കാമ കാവടി – 3 Like

“അവനു നമ്മളെ മനസിലായി കാണുമോ?”

“പിന്നില്ലേ..നിന്നെ അറിയാത്ത ആരുണ്ട് ഇവിടെ? എന്നെ അയാള്‍ കണ്ടോ എന്നറിയില്ല…”

“അമ്മാവനെ ഓര്‍ത്താണ്..അല്ലെങ്കില്‍ പോലീസിനെ തല്ലാന്‍ എനിക്ക് പേടി ഒന്നുമില്ല…” രാജീവ് അസ്വസ്ഥതയോടെ മുടി അമര്‍ത്തി തടവിക്കൊണ്ട് പറഞ്ഞു.

“എന്തായാലും അയാള്‍ നിന്നെ വിളിപ്പിക്കാന്‍ ചാന്‍സുണ്ട്…ഒന്ന് സൂക്ഷിച്ചോണം..”

“പോടാ..എന്നെ അവനൊരു പുല്ലും ചെയ്യില്ല..ചെയ്‌താല്‍ അവന്‍ പിന്നെ ആ സ്റ്റേഷനില്‍ ഇരിക്കില്ല..ഒരു ഫോണ്‍കോള്‍ മതി എന്റെ അമ്മാവന്..അതുമല്ലെങ്കില്‍ അച്ഛന് നേരില്‍ ആഭ്യന്തര മന്ത്രിയെ വിളിക്കാന്‍ ഒരാളുടെ ഇടനിലയും വേണ്ട..ഒരു എസ് ഐയെ ഒക്കെ സ്ഥലം മാറ്റുക എന്നാല്‍ ദാ ഇത്രേ ഉള്ളു എനിക്ക്..”

അവന്‍ കൈയിലെ ഒരു രോമം പിഴുതെറിഞ്ഞു കാണിക്കുന്നു. ഷാഫി ചിരിച്ചു. പക്ഷെ വേഗത്തില്‍ അവന്റെ മുഖത്ത് ഭയം നിഴലിക്കുന്നത് രാജീവ് കണ്ടു. അവന്‍ കണ്ണാടിയിലേക്ക് നോക്കിയിട്ട് ഭീതിയോടെ രാജീവിനെ നോക്കിക്കൊണ്ട് വണ്ടിയുടെ ഗ്ലാസ് അല്പം താഴ്ത്തി. വെടിയുണ്ട പോലെ പാഞ്ഞടുക്കുന്ന ബുള്ളറ്റിന്റെ ശബ്ദം രാജീവിന്റെ കാതുകളില്‍ വന്നലച്ചു.

“അയാള്‍ നമ്മുടെ പിന്നിലെത്തിയെടാ…ഇനിയെന്ത് ചെയ്യും..”

വിറച്ചുകൊണ്ട് ഷാഫി ചോദിച്ചു. രാജീവ് തിരിഞ്ഞുനോക്കി. ബുള്ളറ്റ് തൊട്ടു പിന്നിലുണ്ട്. അവന്‍ നോക്കിക്കൊണ്ടിരിക്കെ ബൈക്ക് വണ്ടിയെ മറികടന്നു മുന്‍പിലെത്തി. വസീം വണ്ടി നിര്‍ത്താന്‍ സിഗ്നല്‍ നല്‍കി.

“നിര്‍ത്താം..ഇല്ലെങ്കില്‍ പണി പാളും…”

ഷാഫി പറഞ്ഞു. അവന്‍ വണ്ടി റോഡിന്റെ ഓരം ചേര്‍ന്ന് നിര്‍ത്തി. പലരും സംഗതി കണ്ട് അവിടേക്ക് നോക്കാന്‍ തുടങ്ങിയിരുന്നു. വസീം ബൈക്ക് നിര്‍ത്തി ഇറങ്ങിവന്നു. ഹെല്‍മറ്റും ഗ്ലാസും ഊരാതെയാണ് ഇത്തവണ അദ്ദേഹം നടന്നടുത്തത്.

