” ഇത് നീ വെച്ചോ നിനക്ക് ആവിശ്യങ്ങൾ ഒക്കെ ഇല്ലേ ” ആന്റി എന്നോട് പറഞ്ഞു.
“എന്റെൽ പൈസ ഉണ്ട് ആന്റി ” വാങ്ങാൻ ഉള്ള മടി കൊണ്ട് ഞാൻ പറഞ്ഞു.
” അതെന്താ അച്ചു നീ എന്റെ കൈയിൽ നിന്ന് പൈസ വാങ്ങില്ല. ഞാൻ നിന്റെ അമ്മേനെ പോലെ തന്നെ അല്ലെ ” ആ ഒറ്റ ഡയലോഗിൽ ഞാൻ വീണു പോയി. മറുത്തൊന്നും പറയാതെ ഞാൻ അതും വാങ്ങി പുറത്തേക്ക് ഇറങ്ങി.
റോഡിലൂടെ നടക്കുമ്പോൾ ആണ് പെട്ടെന്ന് എന്റെ പുറകിൽ ഒരു ഹോൺ സൗണ്ട് കേട്ടത്. ഞാൻ തിരിഞ്ഞു നോക്കുന്നതിന് മുൻപ് തന്നെ ആ സ്കൂട്ടി എന്നെ കഴിഞ്ഞു പോയിരുന്നു. ഇന്നലെ കണ്ട അതെ ഫസിനോ കടന്നു പോയി. എന്നാലും അത് ആരാ ഇന്നലെയും കണ്ടു നാളെ എന്തായാലും കാണണം എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് വെച്ച് പിടിച്ചു. പാതി എത്തിയപ്പോൾ അഭി ബൈക്കുമായി വന്നു .
” നിനക്ക് ആ ബൈക്ക് എടുത്തോണ്ട് വന്നൂടെ എന്റെ അച്ചു ”
” നാളെ തൊട്ട് എടുക്കാടാ ”
” അല്ല നീ അവളോട് സോറി പറഞ്ഞോ ”
” മ്മ്മ് ”
” എന്നിട്ടോ അവൾ എന്താ പറഞ്ഞെ ” അവൻ ആകാംഷയോടെ ചോദിച്ചു
” അവൾ വയങ്കര കരച്ചിൽ ആർന്നു ”
” നീ പിന്നെയും വെല്ല മൈര് വർത്താനം പറഞ്ഞു കാണും ” അവൻ എന്നെ നോക്കി ദേഷ്യത്തോടെ പറഞ്ഞു
” അതൊന്നുമല്ലടാ ” ഞാൻ ഇന്നലെ നടന്നത് മുഴുവൻ പോകുന്ന വഴിക്ക് അവനോട് പറഞ്ഞു.
” എന്നാലും അവൾക്ക് എന്താടാ നിന്നോട് ഒരു തരി ദേഷ്യം പോലുമില്ലാത്തെ ” അഭി അവന്റെ സംശയം എന്നോട് പറഞ്ഞു
” ആ അതാണ് എനിക്കും അറിയാത്തത്. അവൾക്ക് ഓരോ സമയത്ത് ഓരോ സ്വഭാവം ആണ് ” ബൈക്ക് പാർക്കിങ്ങിൽ വെച്ച് ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു
” എടാ ഇന്ന് രാവിലെ തന്നെ എന്നും ഞാൻ എഴുന്നേറ്റു വരുന്നതിന് മുൻപ് എഴുന്നേറ്റു കഴിച്ചിട്ട് പോകുന്ന അവൾ ഇന്ന് എനിക്ക് വിളമ്പി എന്നെ കഴിപ്പിച്ചിട്ടാണ് പോയത് ”
” ആ അവൾ പറഞ്ഞില്ലെ നിനക്ക് അവളോട് പണ്ട് വെല്ല്യ സ്നേഹം ആണെന്നൊക്കെ അതിന്റെ ആകും ” ഞാൻ അത് ആലോചിച്ചു നടക്കുന്നതിന്റെ ഇടക്ക് എന്റെ കൈയിൽ തണുപ്പ് ഏറിയ ഒരു കൈ വന്ന് പതിഞ്ഞു. ഞാൻ വേഗം തിരിഞ്ഞു നോക്കി
” ആ നീ ആർന്നോ ” ഞാൻ അത് പറഞ്ഞപ്പം അഭി തിരഞ്ഞു നോക്കി.
