“ഇല്ല സർ… പിന്നെ സർന്റെ ഭാര്യയുടെ വീട്….. എങ്ങനെ ഉണ്ട് സർ…. നാട്ടിൽ ഒരു വീട് വയ്ക്കാൻ എനിക്കും പ്ലാൻ ഉണ്ട്…”
“ഓ… അതോ….. ഒരു ചെറിയ വീടാടോ… പ്രതീക്ഷിച്ച ഫണ്ട് ഒന്നും ഒത്തില്ല…. എല്ലാം കൂടി ഒരു നാലായിരത്തി എണ്ണൂറ് സ്ക്വയർ ഫീറ്റെങാനും കാണും”
“സർന്റെ ഭാര്യയുടെ അനിയന്റെ പേരിൽ… 4800 സ്ക്വയർ ഫീറ്റ് വീട്….. അന്നാ കഞ്ചാവ് കേസീന്ന് ഊരിയെ ഒള്ളു ല്ലോ പുള്ളി… അപ്പോളേക്കും ഇത് പോലെ ഒരു വീട്….. കൂടുതൽ പറയേണ്ട കാര്യം ഇല്ലാലോ….”
അത് കൂടി കേട്ടപ്പോൾ ADGP യുടെ മുഖം വല്ലാതെ ഇരുണ്ടു….. പക്ഷേ അത് ഒന്നും ആദിക്ക് പ്രശ്നം ആയില്ല….
“പിന്നെ സർ, എൻകൗണ്ടർ അല്ലേ പണി…. വെടിവയ്പ്പ്… എപ്പോ വേണേൽ തട്ടി പോവാം… ഗവണ്മെന്റിന്റ കയ്യ്യീന് ഒന്നും കിട്ടാനും പോണില്ല….”
ശരിക്കും എന്ത് പറയണം എന്ന് അറിയില്ല ADGP ക്ക്… ഒരേ സമയം ചെറിയ സമയം കൊണ്ട് ആദി ഉണ്ടാക്കിയ പേര്… മോശം പേരും…. ഒപ്പം മേലധികാരിക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം…. പക്ഷേ നിശബ്ദൻ ആയത് ADGP മാത്രം ആയിരുന്നു… ആദി തുടർന്നു പറഞ്ഞു..,.
“പിന്നെ, എന്നെ കാണുമ്പോ വയറു വീർക്കുന്ന പെണ്ണുങ്ങൾ ഉണ്ടേ അത് അവരുടെ പ്രശ്നം അല്ലേ സർ… എന്നോട് ചോദിച്ചിട്ട് കാര്യം ഇല്ലാലോ….”
ADGP ഗൗരവത്തോടെ നോക്കുമ്പോൾ പതിയെ ആദി എഴുനേറ്റു കൊണ്ട് പറഞ്ഞു…
“എങ്കിൽ സർ ഞാനങ്ങോട്ടു???”
“മ്മ്…”
അദ്ദേഹം ഒന്ന് അമർത്തി മൂളി…. അതോടെ ആദി അദ്ദേഹത്തിന് സല്യൂട്ട് നൽകി…
“കാട്ടു ചെമ്പരത്തി…..
കറുത്ത മണവാട്ടി…
കൂടെവിടെ???
കൂടെവിടെ???”
അങ്ങനെ ADGP യെ നോക്കി മൂളി പാടിയ ശേഷം അയാൾ സ്വയം എന്നോണം പറഞ്ഞു..
“എങ്ങനെ ഉണ്ടാവോ.. ഇനി ഈ പറഞ്ഞ കാട്ടു ചെമ്പരത്തി… ചരക്കാണോ?????.”
….
