കാമിനി പ്രകാശം പരത്തുന്നവള്‍ – 5

അനുവിന് പതിയെ മൂടാകാന്‍ തുടങ്ങി

” പിന്നേ … റോജിയെന്തു പറഞ്ഞു ? നിന്നെ ഇഷ്ടപ്പെട്ടോ … വല്ലോടത്തും നോക്കിയോ ?”

” ഹേ ..ഇല്ല ചേച്ചി …പുള്ളി പാവമാ “

‘ ഇന്നത്തെ എന്റെയിര അവനാ … റോജി”

‘ എന്നാ ചേച്ചി ?’

” എടി പൊട്ടി ….ഇഷ്ടമുള്ളോരേ ഓര്‍ത്തു വിരലിട്ടാല്‍ നല്ല സുഖമാ “

” അയ്യോ …സാറിനെ ഓര്‍ത്തോ ?’
അതിനെന്നാ … നല്ല ചുള്ളനല്ലേ … പുള്ളി എപ്പ ചോദിച്ചാലും ഞാന്‍ കൊടുക്കാന്‍ തയ്യാറാ …പക്ഷെ പുള്ളി ചോദിക്കില്ല … എന്നോടുള്ള അടുപ്പം കൊണ്ടാണോ …അതോ നിന്നെ പോലുള്ള സുന്ദരികളായ ചെറുപ്പക്കാരികള്‍ മതിയായിട്ടാണോ എന്നറിയില്ല “

‘ അയ്യോ …സാറ് …സാറും അങ്ങനെയൊക്കെ പോകാറുണ്ടോ ?”

” ഇക്കാലത്തു ആരാ മോളെ അങ്ങനെ പോകാത്തെ … പക്ഷെ പുള്ളീം നിന്നെ പോലെയാ ?’

” എന്ത് ..?”

” മനസിനു ഇഷ്ടപെടണമെന്നു… “

” ഹ്മ്മം … “

‘ ആട്ടെ … നിനക്കവനെ ഇഷ്ടപ്പെട്ടോ അനു?’

” സാറിനെ ആര്‍ക്കാ ഇഷ്ടമാവാത്തെ?’

” ഹ്മ്മം … അതെയതെ … എന്നാല്‍;അവനെയോര്‍ത്തു ഒന്ന് വിരലിട്ടോ … ഇവിടെ ഞാനും ഇട്ടോളാം …. ഒരു ത്രീസം … ഹ ഹ “

സഫിയ പൊട്ടിച്ചിരിച്ചു വെച്ചെങ്കിലും അനുവിന്റെ മനസില്‍ അതായിരുന്നു … റോജി അന്ന് പുലര്‍ച്ചെ ആയപ്പോഴേക്കും അനുവിന്റെ മനസില്‍ ചെറുതായി കൂട് കെട്ടിയിരുന്നു .

”””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””’

ഒരു മാസം പെട്ടന്ന് കഴിഞ്ഞു പോയി . അനു ഇതിനകം റോജിയുടെ കൂടെ പലയിടത്തും യാത്ര ചെയ്തു .. ഇതേ വരെ അവന്‍റെയടുത്തു നിന്നൊരു മോശം പെരുമാറ്റം ഉണ്ടാകാത്തത് അവളെ ആശ്വസിപ്പിച്ചു …
അതെ സമയം വിസ്മയവും … ഒരു മോശമായ നോട്ടവും സ്പര്‍ശനവും പോലുമില്ല .. മിക്കതും രാവിലെ പോയി രാത്രി വരുന്നതായിരുന്നു …അല്‍പം ലേറ്റായാലും.

അനുവിന് ആദ്യശമ്പളം കിട്ടി .. പതിവ് തെറ്റിച്ചു ആദ്യ ശമ്പളം രണ്ടു മാസത്തിനു മുന്‍പേ .. ശമ്പളം അക്കൗണ്ടിൽ വന്നയുടനെ അനു സഫിയയുടെ അടുത്തെത്തി

” ചേച്ചി … ശമ്പളം കിട്ടി “

‘ പതുക്കെ പറയടോ … ആദ്യ ശമ്പളം ഇവിടെ എല്ലാവര്‍ക്കും രണ്ടാം മാസത്തിലാ… ഇത് നിന്‍റെ സ്മാര്‍ട്ട്‌നെസ്സും ജോലിയുമൊക്കെ കണ്ടാവും”

‘ ചേച്ചി … പക്ഷെ … ഇതില്‍ നിന്നൊന്നും പിടിച്ചിട്ടില്ല … അന്നത്തെ ഡ്രസ് എടുത്തതൊക്കെ “

