ഞാൻ : ok..
അങ്ങനെ കുറച്ചു കഴിഞ്ഞ് ഞാൻ ഫോൺ എടുത്തു നോക്കി.. ചേച്ചിയുടെ സ്റ്റാറ്റസ്.. ഞാനുമായി നിക്കുന്ന ഒരു സെൽഫി.. Happy birthday മൈ ബ്രോ ❤️❤️🥰🥰.. ഈ ക്യാപ്ഷനും… ഞാൻ താങ്ക്സ് എന്ന് റിപ്ലൈ കൊടുത്തു… അങ്ങനെ വിഷ് ചെയ്ത എല്ലാവർക്കും ഞാൻ റിപ്ലൈ കൊടുത്തു.. നോക്കിയപ്പോൾ ടീച്ചറും എന്റെ ഒരു ഫോട്ടോ. സ്റ്റാറ്റസ് ഇട്ടു… Happy birthday മൈ ഡിയർ ബ്രോ എന്ന്… അതു കണ്ടതും എനിക്കെന്റെ പ്രാന്ത് കേറി.. ഞാൻ ഉടനെ വിളിച്ചു അതെ എന്നെ ടീച്ചർ ബ്രോ എന്ന് വിളിക്കല്ലേ പ്ലീസ്.. അതെനിക്ക് എന്തോ ഇഷ്ടപ്പെടുന്നില്ല… മെറിന ചേച്ചി വിളിക്കുന്നത് ok ബട്ട് ടീച്ചർ എന്നെ അങ്ങനെ വിളിക്കരുത്….
അതെന്താ എന്ന് പോലും ചോദിക്കാതെ മ്മ് എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.. നോക്കിയപ്പോൾ സ്റ്റാറ്റസ് റിമോവ് ചെയ്തു… ന്യൂ സ്റ്റാറ്റസ് happy birthday മൈ ഡിയർ… ഞാൻ അതിനു ഒരു താങ്ക്സും ഒരു ❤️ അയച്ചു….
പിന്നെ അങ്ങോട്ട് ഞാൻ ഇച്ചിരി തിരക്കായിരുന്നു.. വൈകിട്ടാതെ പാർട്ടിയുടെ തിരക്ക്.. അങ്ങനെ അന്ന് കൂട്ടുകാരും അടുത്ത റിലേറ്റീവ്സും പിന്നെ ടീച്ചറും ചേച്ചിയും ഒക്കെ ഉണ്ടാരുന്നു.. ടീച്ചറെ കണ്ടപ്പോൾ അജുവും, ദീപക്കും രാഹുലും ഒക്കെ ഒന്നു ഞെട്ടിയാരുന്നു.. അവന്മാർ എന്നെ ഒരു അസൂയയോടെ നോക്കി.. അങ്ങനെ അന്നത്തെ പാർട്ടി ഒക്കെ കഴിഞ്ഞു എല്ലാരും വീട്ടിലോട്ട് പോയി.. അന്ന് പിന്നെ night ടീച്ചറെ വിളിക്കാൻ ഒന്നും പറ്റി ഇല്ല… ജസ്റ്റ് ഒരു good night അയച്ചു ടീച്ചറും good night അയച്ചു…. അന്ന് കിടന്നുറങ്ങി….
പിറ്റേന്ന് കുറച്ചു ലേറ്റ് ആയിട്ടാണ് ഞാൻ എണീറ്റത്.. എണീറ്റ ഉടനെ ഫോണും കൊണ്ട് ടോയ്‌ലെറ്റിൽ കേറി എല്ലാവർക്കും good morning ഒക്കെ അയച്ചു.. പിന്നെ fresh ആയി വന്നു ടീച്ചറെ വിളിച്ചു..
ടീച്ചർ : hello..
ഞാൻ : hello.. എന്താണ് പരുപാടി..
ടീച്ചർ : പ്രേതേകിച് പരുപാടി ഒന്നുമില്ല ബോർ..
ഞാൻ : ചേച്ചി ഇല്ലേ?
ടീച്ചർ : അവൾ അകത്തുണ്ട്.. ഞാൻ ഗാർഡനിൽ ആണ്
ഞാൻ : മ്മ്.. ഇവിടെയും ബോർ തന്നെ
ടീച്ചർ : അതെ സാറേ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : എന്താണ്?
ടീച്ചർ : ഇന്നലെ രാവിലേ സ്റ്റാറ്റസ് ഇട്ടപ്പോൾ എന്താ അങ്ങനെ പറഞ്ഞത്?
ഞാൻ : എന്ത്.. എങ്ങനെ പറഞ്ഞുന്നെ?
ടീച്ചർ : ബ്രോ എന്ന് വിളിക്കരുതെന്ന്
ഞാൻ : അത് എനിക്ക് യാൾ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല
ടീച്ചർ : അതെന്താ
ഞാൻ : എനിക്കിഷ്ടമല്ല അത്രെ ഉള്ളു
ടീച്ചർ : അപ്പോൾ മേറീന വിളിക്കുന്നത്?
ഞാൻ : അത് എന്റെ ചേച്ചി.. യാൾ അങ്ങനെ ആണോ
ടീച്ചർ : പിന്നെങ്ങനെയാ?
ഞാൻ : അത്.. കുന്തം
ടീച്ചർ : പരെടാ…
ഞാൻ : എന്റെ കൂടെ ഭയങ്കര ഫിലോസഫി പറഞ്ഞ ആളല്ലേ… എന്റെ പെരുമാറ്റത്തിൽ നിന്നും എനിക്ക് യാളോട് എങ്ങനത്തെ ഇഷ്ടം ആണ് എന്ന് മനസ്സിലായിട്ടില്ലേ?
ടീച്ചർ : ഇല്ല.. നി എന്റെ ഒരു ഫ്രണ്ട് അത്രെ എനിക്ക് തോന്നയിട്ടുള്ളു..
ഞാൻ : അത്രെ ഉള്ളു..
ടീച്ചർ : അതെ.. എന്താ അങ്ങനെ അല്ലെ?
ഞാൻ : യാൾക്ക് അങ്ങനെ തോന്നയിട്ടുള്ളു എങ്കിൽ അത്രെ ഉള്ളു
ടീച്ചർ : ഡാ പൊട്ടാ എന്തേലും മനസ്സിൽ വെച്ചിട്ട് അഭിനയിച്ച കാണിക്കാതെ എന്തേലും പറയണേൽ പറ
ഞാൻ : അപ്പോൾ എന്റെ മനസ്സിൽ എന്തോ ഉണ്ട് എന്ന് യാൾക്ക് മനസ്സിലായല്ലോ
ടീച്ചർ : മ്മ്..
ഞാൻ : അത് എന്താണെന്നും മനസ്സിലായല്ലോ?
ടീച്ചർ : മ്മ്..
ഞാൻ : എന്നിട്ട് അതിന് മറുപടി..
ടീച്ചർ : അതിന് യാൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ പിന്നെന്തിനാ മറുപടി?..
ഞാൻ : വേണ്ട പറയേണ്ട.. ഞാൻ കണ്ടു പിടിച്ചോളാം..
ടീച്ചർ : പിന്നെ അവിടെ എന്താ പരുപാടി?
ഞാൻ : ചുമ്മാ ഇരുപ്പ് തന്നെ..
ടീച്ചർ : എങ്കിൽ ഇങ്ങോട്ട് വാ ഇവിടെ ഒത്തിരി ജോലി ഉണ്ട്..
