കാമിനി പ്രകാശം പരത്തുന്നവള്‍ – 5

” അനുപമ തോമസ്‌ …അല്ലെ ?”

” അതെ സാര്‍ ” നനുത്ത ശബ്ദം റോജിയുടെ ഉള്ളില്‍കുളിരായി .

“ഹ്മ്മം … അനുപമാ … ഞങ്ങള്‍ക്ക് വേണ്ടുന്ന ലേഡീസ് സ്റാഫ് ഓള്‍റെഡി ആയിട്ടുണ്ട്… സൊ സര്‍ട്ടിഫിക്കറ്റിന്റെയെല്ലാം ഓരോ കോപ്പി ശ്യാമയെ ഏല്‍പ്പിച്ചു പൊയ്ക്കോളൂ …ഉടനെ തന്നെ ഞങ്ങളുടെ പുതിയ ബ്രാഞ്ച് തുടങ്ങുന്നുണ്ട് … ആ സമയം നിങ്ങള്‍ക്ക് പ്രയോരിറ്റി ഉണ്ടായിരിക്കും “

അനുപമയുടെ മുഖം വിളറിയപ്പോള്‍ റോജിയുടെ ഉള്ളു ചിരിച്ചു

” ഓക്കേ … യൂ കാന്‍ ഗോ ..ഞങ്ങള്‍ അറിയിച്ചോളാം’

” ശെരി സാര്‍ ” അനുപമ എഴുന്നേറ്റു ഡോറിനടുത്തെക്ക് നീങ്ങി , അവളുടെ വീണക്കുടം പോലെയുള്ള കുണ്ടിയുടെ ചലനം നോക്കി റോജി തന്‍റെ കുണ്ണയൊന്നു തിരുമ്മിയിട്ട്, ഉള്ളി ചിരിയോടെ വിളിച്ചു

” വണ്‍ സെക്കണ്ട് മിസിസ് അനുപമാ “

” സാര്‍ ‘ അനുപമ തിരിഞ്ഞപ്പോള്‍ വയറിലെ സാരി മാറി അവളുടെ വയറിന്‍റെ ചെറിയമടക്കു കണ്ടു റോജിയുടെ കുണ്ണ കുതിച്ചു പൊങ്ങി …അല്‍പം കൂടി മാറിയിരുന്നെങ്കില്‍ ആ പുക്കിളിന്റെ ഭംഗി ആസ്വദിക്കാമായിരുന്നു

” അനുപമാ … ഒരു കാര്യം മറന്നു … എന്‍റെ അസിസ്റ്റന്റ്‌ ഇപ്പൊ ലീവിലാണ് ..ഷീ ഈസ്‌ പ്രേഗ്നെന്റ്റ് … നല്ല മിടുക്കി കുട്ടിയായത് കൊണ്ട് ഒന്‍പത് മാസം ലീവ് കൊടുത്തു …സൊ ..പോസ്റ്റ്‌ ഒഴിവാണ് ..അവര്‍ വരുന്നിടം വരെ താല്പര്യമുണ്ടെങ്കില്‍ അനുപമക്ക് ജോയിന്‍ ചെയ്യാം …
അവര്‍ വന്നു കഴിയുമ്പോഴേക്കും പുതിയ ബ്രാഞ്ച് ഓപ്പണ്‍ ആയിട്ടുണ്ടാവും ..അവിടേക്ക് മാറാം …അല്ലെങ്കില്‍ താന്‍ വെയിറ്റ് ചെയ്യേണ്ടി വരും … “

” സര്‍ . എനിക്ക് കുഴപ്പമില്ല “

” അനുപമാ … എന്‍റെ അസിസ്റ്റന്റ്‌ ആണ് … എന്റെ കൂടെ ചിലപ്പോള്‍ ഷാര്‍ജയിലും അബുദാബിയിലും ഒക്കെ വരേണ്ടി വരും … ചിലപ്പോള്‍ ഞാനില്ലാതെയും പോകേണ്ടി വരും …മിക്കവാറും ദുബായിലെ മെയിന്‍ ബ്രാഞ്ചില്‍ ആയിരിക്കും … പിന്നെ ഇപ്പോള്‍ നടക്കുന്ന പോസ്റ്റിന്റെ സാലറി ഇന്ത്യന്‍ രൂപ ഏതാണ്ട് അറുപതിനായിരം ആണ് … അസിസ്റ്റന്റ്‌ ആകുമ്പോള്‍ തനിക്ക് ഒരു ലക്ഷം മേലെ കിട്ടും … “