“ഇറങ്ങടാ..ഇത് പണി ആയെന്നാ തോന്നുന്നത്..” ചെറിയ ഭയത്തോടെ ഷാഫി പറഞ്ഞു. ഇരുവരും വണ്ടിയില്‍ നിന്നും ഇറങ്ങി. എസ് ഐ നേരെ ഷാഫിയുടെ മുന്‍പിലെത്തി അവന്റെ കരണത്ത് ശക്തമായി ഒന്ന് പ്രഹരിച്ചു.

“മനസ്സിലായോടാ ഇതെന്തിനാണെന്ന്?” എസ് ഐ കോപത്തോടെ ചോദിച്ചു. അവന്‍ തലയാട്ടി.

“സാറെ പോക്രിത്തരം കാണിക്കരുത്..വല്ലതും ചെയ്യാനോ പറയാനോ ഉണ്ടെങ്കില്‍ യൂണിഫോമില്‍ വന്നു ചെയ്യ്‌..അല്ലാതെ ഷോ കാണിക്കാന്‍ ഇറങ്ങല്ലേ…” രാജീവ് ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റിക്കൊണ്ടു പറഞ്ഞു.

വസീം നേരെ അവന്റെ അടുത്തെത്തി. മിന്നല്‍ വേഗത്തിലായിരുന്നു അയാളുടെ കൈ രാജീവിന്റെ കരണത്ത് പതിഞ്ഞത്; അതും ഇടതുകൈ. അവന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു.

“എടൊ തന്നെ ഞാന്‍..” മുന്‍പോട്ടു കുതിച്ച രാജീവിനെ ഷാഫി തടഞ്ഞു.

“ഞാന്‍ യൂണിഫോമിലല്ല..അതുകൊണ്ട് തന്നെ നീയെന്നെ തല്ലിയാല്‍ അത് പോലീസ് കേസാകില്ല..തന്തയ്ക്ക് പിറന്നവന്‍ ആണെങ്കില്‍ തല്ലടാ…”

വസീം ഹെല്‍മറ്റും ഗ്ലാസും ഊരി അവന്റെ വാഹാനത്തിന്റെ ബോണറ്റില്‍ വച്ചുകൊണ്ട് പറഞ്ഞു.

“ഛീ..വിടെടാ അവനെ..” വസീം ഷാഫിയുടെ നേരെ ചീറി. അവന്‍ രാജീവിനെ വിട്ടു. കലിയോടെ ചുവട് വച്ച് കാല്‍ ഉയര്‍ത്തിയ രാജീവിന്റെ മുന്നില്‍ മിന്നായം പോലെ ഒന്ന് കറങ്ങി വസീം ഇടതുകാലുയര്‍ത്തി അവന്റെ ഇടതു തുടയില്‍ ചവിട്ടി. രാജീവ് മലര്‍ന്നടിച്ചു വീണു.

“കൂട്ടുകാരനെ സഹായിക്കണം എന്ന് തോന്നുന്നോടാ?” വസീം ഷാഫിയോടു ചോദിച്ചു.

“സര്‍..ക്ഷമിക്കണം..അവന്‍ അറിയാതെ…”

“ഹ..അവന്‍ അടിക്കട്ടടാ..അവന്റെ കരാട്ടെ കിക്ക് എനിക്കൊന്നു കാണണം.. എഴുന്നെല്‍ക്കടാ…”

വസീം വിടാന്‍ ഒരുക്കമായിരുന്നില്ല. വീണതോടെ രാജീവ് ഒന്ന് മനസിലാക്കി..അയാള്‍ നിസ്സാരനല്ല. അവനു കാല്‍ അനക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. നിലത്ത് ഊന്നി നിന്ന കാലിലാണ് അയാള്‍ ആഞ്ഞു ചവിട്ടിയത്. അതോടെ ബാലന്‍സ് പോയി വീഴുകയായിരുന്നു. അവന്‍ എഴുന്നേറ്റ് പകയോടെ അയാളെ നോക്കി.

“നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..നീ ചെവിയില്‍ നുള്ളിക്കോടാ വസീമേ..” രാജീവ് പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *