപ്പം വെള്ളത്തിൽ പലവിധ ഷഡ്പദങ്ങളും ചെറു മീനുകളും നീന്തി തുടിക്കുന്നു…..

ആ വെള്ളത്തിന്റെയും ചെളിയുടെയും അളവ് കൂടി വരുന്നത് പോലെ…. അല്ല… ഞാൻ മുങ്ങിക്കൊണ്ടിരിക്കുകയാണ്…. വെറും ചെളിയിലല്ല, ചതുപ്പിൽ….

തന്നിൽ വന്നണയുന്ന എന്തിനെയും തന്നിലേക്ക് മുക്കിയണക്കാൻ മാത്രം പ്രണയം വിടർത്തുന്ന ചതുപ്പ് നിലം…. ഇപ്പോൾ എന്റെ കഴുത്ത് വരെയെത്തി….

“കുട്ടാ, ഇതല്ലേ നീ പറഞ്ഞേ….
യക്ഷിക്ക് മാത്രമേ നിന്നെ പൂർണമായും പുണരാനാവൂയെന്ന്…. ഈ വെള്ളത്തിനടിയിലും ജീവിതമുണ്ട്.,.. നിന്നെ പുല്കാൻ കൊതിക്കുന്ന ഞാനും…… നമുക്ക് പോവാം…..”

ഇത്രയേറെ കാലുകളും കൈയും വച്ചു ശ്രമിച്ചിട്ടും മുങ്ങികൊണ്ടേയിരിക്കും പോലെ… ഇപ്പോൾളെന്റെ കീഴ്ച്ചുണ്ട് വരെയുണ്ട് വെള്ളത്തിന്റെ വിതാനം….

“കുട്ടാ… നമ്മൾ മാത്രമുള്ള ലോകം…. നിന്റെ കാമം മൊത്തമായി വിഴുങ്ങാൻ കാത്തിരിക്കാ ഞാൻ…. “.

“നോ… വേണ്ടാ…. മ്മേ….”

മുഴുവൻ ശക്തിയുമെടുത്തു അലറി വിളിച്ചു…. ശബ്ദം പൂർണമാവും മുൻപ് ചുണ്ടും കടന്നു വായിലേക്ക് വെള്ളത്തിന്റെ അംശം…..

“മോനേ… മോനേ… വല്ല സ്വപ്നോം കണ്ട് പേടിച്ചാ…. നാമം ജപിച്ചു കെടക്കണം ന്ന് പറഞ്ഞാ കേക്കൂലല്ലോ…”
കണ്ണുകൾ തുറക്കുമ്പോൾ അച്ഛനും അമ്മയും ചുറ്റിലുമുണ്ട്…..

“ആ അതും പറഞ്ഞു കുറച്ചുകൂടി പേടിപ്പിച്ചു വഷളാക്കിക്കോ… ആറ്റുപുരക്കൽ മാധവന്റെ വെല കളയാൻ ഉണ്ടായ സന്തതി…..”

അച്ഛൻ അതും പറഞ്ഞു തിരിഞ്ഞു…. പതിയെ മനസിലായി കൊണ്ടിരുന്നു…. താനൊരു സ്വപ്നം കണ്ടതാണെന്ന്…..

♥️♥️♥️♥️

“മൃദു ഭാവെ ദൃഢ കൃത്യേ”

കേരള പോലീസിന്റെ മൊട്ടോ വായിക്കുമ്പോൾ ഉള്ളിൽ നിന്നും ആരുടെയൊക്കെയോ അലർച്ചയും തെറി വിളികളും നേർത്ത ശബ്ദത്തിൽ ഒഴുകി വരുന്നുണ്ട്…

നേർത്ത പുഞ്ചിരിയോടെ റിസപ്‌ഷനിൽ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്ന ലേഡി കോൺസ്റ്റബിളിന്റെ മുന്പിലെ ടേബിളിൽ അയാൾ രണ്ട് വട്ടം കൊട്ടി….

മൊബൈലിൽ മാത്രം ശ്രദ്ധിച്ചു പുഞ്ചിരിച്ചു ഇരുന്ന ആ പിസി തല ഉയർത്തി അയാളെ അവജ്ഞയോടെ നോക്കി…

“ഈ തണ്ടർബോൾട്ട് സെക്ഷൻ????”

“ഉള്ളിലോട്ടു നടന്നു മൂന്നാമത്തെ ഓഫീസ്…”

“താങ്ക്സ്…”

നേർത്ത മൂളിപ്പാട്ടോടെ അയാൾ ഉള്ളിലേക്ക് നടക്കാൻ തിരിഞ്ഞു…

“എടൊ…. അങ്ങനങ്ങു പോവാൻ ഇത് സത്രം അല്ല…”

“പിന്നെ എന്തോ വേണം മാഡം…..”

ഒരു രെജിസ്റ്റർ തുറന്ന് അവർ പേന തിരയാൻ തുടങ്ങി…. ഇന്ന് പേന കിട്ടില്ലെന്ന് തോന്നി അയാൾ തന്റെ പേന ആ പിസിക്ക് നൽകി… വിലയേറിയ പേന കൗതുകത്തോടെ നോക്കി അവൾ അയാളെ നോക്കി ചോദിച്ചു…

“പേര്, ജോലി, എന്തിനാ പോവുന്നെ എല്ലാം പറഞ്ഞേ..”

“പേര് ആദിത്യൻ… ആദിത്യവർമ്മ ഐപിഎസ്…. ജോലി,, പോലീസിൽ… ഇപ്പൊ പോവുന്നത് തണ്ടർബോൾട്ടിൽ ചാർജ്ജ് എടുക്കാൻ…. ഇനി കൂടുതൽ എന്തെങ്കിലും അറിയണോ???”

“സാർ… സോറി…”

പെട്ടന്ന് അവർ എണീറ്റ് സല്യൂട്ട് അടിച്ചു…..

“ആരതി…. ആ…. രതി… നല്ല പേര്… ആ മുകളിലെ ബട്ടൺ കൂടെ അഴിച്ചിട്ടപ്പോൾ നല്ല ചേർച്ച….”

“അത്…. സാർ…. ചൂട്….”

അയാൾ അവൾക്ക് തൊട്ട് അരികിലേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു…..

“ആ ചൂട്… എനിക്കും ഇഷ്ടമാടോ… ന്നാൽ കാണാംട്ടോ… കാണണം….. ചൂടോടെ”

Leave a Reply

Your email address will not be published. Required fields are marked *