” സാര്‍ .. ഫൈവ് മിനുട്ട് …ഇതോ വരേ ” കാളി റോഡിനപ്പുറത്തുള്ള ഹൌസിംഗ് കോളനിയിലേക്ക് കയറി .. ഇടയ്ക്കു സര്‍ക്കാര്‍ വക വലിയ കെട്ടിടവും , അതിനു കീഴെ ഓലമേഞ്ഞ കുടിലുകളും …
” അവന്‍ എങ്ങോട്ട് പോയതാടാ ബാസെ?”
” വീട്ടിലെക്കണന്നു തോന്നുന്നു .. ഈ ഭാഗത്തെങ്ങാണ്ടാ അവന്‍റെ വീടെന്നു ഇടക്ക് പറഞ്ഞതായി ഓര്‍ക്കുന്നു “
” പാവം ..സരോ … ” റോജി വിഷമിക്കുന്ന മൂടിലാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി … മൂന്നാല് കെട്ടിടം കഴിഞ്ഞു വൈന്‍ ഷോപ്പ് എന്നെഴുതിയത് കണ്ടപ്പോള്‍ ഞാനവനെ കുട്ടി അങ്ങോട്ട് നടന്നു .. അവനു കുറ്റബോധം ഉണ്ടെന്നു തോന്നുന്നു …അവിടെ ഇരുന്നാല്‍ അവന്‍ ചിലപ്പോള്‍ സെന്റി ആയേക്കും …. ഒന്നാമതെ നൂറു കൂട്ടം പ്രശ്നങ്ങള്‍ ഉണ്ട് … വെറുതെ ഇതും കൂടി തലയിലേക്ക് ….
ആ ഭാഗത്ത് ഒരു കടയെ ഉള്ളെന്നു തോന്നുന്നു , പിന്നെ കോളനി ഏരിയയും .. നിറയെ ആളുകള്‍ ഉണ്ടവിടെ …ആദ്യമായാണ് ഈ വൈന്‍ ഷോപ്പില്‍ വരുന്നത് …ഒരു അര ലിറ്റര്‍ വോഡ്ക വാങ്ങി കോളയും മൂന്നു ഡിസ്പോസിബിള്‍ ഗ്ലാസും വാങ്ങി അകത്തേക്ക് നടന്നു … ഭിത്തിയിലെ സ്ലാബില്‍ നിറച്ച് കുപ്പയിലെ സീല്‍ പറിച്ചൊട്ടിച്ചിരിക്കുന്നതില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം തട്ടി കണ്ണു മഞ്ഞളിക്കുന്നു … ഒരു ഗ്യാപ് നോക്കി … അവസാനം മടുത്ത്, നടുക്ക് തന്നെ നിന്ന് റോജിയുടെ കയ്യില്‍ രണ്ടു ഗ്ലാസും കൊടുത്തു , കുപ്പി പൊട്ടിച്ച്, ഓരോ പെഗ് ഊറ്റിയപ്പോഴേക്കും കാളി വന്നു
” തെരിയും ..നീങ്ക ഇങ്ക താന്‍ “
” ഡേ …കാളി ….’
