കാമ കാവടി – 3

“അണ്ണാ..ദാ പാര്..”

ശിവപ്പ പരിഭ്രമത്തോടെ പറഞ്ഞത് കേട്ടു എല്ലാവരും നോക്കി. അല്പം അകലെ പോലീസ് രണ്ടു സൈഡിലും നിന്നുകൊണ്ട് വണ്ടികള്‍ പരിശോധിക്കുന്നു. അവര്‍ വണ്ടി തടഞ്ഞ് ഉള്ളിലേക്ക് നോക്കിയ ശേഷം വിടുന്നത് കണ്ടപ്പോള്‍ അണ്ണാച്ചി അപകടം മണത്തു.

“ജോസേ..അപകടം..ടാ ശിവപ്പാ..വണ്ടി നിരത്ത്..എന്നിട്ട് തിരുമ്പി വിട്..അങ്ങ് പിന്നാടി കട്ടപ്പനയ്ക്ക് പോകാന്‍ ഒരു ഊടുവഴി ഇറുക്കെ…ഉം ശീഘ്രം…”

അയാള്‍ ശിവപ്പയ്ക്ക് നിര്‍ദ്ദേശം നല്‍കി. ജോസും മുന്‍പില്‍ ഇരുന്ന മറ്റേ തമിഴനും കുടിച്ച മദ്യം ആവിയായി പോയിരുന്നു. പോലീസ് വണ്ടി തടയുന്നു എന്ന് കേട്ട റീനയുടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷെ വണ്ടി തിരികെ വിടാന്‍ പോകുകയാണ് എന്നറിഞ്ഞപ്പോള്‍ അവള്‍ കുതറി.

“ഛീ അടങ്ങിക്കിടക്കടി നായെ…”

രൌദ്രഭാവം പൂണ്ട തടിയന്‍ അവളുടെ കരണത്ത് പ്രഹരിച്ചു. റീനയുടെ വായ അയാള്‍ വീണ്ടും പൊത്തിപ്പിടിച്ചു. വേദനയില്‍ പുളഞ്ഞ റീനയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രവഹിച്ചു. അയാളുടെ പിടി കുറേക്കൂടി മുറുകിയതിനാല്‍ അവള്‍ക്ക് ശരീരം നന്നായി വേദനിച്ചു.

വാഹനം തടഞ്ഞു പരിശോധിച്ച് കൊണ്ടിരുന്ന എസ് ഐ മധുവും സംഘവും അല്പം ദൂരെ വന്നു നിന്ന സുമോയെ ശ്രദ്ധിച്ചു.

“സാറേ ദാ ആ വണ്ടി പാഞ്ഞു വന്നതാണ്..നമ്മെളെ കണ്ടാണെന്ന് തോന്നുന്നു അവന്മാര്‍ അത് നിര്‍ത്തിയത്..” ഒരു കോണ്‍സ്റ്റബിള്‍ അയാളോട് പറഞ്ഞു. മധു നോക്കി.

“അവന്മാര്‍ വണ്ടി തിരിക്കുന്നുണ്ടോ എന്ന് നോക്കാം…” അയാള്‍ പറഞ്ഞു. പെട്ടെന്ന് സുമോ പിന്നിലേക്ക് നീങ്ങി തിരിഞ്ഞു പോകാനായി ശ്രമിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ വണ്ടിയിലേക്ക് ചാടിക്കയറി.

“കമോണ്‍..ആ വണ്ടി തിരികെ പോകാന്‍ നോക്കുകയാണ്….” ഡ്രൈവര്‍ വേഗം വണ്ടിയിലേക്ക് കയറി. ഒപ്പം മറ്റുള്ളവരും. മിന്നല്‍ വേഗത്തില്‍ അയാള്‍ വണ്ടി തിരിച്ചു. സുമോ ഇതിനകം തിരിഞ്ഞു പൊയ്ക്കഴിഞ്ഞിരുന്നു.

“വേഗം…” മധു പറഞ്ഞു. ബോലേറൊ ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു.

സുമോ അതിന്റെ പരമാവധി വേഗതയില്‍ തിരികെ പായുകയായിരുന്നു.

“അണ്ണാ പോലീസ് പിന്നാലെ ഉണ്ട്…” ശിവപ്പ കണ്ണാടിയിലേക്ക് നോക്കി പറഞ്ഞു. അണ്ണാച്ചി വിയര്‍ത്തൊഴുകി.

“അണ്ണാച്ചീ ഇത് പണിയാകും..പോലീസ് നമ്മളെ പിടിക്കാന്‍ തന്നെയാണ് വരുന്നത്..പക്ഷെ എങ്ങനെ ഇവന്മാര്‍ ഇതറിഞ്ഞു എന്നാണെനിക്ക് മനസിലാകാത്തത്..”

ജോസ് പരിഭ്രമത്തിനിടയിലും അതെപ്പറ്റി ആലോചിക്കാതിരുന്നില്ല.

“ഒരു പുടീം ഇല്ലൈ..നമ്മള്‍ക്ക് ഈ പണി തന്ന ആള്‍ തന്നെ പറഞ്ഞതാണോ ഇനി..” അണ്ണാച്ചി സംശയം പ്രകടിപ്പിച്ചു.

“ഏയ്‌..അങ്ങേര്‍ക്ക് പ്രാന്തുണ്ടോ കാശും തന്നിട്ട് ഇതുപോലെ ഡ്രാമ കളിക്കാന്‍…പൊലീസിന് എങ്ങനെയോ വിവരം കിട്ടി..എടൊ ഊള അണ്ണാച്ചി..ഇത് കേരളാ പോലീസാണ്..തമിഴ്നാട്ടിലെ ഊത്ത പോലീസല്ല..എങ്ങനെയോ അവര് സംഗതി അറിഞ്ഞിരിക്കുന്നു….ഇനി അതാലോചിക്കാന്‍ നേരമില്ല..രക്ഷപെടാനുള്ള വഴി നോക്ക്….”

ജോസ് പിന്നിലേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ട് പറഞ്ഞു. പാഞ്ഞടുക്കുന്ന ബോലേറൊ അവനെയും ഒപ്പമുള്ളവരെയും ഭ്രാന്തമായ ഭയത്തിലേക്ക് തള്ളി വിട്ടു.

“ശീഘ്രം..” തടിയന്‍ പിന്നില്‍ നിന്നും പാഞ്ഞടുക്കുന്ന പോലീസ് വണ്ടി നോക്കിക്കൊണ്ട് ശിവപ്പയോട് അലറി.

“അണ്ണാ.അങ്കെ പാര്..” ശിവപ്പ മുന്നിലേക്ക് നോക്കി അലറി.

കുറെ ദൂരെ മുന്‍പില്‍ നിന്നും ചുവന്ന ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ട് വസീമും സംഘവും കയറിയ ബോലേറൊ വരുന്നതാണ് ശിവപ്പ കണ്ടത്. അത് കണ്ട അണ്ണാച്ചിക്ക് ശരീരം തളരുന്നത് പോലെ തോന്നി. തങ്ങള്‍ രണ്ടു വണ്ടികള്‍ക്കും നടുവില്‍ കുടുങ്ങി എന്നയാള്‍ക്ക് മനസിലായി.

“ഡേയ് ശിവപ്പാ..അവിടുന്ന് ലെഫ്റ്റ് പോടാ..ശീഘ്രം……..”

അല്പം മുന്നിലായി കണ്ട ഇടത്തേക്കുള്ള തിരിവ് നോക്കി അണ്ണാച്ചി അലറി. സുമോ പാഞ്ഞുനീങ്ങി ടയറുകള്‍ ഉരച്ചുകൊണ്ട് ഇടത്തോട്ട് തിരിഞ്ഞു. കഷ്ടിച്ച് ഒരു വണ്ടിക്ക് പോകാന്‍ മാത്രം വീതിയുള്ള ആ റോഡിലൂടെ അത് മുന്‍പോട്ടു പാഞ്ഞു. തങ്ങള്‍ക്ക് എതിരെ വന്ന പോലീസ് വാഹനം പിന്നില്‍ തിരിഞ്ഞു തങ്ങള്‍ക്ക് പിന്നാലെ കുതിക്കുന്നത് ശിവപ്പ കണ്ടു. അവന്റെ മുഖത്ത് കൂടി വിയര്‍പ്പ് ഒഴുകി.

“അണ്ണാ അവര് പിന്നാടി ഉണ്ട്..”

അണ്ണാച്ചി നോക്കി. കുതിച്ചു വരുന്ന പോലീസ് ജീപ്പ്. ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ചു മുകളിലെ ലൈറ്റുകള്‍ കത്തിച്ചുകൊണ്ടാണ് വരവ്. അയാള്‍ ആകെ തളര്‍ന്നു.

“നമുക്ക് പിന്നാടി തന്നെയാണ് പോലീസ്..ഡേയ് ജോസ്..ഇവളെ കളയാം….ഇവളെ പുറത്തിട്ടാല്‍ പോലീസ് നമുക്ക് പിന്നാടി പെട്ടെന്ന് വരില്ല..നീ കതക് തുറ….”

അണ്ണാച്ചി തിടുക്കത്തില്‍ പറഞ്ഞു. തന്നെ എടുത്ത് എറിയാന്‍ പോകുകയാണ് എന്ന് റീന ഭയത്തോടെ മനസിലാക്കി.

“ടാ ശിവപ്പ.വണ്ടി കൊഞ്ചം സ്ലോ പണ്ണ്‍…”

ജോസ് റീനയെ വാതിലിന്റെ അടുത്തേക്ക് വലിച്ചു നീക്കി. ശിവപ്പ വണ്ടിയുടെ വേഗത ചെറുതായി കുറച്ചപ്പോള്‍ ജോസ് കതക് തുറന്ന് അവളെ പുറത്തേക്ക് തള്ളി. റീന വെളിയിലേക്ക് തെറിച്ച് വീണു.

“ശീഘ്രം…” അണ്ണാച്ചി അലറി. ശിവപ്പ കാല്‍ ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി. സുമോ പടക്കുതിരയെപ്പോലെ കുതിച്ചു. പിന്നില്‍ ബൊലേറൊ ബ്രേക്കിടുന്ന ശബ്ദം അവര്‍ കേട്ടു. പക്ഷെ അതിനെ മറികടന്ന് തങ്ങള്‍ക്ക് പിന്നാലെ വന്നിരുന്ന ബോലേറൊ കയറി വരുന്നത് കണ്ടപ്പോള്‍ അണ്ണാച്ചിക്ക് ശരീരം തളരുന്നതുപോലെ തോന്നി.

തുടരും …

Leave a Reply

Your email address will not be published. Required fields are marked *