കാമ കാവടി – 3 Like

“അതെ..അതാണ്‌ നമ്മുടെ മുന്‍പിലുള്ള ചോദ്യം..ഇനി എന്ത് ചെയ്യും?” ശിവനും അതിനുത്തരം ഉണ്ടായിരുന്നില്ല.

“അവന്റെ കൂടെയുള്ളവനെ നിനക്ക് അറിയില്ലേ..ഷാഫി..കൊട്ടേഷന്‍ നേതാവാണ്‌…” റോയ് ചോദിച്ചു.

“അറിയാം..” ശിവന്‍ പറഞ്ഞു.

“പരമേശ്വരന്‍ മുതലാളിയെ കണ്ടു സംസാരിച്ചാല്‍ വല്ല ഗുണവും ഉണ്ടാകുമോ?” റോയിയുടെ ചോദ്യത്തില്‍ സംശയം നിഴലിച്ചിരുന്നു.

“എനിക്ക് തോന്നുന്നില്ല..ദൈവം ഇറങ്ങി വന്നു പറഞ്ഞാലും അവന്‍ മനസ് മാറ്റാന്‍ ഇടയില്ല..നായിന്റെ മോന് ഭ്രാന്തായിരിക്കുകയാണ്..അവനാ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചത് കണ്ടില്ലേ…”

“അതെ..അവളെ ലഭിക്കില്ല എന്നുള്ള ചിന്ത പോലും അവന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല…സൌന്ദര്യം കൊണ്ടുള്ള ഒരു ശാപം ഇതാണ്…..” റോയ് എഴുന്നേറ്റ് അസ്വസ്ഥതയോടെ നടന്നുകൊണ്ട് പറഞ്ഞു.

“ഇനി എന്ത് ചെയ്യും?” ശിവന്‍ ആലോചനയോടെ ചോദിച്ചു.

“ഒരു പിടിയുമില്ല..നീ പറഞ്ഞത് പോലെ അവന്റെ തന്തയെ കണ്ടിട്ട് ഗുണം ഉണ്ടെന്നു തോന്നുന്നില്ല. അയാള്‍ ഒന്നാം നമ്പര്‍ കോഴിയാണ്…മകന്റെ ഇത്തരം പ്രവൃത്തികള്‍ അയാള്‍ ഒരു തമാശയായി മാത്രമേ കാണൂ…നമുക്ക് പോലീസില്‍ പറഞ്ഞാലോ?”

“പോലീസില്‍ പറയാന്‍ മാത്രം ഒന്നും നടന്നിട്ടില്ലല്ലോ..മാത്രമല്ല, പോലീസ് വിളിച്ചൊന്നു വിരട്ടിയാല്‍ പേടിച്ചു മാറുന്ന ആളും അല്ലല്ലോ അവന്‍..അവന്റെ അമ്മാവന്‍ എസ് പി അല്ലെ..പിന്നെ എസ് ഐയെ അവന്‍ പേടിക്കുമോ?” ശിവന്റെ സംശയം അതായിരുന്നു.

“ശരി തന്നെ..എന്നാലും നമുക്ക് വേറെ വഴി ഇല്ലല്ലോ…ഒന്ന് ശ്രമിച്ചു നോക്കാം…എസ് ഐയെ കാര്യങ്ങള്‍ സ്പഷ്ടമായി ബോധ്യപ്പെടുത്താന്‍ പറ്റിയാല്‍ പുള്ളി എന്തെങ്കിലും ചെയ്തേക്കും…” റോയ് പ്രതീക്ഷയോടെ ശിവനെ നോക്കി.

“വസീം സാറ് ആള് നല്ലവനാണ്. ന്യായത്തിന്റെ ഭാഗത്ത് മാത്രമേ പുള്ളി നില്‍ക്കൂ..പക്ഷെ ഇവിടെ ഇവന്റെ സ്വാധീനവും പണവും ഒരു പ്രശ്നമാണ്..ഒപ്പം അവന്റെ അമ്മാവന്‍ എസ് പിയും…”

“അതെ…എന്നാലും നമുക്ക് സാറിനെ ഒന്ന് കണ്ടു നോക്കാം..എന്താ..”