കാളി വണ്ടിയില്‍ ഞങ്ങളെ കാണാത്തത് കൊണ്ട് നേരെ ഇങ്ങോട്ടാണ് വന്നത് … അതിനിടക്ക് അവന്‍ വേറെയാരോ തോളില്‍ കയ്യിട്ടപ്പോള്‍ അവരുടെ കൂടെ പോയി .. പെട്ടന്ന് തന്നെ തിരികെ വരുകയും ചെയ്തു
” സാര്‍ …നീങ്ക ഇങ്കെ ഇറുക്കവാണാ …മോശമാന ഏരിയ …വാങ്കെ ..വെളിയില്‍ പോലാം … സാര്‍ ഇത് വന്ത് സെന്തില്‍ … നാന്‍ സോല്ലലെ … എല്ലാ വേലയും തെരിയും … അക്കാ കട ഫര്‍ണിഷ് പണ്ണി നാളന്നെക്ക് മുടിച്ചു കൊടുക്കറെന്‍…” മെലിഞ്ഞ ഒരു പയ്യനും , അവന്‍റെ കൂടെ ഗുണ്ടയെ പോലെ തടിയുള്ള ഒരാളും …
കാളി റോജിയുടെ കയ്യില്‍ നിന്ന് കുപ്പിയും വാങ്ങി നടന്നു , ഞങ്ങള്‍ അവന്‍റെ പുറകെയും , മുന്നിലെ കൌണ്ടറില്‍ നിന്ന് വാങ്ങിയ അതേ ബ്രാന്‍ഡ് രണ്ട്അരലിറ്റര്‍ വോഡ്കയും കോളയും വാങ്ങി കവറിലാക്കി കാളി വണ്ടിയുടെ അടുത്തേക്ക് നടന്നു … വണ്ടിയുടെ ഡോര്‍ തുറന്നിട്ട് ഫുട്പ്പാത്തില്‍ എനിക്കും റോജിക്കും കാളി വണ്ടിയിലെ മാറ്റ് എടുത്തിട്ടു തന്നു ഇരിക്കാന്‍ , അവന്‍ മുകളിലെ സ്റെപ്പില്‍ ഇരുന്ന് ഗ്ലാസും കുപ്പിയും താഴത്തെ സ്റെപ്പിലും വെച്ചു … തൊട്ടപ്പുറത്ത് കടലിന്‍റെ ഹുങ്കാരം … തണുത്ത കാറ്റും …
” കൊഞ്ചം പോനാല്‍ അങ്കെ അടി സ്റ്റാര്‍ട്ടായിടും സാര്‍ … ” ഓരോന്ന് ഒഴിച്ച് , സമോസ മുളക് ചമ്മന്തിയില്‍ മുക്കി തന്നവന്‍ പറഞ്ഞു … ഒരെണ്ണം ഒറ്റയടിക്ക് കഴിച്ചിട്ട് കാളി കുപ്പിക്ക് മേലെ കൂടി ചാടി ,
” സാര്‍ ടൂ മിനിട്സ് “
” ബാസെ … ബാവ കൂടി ഉണ്ടായിരുന്നേല്‍ ….ആട്ടെ നിന്‍റെ പരിപാടി എന്താടാ? കുറച്ചു കൂടി കഴിയട്ടെ … ദുബായ് കൊണ്ടു പോകാമോന്നു നോക്കാം …. വെട്ടി പിടിക്കണോന്നുള്ള വെറിയാ ….. കാശുണ്ടാക്കണം … അത് മാത്രമാ ഇപ്പൊ ചിന്ത … അത് കൊണ്ട് മൂന്നാല് സംരംഭങ്ങള്‍ ഒന്നിച്ചാ തുടങ്ങിയെക്കുന്നെ … ഇപ്പൊ നിന്നെ കൊണ്ടുപോകാന്‍ പേടിയാ … പൊട്ടിയാല്‍ ..ഭൂം …. ഇതാവുമ്പോ ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ …. ഞാനങ്ങു തീര്‍ന്നാല്‍ വേറെ ആരെയും ബോധിപ്പിക്കണ്ടല്ലോ …. സരോ … അവളായിരുന്നു അന്നെരോം മനസില്‍ … ഇപ്പൊ സമാധാനമുണ്ട് …. അവള്‍ക്കൊരു കിടപ്പാടം ആയല്ലോ ..”
തറവാട്ടില്‍ പൂത്ത പൈസയുള്ള ഇവനും കാശിനു ആക്രാന്തം … അപ്പോ നമ്മുടെ കാര്യമോ ?’
” നീ വീട്ടില്‍ പോണില്ലേ ?”
റോജി ഗ്ലാസില്‍ അടുത്ത പെഗ് ഒഴിച്ചു
” ഏതു വീട് ?”
” അല്ല …നാട്ടില്‍ … അപ്പനേം അമ്മേനേം “
