കാമ കാവടി – 3 Like

“ഭ..പോക്രിത്തരം പറയുന്നോടാ..ആരാടാ ഈ ചെറ്റത്തരം നിന്നോട് പറഞ്ഞത്?” ഷാഫി മദ്യഗ്ലാസ് ശക്തമായി താഴെ വച്ചുകൊണ്ട് ചോദിച്ചു.

“ഞാന്‍ പറഞ്ഞില്ലേ മിസ്റ്റര്‍..എന്റെ സഹോദരിയാണ് അവള്‍..അവള്‍ തന്നെയാണ് എന്നോട് പറഞ്ഞത്..ഞങ്ങള്‍ നേരില്‍ കണ്ട കാര്യവുമാണ്..പിന്നെ എനിക്ക് മിസ്റ്റര്‍ രാജീവിന്റെ മറുപടിയാണ്‌ വേണ്ടത്..” റോയ് സ്വരം അല്പം കടുപ്പിച്ചു.

“എന്താ നിന്റെ പേര്?” ചോദ്യം രാജീവിന്റെ വക ആയിരുന്നു.

“റോയ്..”

“മോനെ റോയി..നീ പറഞ്ഞത് ശരിയാണ്. എനിക്ക് നിന്റെ പെങ്ങളെ ഇഷ്ടമാണ്. നീ ഒരു കാര്യം ചെയ്യ്‌..എനിക്ക് അവളെ അങ്ങ് കെട്ടിച്ചു താ..പൊന്നുപോലെ ഞാന്‍ നോക്കിക്കോളാം..” രാജീവ് അവന്റെ കണ്ണിലേക്ക് നോക്കി അലസമായി പറഞ്ഞു. ഷാഫി ഉറക്കെ ചിരിച്ചു.

“അതെ..അത് ചെയ്തു കൊടുക്കാന്‍ നിനക്ക് പറ്റുമെങ്കില്‍ ചെയ്യ്‌..അപ്പോപ്പിന്നെ അവളുടെ പുറകെ നടക്കേണ്ട കാര്യം വരില്ലല്ലോ..” അവന്‍ ചിരിക്കിടെ പറഞ്ഞു.

ശിവന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി. റോയ് അവന്റെ കൈയില്‍ പിടിച്ചു.

“മിസ്റ്റര്‍ രാജീവ്…ഞങ്ങള്‍ വളരെ സാധാരണക്കാരായ മനുഷ്യരാണ്. തീരെ ചെറിയ ലോകമാണ് ഞങ്ങളുടേത്..ഞങ്ങളെ ഉപദ്രവിക്കാതെ വിട്ടുകൂടെ..” റോയ് സംയമനം പാലിച്ചു ചോദിച്ചു.

“ഞാന്‍ നിന്നെയോ നിന്റെ വീട്ടുകാരെയോ ഉപദ്രവിച്ചോ? ഇല്ലല്ലോ.. പക്ഷെ എനിക്ക് നിന്റെ പെങ്ങളെ ഇഷ്ടമാണ്….ഒരാളോട് തോന്നുന്ന ഇഷ്ടം എങ്ങനെയാടാ ഉപദ്രവമാകുന്നത്? പക്ഷെ എനിക്ക് അവളോടുള്ള ഇഷ്ടം മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല..ആര്‍ക്കും…കാരണം അവളെ ഞാന്‍ എന്റെ ജീവനേക്കാള്‍ ഏറെ മോഹിക്കുന്നു..കേട്ടോടാ..എന്റെ ജീവനേക്കാള്‍ ഏറെ….അവളില്ലാതെ എനിക്ക് പറ്റില്ലടാ നായെ……”

അവസാനം അവന്‍ പറഞ്ഞത് എഴുന്നേറ്റ് നിന്നാണ്. അത് ഒരു അലര്‍ച്ച ആയിരുന്നു. കൈയീലിരുന്ന മദ്യഗ്ലാസ് അവന്‍ എറിഞ്ഞുടച്ചു. റോയിയും ശിവനും ഞെട്ടിപ്പോയി അവന്റെ ഭാവമാറ്റം കണ്ട്.