“ആയിക്കോട്ടെ..നാളെ രാവിലെ തന്നെ പോയി കാണാം..”

“എന്നാല്‍ വാ പോകാം…”

ഇരുവരും സൈക്കിളില്‍ കയറി ഇരുളിലൂടെ മുന്‍പോട്ടു നീങ്ങി.

അടുത്ത ദിവസം രാവിലെ ഒമ്പത് മണിയോടെ അവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി.

“എസ് ഐ സാറുണ്ടോ?” പാറാവ്‌ നിന്ന പോലീസുകാരനോട്‌ റോയ് തിരക്കി.

“ഉണ്ട്…”

അവര്‍ ഉള്ളിലേക്ക് കയറി.

“എന്താ?”

അവിടെ എഴുതിക്കൊണ്ടിരുന്ന പോലീസുകാരന്‍ ചോദിച്ചു. അയാള്‍ മേശപ്പുറത്ത് മൂന്നാല് ഉഴുന്നുവട വച്ചിട്ടുണ്ടായിരുന്നു. അത് ഓരോന്നായി തിന്നുകൊണ്ടാണ്‌ എഴുത്ത്.

“എസ് ഐ സാറിനെ കാണാന്‍ വന്നതാ….” ശിവന്‍ പറഞ്ഞു.

“പരാതി കൊടുക്കാനാണോ?” വട ചവച്ചുകൊണ്ടാണ് ചോദ്യം.

“അങ്ങനെ എഴുതി കൊടുക്കാന്‍ ഒന്നുമില്ല..ഒന്ന് സംസാരിക്കണം..” റോയ് പറഞ്ഞു.

അയാള്‍ അവരെ ഇരുത്തിയൊന്ന് നോക്കി. പിന്നെ ഒരു വട കൂടി എടുത്ത് മൊത്തമായി വായില്‍ തിരുകിയിട്ട് എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.

“എടാ ഇയാളാണ് വട വേലായുധന്‍..എത്ര വട തിന്നാലും ഇയാള്‍ക്ക് തികയത്തില്ല..” ശിവന്‍ ശബ്ദം അടക്കി റോയിയുടെ ചെവിയില്‍ പറഞ്ഞു. മനസ് സംഘര്‍ഷഭരിതമായിരുന്നിട്ടും അതുകേട്ടപ്പോള്‍ റോയിയുടെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു. അയാള്‍ തിരികെ വരുന്നത് കണ്ടപ്പോള്‍ അവര്‍ ഗൌരവഭാവത്തില്‍ നിന്നു.

“ങാ ചെല്ലാന്‍ പറഞ്ഞു..” അയാള്‍ അവരെ നോക്കാതെ പറഞ്ഞു.

ഇരുവരും എസ് ഐയുടെ മുറിയുടെ മുന്‍പിലെത്തി നിന്നു.

“മെ ഐ കമിന്‍ സര്‍..” റോയ് ചോദിച്ചു.

“കമിന്‍..” ഉള്ളില്‍ നിന്നും അനുമതി ലഭിച്ചു. ഇരുവരും ഭവ്യതയോടെ ഉള്ളില്‍ കയറി.

“യെസ്..”

എസ് ഐ മുഹമ്മദ്‌ വസീം സുസ്മേര വദനനായി അവരെ നോക്കി ചോദിച്ചു. നല്ല ആരോഗ്യവാനായ യുവാവായിരുന്നു വസീം. ഭംഗിയായി വെട്ടിയ മുടിയും മീശയും. തീക്ഷ്ണങ്ങളായ കണ്ണുകള്‍. സദാ ഒരു പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകള്‍.

“സര്‍..ഒരു പരാതി പറയാന്‍ വന്നതാണ്‌..” റോയ് പറഞ്ഞു.

“ഇരിക്ക്…”

Leave a Reply

Your email address will not be published. Required fields are marked *