കർമ്മഫലംഅടിപൊളി 

രാമേശ്വരത്തെത്തിയപ്പോൾ കാലത്ത് എട്ടര കഴിഞ്ഞിരുന്നു. ചുറ്റിലും ഹിന്ദിയാണ് കൂടുതൽ കേട്ടത്. ചേച്ചീടെ കയ്യും പിടിച്ച് തിരക്കിനിടയിലൂടെ ഞാൻ വെളിയിലിറങ്ങി. നല്ല ചൂട്. പുഴുക്കവും.

ചുറ്റിലും സൈക്കിൾ റിക്ഷകളും ലോഡ്ജ്ജുകളുടെ ബ്രോക്കർമ്മാരും. എന്തോ ഞങ്ങളെക്കണ്ടപ്പോൾ കാര്യമായൊന്നും തടയില്ലെന്നു തോന്നിയതോണ്ടാണോ എന്നോ ശല്ല്യം കുറവായിരുന്നു.

ഇച്ചിരെ നടക്കാം ചേച്ചീ. ഞങ്ങൾ മരങ്ങളുടെ തണലു പറ്റി നടന്നു. ചേച്ചി ചുറ്റിലും നോക്കുന്നുണ്ടായിരുന്നു. ഈ ദ്വീപിൽ എവിടെനിന്നു നോക്കിയാലും അമ്പലത്തിൻ്റെ മനോഹരമായ ഗോപുരം കാണാം. ഇത്തിരി നടന്നപ്പോൾ മരങ്ങൾ അതിരിട്ട ഒരു രണ്ടുനിലക്കെട്ടിടം. മുറ്റത്ത് വലിയൊരു മാവ്. അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എന്ന ബോർഡു കണ്ടു.

ചേച്ചീ. ഇവിടെ നോക്കിയാലോ? ഞാൻ ചോദിച്ചു. ചേച്ചീടെ മുഖത്തൊരു സന്ദേഹം തെളിഞ്ഞു.

ഉണ്ണീ… അതേയ്… ഒത്തിരി ചെലവു വരില്ലേടാ? ഞാനൊരു ദിവസം കൊണ്ട് കർമ്മങ്ങൾ തീർത്ത് അമ്പലത്തിലെങ്ങാനും തങ്ങീട്ട് അടുത്ത ദിവസം തിരികെപ്പോവാന്നാ നീരീച്ചത്…

ചേച്ചീ. ഞാനൊന്നു നിന്നു. എന്താണ് എന്നോട് ട്രെയിനില് വെച്ചു പറഞ്ഞേ? എന്നെക്കണ്ടത് ഭാഗ്യമാണെന്നല്ലേ? അപ്പോ ഞാൻ പറയണതങ്ങ് കേട്ടാ മതി. ഞാൻ ഭാണ്ഡക്കെട്ട് താഴെവെച്ച് ചേച്ചീടെ കരങ്ങൾ തടവിലാക്കി.

ശരീടാ കണ്ണാ. ചേച്ചി മന്ദഹസിച്ചു. സുന്ദരിപ്പെണ്ണ്! എൻ്റെ മനസ്സു മന്ത്രിച്ചു…

രണ്ടു മുറിയെടുക്കാം അല്ലേ? ഉള്ളിലേക്ക് പോവണതിനു മുൻപ് ഞാനാരാഞ്ഞു.

ഇത്തവണ ചേച്ചി വിടർന്നു ചിരിച്ചു. ന്താടാ! ന്നെ നെനക്ക് പേടിയാണോ?

ഞാനങ്ങ് ചമ്മിപ്പോയി. ഒരിളിഞ്ഞ ചിരീം പാസ്സാക്കി ചേച്ചിയേം കൊണ്ടകത്തേക്ക് കയറി.

എൻ്റെയാധാർ കാർഡു മാത്രമേ റിസപ്ഷനിലിരുന്ന സുന്ദരിയായ തമിഴത്തിപ്പെണ്ണു നോക്കിയുള്ളൂ. ചേച്ചിയെ ഒന്നാം നിലയിലേക്ക് കോണി കയറാൻ മുന്നിൽ നടത്തിയത് സത്യമായും മനപ്പൂർവ്വമല്ലായിരുന്നു! എന്നാൽ ആ സെറ്റുമുണ്ടിനുള്ളിൽ ഞെരുങ്ങിത്തുളുമ്പുന്ന തടിച്ചുകൊഴുത്ത ചന്തികൾ ഓരോ സ്റ്റെപ്പു വെയ്ക്കുമ്പോഴും പിന്നിലേക്കു തള്ളിയതു കണ്ട്… ആ വിടർന്ന ചന്തികളുടെ ഇടുക്കിൽ തെളിഞ്ഞു കണ്ട താറിൻ്റെ മുഴുപ്പുകണ്ടെൻ്റെ തൊണ്ടയിലെ വെള്ളം വറ്റി… ഈ കൊഴുത്ത പെണ്ണിനെ കണ്ടുമുട്ടിയപ്പോൾ ഉറങ്ങിക്കിടന്ന…. അല്ല അല്ല… അടിച്ചമർത്തിയിരുന്ന… വികാരങ്ങൾ മെല്ലെയുണരുന്നു! അമ്മേ! ഞാൻ പണിപ്പെട്ടു കണ്ണുകൾ പിൻവലിച്ചു.

മുറി വിശാലമായിരുന്നു. ഒരു ചെറിയ കിച്ചണും സാമാന്യം വലിയ ബാത്ത്റൂമും. നിയ്യ് പോയിക്കുളിച്ചോടാ. ഞാൻ കേറിയാൽ വൈകും. ചേച്ചി ഒരു കസേരയിലിരുന്ന് മുണ്ടും ബ്ലൗസുമെല്ലാം ഭാണ്ഡത്തിൽ നിന്നുമെടുത്ത് മെത്തയിൽ അടുക്കിവെച്ചുതുടങ്ങി…

ആകെ വിയർത്തു തളർന്നിരുന്ന ഞാൻ ഉള്ളിൽ കേറി. ക്ലോസെറ്റിലിരുന്നപ്പോൾ വെളിയിൽ ഞാനിറങ്ങുന്നതും നോക്കിയിരിക്കുന്ന ആ ഐശ്വര്യമുള്ള സ്ത്രീയെക്കുറിച്ചാലോചിച്ചു പോയി. എന്തിനാണ് ഞങ്ങൾ കണ്ടുമുട്ടിയത്? എന്താണ് വിധി ഞങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്? ഒന്നു തല കുടഞ്ഞു…

ഇളം ചൂടുവെള്ളത്തിൽ ഒരു കുളി പാസ്സാക്കി ടവലുമുടുത്ത് വെളിയിലിറങ്ങി.

ഈശ്വരാ! ചേച്ചിയെണീറ്റു. നീയാകെ എല്ലും തോലുമാണല്ലോടാ ചെക്കാ! മെലിഞ്ഞ കരടി! ഹി ഹി ഹി…. ഈയുള്ളവൻ്റെ മേലാകെ രോമത്തിൻ്റെ പുതപ്പാകുന്നു! തുണികളും വാരിയെടുത്ത് കുളിമുറീലേക്കു പോണവഴി ചേച്ചി എൻ്റെ നെഞ്ചിലെ രോമങ്ങളിലൂടെ വിരലുകളോടിച്ചു. മുലക്കണ്ണിൽ ആ നഖമൊന്നമർന്നപ്പോൾ ഞാൻ കിടുത്തുപോയി! ആ കണ്ണുകളിൽ കൊല്ലുന്ന ചിരി! ബാത്ത്റൂമിലേക്കു നടന്നപ്പോൾ ആ ചന്തിക്കുടങ്ങൾ ഒന്നൂടെ താളത്തിൽ തുളുമ്പിയോ? റെയിൽവേ സ്റ്റേഷനിൽ കണ്ട ദുഖത്തിലാണ്ട പരവശയായ സ്ത്രീയല്ലിത്! കുസൃതി നിറഞ്ഞ കൊഴുത്ത സന്തോഷവതിയായ പെണ്ണ്!

ഞാനൊരു കാവി മുണ്ടുടുത്ത് ഫാനുമിട്ട് മെത്തയിലമർന്നു. ഹാവൂ! കാറ്റടിക്കുമ്പോൾ നനഞ്ഞ മുടിയും തൊലിയും ഉണങ്ങുന്നതിൻ്റെ തണുപ്പ്….കഴിഞ്ഞ ദിവസങ്ങളിലെ ക്ഷീണമെന്നെ കീഴടക്കി. കണ്ണുകളടച്ചതുമാത്രം ഓർമ്മയുണ്ട്!

തണുപ്പുള്ള സ്പർശം. തൂവലുകൾ മുഖത്തു തഴുകുന്നുവോ! കണ്ണുകൾ മെല്ലെത്തുറന്നു. മന്ദഹസിക്കുന്ന ചേച്ചി. എൻ്റെയടുത്തിരിക്കുന്നു. ഉണങ്ങാൻ കെട്ടഴിഞ്ഞ മുടി പാതി തടിച്ച മുലകളെ മറച്ചുകൊണ്ട് വിടർത്തിയിട്ടിരിക്കുന്നു. കുളി കഴിഞ്ഞ് തിളങ്ങുന്ന മുഖം. ഉണ്ണീ! പുവ്വണ്ടേ? ഇന്നന്നെ എനിക്ക് രാമേട്ടൻ്റെ അസ്ഥികളൊഴുക്കണം.

ആ ചേച്ചീ! ഇത്തിരിക്കൂടി ഒറങ്ങട്ടെ! ഞാൻ മുനങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു.

ഓ ൻ്റെ കുട്ട്യേ! ഇപ്പോത്തന്നെ നിയ്യ് ഒന്നരമണിക്കൂറായി ഒറങ്ങണൂ! സമയം പതിനൊന്നരയായി. ഒന്നെണീക്കടാ! ചേച്ചിയെന്നെ കുലുക്കി വിളിച്ചു.

ഞാൻ കമിഴ്ന്നു കിടന്നു.

അയ്യോ! ചന്തിയിൽ തേളു കടിച്ച വേദന! ഞാൻ പെട്ടെന്നു മലർന്നു. ചേച്ചി നിന്നു ചിരിക്കുന്നു!

ദുഷ്ട്ടത്തി! ഞാൻ ചന്തി തിരുമ്മി.

ഡാ നിന്നെ നെലയ്ക്കു നിർത്താൻ നിക്കറിയാം. എണിറ്റു വാടാ…. പെട്ടെന്ന് ആ സ്വരം ആർദ്രമായി. ചേച്ചി എൻ്റടുത്തിരുന്നു. ഞാനെൻ്റെ കാര്യം മാത്രമാലോചിച്ച് നിന്നോടു ചോദിക്കാൻ വിട്ടുപോയി… നിയ്യെന്തിനാ ഉണ്ണ്യേ ഇവിടെ വന്നത്?

എന്തോ ചേച്ചീടെ സാമീപ്യത്തിൽ ഞാൻ മറന്നിരുന്ന ഓർമ്മകൾ ഉയിർത്തെണീറ്റു. എൻ്റെ പാവം അമ്മ. വീട്ടിൽ എന്നോടിഷ്ടമുണ്ടായിരുന്ന ഏക വ്യക്തി… ആ അമ്മയാണ് ഒരു തുണിക്കെട്ടിൽ എൻ്റെ ബാഗിൽ…. കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. അമ്മയാ ചേച്ചീ… ഞാൻ വിതുമ്പി.

സാരല്ല്യ മോനേ! ചേച്ചിയില്ലേടാ. ചേച്ചിയെൻ്റെ മുടിയിൽ തഴുകി. കണ്ണീരു വീണു നനഞ്ഞ മുഖം ആ നിറഞ്ഞ മാറിലേക്കു ചേർത്തു… ചേച്ചിയുടെ ചൂടുള്ള കൊഴുത്ത മുലകളിലേക്ക് മുഖം അമർന്നപ്പോൾ എന്തന്നില്ലാത്ത സുരക്ഷിതത്വം… ഒരല്ലലുമില്ലാത്ത കുഞ്ഞിനെപ്പോലെ ഞാൻ ആ പപ്പായ പോലുള്ള… ബ്ലൗസിനുള്ളിൽ വിങ്ങുന്ന മുട്ടൻ മുലകളുടെ ചൂടും മാർദ്ദവവും… ഒപ്പം എൻ്റെ ചേച്ചീടെ വാത്സല്ല്യവുമനുഭവിച്ചു. ആ വിരലുകൾ എൻ്റെ പുറത്തു മെല്ലെത്തലോടി… മനസ്സു ശാന്തമാവുന്നതു വരെ ആ കൊഴുത്ത മുലകളിൽ ഞാനഭയം തേടി.. ചേച്ചി എന്നെയടക്കിപ്പിടിച്ചു തലോടിക്കൊണ്ടിരുന്നു. കണ്ണാ… പുവ്വാടാ? നേർത്ത അപേക്ഷയായിരുന്നു.

എണീറ്റു മുഖം കഴുകി ഞാനൊരു തോർത്തും അസ്ഥികൾ പൊതിഞ്ഞ തുണിയുമെടുത്തു റഡിയായി.

അപ്പഴാണ് ചേച്ചീടെ വേഷം ശ്രദ്ധിച്ചത്. ഒരു പഴയ ഒറ്റമുണ്ടും പിഞ്ഞിത്തുടങ്ങിയ ബ്ലൗസും നിറഞ്ഞ മുലകൾ മറയ്ക്കാനൊരു തോർത്തും. കയ്യിലൊരു സഞ്ചിയുമുണ്ട്! ആ പിന്നൊരു പഴയ മുണ്ടെടുത്ത് പുതച്ചിട്ടുണ്ട്.

ചേച്ചീ! വേഷം മാറാൻ മറന്നോ? ഞാൻ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *