” അനു … ഇതൊന്നിട്ടു നോക്കിക്കേ ..’ ഒരു സ്കര്‍ട്ടും കോട്ടും ആയിരുന്നു അത് .
” ഇതെന്തിനാ ചേച്ചി … കമ്പനിയില്‍ ഡ്രെസ് കോഡില്ലന്നല്ലേ പറഞ്ഞെ ” ബ്ലാക്കില്‍ ചെറിയ വരകള്‍ ഉള്ള കോട്ട് കണ്ടു അനു ചോദിച്ചു
” ഈ മാസം ഒരു സിംഗപ്പൂർ യാത്രയുണ്ടെന്ന് റോജി പറഞ്ഞിരുന്നു .. അഖില അവിടെ നിന്ന് വരുമോയെന്നറിയാന്‍ വെയിറ്റ് ചെയ്തതാ ..”
” പഴയ മാനേജരോ ?”
” അതെ … അഖിലയോട് ഒരു മൂന്നു ദിവസത്തേക്ക് വരുമോയെന്ന് വിളിച്ചു ചോദിച്ചത് ഞാനാ … അവള്‍ അവിടുണ്ണ്‍ വന്നാല്‍ മതിയല്ലോ … തന്‍റെ മികവു കണ്ടപ്പോള്‍ റോജി അത് വേണ്ടാന്നു വെച്ചെന്ന് തോന്നുന്നു … അസ്സോസിയെറ്സിനൊക്കെ ലെറ്റര്‍ അയച്ചിട്ടുണ്ട് … സൌകര്യമുള്ള ദിവസം നോക്കാന്‍ “
അനുവിന് അല്‍പം പേടിയും അതോടൊപ്പം സന്തോഷവും തോന്നി … സാര്‍ തന്‍റെ കഴിവില്‍ ത്രുപ്തനാണല്ലോ….
അനു അത് ട്രയല്‍ റൂമില്‍ പോയി ഇട്ടു നോക്കി . മുട്ടിനു അല്‍പം മുകളിലാണ് അതിന്‍റെയിറക്കമെങ്കിലും അവളെയത് ഇപ്പോള്‍ ലജ്ജിപ്പിച്ചില്ല …കാരണം അവള്‍ ആ സാഹചര്യങ്ങളോട് പോരുത്തപ്പെട്ടിരുന്നു .. കുറച്ചു കൂടി സ്റ്റൈലിഷ് ആയി നടക്കാന്‍ അവള്‍ക്കും തോന്നി
” ഇതോക്കെയാണ് ചേച്ചി ‘ കുറച്ചു മോഡേണ്‍ അണ്ടര്‍ ഗാര്‍മെന്റ്സും എടുത്തവര്‍ മടങ്ങി
പിറ്റേന്ന് ഉച്ചയായപ്പോള്‍ റോജി അനുവിനെ തന്‍റെ കാബിനിലേക്ക് വിളിച്ചു
” സാര്‍ ‘
‘ ഹാ … അനു …നമുക്കൊരു യാത്രയുണ്ട് … താന്‍ ഹോസ്റ്റലില്‍ പോയി റേഡിയായിക്കോ .. രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും എടുത്തോ ?’
‘ സാര്‍ എങ്ങോട്ടാണ് ?’
” സിംഗപ്പൂർ അതൊന്നും താനറിയണ്ടകാര്യമല്ല … താനാദ്യം ആയതു കൊണ്ട് പറഞ്ഞന്നേ ഉള്ളൂ … റെഡിയാകുക എന്ന് പറഞ്ഞാല്‍ അത് ചെയ്യുക ‘ അനുവിനാകെ വിഷമമായി .മുഖം വിളറി വെളുത്തു, സാര്‍ ആദ്യമായാണ് നീരസപ്പെട്ടു സംസാരിക്കുന്നത്അവള്‍ ഹോസ്റ്റലിലേക്ക് തിരിച്ചു
അനു ആവശ്യം വേണ്ടതൊക്കെ എടുത്തു വെച്ചപ്പോള്‍ സഫിയ വിളിച്ചു , വണ്ടിയിപ്പോള്‍ എത്തുമെന്നും താഴെയിറങ്ങാനും പറഞ്ഞ്
അല്‍പനേരത്തിനുള്ളില്‍ വണ്ടിയെത്തി ..അവളുടെ മുന്നിലെത്തിയപ്പോള്‍ ബാക്ക് ഡോറാണ് തുറന്നത് … ഡ്രൈവറാണ് ഓടിക്കുന്നത് .. അനു കയറിയപ്പോള്‍ റോജി ലാപ് തുറന്നു ഫോണിലാണ് … മുഖം സാധാരണ പോലെയല്ല … അല്‍പം സീരിയസ്
അല്‍പനേരത്തിനുള്ളില്‍ എയര്‍പോര്‍ട്ടെത്തി … ചെക്കിന്‍ ചെയ്തു കഴിഞ്ഞും റോജി കോളില്‍ ആയിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അനുവിനെ നോക്കി ചിരിച്ചു
‘ എന്താടോ …ആകെ മൂഡിയായി ഇരിക്കുന്നെ .. വാ നമുക്കൊരു കാപ്പി കുടിക്കാം “
‘ വേണ്ട സാര്‍’ റോജി അവളെ നിര്‍ബന്ധിച്ചില്ല … അവന്‍ എഴുന്നേറ്റു പോയി രണ്ടു കപ്പ് കോഫീ വാങ്ങി അവള്‍ക്കരികില്‍ ഇരുന്നു …
” കുടിക്ക് … താന്‍ ചോദിച്ചപ്പോ ഞാന്‍ വേറെ മൂഡിലായിരുന്നു .. തനിക്ക് വിഷമമായി അല്ലെ .. ഒരു കമ്പനി നമുക്ക് അപ്പോയിന്റ്മെന്‍റ് തന്നില്ല … അതോര്‍ത്തപ്പോ ഒരു ടെന്‍ഷന്‍ … പക്ഷെ അനു …ഞാന്‍ തന്നെ ഹെല്‍പ് ചെയ്യുകാ ചെയതത് കേട്ടോ “
അനു അവനെ ചോദ്യരൂപത്തില്‍ നോക്കി
” താനാ ഇതൊക്കെ ചെയ്യണ്ടേ .. പുതിയതായത് കൊണ്ട് ഞാന്‍ തന്നെ ചെയ്തതാ … അടുത്ത തവണ തന്‍റെ ജോലിയാ ഇതൊക്കെ .. താന്‍ റിലാക്സ് ആക്… “
അനു ചിരിച്ചെങ്കിലും ആ മൂഡില്‍ നിന്ന് പുറത്തു വന്നില്ല
ഫ്ലൈറ്റില്‍ ബിസിനെസ് ക്ലാസ് ആയിരുന്നു .. കാബിനില്‍ അനുവും റോജിയും മാത്രം … റോജി ഓരോന്ന് പറഞ്ഞെങ്കിലും അനു എല്ലാം കേട്ടിരുന്നതെ ഉള്ളൂ …
” എന്‍റെ അനു ..താനിങ്ങനെ മുഖം വീര്‍പ്പിച്ചിരിക്കാതെ … എന്‍റെ മൂട് കൂടി പോകും … അല്ലെങ്കില്‍ വര്‍ത്തമാനം പറയുന്ന പെണ്ണാ ‘ റോജി അവളുടെ കയ്യെടുത്ത് പിടിച്ചു .. അനു കൈ വലിച്ചെങ്കിലും അവന്‍ വിട്ടില്ല … റോസ് കളര്‍ ക്യൂട്ടെക്സ് ഇട്ട നീണ്ടു മനോഹരമായ വിരലുകള്‍ ഓരോന്ന് മടക്കി അവന്‍ ഞൊട്ട വിടാന്‍ തുടങ്ങി
‘ ആഹ .. സാര്‍ .. വേദനയെടുക്കുന്നു’ മൂന്നാമത്തെ വിരലില്‍ അല്പം ബലം പ്രയോഗിച്ചപ്പോള്‍ അനു കൈ വലിച്ചു ..റോജി പിന്നെ കയ്യെടുക്കാന്‍ പോയില്ല …അവന്‍ തന്‍റെ കയ്യിലെ ഞൊട്ട വിടാന്‍ തുടങ്ങി
‘ സിംഗപൂര്‍ ഒരു ബ്രാഞ്ച് തുടങ്ങാന്‍ ആലോചിക്കാള്‍ തുടങ്ങിയിട്ട് കുറെയായി … തന്നെ പറ്റില്ല … ഒരു പാര്‍ട്ട്‌ണര്‍ഷിപ്പ്… നമ്മുടെ ഈ മീറ്റിംഗ് കൊണ്ട് അതിനു സാധിച്ചാല്‍ തനിക്ക് നല്ല ചെലവ് ചെയ്യാം ‘
