ഗായത്രി – 5 3

ഞാൻ ഗായത്രിനെ നോക്കി അവൾ ആന്റിയിൽ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്.
ആന്റി കവർ തുറന്ന് ഒരു ചെറിയ ചുക്ക് കഷ്ണം എടുത്തു കവർ മുകളിൽ തന്നെ വെച്ചു. എന്നിട്ട് അവൾ വെള്ളം വെച്ച പാത്രം എടുത്തു കഴുകി അതിൽ വെള്ളം എടുത്തു. അത് അടുപ്പത്തു വെച്ച് ആന്റി പുറത്തേക്ക് ഓടി വന്നപ്പോൾ കൈയിൽ കുറച്ച് തുളസിയിലകൾ ഉണ്ടായിരുന്നു അത് നന്നായിട്ടുണ്ട് കഴുകി അത് ഒരു പാത്രത്തിൽ അത് വെച്ചു. വെള്ളം തിളച്ചു തുടങ്ങിയപ്പോൾ വെള്ളത്തിലേക്ക് കുറച്ച് കുരുമുളക് ചതച്ച് ഇട്ടു . പിന്നെ തിളച്ചു തുടങ്ങിയപ്പോൾ അതിലേക്ക് കാപ്പിപ്പൊടിയും തുളസിയിലയും ഇട്ടു അതിലേക്ക് ചെറിയ ഒരു കഷ്ണം ശർക്കര പൊടിച്ച് ഇട്ടു . അത് നന്നായിട്ട് തിളച്ചു കഴിഞ്ഞപ്പോൾ ആന്റി അത് ഒരു കപ്പിലേക്ക് ആക്കി എനിക്ക് തന്നു.

നല്ല ആവി പറക്കുന്ന കാപ്പി. ഞാൻ അത് വായിലേക്ക് വെച്ച് ഒരു കവിൾ കുടിച്ചു ചുക്കിന്റെയും കരുമുളകും ശർക്കരയും കൂടി വല്ലാ ഒരു രൂചി തന്നെയായിരുന്നു അതിന്. ഒന്ന് രണ്ട് കവിൾ കൂടെ കുടിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എക്കിൾ എടുക്കാൻ തുടങ്ങി. ആ സമയത്ത് ബാക്കി ഉണ്ടായിരുന്ന കാപ്പി ആന്റി അവൾക്കും കൊടുത്തു. അവൾ അത് ഊതി ഊതി കുടിച്ചു. ഞാൻ ഓരോ കവിൾ കുടിക്കും എക്കിൾ എടുക്കും അങ്ങനെ ഒരു വിധം ഞാൻ കുടിച്ച് തീർത്തു….

” ആാാ ആന്റി ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് ” ഞാൻ ആന്റിനോട് പറഞ്ഞു.

” എന്താടാ അച്ചു ” ആന്റി എന്റെ നേർക്ക് തിരിഞ്ഞു.

” ആന്റി അഭി ഞങ്ങൾടെ കോളേജിൽ അഡ്മിഷൻ എടുത്തു ” ഞാൻ അത് പറഞ്ഞു തീരലും ഗായത്രി ഒന്ന് വിക്കി.
” ഒന്ന് പയ്യെ കുടിക്ക് പെണ്ണെ അത് ജ്യൂസ് ഒന്നുമല്ല കാപ്പിയാണ് ” ആന്റി അവളെ നോക്കി പറഞ്ഞു.

” ആഹാ നല്ല കാര്യം ആണല്ലോ. എന്നിട്ട് അവൻ എവിടെയാ താമസിക്കുന്നെ ”

” ഞാൻ ബൈക്ക് എടുക്കാൻ പോയില്ലേ അന്ന് അവന്റെ കൂടെ വന്നാ കസിന്റെ വീട് ഇവിടെയാണ് അവിടെയാണ് നിൽക്കുന്നെ ” ഞാൻ ആന്റിനോട് പറഞ്ഞു.

” ആഹാ നിനക്ക് അപ്പം കൂട്ടിന് ആൾ ആയല്ലോ ” ആന്റി അത് പറഞ്ഞപ്പോൾ ഗായത്രി ചവിട്ടി തുള്ളി അകത്തേക്ക് പോയി.

” ഈ പെണ്ണിന് ഇത് എന്താ . ഓരോ സമയത്ത് ഓരോ സ്വഭാവം ആണ് എന്താ ചെയ്യാ ” അതും പറഞ്ഞ് ആന്റി ചെയ്തു കൊണ്ടിരുന്ന പണി തുടർന്ന് ചെയ്യാൻ തുടങ്ങി. ഞാൻ ബാക്കി കാപ്പി കുടിച്ച് നേരെ മേളിലേക്ക് കേറി അവൾ അവിടെ ബാൽക്കണിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ കുറച്ച് നേരത്തേക്ക് അവളെ ഒന്ന് നോക്കി. എന്നിട്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ട് റൂമിലേക്ക് കേറി.

അന്ന് അങ്ങനെ കടന്ന് പോയി .

പിറ്റേന്ന് രാവിലെ ഫോൺ അടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. ഫോൺ എടുത്തു നോക്കിയപ്പോൾ അഭിയാണ്.

” ന്താടാ ഇത്ര നേരത്തെ “
” മൈരേ സമയം നോക്ക് ” അപ്പറത്തു നിന്നും രാവിലെ തന്നെ സരസ്വതി കീർത്തനം കേട്ടാ ഒരു ഫീൽ. ഞാൻ വേഗം സമയം നോക്കി 9 മണി

” 9 മണി അല്ലെ അയൊള്ളു ”

” എണീറ്റ് പോടാ തെണ്ടി ” അതുകൂടെ ആയപ്പോൾ ഞാൻ ഫോൺ വെച്ച് എഴുന്നേറ്റു. ഫ്രഷ് ആയി താഴേക്ക് ചെന്നു.

ഗായത്രി അവിടെ ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു.

” വാ ഇരിക്ക് ” എന്നെ കണ്ടപ്പഴേ അവൾ എന്നോട് പറഞ്ഞു . ഇവൾക്ക് ഇത് എന്നാ പറ്റി സാധാരണ എന്നോട് ഒന്നും മിണ്ടാൻ വരാത്ത അവൾ ഇന്ന് എനിക്ക് ഫുഡ്‌ ഒക്കെ എടുത്തു വെച്ച് തരുന്നു. ഒരു നിമിഷ നേരത്തേക്ക് ഞാൻ അവളെ തന്നെ നോക്കിയിരുന്നു.

” നീ എന്ത്‌ നോക്കി ഇരിക്കുവാ അച്ചു കഴിക്ക് സമയം ആകുന്നു ” അവൾ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അത് എടുത്ത് കഴിക്കാൻ തുടങ്ങി.

കൊറച്ച് കഴിഞ്ഞപ്പോൾ ആന്റി എന്റെ അടുത്തേക്ക് വന്നു.

” അച്ചു പോകല്ലേ നിനക്ക് ഒരു സാധനം തരാൻ ഉണ്ട്” എന്നും പറഞ്ഞ് ആന്റി അകത്തേക്ക് പോയി ആ സമയം കൊണ്ട് ഞാൻ കഴിച്ച് എഴുന്നേറ്റു കൈ കഴുകി വന്നപ്പോൾ ആന്റി എന്റെ അടുത്തേക്ക് വന്നു.

” ഇന്നാ അച്ചു ” എന്ന് പറഞ്ഞു ആന്റി എന്റെ നേരെ കുറച്ച് പൈസ നീട്ടി.

” ഇതെന്താ ആന്റി ”

Leave a Reply

Your email address will not be published. Required fields are marked *