” ആ നിന്റെ പേര് ഞാൻ മറന്നു പോയി ” അഭി അത് അവളോട് പറഞ്ഞപ്പം അവളുടെ മുഖം ഒന്ന് വാടി.
” അഭി ആവണി ….. ” ഞാൻ അവളെ പിടിച്ച് കൂടെ നടത്തിച്ചു.
” സോറി ട്ടോ ഇന്നലെ ശെരിക്കും പരിചയപ്പെടാൻ പറ്റില അതാണ് പേര് ഓർക്കാത്തത് ” അഭി അവളോട് പറഞ്ഞു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു ചെറു പുഞ്ചിരി അവിടെ വിരിഞ്ഞു.
ഞങ്ങൾ മൂന്നും ക്ലാസ്സിലേക്ക് നടന്നു കേറി. നിധിൻ ഞാങ്ങളെ കാത്ത് ലാസ്റ്റ് ബെഞ്ചിൽ അവൻ ഇരിക്കുന്നുണ്ടായിരുന്നു.
“ഇന്ന് മൂന്നും ഒന്നിച്ചാണല്ലോ” ഞങ്ങൾ ബെഞ്ചിന്റെ അടുത്തേക്ക് വന്നപ്പോൾ നിധിൻ പറഞ്ഞു.
ഫസ്റ്റ് ഹവർ തന്നെ വന്നത് അനുശ്രീ മിസ്സ് ആണ്.
എന്നിട്ട് പറഞ്ഞു.
” ഈ ഹവർ ലക്ഷ്മി മിസ്സ് വരില്ല ഞാൻ വരും “എന്ന് പറഞ്ഞു പോയി
” ദൈവമേ ഈ പൂതന ആണോ ഈ ഹവർ ” ഞാൻ അഭി നോട് പറഞ്ഞു.
” എന്താടാ ഈ മിസ്സ് സീൻ ആണോ ”
” ഞാൻ വന്ന അന്ന് തന്നെ പുറത്താക്കി ഈ മിസ്സ് ” ഞാൻ പറഞ്ഞു.
” എന്തിന് ” അഭി എന്നോട് ചോദിച്ചു.
” ദേ ഇവൾ കാരണം ” ഞാൻ അവളെ നോക്കി പറഞ്ഞു. അവൾ ഒന്ന് ചിരിച്ചു
” ഇവൾ കാരണമോ നീ കാര്യം പറ ”
” വന്ന അന്ന് ഞാനും ഇവളുംമാത്രമേ ഈ ബെഞ്ചിൽ ഉണ്ടായിരുന്നൊള്ളു. ഞാൻ ആണേൽ ഇവളെ മൈൻഡ് ചെയ്യാതെ ഇരിക്കുവാർന്നു. അപ്പഴാണ് ഇവൾടെ ശു ശു വിളി അത് ആ മിസ്സ് കേട്ടു. ഇറങ്ങി പൊക്കോളാൻ പറഞ്ഞു ”
” ഇത്ര അല്ലെ ഒള്ളൂ ഇതൊക്കെ ഒരു വിഷയം ആണോ. ഞാനും നീയും എത്ര പ്രാവിശ്യം നമ്മളെ പുറത്താക്കി അതൊക്കെ ഒരു സംഭവം ആണോ ”
” നിന്റെ കൂടെ പുറത്ത് ആകുന്നത് പോലെ ആണോ മൈരേ ഇത്. അതും ഒരു പെണ്ണിന്റെ കൂടെ ”
” ഓ ഞാൻ അത് ഓർത്തില്ല ” അഭി പറഞ്ഞു
” ആല്ലേലും നീ എന്ത് ഒലക്കയ ഓർക്കുന്നെ ” ഞാൻ അവനെ നോക്കി പറഞ്ഞു.
” ഓ എല്ലാം ഓർക്കുന്ന ഒരു വെല്ല്യ പുള്ളി ”
” ന്താടാ “
” എന്നിട്ട് ആണല്ലോ ക്യാമറ വെ…. ” അവൻ പറഞ്ഞു തീരും മുന്നേ അവന്റെ വാ ഞാൻ പൊത്തി. അപ്പഴാണ് അവന് മണ്ടത്തരം പറ്റി എന്ന് അവന് മനസിലായത്.
