” അത് എന്താട സംഭവം ” നിധിൻ ഞങ്ങളെ രണ്ടിനെയും നോക്കി ചോദിച്ചു.
ഞാൻ അഭിനെ തുറിച്ച് നോക്കി.
” അതൊന്നുമില്ലടാ സമയമാകുമ്പോൾ നിങ്ങൾ അതൊക്കെ അറിയും. ഞങ്ങളുമായിട്ട് ഒരുപാട് ബന്ധമുള്ള സംഭവം തന്നെയാണ് അതൊക്കെ പോക പോക അറിഞ്ഞാൽ പോരെ ” എന്തോ അഭി പറഞ്ഞത് തന്നെയാണ് ശെരിയെന്ന് എനിക്കും തോന്നി. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു. അപ്പോഴേക്കും അനുശ്രീ മിസ്സ് ക്ലാസ്സിലേക്ക് വന്നു. എന്നുമുള്ള പോലെ പുറകിലേക്ക് നോക്കിയിട്ടാണ് മിസ്സ് ക്ലാസ്സ് എടുക്കാൻ തുടങ്ങിയത്.
ആ ഹവർ അങ്ങനെയങ്ങു കടന്ന് പോയി. അനുശ്രീ മിസ്സ് എന്തൊക്കെയോ പറഞ്ഞു അതൊന്നും ഇതുവരെ കേൾക്കാത്ത കൊണ്ട് നമ്മക്ക് ഒരു വിഷയമേ അല്ലായിരുന്നു.
‘ എന്നാലും ഈ ലക്ഷ്മി മിസ്സ് ഇതെവിടെ പോയി “എന്ന് പറഞ്ഞു തീരലും മിസ്സ് ക്ലാസ്സിലേക്ക് വരലും ഒന്നിച്ചായിരുന്നു .
മിസ്സ് ക്ലാസ്സിലേക്ക് കേറി ഞാൻ മിസ്സിനെ തന്നെ നോക്കി ഇരിക്കുകയാണ് . എന്താണെന്ന് അറിയില്ലാ മിസ്സിനെ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത അനുഭൂതി ആണ്. മനസ്സിനു ഞാൻ മിസ്സിനെ തന്നെ നോക്കിയിരിപ്പായി.
” ഡാ അച്ചു ” അഭിന്റെ വിളിയിൽ ആണ് ഞാൻ ഉണർന്നത്.
” മ്മ് ന്താടാ ” ഞാൻ അവനോട് ചോദിച്ചു.
” നീ ഏത് മൈരിലേക്ക് നോക്കി ഇരിക്കുവാ ” അവൻ അങ്ങനെ പറഞ്ഞപ്പോൾ ആണ് മിസ്സിൽ നിന്നും നോട്ടം മാറ്റിയത്.
” ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ”
” നീ എന്നെ നോക്കുവൊന്നും വേണ്ട ” അഭി എന്നെ നോക്കി പറഞ്ഞു.
പെട്ടെന്ന് ബെൽ അടിച്ചു. മിസ്സ് ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി.
” ഓ……. ഇത്ര പെട്ടെന്ന് കഴിഞ്ഞോ ”
” അല്ലട നിന്റെ തന്തേനെ വിളിച്ച് സമയം കൂട്ടാൻ പറ ”
” നീ ഇങ്ങോട്ട് വന്നേ എന്ന് പറഞ്ഞ് ” അഭി എന്നെ പിടിച്ച് വലിച്ച് പുറത്തേക്ക് ഇറക്കി.
” എന്നാടാ ” ഞാൻ അവനെ നോക്കി ചോദിച്ചു.
” എടാ മൈരേ എന്താടാ നിന്റെ ഉദ്ദേശം ഒരു പെണ്ണിനെ പോലും നോക്കിറില്ലാത്ത നീ എന്താടാ മോനെ മിസ്സിനെ നോക്കി ഒലിപ്പിക്കുന്നെ ”
” എന്താന്ന് അറിയില്ലടാ മിസ്സിനെ കാണുമ്പോൾ എന്തൊക്കെയോ തോന്നുന്നു ”
” നിന്റെ ഈ തോന്നൽ അത്രക്ക് നല്ലതല്ല മോനെ ഒരുത്തിനെ നോക്കിയതിന്റെ ക്ഷിണം ഇതുവരെ തീർന്നിട്ടില്ല അപ്പഴാണ് ഇനി പുതിയത് ” അവൻ അങ്ങനെ പറഞ്ഞപ്പോൾ ആണ് എന്റെ മനസ്സിൽ വെള്ളിടി വെട്ടി ഒരു നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവിടെന്ന് ഇറങ്ങി നടന്നു
” ആരോക്കെയോ എന്നെ പുറകിൽ നിന്നും വിളിക്കുന്നുണ്ടായിരുന്നു ”
പെട്ടെന്ന് എന്റെ കൈയിൽ ആരോ പിടിച്ചു ഞാൻ തിരിഞ്ഞു നോക്കി “”””ഗായത്രി”””‘. ഞാൻ ഒന്നും മിണ്ടാതെ നിന്നു .
” ഇവിടെ നിക്ക് ഒന്നിച്ചു പോകാം ” അവൾ എന്നെ പിടിച്ചു നിർത്തി അകത്തേക്ക് പോയി.
ഞാൻ മുൻപോട്ട് നടന്ന്. മനസ്സ് അസ്വസ്ഥമായിരുന്നു . അവൾ അവിടെ നിക്കാൻ പറഞ്ഞു വെങ്കിലും ഞാൻ പതിയെ മുൻപോട്ട് നടന്ന്.
” അച്ചു ” അഭി എന്റെ പുറകെ വന്ന് വിളിച്ചുവെങ്കിലും
ഞാൻ അതൊന്നും കേട്ടില്ല.
“അഭി കൊഴപ്പില്ല ഞാൻ കൊണ്ടൊക്കോളം നീ ക്ലാസ്സിൽ പോക്കോ ” ഗായത്രി അവനോട് പറയുന്നതു ഞാൻ കേട്ടു.
ഞാൻ മുൻപോട്ട് നടന്ന് ഗായത്രി എന്റെ കൂടെ ഓടി എത്തി. എങ്ങോട്ടെന്ന് ഇല്ലാതെ നടന്നു…..
നടന്ന് എപ്പഴോ വീട്ടിൽ എത്തി.
” എന്താ ഇന്ന് രണ്ടും നേരത്തെ അതും പതിവില്ലാതെ ഒന്നിച്ചും ” ആന്റി പറയുന്നതും കേട്ടു അതിന് ഒരു പുഞ്ചിരി നൽകി ഞാൻ അകത്തേക്ക് പോയി.
മനസ്സ് മുഴുവൻ മറ്റെവിടെയോ ആണ്. റൂമിൽ പോയി ഞാൻ കിടന്നു.
കൊറച്ച് കഴിഞ്ഞപ്പം റൂമിന്റെ വാതിലിൽ ആരോ തട്ടുന്ന സൗണ്ട് കേട്ടാണ് ഞാൻ എഴുന്നേറ്റത് എഴുന്നേറ്റു പോയി കതകു തുറന്നു ഗായത്രി ആയിരുന്നു.
നീ ഇങ്ങനെ റൂമിൽ തന്നെ ഇരിക്കല്ലേ അച്ചു അത് നിന്നെ കൂടെ വിഷമത്തിൽ ആക്കുകയെ ഒള്ളു നീ വാ നമ്മക്ക് ഒന്ന് പുറത്തേക്ക് പോകാം.
“മ്മ് ” ഞാൻ ഒന്ന് മൂളി . മനസ്സുകൊണ്ട് ഞാൻ അത് ആഗ്രഹിച്ചിരുന്നു. വന്നപ്പോൾ ഇട്ട ഡ്രസ്സ് മാറാതെ ആണ് ഞാൻ കിടന്നിരുന്നത്. വേഗം ഡ്രസ്സ് മാറി. താഴേക്ക് ചെന്നു.