” ഒരു കാര്യം കൂടി അനുപമാ … എന്‍റെ അസിസ്റ്റന്റ്‌ തിരികെ വന്നാല്‍ താന്‍ അക്കൗണ്ടന്റ് പോസ്റ്റിൽ ജോയിൻ ചെയ്യാൻ തയ്യാറാകണം ..സാലറി കുറയുമ്പോൾ ചിലർക്കു വിഷമമാണ് ‘ റോജി വെള്ളാരം കണ്ണുകൾ ചുരുക്കി ചിരിച്ചു

” ഇല്ല സാര്‍ … ഞാന്‍ ജോയിന്‍ ചെയ്തോളാം “

” ഓക്കേ ..അസിസ്റ്റന്റ്‌ പോസ്റ്റില്‍ അല്ലെ … ഞാന്‍ വിസക്ക് കൊടുത്തോട്ടെ ..ഹസിനോട് ചോദിക്കണോ?”

അനുപമ ഒന്നാലോചിച്ചു .വേണ്ട … ഇന്‍റര്‍വ്യൂ ചെയ്ത പോസ്റിലെക്ക് ആണെന്ന് കരുതിക്കോളും , ആറുമാസം വെയിറ്റ് ചെയ്താലും .. ആ ജോലി കിട്ടുമെന്ന് ഉറപ്പില്ല …ഈ പോസ്റ്റില്‍ കയറിയാല്‍ ആ ആറു മാസം കൊണ്ട് കുറച്ചു പൈസ മിച്ചം പിടിക്കാന്‍ പറ്റും . ഇതാവുമ്പോള്‍ ജോലി ഉറപ്പിക്കാം

” വേണ്ട സാര്‍ … ഞാന്‍ തയ്യാറാണ് “

ഒകെ അനുപമ … വിസ വരും .. പാസ്പോര്‍ട്ടും ബാക്കി സര്‍ട്ടിഫിക്കറ്റും id പ്രൂഫ്‌ , ഫോട്ടോഗ്രാഫ് ഒക്കെ ശ്യാമയെ ഏല്‍പ്പിച്ചു പൊക്കോളൂ … രണ്ടാഴ്ചക്കുള്ളില്‍ വിസ ആകും …അപ്പോള്‍ ദുബായില്‍ കാണാം ..ബൈ “

വിടര്‍ന്ന ചുണ്ടില്‍ ചിരി വിരിഞ്ഞു , അകത്ത് കണ്ട മുല്ലപ്പൂപല്ലുകള്‍ അവളുടെ ചിരിക്ക് അഴക്‌ കൂട്ടി … അനുപമ ഇറങ്ങി പോയപ്പോള്‍ റോജി ചിരിച്ചു
ഒന്ന് മെരുക്കിയെടുത്താല്‍ ഇവളൊരു മുതല്‍ക്കൂട്ടായിരിക്കും, അസിസ്റ്റന്റ്‌ ആയും , പിന്നെ തന്‍റെ കിടപ്പറയിലും

വീട്ടിലേക്ക് പോയ അനുപമ ഇന്‍റര്‍വ്യൂ പാസായ വിവരം പറഞ്ഞെങ്കിലും ആഡ് കണ്ട പോസ്റ്റല്ല എന്ന് പറഞ്ഞില്ല . അവളുടെ ഹസ്ബന്റ് ഒരു പ്രൈവറ്റ് കമ്പനിയില്‍ സിവില്‍ എഞ്ചിനിയര്‍ ആയിരുന്നു . കോണ്ട്രാക്ടര്‍ ചെയ്ത തിരിമറി അയാളുടെ തലയിലായി , കേസായി , പിന്നെയത് നഷ്ടപരിഹാരചര്‍ച്ചയില്‍ ഒതുക്കിയപ്പോഴേക്കും ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടിരുന്നു , കുറയേറെ കടവും ..അനുപമയെ ഒത്തിരി ഇഷ്ടപെട്ടിരുന്ന അയാള്‍ ചിലപ്പോള്‍ സമ്മതിക്കില്ല എന്നറിയാവുന്നത് കൊണ്ടാണവള്‍ പറയാതിരുന്നത് .. ഹസിന്റെ സങ്കടവും മൌനവും കണ്ടാണ്‌ വിവാഹശേഷം ജോലിക്ക് പോകാതിരുന്ന അനുപമ പത്രത്തിലെ ആഡ് കണ്ടു അപേക്ഷിച്ചത് ..

” ചേട്ടായി വിഷമിക്കണ്ട … രണ്ടു മൂന്നു വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ കടം മാറി , കൊച്ചൊരു വീടും ആയാല്‍ തിരികെ പോരാമല്ലോ”

‘ എന്നാലും അനു…നീ തനിച്ചു അത്രയുമകലെ..”