” അത് പതിയെ പിടിച്ചോളും … തനിക്കിന്നു വല്ലതും മേടിക്കാനുണ്ടോ ? ഞാന്‍ ഷോപ്പിങ്ങിനു പോകുന്നുണ്ട് “

” ഹ്മ്മം .. ചേച്ചി … അല്‍പം”

അന്നനു സഫിയയുടെ കൂടെ ഷോപ്പിങ്ങിനു പോയി … സഫിയക്കും പിള്ളേര്‍ക്കും അവളോരോ ജോഡി ഡ്രെസ് എടുത്തു .. അനു എടുത്തതെല്ലാം മോഡേണ്‍ ഡ്രെസ് ആയിരുന്നു .. സഫിയ പറയാതെ തന്നെ … മിക്കവാറും അനു മിഡിയോ അല്ലെങ്കില്‍ ജീന്‍സോ ആണ് ധരിക്കാറ് … ഏതു വേഷത്തിലും അവള്‍ ” സുന്ദരിക്കുട്ടി ” ആയിരുന്നു

” അനു … ഇതൊന്നിട്ടു നോക്കിക്കേ ..’ ഒരു സ്കര്‍ട്ടും കോട്ടും ആയിരുന്നു അത് .

” ഇതെന്തിനാ ചേച്ചി … കമ്പനിയില്‍ ഡ്രെസ് കോഡില്ലന്നല്ലേ പറഞ്ഞെ ” ബ്ലാക്കില്‍ ചെറിയ വരകള്‍ ഉള്ള കോട്ട് കണ്ടു അനു ചോദിച്ചു
” ഈ മാസം ഒരു സിംഗപ്പൂർ യാത്രയുണ്ടെന്ന് റോജി പറഞ്ഞിരുന്നു .. അഖില അവിടെ നിന്ന് വരുമോയെന്നറിയാന്‍ വെയിറ്റ് ചെയ്തതാ ..”

” പഴയ മാനേജരോ ?”

” അതെ … അഖിലയോട് ഒരു മൂന്നു ദിവസത്തേക്ക് വരുമോയെന്ന് വിളിച്ചു ചോദിച്ചത് ഞാനാ … അവള്‍ അവിടുണ്ണ്‍ വന്നാല്‍ മതിയല്ലോ … തന്‍റെ മികവു കണ്ടപ്പോള്‍ റോജി അത് വേണ്ടാന്നു വെച്ചെന്ന് തോന്നുന്നു … അസ്സോസിയെറ്സിനൊക്കെ ലെറ്റര്‍ അയച്ചിട്ടുണ്ട് … സൌകര്യമുള്ള ദിവസം നോക്കാന്‍ “

അനുവിന് അല്‍പം പേടിയും അതോടൊപ്പം സന്തോഷവും തോന്നി … സാര്‍ തന്‍റെ കഴിവില്‍ ത്രുപ്തനാണല്ലോ….

അനു അത് ട്രയല്‍ റൂമില്‍ പോയി ഇട്ടു നോക്കി . മുട്ടിനു അല്‍പം മുകളിലാണ് അതിന്‍റെയിറക്കമെങ്കിലും അവളെയത് ഇപ്പോള്‍ ലജ്ജിപ്പിച്ചില്ല …കാരണം അവള്‍ ആ സാഹചര്യങ്ങളോട് പോരുത്തപ്പെട്ടിരുന്നു .. കുറച്ചു കൂടി സ്റ്റൈലിഷ് ആയി നടക്കാന്‍ അവള്‍ക്കും തോന്നി

” ഇതോക്കെയാണ് ചേച്ചി ‘ കുറച്ചു മോഡേണ്‍ അണ്ടര്‍ ഗാര്‍മെന്റ്സും എടുത്തവര്‍ മടങ്ങി

പിറ്റേന്ന് ഉച്ചയായപ്പോള്‍ റോജി അനുവിനെ തന്‍റെ കാബിനിലേക്ക്‌ വിളിച്ചു

” സാര്‍ ‘

‘ ഹാ … അനു …നമുക്കൊരു യാത്രയുണ്ട് … താന്‍ ഹോസ്റ്റലില്‍ പോയി റേഡിയായിക്കോ .. രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും എടുത്തോ ?’

‘ സാര്‍ എങ്ങോട്ടാണ് ?’

” സിംഗപ്പൂർ അതൊന്നും താനറിയണ്ടകാര്യമല്ല … താനാദ്യം ആയതു കൊണ്ട് പറഞ്ഞന്നേ ഉള്ളൂ … റെഡിയാകുക എന്ന് പറഞ്ഞാല്‍ അത് ചെയ്യുക ‘ അനുവിനാകെ വിഷമമായി .മുഖം വിളറി വെളുത്തു, സാര്‍ ആദ്യമായാണ് നീരസപ്പെട്ടു സംസാരിക്കുന്നത്അവള്‍ ഹോസ്റ്റലിലേക്ക് തിരിച്ചു

അനു ആവശ്യം വേണ്ടതൊക്കെ എടുത്തു വെച്ചപ്പോള്‍ സഫിയ വിളിച്ചു , വണ്ടിയിപ്പോള്‍ എത്തുമെന്നും താഴെയിറങ്ങാനും പറഞ്ഞ്

അല്‍പനേരത്തിനുള്ളില്‍ വണ്ടിയെത്തി ..അവളുടെ മുന്നിലെത്തിയപ്പോള്‍ ബാക്ക് ഡോറാണ് തുറന്നത് … ഡ്രൈവറാണ് ഓടിക്കുന്നത് .. അനു കയറിയപ്പോള്‍ റോജി ലാപ്‌ തുറന്നു ഫോണിലാണ് … മുഖം സാധാരണ പോലെയല്ല … അല്‍പം സീരിയസ്

അല്‍പനേരത്തിനുള്ളില്‍ എയര്‍പോര്‍ട്ടെത്തി … ചെക്കിന്‍ ചെയ്തു കഴിഞ്ഞും റോജി കോളില്‍ ആയിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അനുവിനെ നോക്കി ചിരിച്ചു

‘ എന്താടോ …ആകെ മൂഡിയായി ഇരിക്കുന്നെ .. വാ നമുക്കൊരു കാപ്പി കുടിക്കാം “

‘ വേണ്ട സാര്‍’ റോജി അവളെ നിര്‍ബന്ധിച്ചില്ല … അവന്‍ എഴുന്നേറ്റു പോയി രണ്ടു കപ്പ് കോഫീ വാങ്ങി അവള്‍ക്കരികില്‍ ഇരുന്നു …
” കുടിക്ക് … താന്‍ ചോദിച്ചപ്പോ ഞാന്‍ വേറെ മൂഡിലായിരുന്നു .. തനിക്ക് വിഷമമായി അല്ലെ .. ഒരു കമ്പനി നമുക്ക് അപ്പോയിന്റ്മെന്‍റ് തന്നില്ല … അതോര്‍ത്തപ്പോ ഒരു ടെന്‍ഷന്‍ … പക്ഷെ അനു …ഞാന്‍ തന്നെ ഹെല്‍പ് ചെയ്യുകാ ചെയതത് കേട്ടോ “

അനു അവനെ ചോദ്യരൂപത്തില്‍ നോക്കി

” താനാ ഇതൊക്കെ ചെയ്യണ്ടേ .. പുതിയതായത് കൊണ്ട് ഞാന്‍ തന്നെ ചെയ്തതാ … അടുത്ത തവണ തന്‍റെ ജോലിയാ ഇതൊക്കെ .. താന്‍ റിലാക്സ് ആക്… “

അനു ചിരിച്ചെങ്കിലും ആ മൂഡില്‍ നിന്ന് പുറത്തു വന്നില്ല

ഫ്ലൈറ്റില്‍ ബിസിനെസ് ക്ലാസ് ആയിരുന്നു .. കാബിനില്‍ അനുവും റോജിയും മാത്രം … റോജി ഓരോന്ന് പറഞ്ഞെങ്കിലും അനു എല്ലാം കേട്ടിരുന്നതെ ഉള്ളൂ …

” എന്‍റെ അനു ..താനിങ്ങനെ മുഖം വീര്‍പ്പിച്ചിരിക്കാതെ … എന്‍റെ മൂട് കൂടി പോകും … അല്ലെങ്കില്‍ വര്‍ത്തമാനം പറയുന്ന പെണ്ണാ ‘ റോജി അവളുടെ കയ്യെടുത്ത് പിടിച്ചു .. അനു കൈ വലിച്ചെങ്കിലും അവന്‍ വിട്ടില്ല … റോസ് കളര്‍ ക്യൂട്ടെക്സ് ഇട്ട നീണ്ടു മനോഹരമായ വിരലുകള്‍ ഓരോന്ന് മടക്കി അവന്‍ ഞൊട്ട വിടാന്‍ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *