ഗായത്രി – 7 2

” എങ്ങോട്ടാ പോകുവാ ” അഭി എന്നോട് ചോദിച്ചു.

” അവളോട് ചോദിക്ക് ” ഞാൻ അവനോട് പറഞ്ഞു.

” ഇന്നലെ നിങ്ങൾ എവിടെക്കാ പോയെ ” അവൾ ഇങ്ങോട്ട് ചോദിച്ചു.

” വയനാട് ” ഞാൻ പറഞ്ഞു.

” അയ്യോ അത്രേം ദൂരം നമ്മൾ പോയി വരുമ്പോൾ കൊറേ നേരം ആകില്ലേ ”

” അതൊക്കെ ആകും ”

” നമ്മക്ക് ഇവിടെ എവിടേലും പോകാം ” ആവണി പറഞ്ഞു.

” എടാ ഇവിടെ അടുത്ത് ഒരു പാർക്ക്‌ ഉണ്ട് . അത് അടിപൊളി ആണ് അവിടെ പോയാലോ ”
” അത് കൊള്ളാം ” അഭി പറഞ്ഞു.

” ന്നാ അങ്ങോട്ട് പോകാം ” ഞങ്ങൾ വണ്ടി എടുത്ത് പാർക്കിലേക്ക് പോയി. എനിക്ക് ആണേൽ പാർക്കിൽ പോയി വെല്ല്യ പരിചയം ഇല്ലാ ആദ്യായിട്ടാണ് ഒരു പാർക്കിൽ ഒക്കെ പോകാൻ പോകുന്നത്. ബൈക്ക് പാർക്കിന്റെ മുന്നിൽ നിർത്തി ഞങ്ങൾ ബൈക്കിൽ നിന്നും ഇറങ്ങി ടിക്കറ്റ് എടുത്ത് പാർക്കിൽ കേറി ഞങ്ങൾ നാലും ഒരു മൂലക്ക് ഇരുന്നു. ഞങ്ങൾ നാലും ഇരുന്ന സംസാരിച്ച് വൈകുന്നേരം ആയത് അറിഞ്ഞില്ല.

” പോണ്ടേ മക്കളെ ” ഞാൻ അവരോട് ചോദിച്ചു.

” അയ്യോ 4 മണി ആകാൻ ആയി ” ആവണി പറഞ്ഞു.

” എടാ അച്ചു ഞാൻ ഇവനെ ടൗണിൽ വിട്ടോളം എന്നിട്ട് എനിക്ക് ആ വഴിക്ക് പോയാൽ മതിയല്ലോ ”

” എനിക്ക് കോളേജിന്റെ അവിടെന്ന ബസ് ഞാൻ നിന്റെ കൂടെ വരാം ” ആവണി പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടെന്ന് പിരിഞ്ഞു. ഞാൻ ആവണിനെയും കൂട്ടി കോളേജിലേക്ക് പോന്നു. അവളെ ഞാൻ കോളേജിന്റെ അടുത്ത് ഉള്ള ബസ് സ്റ്റോപ്പിൽ ഇറക്കി ക്ലാസ്സ്‌ കഴിയുന്നതെ ഉണ്ടായിരുന്നുള്ളു എല്ലാരും പുറത്തേക്ക് വരുന്നു. അവളെ ഇറക്കി ഞാൻ കോളേജിന്റെ ഫ്രണ്ടിലേക്ക് നോക്കി. നിറമിഴികളോടെ എന്നെ നോക്കുന്ന ഗായത്രി ആ നോട്ടം എനിക്ക് നേരിടാൻ സാധിച്ചില്ല. അത്രക്ക് എന്നെ വേദിനിപ്പിക്കുന്ന പോലെ. അവളെ നിമ്മി കൂട്ടികൊണ്ട് നടന്നു പോയി.

ഇന്ന് എന്തായാലും അവളോട് പറയണം എന്ന് എനിക്ക് തോന്നി. എന്നെ ഇത്രയും കെയർ ചെയ്യുന്ന ആരെയും എനിക്ക് ഇതിനു മുൻപ് കിട്ടിട്ട് ഇല്ലാ. ആ കണ്ണുകളിൽ എന്നോട് ഉള്ള സ്നേഹം മാത്രമാണെന്ന് എനിക്ക് തോന്നി.ഞാൻ ആവണിനോട് പറഞ്ഞ് ബൈക്കും എടുത്ത് വീട്ടിലേക്ക് പോയി.

ഞാൻ ബൈക്ക് പോർച്ചിലേക്ക് കേറ്റി. അകത്തേക്ക് നോക്കി അവൾ വന്നിട്ടില്ല ഇവൾ ഇത് എവിടെ പോയോ ആവോ. ഞാൻ അകത്തേക്ക് കേറി ആന്റി അവിടെ
ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു……

” ആ നീ വന്നോ ”

” യെസ് . അവൾ വന്നില്ലേ ആന്റി ” ഞാൻ ആന്റിനോട്‌ ചോദിച്ചു.

” നീ അവളെ കണ്ടില്ലേ അപ്പം. രാവിലെ നിന്റെ പുറകെ ഓടുന്നത് കണ്ടപ്പം ഞാൻ കരുതി നിന്റെ കൂടെ വരാൻ ആകും എന്ന് ”

” ദൈവമേ അത് കണ്ടോ ” ഞാൻ ആന്റിന്റെ കൂടെ ഇരുന്നു.

” അമ്മേ ” പുറത്തുന്ന് അകത്തേക്ക് ഒരു നീട്ടി വിളി വേറെ ആരും അല്ല ഗായത്രി ആണെന്ന് എനിക്ക് മനസിലായി.

” എന്നാടി പെണ്ണെ വിളിച്ച് കൂവുന്നെ ” അകത്തേക്ക് കേറിയ അവളോട് ആന്റി ചോദിച്ചു. അകത്തേക്ക് കേറി ആന്റിന്റെ കൂടെ ഇരിക്കുന്ന എന്നെ കണ്ടപ്പോൾ ഗായത്രി ഒന്ന് ഞെട്ടി. പെട്ടെന്ന് ഒരു ചിരി വരുത്താൻ ശ്രെമിച്ചു. എന്നിട്ട് അവൾ മുകളിലേക്ക് ഓടി.

” ഈ പെണ്ണിന് ഇത് എന്ത്‌ പറ്റി ആവോ ” ആന്റി എന്നോട് ചോദിച്ചു. ഞാൻ അറിയില്ലാ എന്ന് ആക്ഷൻ കാണിച്ചു.

എന്നിട്ട് ഞാൻ അവിടെന്ന് എഴുന്നേറ്റ് മുകളിലേക്ക് പോയി. പയ്യെ പയ്യെ ആണ് മുകളിലേക്ക് കേറിയത് ഗായത്രി കാണാതെ വേണം റൂമിൽ കേറൻ എന്ന് വിചാരിച്ചിട്ട് പതുങ്ങി മുകളിലേക്ക് നോക്കി ഇല്ലാ അവളെ കാണുന്നില്ല പമ്മി പമ്മി റൂമിൽ കേറി. ശബ്ദം ഉണ്ടാക്കാതെ റൂമിൽ കേറി ഡോർ ലോക്ക് ചെയ്യത് കുളിക്കാൻ പോയി. കുളിച്ച് റൂമിന്റെ പുറത്തേക്ക് ഇറങ്ങി. ഡോറിന്റെ പുറത്തേക്ക് തല ഇട്ട് നോക്കി ഇല്ലാ എന്ന് ഉറപ്പ് വരുത്തി ഞാൻ താഴേക്ക് ഇറങ്ങി…. താഴെ ആന്റി അതെ ഇരിപ്പ്‌ തന്നെ ആയിരുന്നു.
” നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ അച്ചു ” എന്നെ കണ്ടപ്പഴേ ആന്റി ചോദിച്ചു

” എന്റെ പൊന്ന് ആന്റി ഇത് അല്ലാതെ വേറെ ഒന്നും ചോദിക്കാൻ ഇല്ലേ ”

” എന്റെ പൊന്നെ നിർത്തി ചോദിക്കുന്നില്ല പോരെ ” വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ആന്റിന്റെ കൂടെ തന്നെ ഇരുന്ന് ടീവി കാണാൻ തുടങ്ങി. സീരിയൽ കാണുന്നത് ആദ്യമായിട്ട് ആണ് അതിൽ വരുന്ന നായികമാർ എല്ലാം കൊള്ളാം അത് കൊണ്ട് കണ്ടിരുന്നു. 8 മണി ഒക്കെ ആയപ്പോൾ ആന്റി അടുക്കയിലേക്ക് പോയി അത്താഴത്തിന് ഉള്ളത് എടുത്തോണ്ട് വരാൻ തുടങ്ങി. എല്ലാം ടേബിളിൽ നിരത്തി ആന്റി അവളെ വിളിക്കാൻ മുകളിലേക്ക് പോയി അവളേം കൂട്ടി വന്നു. താഴേക്ക് ഇറങ്ങുമ്പോൾ മുഴുവൻ ആ കണ്ണുകൾ എന്നിൽ ആണെന്ന് എനിക്ക് മനസിലായി ആ നോട്ടം കാണുമ്പോൾ ഒരു സുഖം.

Leave a Reply

Your email address will not be published. Required fields are marked *