‘ എന്തിനാ പേടിക്കുന്നെ ? മൊത്തം എട്ടു പേരുണ്ട് ലേഡീസ് ആയിട്ട് .. ചേട്ടായി , നമ്മളന്വേഷിച്ചതല്ലേ ഇവരുടെ കമ്പനിയെപ്പറ്റി … പിന്നെന്താ …മൊബൈല്‍ ഒക്കെയുള്ളത് കൊണ്ട് എന്നും കണ്ടു സംസാരിക്കാല്ലോ..”

” എന്നാലും “

” ഒന്നും പറയണ്ട … രണ്ടു വര്‍ഷം കഴിഞ്ഞു ഞാന്‍ വരുമ്പോ ഒരു കുഞ്ഞ് …പിന്നെ പ്രസവത്തിനു വന്നാല്‍ പിന്നെ പോകണ്ട … അപ്പോഴേക്കും ചേട്ടായിക്കും ഒരു ജോലി കണ്ടെത്താന്‍ പറ്റും “
അവന്‍റെ വീട്ടില്‍ അമ്മ മാത്രമേയുള്ളൂ .. ആകെയൊരു മകന്‍ .. വലിയ ദുശീലങ്ങള്‍ ഒന്നുമില്ലാത്ത അവന്‍ ഈയിടെയായി ചെറിയ തോതില്‍ മദ്യപാനം തുടങ്ങിയത് അവളെ വിഷമിപ്പിച്ചിരുന്നു .ജോലിയില്ലായ്മയും കടവുമാവാം അതിനു കാരണമെന്നു അവള്‍ കരുതി . അത് തീര്‍ന്നാല്‍ പഴയത് പോലെ സ്നേഹമുള്ള കുടുംബം …അതിനായാണ് അവള്‍ സ്വപ്നം കണ്ടത്

”””””””””””””””””””””””””””””””””””””””””””””””””””””””””””’

പതിനഞ്ചു ദിവസത്തിനുള്ളില്‍ അനുപമക്ക് വിസ വന്നു … കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ വന്നപ്പോള്‍ ആ ഫ്ലൈറ്റില്‍ അവളെ കൂടാതെ മൂന്നു പെണ്ണുങ്ങളും ആറു ബോയ്സും ഉണ്ടായിരുന്നു .വിസയുടെ കൂടെ കമ്പനി അവര്‍ക്ക് അന്ന് കൂടെ വരുന്ന മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ കൈമാറിയത് അനുഗ്രഹമായി .

എയര്‍പോര്‍ട്ടില്‍ വന്നു കിട്ടിയ നമ്പറില്‍ വിളിച്ചപ്പോള്‍ തന്നെ മിക്കവരും ഒന്നിച്ചു നില്‍പ്പുണ്ടായിരുന്നു ..രണ്ടു പേര്‍ ഇതിനു മുന്‍പ് പുറത്തു ജോലി ചെയ്തിരുന്നത് കൊണ്ട് ക്ലിയറന്സും ഒക്കെ അവരുടെ ഒപ്പം ആയത് കാര്യങ്ങള്‍ എളുപ്പമാക്കി .. ഉള്ളില്‍ സങ്കടം ഉണ്ടെങ്കിലും അനുപമ ദുബായിലേക്കുള്ള യാത്രക്ക് തയ്യാറായി കൂടെയുള്ളവരുടെയൊപ്പം അകത്തേക്ക് നടന്നു

””””””””””””””””””””””””””””””””””””””””””””””’

‘ ഗുഡ് മോര്‍ണിംഗ് അനുപമ … ‘

ഓഫീസിലെ മുതിര്‍ന്ന സ്റാഫ് സഫിയ കമാലിനോടൊപ്പം കടന്നു വന്ന അനുപമയെ റോജി അപാദചൂഡം നോക്കി . ഒരു യെല്ലോ കളര്‍ ചുരിദാറാണ് അവളിട്ടിരിക്കുന്നത് . സാധാരണ മലയാളി പെണ്ണുങ്ങളെ പോലെ അവളുടെ അല്‍പം ചുരുണ്ട മുടി നന്നായി കെട്ടി പിന്നി വെച്ചിരിക്കുന്നു .ഷോള്‍ കൊണ്ട് നന്നായി മാറിടം പുതച്ചിട്ടുമുനണ്ട് .. ഷോളിന്റെ തള്ളിച്ച കൊണ്ട് ഉദ്ദേശിച്ചതിലും വിവരം കൂടുതലുണ്ടെന്ന് അവനു മനസിലായി .
” ഗുഡ് മോര്‍ണിംഗ് സര്‍ “

Leave a Reply

Your email address will not be published. Required fields are marked *