കാമ കാവടി – 3 Like

ഇരുവരും ഇരുന്നു. എസ് ഐ ചോദ്യഭാവത്തില്‍ അവരെ നോക്കി.

റോയ് സ്വയം പരിചയപ്പെടുത്തിയ ശേഷം കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. എസ് ഐ എല്ലാം ശ്രദ്ധയോടെ കേട്ടു. അദ്ദേഹം ആലോചനയോടെ കസേരയിലേക്ക് ചാരിയിരുന്നു. ശിവനും റോയിയും അദ്ദേഹത്തിന്റെ മറുപടിക്കായി ആകാംക്ഷയോടെ കാത്തു. അല്‍പസമയത്തെ ആലോചനയ്ക്ക് ശേഷം എസ് ഐ മൌനം ഭജ്ഞിച്ചു.

“ഇതില്‍ പൊലീസിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. ഒന്ന്, ഈ പറയുന്ന രാജീവിനെ വിളിച്ച് ഒന്ന് താക്കീത് ചെയ്യുക; രണ്ട്, അവനെതിരെ സ്ത്രീകളെ ശല്യപ്പെടുത്തിയതിനു കേസ് ചാര്‍ജ്ജ് ചെയ്യുക; മൂന്നാമത്തേത് പിടിച്ചൊന്ന് കൈകാര്യം ചെയ്യുക…പക്ഷെ ഇതിലേതു ചെയ്താലും അതുകൊണ്ട് ഗുണമുണ്ടാകും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?” എസ് ഐ അവരെ നോക്കി ചോദിച്ചു.

ശിവനും റോയിയും പരസ്പരം നോക്കി.

“സര്‍..ഞാന്‍ പറഞ്ഞല്ലോ..രാജീവ് സ്ത്രീ വിഷയത്തില്‍ ഒരു മാനിയാക്ക് ആണ്..അതുകൊണ്ട് എന്റെ പെങ്ങളെ അവനു കിട്ടിയില്ല എങ്കില്‍ അവളെ അപകടപ്പെടുത്താന്‍ അവന്‍ ഉറപ്പായി ശ്രമിക്കും…ഞങ്ങള്‍ക്ക് അവനെ പേടിച്ച് നാടുവിട്ടു പോകാന്‍ മാര്‍ഗ്ഗമൊന്നുമില്ല സര്‍..” റോയ് തങ്ങളുടെ നിസ്സഹായാവസ്ഥ എസ് ഐയെ അറിയിച്ചു.

“റോയ്..പോലീസിനു ചില പരിമിതികളുണ്ട്..കുറ്റം ചെയ്താല്‍ മാത്രമേ ഞങ്ങള്‍ക്ക് ഇടപെടാന്‍ പറ്റൂ..അഡ്വാന്‍സായി കുറ്റം ചെയ്യും എന്ന് പറഞ്ഞ് ആരെയും തുറുങ്കില്‍ ഇടാന്‍ ഇപ്പോള്‍ വകുപ്പില്ല..ഗുണ്ടാ നിയമം വച്ച് പൊക്കണമെങ്കില്‍ അവന്റെ പേരില്‍ ഒന്ന് രണ്ട് അടിപിടിക്കേസോ കുത്തുകേസോ മറ്റോ വേണം..അതിലും പ്രശ്നങ്ങള്‍ ഉണ്ട്..കൂടാതെ അവന്റെ സ്വഭാവം നിങ്ങള്‍ പറഞ്ഞത് പോലെയാണെങ്കില്‍ പോലീസില്‍ പരാതി കിട്ടി എന്ന് കേട്ടാല്‍ അതവനെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ മാത്രമേ ഇടയാക്കൂ…മനസിലാകുന്നുണ്ടോ?”

എസ് ഐ ഇരുവരെയും നോക്കി ചോദിച്ചു. ശിവനും റോയിയും തലയാട്ടി.

“ഇതിപ്പോള്‍ പൂവാലശല്യം മാത്രമാണ്..അവന്‍ ഒരു സാദാ പൂവാലനല്ല ഒരു എക്സന്റ്രിക്ക് ആണ് എന്ന് നിങ്ങള്‍ തന്നെ പറഞ്ഞു..അപ്പോള്‍ വളരെ സൂക്ഷിച്ചു വേണം ഇതൊക്കെ കൈകാര്യം ചെയ്യേണ്ടത്..നിങ്ങള്‍ എനിക്ക് പരാതി നല്‍കി എന്ന് പുറത്തറിയണ്ട..അവനെപ്പോലെ ഉള്ളവര്‍ക്ക് എവിടെയും ആളുകളെ വിലയ്ക്കെടുക്കാന്‍ പറ്റും..എന്ന് പറഞ്ഞാല്‍ എന്റെ താഴെ ജോലി ചെയ്യുന്ന പോലീസുകാരെ പോലും അവനു സ്വാധീനിക്കാന്‍ പറ്റും എന്നര്‍ത്ഥം..അതുകൊണ്ട് ഞാന്‍ ഒരു മാര്‍ഗ്ഗം പറയാം…”

എസ് ഐ ഒന്ന് നിര്‍ത്തി ഇരുവരെയും നോക്കിയിട്ട് തുടര്‍ന്നു

“കോളജ് വിടുന്ന സമയത്ത് ഞാന്‍ മഫ്തിയില്‍ അതുവഴി ഒന്ന് ചുറ്റാം…എനിക്ക് നിങ്ങളുടെ സഹോദരിയുടെ ഫോട്ടോ ഉണ്ടെങ്കില്‍ ഒന്ന് കാണിക്കണം..ആളെ തിരിച്ചറിയാന്‍ ആണ്..അവരെ ശല്യപ്പെടുത്തുന്നതായി ഞാന്‍ നേരില്‍ കണ്ടാല്‍ അവനെ താക്കീത് ചെയ്യാന്‍ എളുപ്പമാണ്. നിങ്ങള്‍ പറഞ്ഞിട്ടാണ് ഞാന്‍ ഇതില്‍ ഇടപെട്ടത് എന്നവന്‍ അറിയുകയുമില്ല…എന്ത് പറയുന്നു?”

റോയിയുടെയും ശിവന്റെയും മുഖങ്ങള്‍ വിടര്‍ന്നു.

“അത് മതി സര്‍..താങ്കള്‍ ഇക്കാര്യത്തില്‍ ഞങ്ങളോട് കാണിക്കുന്ന ഈ സഹകരണത്തിനു ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും….” അത് പറഞ്ഞപ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“ഇറ്റ്‌ ഇസ് മൈ ഡ്യൂട്ടി…സ്വാതന്ത്ര്യത്തോടെ ആളുകള്‍ ജീവിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്…” എസ് ഐ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“വളരെ നന്ദി സര്‍..എന്റെ പെങ്ങളുടെ ഫോട്ടോ ഞങ്ങള്‍ ഉടന്‍ എത്തിച്ചു തരാം…” റോയ് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ ഇന്ന് വൈകിട്ട് തന്നെ അവനെ ഞാന്‍ കണ്ടോളാം…”

“ശരി സര്‍..ഞങ്ങള്‍ പോയിട്ട് വരാം..”

“ഓക്കേ..മേക്ക് ഇറ്റ്‌ ഫാസ്റ്റ്…”

ഇരുവരും എസ് ഐയെ വണങ്ങിയ ശേഷം പുറത്തിറങ്ങി. ഇരുവരുടെയും മനസ് നിറഞ്ഞിരുന്നു.

വൈകിട്ട് പതിവുപോലെ റീന കൂട്ടുകാരികള്‍ക്കൊപ്പം കോളജില്‍ നിന്നും ഇറങ്ങി. റോയിച്ചായനും ശിവേട്ടനും തന്റെ രക്ഷയ്ക്ക് എത്തി എന്നറിഞ്ഞത് മുതല്‍ അവള്‍ക്ക് നല്ല ആത്മവിശ്വാസം കൈവന്നിരുന്നു. പ്രസരിപ്പോടെ കൂട്ടുകാരികള്‍ക്കൊപ്പം ചിരിച്ചു കളിച്ച് അവള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ക്ലാസ് നേരത്തെ തീര്‍ന്നതിനാല്‍ ബസ് സ്റ്റോപ്പില്‍ വേറെ കുട്ടികള്‍ ആരും ഉണ്ടായിരുന്നില്ല. റീനയും രണ്ടു കൂട്ടുകാരികളും കൂടി അവിടെത്തി പലതും പറഞ്ഞു ചിരിച്ചുകൊണ്ട് ബസ് വരാനായി കാത്തു. അപ്പോള്‍ ഒരു മറൂണ്‍ നിറമുള്ള സ്കോര്‍പിയോ അവരുടെ സമീപമെത്തി നിന്നു. അതില്‍ നിന്നും രാജീവ് പുറത്തിറങ്ങി. റീന പുച്ഛത്തോടെ അവനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *