ഗായത്രി അവിടെ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ആന്റിയെ കണ്ടു.
“ആന്റി ഒന്ന് പുറത്ത് പോയിട്ട് വരാം ”
” പോയിട്ട് വാ അച്ചു ” ഞാൻ ഒന്ന് ചിരിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങി.
ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ഗായത്രി ഓടി വന്ന് പുറകിൽ കേറി. ഞാൻ ഒന്നും പറയാതെ വണ്ടി മുൻപോട്ടു എടുത്തു. അവൾ എന്നോട് ചേർന്നിരുന്നു. ബൈക്ക് മുൻപോട്ട് എടുത്തു ഇട വഴി കഴിഞ്ഞ് ഹൈവേയിലേക്ക് കേറി . മുൻപോട്ട് പോകും തോറും ബൈക്കിന്റെ വേഗത കൂടി. ഗായത്രി എന്നെ ഇറുക്കി പിടിക്കാൻ തുടങ്ങി. അവളിൽ പേടി നിറയുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ സ്പീഡ് കൊറച്ചു. അവൾ ഇപ്പഴും എന്നിൽ ചേർന്ന് ഇരിക്കുകയാണ്. ശരീരത്തിൽ ഒരു തരിപ്പ് പോലെ എനിക്ക് തോന്നി..
” ഡി ” ഞാൻ അവളെ വിളിച്ചു.
” മ്മ് ”
“എവിടെക്കാ പോകുവാ ”
” നീ നേരെ പോ ഞാൻ ഒരു വഴി പറഞ്ഞു തെരാം ”
അവൾ പറയുന്നതു പോലെ ഞാൻ മുൻപോട്ടു പോയി കൊറച്ച് ദൂരം പോയപ്പോൾ അവൾ എന്നെ വിളിച്ചു.
” അച്ചു ”
” മ്മ് ”
” എടാ അവിടെന്ന് ലെഫ്റ്റ് എടുക്ക് ”
അവൾ പറഞ്ഞപ്പോൾ ഞാൻ വണ്ടി അങ്ങോട്ടേക്ക് എടുത്തു.
ഒരു വെല്ല്യ ആമ്പൽ കുളം , അപ്പഴാണ് എനിക്ക് വീട്ടിൽ പോയപ്പോൾ ഇവളേം കൊണ്ട് കുളത്തിൽ പോയത് ഓർത്തത്.
” വെറുതെ അല്ലലെ നീ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത് ”
അവൾ എന്നെയും കൂട്ടി ആ കുളത്തിന്റെ സൈഡിൽ ഇരുത്തി. ഗായത്രി എന്നോട് ചേർന്ന് ഇരിക്കുകയാണ്.
പ്രണയിനികളെ പോലെ.
” അച്ചു . നിന്റെ ഈ കുഞ്ഞ് ലൈഫിൽ നിന്നെ ഒരുപാട് വേദനിപ്പിക്കുന്ന പലതും നടന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. നീ ആരോടും പറയാതെ നിന്നിൽ ഒളിപ്പിക്കാൻ ശ്രെമിച്ചത് നീ പറയ് നിനക്ക് ഒരു ആശ്വാസം കിട്ടും.
ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.
തുടരും………….