“മതിയയല്ലോ..ഇനി തടി കേടാക്കാതെ പോകാന്‍ നോക്ക്..പെങ്ങളോട് പറ ജാഡ മാറ്റി ഇവനെ ഇഷ്ടപ്പെട്ടോളാന്‍..ഇല്ലെങ്കില്‍ ഇഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് അറിയാം…” ഷാഫി മസിലുരുട്ടി അവരെ നോക്കി ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.

“വാടാ റോയ്..നമുക്ക് പോകാം….” ശിവന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“മിസ്റ്റര്‍ രാജീവ്..താങ്കള്‍ ഒന്നുകൂടി ചിന്തിക്കൂ..എന്റെ പെങ്ങളെ വെറുതെ വിട്ടുകൂടെ?” അത് പറയുമ്പോള്‍ റോയിയുടെ കണ്ഠം ഇടറിയിരുന്നു.

“ഗെറ്റ് ഔട്ട്‌…ഇനി നീ ഇതും പറഞ്ഞെന്റെ മുന്‍പില്‍ വന്നാല്‍, രണ്ടുകാലില്‍ തിരികെ പോകില്ല..നിന്റെ പെങ്ങള്‍ എന്റെ സ്വന്തമാകുന്നില്ല എങ്കില്‍, അവള്‍ ഒരാളുടെയും സ്വന്തമാകാന്‍ പോകുന്നില്ല..ഓര്‍ത്തോ….”

രാജീവ് പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. ഇനി അവനോടു സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തിരിച്ചറിഞ്ഞ റോയ് അവര്‍ ഇരുവരെയും ഇരുത്തിയൊന്ന് നോക്കിയിട്ട് ശിവനെയും കൂട്ടി പുറത്തിറങ്ങി.

റോയിയാണ് തിരികെ സൈക്കിള്‍ ചവിട്ടിയത്. ഇരുവരുടെയും രക്തം തിളയ്ക്കുന്നുണ്ടായിരുന്നു. രാജീവിന്റെ പെരുമാറ്റം ഗതികേട് കൊണ്ട് മാത്രം സഹിക്കേണ്ടി വന്നതിന്റെ അസ്വസ്ഥത അവരുടെ മനസ് കലുഷിതമാക്കിയിരുന്നു. രണ്ടുപേരും ഒരക്ഷരം പോലും പരസ്പരം ഉരിയാടാതെ സൈക്കിളില്‍ നീങ്ങി.. നഗരത്തില്‍ നിന്നും നാട്ടുവഴിയിലേക്ക് സൈക്കിള്‍ തിരിഞ്ഞു. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലൂടെ അവര്‍ പൊയ്ക്കൊണ്ടിരുന്നു. റോഡില്‍ അവിടവിടെ മാത്രമേ വെളിച്ചം ഉണ്ടായിരുന്നുള്ളൂ. ഒരു തോടിനു കുറുകെയുള്ള ചെറിയ പാലത്തിന്റെ സമീപം എത്തിയപ്പോള്‍ റോയ് സൈക്കിള്‍ നിര്‍ത്തി. ഇരുവരും ഇറങ്ങി അതിന്റെ കൈവരിയില്‍ ഇരുന്നു. പാടത്ത് നിന്നും തണുത്ത കാറ്റ് വീശിയടിച്ചു. അല്പം അകലെയുള്ള വീട്ടില്‍ നിന്നും ഏതോ ടിവി സീരിയലിലെ നായികയുടെ അലര്‍ച്ച അവര്‍ കേട്ടു.

“ഞാന്‍ കരുതിയത് പോലെ തന്നെ സംഭവിച്ചു…അവന്‍ പിന്മാറില്ല…അങ്ങനെ മാറുന്നവന്‍ അല്ല അവന്‍…എനിക്കാകെ ഭയം തോന്നുന്നെടാ…നമ്മളിനി എന്ത് ചെയ്യും?” റോയ് ആശങ്കയോടെ സുഹൃത്തിനെ നോക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *